സൂറത്തുന്നാസ്? പിശാചിനെയകറ്റാനും ഹൃദയ വിമലീകരണത്തിനും

നുഷ്യനെ നേർമാർഗത്തിലേക്ക് ക്ഷണിക്കുകയാണ് ഖുർആൻ. മനുഷ്യന്റെ ഉത്ഭവവും സ്വഭാവവും പാമർശിക്കുന്ന വിശുദ്ധഗ്രന്ഥം സൽഗുണങ്ങൾ സ്വീകരിച്ച് സൻമാർഗ്ഗിയാവാനുള്ള വഴികളും വിശദീകരിക്കുന്നുണ്ട്. ഇൻസാൻ മനുഷ്യൻ എന്നൊരു അദ്യായം തന്നെ കൊണ്ടുവന്ന ദൈവീകഗ്രന്ഥം അവസാനിക്കുന്നത് നാസ്ജനങ്ങൾ എന്നൊരു അദ്യായത്തിലാണ്.മനുഷ്യന്റെ പ്രധാന ശത്രുക്കളെ പരിചയപ്പെടുത്തി അതിനുള്ള പ്രതിവിധിയും ഉണർത്തി വിശ്വസി ഹൃദയങ്ങളെ പ്രഭാപൂരിതമാക്കുകയാണ് ആറ് സൂക്തങ്ങക്കുള്ള ഈ അദ്യായം.

‘നബിയെ അങ്ങ് പറയുക. ജനങ്ങളുടെ രക്ഷിതാവും ,മനുഷ്യരുടെ രാജാവും ,മനുഷ്യരുടെ ദൈവവുമായിട്ടുള്ളനോട് ഞാൻ കാവൽ തേടുന്നു’ (നാസ് 1 3)
ഏത് പ്രശ്‌നവും, വേവലാതിയും അവതരിപ്പിക്കേണ്ടത് അതുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്നവനോടാണ്. അവനതിൽ ഇടപെടുവാനും നിയന്ത്രണ വിധേയമാക്കാനും സാധിക്കും. അപ്പോൾ മനുഷ്യൻ അവന്റെ പ്രശ്‌നങ്ങൾക്ക് ആദ്യമായും അവസാനമായും പരിഹാരം കാണേണ്ടത് അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന സൃഷ്ടാവിലൂടെയാണ്.
അല്ലാഹു എല്ലാവരുടേയും ദൈവവും രാജാവും രക്ഷിതാവുമാണന്നിരിക്കെ
രക്ഷിതാവിനെ മനുഷ്യരിലേക്ക് ചേർത്തി പ്രയോഗിക്കലോടെ ഈയൊരു ബോധ്യം സൃഷ്ടിക്കുക കൂടിയാണ്.നിരന്തരം ‘നാസ്’ എന്ന് പ്രയോഗിച്ചത് മനുഷ്യന്റെ ശ്രേഷ്ടതയെ കുറിക്കുന്നു. ഒരോന്നിലേക്കും അല്ലാഹുവിനെ ചേർത്തി പ്രയോഗിച്ചത് മനുഷ്യഷ്യൻ ഉൽകൃഷ്ട സൃഷ്ടിയാതിനിലേക്കുള്ള സൂചന കൂടിയാണ്.
രക്ഷിതാവ് ദൈവമായിക്കൊള്ളണമെന്നില്ല. ഒരോ വീടിനും സ്ഥാപനങ്ങൾക്കും മേധാവിയും രക്ഷിതാവുമൊക്കെ യുണ്ടാവും.
എന്നാൽ ഇവിടെ രക്ഷിതാവ് ദൈവമാണെന്നും ഉണർത്തുന്നു. കാര്യങ്ങളവതരിപ്പിക്കാൻ മറ്റു രക്ഷിതാക്കളേക്കാൾ, രാജക്കന്മാരെക്കാൾ കൂടുതൽ അർഹതപ്പെട്ടതും ബന്ധപ്പെട്ടതും അവനാണെന്ന് വ്യക്തമാക്കുകയാണി തിലൂടെ.

അല്ലാഹു വിനെക്കുറിച്ച് പ്രധാനമായും മൂന്ന് വിശേഷണങ്ങളാണിവിടെ പരിചപ്പെടുത്തീട്ടുള്ളത്. അതിലെ ഒരോന്നിന്റേയും അർത്ഥവ്യാപ്തിക്കപ്പുറം
അവ ഉപയോഗിച്ച ക്രമത്തിലും മുഫസ്സിറുകൾ വലിയ പൊരുളുകൾ നിരീക്ഷിക്കുന്നുണ്ട്.
ആദ്യം ‘ രക്ഷിതാവ് ‘ എന്നാണ് അല്ലാഹുവിനെ പരിചയപ്പെടുത്തിയത്.സൃഷ്ടിച്ച്
പ്രഥമമായി ബുദ്ധിയും വിവേകവു നൽകി പരിപാലിക്കുന്നവൻ.
.ഈ അറിവും വിവേകവും വെച്ചാണ് അവൻ ഒരു ഉടമയുടെ അടിമയാണെന്ന് മനസ്സില്ലാക്കുന്നത്. അതുകൊണ്ടാണ് രണ്ടാമതായി ‘ഉടമസ്ഥൻ’ എന്ന പ്രയോഗം കൊണ്ട് വന്നത്.പിന്നീട് ഈ അടിമ ഉടമ ബന്ധം ആരാധന നിർബന്ധമാക്കുന്നതാണെന്ന് തിരിച്ചറിയുന്നു.ശേഷം യഥാർത്ത ആരാധനക്ക് അവൻ മാത്രമാണ് ബന്ധപ്പെടാതെന്നും ബോധ്യപ്പെടലോടെ അവനാണ് യഥാർത്ത ആരാധ്യൻ എന്നുകൂടി മനസ്സിലാക്കുന്നു. അതാണ് അവസാനം ‘ ഇലാഹ് ‘ എന്ന് കൊണ്ട് വരാൻ കാരണം.
സ്വയം ഇളകാൻ പോലുമാകാത്ത ദൈവങ്ങളുടെ അന്ത സത്ത പൊളിച്ചെഴുതുക കൂടിയാണ് യഥാർത്ത ആരാധ്യനെ വ്യത്യസ്ത വിശേഷണങ്ങൾ പരിചയപ്പെടുത്തിയുള്ള പരാമർശം.

റബ്ബ് ‘ എന്ന വാക്കിൽ നിന്നും മനുനുഷ്യന് ലഭിച്ച പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ വായിച്ചെടുക്കുകയും ഇത് അവന് വഴിപ്പെടാനുള്ള നിമിത്തമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു .
സൃഷ്ടിക്കാൻ അവൻ മാത്രം കഴിയൂ എന്ന് മനസ്സിലാക്കുമ്പോൾ അവനാണ് ഉടമസ്ഥൻ എന്ന് ബോധ്യമാവുന്നു.
ഉടമയെ മറ്റുള്ളവർ ആശ്രയിയിച്ചേതീരുവെന്നും അവൻ നിരാശ്രയനാണെന്നുമുളള സമദിന്റെ അർത്ഥ തലങ്ങൾ മനസ്സിലാക്കുമ്പോൾ വിശ്വസി ഹൃദയങ്ങൾ അവന്റെ മഹത്തായ ഔന്നിത്യത്തെ മനസ്സിലാക്കി അവൻ ഇലാഹാണെന്നുറപ്പിക്കുന്നു.

രക്ഷിതാക്കളും രാജാക്കളും ഒരുപാടുണ്ടാവും .എന്നാൽ അവക്ക് ശേഷം ‘ഇലാഹ് ‘എന്ന് പ്രയോഗിക്കലിലൂടെ ഏകനായ രക്ഷിതാവും രാജാവും എന്ന സാരം കൂടി അതിനകത്ത് നിന്ന് വായിക്കാം.കാരണം ഇസ്ലാം പരിചയപ്പെട്ടുത്തുന്നത് ഏക ഇലാഹിനെയാണ്.
നസ്രാണികൾ അവരുടെ പുരോഹിതരെ യഥാർത്ത രക്ഷിതാവായി കണ്ട് ആരാധിച്ചിരുന്നു. ഖുർആൻ പറയുന്നു: ‘അവരുടെ പണ്ഡിതരേയും പുരോഹിരേയും മർയമിന്റെ മകനായ മസീഹിനേയും അല്ലാഹുവിന് പുറമേ അവർ രക്ഷിതാവായി സ്വീകരിച്ചു. എന്നാൽ ഏക ദൈവത്തെ ആരാധിക്കാൻ മാത്രമായിരുന്നു അവർ കൽപ്പിക്കപ്പെട്ടത്. 31)
എന്നാൽ സൂറത്തു നാസിലെ പ്രയോഗങ്ങൾ ഇത്തരം ബഹുദൈവ ആരാധനയെ പൊളിക്കുക കൂടിയാണ്. രക്ഷിതാക്കളും രാജാക്കന്മാരും പലരുമുണ്ടാകും എന്നാൽ പ്രപഞ്ചത്തിലെ ഒന്നിനോടും തുല്യനല്ലാത്ത ഏകനായായ രക്ഷിതാവും രാജാവുമായവനാണ് അല്ലാഹു എന്നും ആരാധ്യൻ അവനാണെന്നും പരിചയപ്പെടുത്തുകയാണ് ‘ ഇലാഹ് എന്ന പദത്തിലൂടെ.
ഇവിടെ ഉപയോഗിച്ച റബ്ബ്, മലിക്, ഇലാഹ് എന്നിവയോരോന്നും അല്ലാഹുവിന്റെ വിവിധ വിശേഷണങ്ങളുടെ സത്തയാണ്. കഴിവുള്ളവൻ, സൃഷ്ടിക്കുന്നവൻ തുടങ്ങി നന്മയും കരുണയും ചൊരിയുന്ന നിരവധി വിശേഷങ്ങളെ ഉൾവഹിക്കുന്നതാണ് റബ്ബ് എന്ന പഥം. മലിക് രാജാവ് എന്നത് കൽപിക്കുന്നവൻ വിരോധിക്കുന്നവൻ തുടങ്ങിയ ഏകാധിപത്യത്തിന്റേയും ഔ ന്നിത്യത്തിന്റേയും ആശയങ്ങൾ ഉൾചേർന്നതാണ്. മൂന്നാമതായി പ്രയോഗിച്ചെ ‘ഇലാഹ്’ പരിപൂർണ്ണതയുടെ മുഴുവൻ വിശേഷണങ്ങളും ഒരുമിച്ച് കൂട്ടിയ നാമവുണ്.
ആരോടാണ് ശരണം തേടേണ്ടതെന്ന് വ്യക്തമാക്കിയതിന് ശേഷം എന്തിൽ നിന്നാണ് കാവൽ തേടേണ്ടത് എന്ന് വ്യക്തമാക്കുന്നു. ‘മനുഷ്യ ഹൃദയങ്ങളിൽ ദുർബോധനം നടത്തി പിന്മാറിക്കളയുന്ന ,മനുഷ്യരിലും ഭൂതങ്ങളിലും പെട്ട ദുർബോധകരെ ക്കൊണ്ടുള്ള കെടുതിയിൽ നിന്ന് ‘.(നാസ് 46) മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും അല്ലാഹു മരുന്ന് സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യനെ നന്മയിലെത്തിക്കുന്നതിന് വലിയ തടസ്സമായ പിശാചിന്റെ
ദുർബോധനത്തിൽ നിന്നും ശമനം ലഭിക്കാനുള്ള ചികിത്സ വിശദീകരിക്കുകയാണ് ഈ കൊച്ചു അദ്യായത്തിൽ. അല്ലാഹുവിന്റെ നാമം പറയുക, ഓർക്കുക തുടങ്ങിയവയാണ് അതിനുള്ള പ്രതിവിധി.ദൈവീക പിചാരങ്ങളോളം പിശാചിന് ശല്യമാകുന്ന മറ്റൊന്നില്ല.ദിക്‌റിന്റെ സന്ദർബങ്ങളിൽ അവൻ സ്ഥലം വിട്ടോടുമത്ര. ജനിച്ച കുഞ്ഞിന്റെ കാതിൽ ബാങ്ക് വിളിക്കുന്നതിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് പൈശാചികപാത ഏൽക്കാതരിക്കലാണ്.വിശ്വസിയുടെ കൂടെ യുള്ള പിശാച് മെലിഞ്ഞൊട്ടുമെന്ന് ആദ്യാത്മിക ഗ്രന്ഥങ്ങളിൽ വായിക്കാം. അവരുടെ ദുർബോധന ജോലി വിശ്വസിക്കടുത്ത് വില പോകില്ല എന്നത് തന്നെ കാരണം.
വസ് വാസ് എന്നതുകൊണ്ട് ഉദ്ധേശ്യം പിശാചാണ്. അവൻ സ്വയം ദുർബോധനം നടത്തുകയും അതിനു മാത്രമായി യത്‌നിക്കുകയും ചെയ്യുന്നതു കൊണ്ടാണ് വസ് വാസ് എന്ന് പരിചയപ്പെടുത്തിയത്.വുളൂഇൽ മാത്രം വസ് വാസുണ്ടാക്കുന്ന പിശാചുണ്ടെന്നും അതിന്റെ പേര് വലഹാൻ എന്നാണെന്നും ഹദീസിൽ വന്നിട്ടുണ്ട്. ഇങ്ങനെ ഒരോ സ്ഥലത്തും സന്ദർബങ്ങളിലും പിശാചുക്കളുണ്ടാവും.രക്തോട്ടമുള്ള ഇടത്തെല്ലാം പിശാച് സഞ്ചരിക്കും എന്നാണല്ലോ നബി വചനം

ഖന്നാസ് (പിന്മാറിക്കളയുന്നവൻ) എന്നതുമായി ബന്ധപപ്പെട്ട് വന്ന നിവേദനങ്ങളിൽ നിന്ന്മ നസ്സിലാക്കാൻ സാധിക്കുന്നത് ഇതൊരു തരം പൈശാചിക സ്വധീനമാണ്. മനുഷ്യഹൃദയങ്ങളിലാണതിന്റെ ഇടം. അവസരം കിട്ടുമ്പോഴൊക്കെ ദുശിച്ച ചിന്തകൾ കൈമാറും.എന്നാൽ നാഥനെ യോർത്താൽ പിന്നെയതിന്റെ ബോധനങ്ങൾ അപ്രസക്തമാവും.അശ്രദ്ധമായാൽ വീണ്ടും അവനെത്തി ദുർബോധനം തുടങ്ങും.
അതു കൊണ്ടായിരിക്കാം ആദ്യാത്മിക ഗുരുക്കൾ നിരന്തരം ദിക്‌റിലാകായുന്നു.അധികമായി ദിക്‌റ് ചെയ്യുന്നവർ എന്നാണവരെ ക്കുറിച്ച് ഖുർആൻ (അഹ്‌സാബ് 35 ) തന്നെ പരിചയപ്പെടുത്തിയത്.ദുശ് ചിന്തകൾക്ക് അവസരം കൊടുക്കാത്ത വിധം ദൈവിക വഴിയിൽ മുഴുകിയപ്പോൾ
ന്മകളൊരുപാടവർക്ക് കൈയ്യാനായി.

പലരൂപത്തിലും കോലത്തിലും നെഗറ്റീവ് ചിന്തകൾ പിശാച് മനുഷ്യ ഹൃദയങ്ങിൽ ,ശരീരങ്ങളിൽ സന്നിവേശിപ്പിക്കും. ഇമാം റാസി വിശദീകരിക്കുന്നു.പിശാച് ചിലപ്പോൾ നന്മയിലേക്ക് ക്ഷണിക്കും. പക്ഷേ അതുകൊണ്ടുള്ള ലക്ഷ്യം തിന്മയിലേക്ക് വലിച്ചിഴക്കലാവും. അതിന്റെ വിവിധ രൂപങ്ങളിങ്ങനെ.ഏറ്റവും ഉത്തമമായതിൽ നിന്നും കേവലം ശ്രേഷ്ടമായതിലേക്ക് നയിക്കും. എന്നാലതിൽ നിന്നും തിന്മയിലേക്ക് നയിക്കൽ എളുപ്പമാവും. ചിലപ്പോൾ സുഖമാമായ സൽകർമ്മത്തിൽ നിന്നും കഠിനമായ സൽർകമമ്മത്തിലേക്ക് നയിക്കും.ഇത് മുഖേന അവന്റെ ആരാധനയിൽ പൂർണ്ണ വെറുപ്പും മടിയും പിശാച് കൊണ്ട് വരും. (തഫ്‌സീറുൽ കബീർ ) ഏറ്റവും പുണ്യമുള്ള പഠന കട്ട് ചെയ്ത് ബുർദക്കും പാട്ടിനു പോകുന്ന മുതഅല്ലിങ്ങളോട് ഉസ്താദുമാർ ഈ വിഷയം ഉണർത്താറുണ്ട്.

പിശാച് ഏതൊരവസരവും കഴിയും വിധം അധർമ്മത്തിലേക്ക് ക്ഷണിക്കും.
പിശാച് ക്ഷണിക്കുന്ന ഏഴ് സ്ഥാനങ്ങൾ ഇമാഈലുൽ ഹഖി (റ) വിശദീകരിക്കുന്നുണ്ട്. ഏറ്റവും വലിയ പാപമായ സത്യനിഷേധത്തിലേക്കും ബഹുദൈവ ആരാധനയിലേക്കു മാണ് ആദ്യം ക്ഷണിക്കുക. അതിന് സാധിക്കാതെ വന്നാൽ രണ്ടാം സ്ഥാനമായ നവീന ആശയത്തിലേക്ക് വിളിക്കും. മറ്റു തെറ്റുകളേക്കാൾ ഇബ്ലീസിന് ഏറ്റവും പ്രയപ്പെട്ടതാണിത്.തെറ്റ് ചെയ്താൽ മനുഷ്യൻ പശ്ചാതപിച്ച് മുക്തനാവും.എന്നാൽ നവീനവാദം സ്വയം ശരിയാണെന്ന് തെറ്റിദ്ധരിച്ച് പൊറുക്കൽ തേടാതെ പാപം പേറിയവനാവും. അതിനും വഴിപ്പെടുന്നിലെന്ന് കണ്ടാൽ മൂന്നാം സ്ഥാനമായ വ്യത്യസ്ത വൻപാപങ്ങളിലേക്ക് വിളിക്കും. അവിടെയും അശക്തനായാൽ നാലം സ്ഥാനമായ ചെറുപാപങ്ങളിലേക്ക് ദുർബോധനം നടത്തും.ചെറു കൊള്ളികളാൽ തീകത്തിക്കുന്നതു പോലെ പെരുത്ത ചെറുപാപങ്ങൾ മനുഷ്യനെ മനുഷ്യനെ ദുശിപ്പിക്കും.ഇവിടെയും പരാജയപ്പെട്ടാൽ പിശാച് അഞ്ചാംസ്ഥാനമായ പ്രതിഫലമോ പ്രതികാരമോ ഇല്ലാത്ത അനുവദിനീയ കാര്യങ്ങളിലേർപ്പെടുന്നതിന് പ്രരിപ്പിക്കും.ഇത് നല്ല കാര്യങ്ങളിലേർപ്പെടുന്നത് തടസ്സപ്പെടുത്തി അതിലൂടെ നേടാവുന്ന പ്രതിഫലത്തെ നഷ്ടപ്പെടുത്തും. അതിന്റെ മുന്നിലും മുട്ട് മടക്കേണ്ടി വന്നാൽ പിശാച് അവസാനമായി പയറ്റുന്നതാണ് ആറാം സ്ഥാനം. കൂടുതൽ പ്രതിഫമുള്ള കർമ്മം വിട്ട് കുറഞ്ഞ ഫലമുള്ള കാര്യത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കും.( റൂഹുൽ ബയാൻ )

പിശാചിൽ മനുഷ്യരും ഭൂതങ്ങളുമുണ്ട്.’മനുഷ്യ, ഭൂത പിശാചുക്കൾ’ എന്നൊരു ഖുർആൻ (അൻആം 112) പ്രയോഗം തന്നെയുണ്ട്. അബീ ദർർ (റ ) ഒരാളോട് ചോദിച്ചു. നീ മനുഷ്യ, ഭൂതങ്ങളിലെ പിശാചുക്കളിൽ നിന്ന് കാവൽതേടിയോ? അപ്പോളദ്ധഹം ചോദിച്ചു. മനുഷ്യരിലും പിശാചോ? അന്നേരം അബുദർ ർ തങ്ങൾ ഖുർആനോതി വിശദീകരിച്ചു.’ അപ്രകാരം എല്ലാ ഓരോ നബി മാർക്കും നാം ഭൂത മനുഷ്യരിൽ നിന്നുള്ള പിശാചുക്കള ശത്രുവാക്കി.( അൻആം 112)
ഭൂതത്തിൽ നിന്നുള്ളവർ കൂടുതൽ പെശാചികവൃത്തികൾ ചെയ്യുന്നവരാണെന്നും പ്രശ്‌നങ്ങളുടെ വാക്താക്കളാണ് മനുഷ്യരിൽ നിന്നുള്ള പിശാചുക്കളെന്നും ഖത്തീബുശ്ശീ ർബീനി തന്റെ സിറാജുൽ മുനീറിൽ പറയുന്നുണ്ട്.ഈ ശത്രുക്കളെയെല്ലാം അതിജീവിച്ചാണ് നബിമാർ മാതൃകാ ജീവിതം നയിച്ചത്. മനുഷ്യരോരുത്തരും ഈ പൈശാചികരെ തരണം ചെയ്യുമ്പോഴാണ് ഹൃദയം പ്രകാശിക്കുന്നത്. മാലാഖമാരേക്കാൾ അവന് ഉന്നതി പ്രാപിക്കുന്നത്.

മനുഷ്യനെ പരാജയത്തിലേക്ക് നയിക്കുന്ന പിശാചിന്റെ വലയിൽ നിന്നും കാവൽ തേടാൻ പറ്റിയ സുറത്താണ് നാസ്.ഇഖ്ബത്തു ബിൻ ആമിറിനെ ( റ ) ത്തൊട്ട് നിവേദനം അദ്ധേഹത്തോട് നബി(സ്വാ) ചോദിച്ചു. കാവൽ ചോദിക്കുന്നവന് ശരണം തേടാൻ പറ്റിയ ഏറ്റവും ശ്രേഷ്ടമായ ഒന്ന് നിനക്ക് പറഞ്ഞ് തരട്ടയോ? അതെ നബിയെ ഉഖ്ബ പ്രതിവചിച്ചു. അപ്പോൾ സൂറത്തുൽ ഫലവും നാസും മാണ് അവിടെ ന്ന് നിർദ്ധേശിച്ചത്. കാവൽ തേടുന്ന രണ്ടെണ്ണം (മുഅവിദതൈൻ ) എന്ന പേരിൽ ഇരു അന്യായങ്ങളും പ്രശസതമാണ്. പിശാച് സേവയാൽ നടത്തുന്ന സിഹിറിനും ഈ സൂറത്തുകൾ തന്നെ ശരണം.

കെ.എം സുഹൈൽ എലമ്പ്ര

 

 

Exit mobile version