സെഷൻ 377 തിരുത്തേണ്ടതുതന്നെയോ?

after effects LGBT-malayalam article

ഒരേ ലിംഗത്തിലോ ലിംഗസ്വത്വത്തിലോ (Gender identity-സ്വന്തം ലിംഗാവസ്ഥയെ കുറിച്ച് ഒരു വ്യക്തിയുടെ മനസ്സിലുള്ള ബോധം) പെട്ടവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് സ്വവർഗ ലൈംഗികത (Homosexuality). ലൈംഗികചായ്‌വ് (sexual orientation) എന്ന നിലയിൽ സ്വന്തം ലിംഗത്തിൽപെട്ട വ്യക്തിയോട് ലൈംഗികാഭിനിവേശവും പ്രണയവും തോന്നുന്നതിനാണ് സ്വവർഗാനുരാഗം, സ്വവർഗ പ്രണയം, സ്വവർഗ പ്രേമം എന്നൊക്കെ പറയുന്നത്. സ്വവർഗ പ്രണയികൾക്ക് തന്റെ അതേ ലിംഗത്തിലുള്ള വ്യക്തികളോട് മാത്രമേ ആകർഷണം തോന്നൂ. സ്വവർഗാഭിനിവേശമുള്ള പുരുഷനെ സ്വവർഗപ്രണയി (Gay) എന്നും സ്തീയെ സ്വവർഗപ്രണയിനി (Lesbian) എന്നും വിളിക്കുന്നു. ആണിനോടും പെണ്ണിനോടും ആകർഷണം തോന്നുന്നവരെ ഉഭയവർഗ പ്രണയി (Bisexual) എന്ന് വിളിക്കുന്നു. ഇത്തക്കാരെ പിന്തുണക്കുകയും അവരിൽ ഒരുമ കണ്ടെത്തുകയും ചെയ്യുന്നവർ ഹോമോഫിൽസ് (Homophils) എന്നും ഇടക്കാലത്ത് അറിയപ്പെട്ടിരുന്നു.

ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ് ജെൻഡർ,  അപരലിംഗർ എന്നീ സമൂഹങ്ങളെ മൊത്തമായി സംബോധന ചെയ്യുന്നതിനുപയോഗിക്കുന്ന ചുരുക്കപ്പേരാണ് എൽജിബിടി (L G B T). ലൈംഗിക ന്യൂനപക്ഷം എന്നും പ്രയോഗിക്കാറുണ്ട്. ലൈംഗികത ചില ചട്ടക്കൂടുകൾക്കുള്ളിൽ പെടുത്തേണ്ട ഒന്നല്ല എന്ന് വിശ്വസിക്കുന്നവർ ലെസ്ബിയൻ, ഗേ എന്നിവയ്ക്ക് പകരം എതിർവർഗ ലൈംഗികതയിൽ നിന്ന് വ്യത്യസ്തർ എന്നു സൂചിപ്പിക്കാൻ ക്വിയർ (Queer) എന്ന പദം ഉപയോഗിക്കുന്നു.

 

എന്താണ് സെക്ഷൻ 377?

പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് ഭരണഘടന വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.

Whoever voluntarily has carnal inter­course against the order of nature with any man, woman or animal, shall be punished with 1[imprisonment for life], or with impris­onment of either description for a term which may extend to ten years, and shall also be liable to fine.’ (ആരെങ്കിലും സ്വമേധയാ ഏതെങ്കിലും പുരുഷനോടോ സ്ത്രീയോടോ മൃഗത്തിനോടോ പ്രകൃതി വിരുദ്ധമായ നിലയിൽ ശാരീരിക സമ്പർക്കം നടത്തിയാൽ ജീവപര്യന്തം തടവിനോ അല്ലെങ്കിൽ പിഴയോട് കൂടെ പത്ത് വർഷം വരെ തടവ് ശിക്ഷക്കോ അർഹനാവുന്നതാണ്). ഇതാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ്. ഈ വകുപ്പാണ് 2018 സെപ്തംബർ ആറിന്  സുപ്രീം കോടതി ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. ഇതിൽ മൃഗങ്ങളോട് ശാരീരിക വ്യവഹാരം നടത്തുന്നതിനെ കുറ്റകരമായി നിലനിർത്തിയിട്ടുണ്ട്.

ഒന്നര നൂറ്റാണ്ടോളം ചോദ്യം ചെയ്യാതെ നിലനിന്ന ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തെ നിയമമാണ് പരമോന്നത കോടതി റദ്ദാക്കിയിരിക്കുന്നത്. ലോകരാജ്യങ്ങളിൽ പലതും ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നപ്പോഴും ഒരുവിധത്തിലുള്ള ഉടച്ചുവാർക്കലിനും ഇന്ത്യൻ ഭരണകൂടം/ജുഡീഷ്വറി ഇതുവരെ തയ്യാറായിരുന്നില്ല.

ഏഴു വർഷം മുമ്പ് ഒരു സന്നദ്ധസംഘടന കോടതി കയറിയതോടെയാണ് നിയമ പോരാട്ടത്തിന്റെ ചരിത്രമാരംഭിക്കുന്നത്. ആ സംഘടന നൽകിയ കേസ് പരിഗണിച്ച് 2009 ജൂലൈ രണ്ടിന്  ഡൽഹി ഹൈക്കോടതി ഉഭയസമ്മത പ്രകാരമുള്ള സ്വവർഗരതി തെറ്റല്ലെന്നും 377-ാം വകുപ്പ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചു. എന്നാൽ ഇന്ത്യയിലെ പല മതസംഘടനകളും പ്രതീക്ഷിക്കുന്നതിലപ്പുറമായിരുന്നു ഈ വിധി. അവരുടെ ഇടപെടിലൂടെ കേസ് സുപ്രീം കോടതിയിലെത്തി. അതോടെ കേസിന് പുതിയമാനം കൈവന്നു. 2013-ൽ ഡൽഹി കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് സ്വവർഗരതി കുറ്റകരമാണെന്ന് സുപ്രീം കോടതി വിധിച്ചു. ഇത് ചോദ്യം ചെയ്ത് സ്വവർഗാനുരാഗികൾ വീണ്ടും കോടതിയിലെത്തി. തുടർന്ന് 2018 ജനുവരി 8-ന് സുപ്രീം കോടതി 2013-ലെ വിധി പുനപ്പരിശോധിക്കാൻ തീരുമാനിക്കുകയുണ്ടായി. തത്ഫലമായി ജൂൺ 10-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശദമായ വാദം കേൾക്കുകയും 2018 സെപ്തംബർ ആറാം തിയ്യതി ഭരണഘടനാ ബെഞ്ച് സ്വവർഗരതി തെറ്റല്ലെന്ന വിധി പുറപ്പെടുവിക്കുകയുമായിരുന്നു. പല ലോകരാഷ്ട്രങ്ങളും സ്വവർഗരതി അനുവദിച്ചിട്ടുണ്ടെങ്കിലും 26 രാജ്യങ്ങൾ മാത്രമേ സ്വവർഗ വിവാഹം നിയമവിധേയമാക്കിയിട്ടുള്ളൂ.

 

എതിർപ്പ് എന്തുകൊണ്ട്?

സ്വവർഗ ലൈംഗിക സ്വഭാവം കാണിക്കുന്ന വ്യക്തികളിൽ വിഷാദം, ആത്മഹത്യാ പ്രേരണ, ഏകാന്തത, സ്ഥലജല വിഭ്രമം തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇതിനു കാരണം പാരമ്പര്യ ലൈംഗികത (Hetrosexism) സമൂഹത്തിൽ ചെലുത്തിയിട്ടുള്ള സ്വാധീനം ഇത്തരക്കാർക്ക് പ്രതികൂലമായി ഭവിക്കുമെന്നുള്ളതാണ്. അതായത് പുരുഷൻ ആഗ്രഹിക്കുന്നത് സ്ത്രീയെയും സ്ത്രീ ആഗ്രഹിക്കുന്നത് പുരുഷനെയുമാണ്. ഈ വ്യവസ്ഥാപിതമായ അവസ്ഥക്ക് വിരുദ്ധമായൊരു ബന്ധമുണ്ടാക്കുമ്പോൾ അത് നീചവും നികൃഷ്ഠവുമായ വൈകൃതമായി സമൂഹം മനസ്സിലാക്കുന്നു. അതിലൂടെ സമൂഹത്തിൽ Homophobia അഥവാ സ്വവർഗരതിക്കാർ അപകടകാരികളാണെന്ന മനോഭാവം രൂപപ്പെടുന്നു. അതിനാൽ ഇത്തരക്കാർ സമൂഹത്തിൽ നിന്ന് ഒളിഞ്ഞുനിൽക്കുകയും ഏകാന്ത ജീവിതം നയിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു.

അമേരിക്കയിൽ HIV പടർന്നുപിടിച്ച സമയത്ത് ആശുപത്രികളിൽ ഏറ്റവും കൂടുതൽ അഡ്മിറ്റ് ചെയ്തത് സ്വവർഗ ലൈംഗികരെയാണ്. അവരുടെ എയ്ഡ്‌സ് ബാധിച്ച സ്വവർഗ പങ്കാളി ഏതു നിമിഷവും മരിക്കാവുന്ന അവസ്ഥയിൽ കഴിയുന്നത് ഇന്ത്യൻ വംശജനായ Dr. Abraham vargees തന്റെ My own country എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നതു കാണാം.

സ്വവർഗരതിയിൽ ഏർപ്പെടുന്ന പുരുഷൻമാരിൽ ഭൂരിഭാഗം പേരും ഗുദഭോഗം നടത്തുന്നവരാണ്. ഇത് ലൈംഗിക ബന്ധങ്ങളിൽ എറ്റവും ആപത്കരമായ ഒന്നാണ്. Sipilis, herpis, clemdisis പോലോത്ത പലതരം ഗുഹ്യ രോഗങ്ങളും ഇതുവഴി പിടിപെടാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള സുരക്ഷിതമല്ലാത്ത ലൈംഗികവേഴ്ച കഴിഞ്ഞ് 4-7 ദിവസത്തിനുള്ളിൽ ലിംഗാഗ്രത്തിൽ വൃണം രൂപപ്പെടുകയും മേൽ പറഞ്ഞ രോഗങ്ങളുടെ ലക്ഷണങ്ങൾ കാണപ്പെടുകയും ചെയ്‌തേക്കാം. ചില പുരുഷൻമാർക്ക് ലിംഗോദ്ധാരണ സമയത്ത് ലിംഗത്തിന്റെ അഗ്രചർമം പുറകോട്ട് നീങ്ങാത്ത അവസ്ഥയും വേദനയും അനുഭവപ്പെടാറുണ്ട്. അഗ്രചർമം മുൻഭാഗത്ത് കൂടിച്ചേർന്ന ഈ അവസ്ഥക്ക് fimosis എന്ന് വിളിക്കുന്നു. ഇത്തരത്തിൽ സ്വവർഗ രതിക്കാർക്ക് ഇണയോട് താത്പര്യമില്ലായ്മ, ഉദ്ധാരണക്കുറവ്, ലൈംഗിക വിരക്തി മുതലായ പ്രശ്‌നങ്ങൾ അനുഭവപ്പെടാറുണ്ട്.

ആധുനിക ക്ലിനിക്കൽ സൈക്കോളജിയിൽ സ്വവർഗരതിയിൽ നിന്ന് മുക്തി നേടാൻ നിരവധി മാർഗങ്ങളുണ്ട്. Risk reduction, self acceptence, phyco therappy trainning, covert sensitization, masterbatory retaining practice, aversion therappy എന്നിവ ചിലതാണ്. മേൽ പറഞ്ഞ രീതികളിലൂടെ നിങ്ങൾ ഇതാണ് (this is what you are)) എന്നു ബോധ്യപ്പെടുത്തുകയും അതിതീവ്രതയിൽ നിന്ന് മിത തീവ്രതയിലേക്കും അതിൽ നിന്ന് സമനിലയിലേക്കും ആക്കിത്തീർക്കുകയും ചെയ്യുന്നു. സുരക്ഷിതമായ ലൈംഗിക വേഴ്ചാ പരിശീലനവും ബിഹേവിയർ തെറാപ്പിയും അസ്ഥിത്വപരമായ മാറ്റത്തിലേക്കു വഴി തെളിയിക്കും.

ഈ വികൃത ലൈംഗികത കുറ്റവിമുക്തമാക്കുന്നതോടെ ഇന്ത്യ നൂറ്റാണ്ടുകൾ കാത്തുസുക്ഷിച്ച കുടുംബ സംസ്‌കാരത്തിനാണ് ക്ഷതമേറ്റിരിക്കുന്നത്. മനുഷ്യകുലത്തിന്റെ നിലനിൽപ്പ് നമ്മുടെ സന്താനങ്ങളിലാണ്. വ്യവസ്ഥാപിതമായ ലൈംഗിക ബന്ധത്തിലൂടെ ജനിക്കുന്ന സന്താനങ്ങൾക്ക് മാത്രമേ നാളെ ചൈതന്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനാവൂ. ബഹുമാനപ്പെട്ട കോടതി ഉദാരമായ പൗരസ്വാതന്ത്ര്യം പരിഗണിച്ച് ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം)നെ വളരെ ഉദാരമായി വ്യാഖ്യാനിച്ചതു മൂലം സമുദായത്തിന്റെ സംസ്‌കൃതിയെ തന്നെ ഹനിക്കുന്ന, പ്രത്യുൽപാദനത്തെ അപര്യാപ്തപ്പെടുത്തുന്ന, കുടുംബം എന്ന മഹത്തായ ആശയത്തെ തന്നെ  ദുർബലപ്പെടുത്തുന്ന ലൈംഗിക അരാജകത്വമാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്നു പറയാതിരിക്കാൻ നിർവാഹമില്ല.

പ്രകൃതിപരമായ ലൈംഗിക സമ്പർക്കത്തിൽ ഭാര്യഭർത്താക്കൻമാർക്ക് സുഖാസ്വാദനത്തിൽ തുല്യപങ്കാണുള്ളത്. പക്ഷേ സ്വവർഗരതിയിൽ ഇണ അക്രമിക്കപ്പെടുകയാണ് ചെയ്യുന്നത്. ലൈംഗിക സുഖാസ്വാദനത്തിൽ ഇണകൾക്ക് സമത്വമില്ല. ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ വളരെ തുച്ഛമായ എൽ.ജി.ബി.ടി.ക്കാർക്ക് നിയമപരമായ പരിരക്ഷ നൽകേണ്ടിയിരുന്നില്ല. ഇന്ത്യയുടെ പരമോന്നത കോടതി വിധി നാം അനുസരിക്കും. എങ്കിൽപോലും സ്വവർഗരതി പോലോത്ത പ്രകൃതിപരമല്ലാത്ത കാര്യങ്ങളെ നാം എങ്ങനെ ഉൾകൊള്ളാനാണെന്ന ചോദ്യം അവശേഷിക്കുന്നു. അതിവിദൂരമല്ലാത്ത ഭാവിയിൽ പരമേന്നത കോടതി ഈ വിധി പുനർവിചിന്തനം ചെയ്ത് പാവനമായ നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും തിരിച്ചുകൊണ്ടുവരുമെന്ന് പ്രത്യാശിക്കാം.

Exit mobile version