നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു ദൈവദൂതന്‍ഇതാ നിങ്ങള്‍ക്കിടയില്‍ആഗതനായിരിക്കുന്നു. നിങ്ങള്‍വിഷമിക്കുന്നത് അദ്ദേഹത്തിന് പ്രയാസകരമാണ്. നിങ്ങളുടെ വിജയത്തില്‍അതീവ തല്‍പ്പരനാണവിടുന്ന്. സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ള മഹാന്‍(അത്തൗബ/128).
അളവറ്റ കാരുണ്യവും ഉന്നതമായ കൃപയും ദയാവായ്പും മേളിച്ച മഹാവ്യക്തിത്വമാണ് മുഹമ്മദുര്‍റസൂല്‍(സ്വ). വെറുതെയല്ല, അല്ലാഹു തന്റെ സവിശേഷ നാമങ്ങളായ റഊഫ്, റഹീം എന്നിവ ദൂതര്‍ക്ക് കല്‍പ്പിച്ചു നല്‍കിയത്.
സാധുജനങ്ങളോട് അനുകന്പയും അവശരോട് കാരുണ്യവും പീഡിതരോട് അനുഭാവവും പിന്തുണയും റസൂലിന്റെ മുഖമുദ്രയായിരുന്നു. ഗോത്രമൂപ്പന്മാരുടെ കൈയേറ്റങ്ങളില്‍നിന്ന് പാവങ്ങളെ രക്ഷിച്ച് അവകാശങ്ങള്‍വീണ്ടെടുത്തു കൊടുക്കാന്‍അവിടുന്ന് പരിശ്രമിച്ചു.
മനുഷ്യര്‍ക്കുമാത്രമല്ല, മൃഗങ്ങള്‍ക്കും അവിടുന്ന് വിമോചകന്‍തന്നെ. ഭക്ഷിക്കാനായി മൃഗത്തെ അറുക്കുന്പോള്‍പോലും പീഡനം നിരോധിച്ചു. ഒരു ആടിനെ കെട്ടിയിട്ട് അതു കാണ്‍കെ കത്തി മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നയാളോട് അവിടുന്ന് ചോദിച്ചു:
“എന്തിനാണ് ആ മൃഗത്തെ നിങ്ങള്‍രണ്ടു പ്രാവശ്യം കൊല്ലുന്നത്?
ദാഹം മൂലം ചാകാറായ ഒരു നായ കിണറ്റിന് ചുറ്റും നടക്കുന്നത് ഇസ്റാഈല്യരില്‍പെട്ട വ്യേ കണ്ടു. കാലുറയില്‍വെള്ളം കോരി അവളാ പട്ടിയെ കുടിപ്പിച്ചു. തല്‍ഫലമായി അവളുടെ പാപം പൊറുക്കപ്പെട്ടു (ബുഖാരി, മുസ്‌ലിം).
ഇത്തരം മാനവികതയുടെ പാഠങ്ങളാണവിടുന്ന് പഠിപ്പിച്ചത്. അനാവശ്യമായി പക്ഷിയെ ഉപദ്രവിച്ചവരെയും ഉറുന്പിന്‍കൂടിന് തീ വെച്ചവരെയും താക്കീതു ചെയ്തു. ചെടികള്‍വെറുതെ നശിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തി. ഫലവൃക്ഷങ്ങള്‍നടുന്നത് പ്രോത്സാഹിപ്പിച്ചു.
നിങ്ങള്‍വധശിക്ഷ നടപ്പാക്കുന്പോള്‍നല്ല നിലയില്‍നടപ്പാക്കുക, ജീവികളെ അറുക്കുന്പോള്‍നന്നായി അറുക്കുകയും ചെയ്യുകതിരുദൂതര്‍നിര്‍ദേശിച്ചു.
പൂച്ചക്ക് സൗകര്യപ്രദമായി ജലപാനം നടത്താന്‍നബി(സ്വ) പാത്രം ചെരിച്ചുകൊടുത്തതും അന്നവും വെള്ളവും തടഞ്ഞ് പൂച്ചയെ കെട്ടിയിട്ട് കൊന്ന സ്ത്രീ നരക ശിക്ഷക്ക് അര്‍ഹയാണെന്ന് റസൂല്‍പഠിപ്പിച്ചതും ഹദീസില്‍കാണാം.
തന്റെ കൈവശം വരുന്ന സന്പത്തും ലഭ്യമാകുന്ന സമ്മാനങ്ങളും ഉദാരമായി ദാനം നല്‍കി. എന്തിനേറെ, ഒരു പാത്രം പാല്‍സമ്മാനിക്കപ്പെട്ടാല്‍ഏറ്റവും ദരിദ്രരെ വിളിച്ച് അത് കുടിപ്പിക്കും. ബാക്കി വന്നാല്‍അവിടുന്ന് കുടിക്കും.
ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപനായിരുന്നെങ്കിലും തിരുനബി(സ്വ)ക്ക് സുഭിക്ഷതയല്ല, പട്ടിണിയായിരുന്നു പലപ്പോഴും കൂട്ട്. തിരുപത്നി ആഇശ(റ)യുടെ വിവരണം:
തുടര്‍ച്ചയായി മൂന്ന് ദിസം തിരുകുടുംബം വയറുനിറയെ ബാര്‍ലി റൊട്ടി കഴിച്ചിട്ടില്ല. ഞങ്ങളുടെ വീട്ടില്‍ഒന്നും പാകം ചെയ്യാനില്ലാത്തതിനാല്‍അടുപ്പ് പുകയാത്ത ഒന്നോ രണ്ടോ മാസങ്ങള്‍കഴിഞ്ഞു പോകാറുണ്ടായിരുന്നു. ഈത്തപ്പഴവും വെള്ളവുമായിരുന്നു അന്ന് ഞങ്ങളുടെ ഉപജീവന മാര്‍ഗം. ചിലപ്പോള്‍മദീനത്തുകാര്‍കൊണ്ടുവരുന്ന ആട്ടിന്‍പാലും ഉണ്ടാവും (ബുഖാരി, മുസ്‌ലിം, രിയാളുസ്വാലിഹീന്‍/223).
സമുദായത്തിന്റെ ഐഹികവും പാരത്രികവുമായ സര്‍വപുരോഗതിയും സംതൃപ്തിയും വിജയങ്ങളുമായിരുന്നു അവിടുന്ന് ലക്ഷ്യമിട്ടത്. ലോകത്തിന്നനുഗ്രഹമായി നിയുക്തനായ തിരുനബി(സ്വ) തന്റെ അനുയായികളെയും ഇതര സൃഷ്ടിജാലങ്ങളെയും അതിയായി സ്നേഹിക്കുകയും അവര്‍ക്കു വന്നു ഭവിക്കുന്ന ക്ലേശങ്ങള്‍ലഘൂകരിക്കാന്‍പ്രയത്നിക്കുകയും ചെയ്തു.
റമളാനിലെ പ്രത്യേക സുന്നത്ത് നിസ്കാരമായ തറാവീഹിന് അനുചരവൃന്ദം കാണിച്ച അമിതാവേശം മൂലം നിര്‍ബന്ധമാകുമെന്നും പില്‍ക്കാലക്കാര്‍ക്ക് അത് വിഷമകരമാകുമെന്നും ഭയന്നത് കാരുണ്യമല്ലാതെ മറ്റെന്താണ്?
മറ്റൊരു ഹദീസ് ഇങ്ങനെ: ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് ഹജ്ജ് കര്‍മം നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍നിങ്ങള്‍ഹജ്ജ് നിര്‍വഹിക്കുക. അപ്പോള്‍ശ്രോതാക്കളില്‍നിന്നും അഖ്റഅ്ബിന്‍ഹാബിസ്(റ) ആരാഞ്ഞു: യാ റസൂലല്ലാഹ്, എല്ലാ വര്‍ഷവും എല്ലാവരും ഹജ്ജ് നിര്‍വഹിക്കണോ? റസൂല്‍(സ്വ) മൗനം പാലിച്ചു. മൂന്നു തവണ ചോദ്യമുണ്ടായപ്പോഴും മൗനം തന്നെ. ഒടുവില്‍അവിടുന്ന് പ്രതികരിച്ചു. അതേ, എന്ന് ഞാന്‍പറഞ്ഞാല്‍എല്ലാ വര്‍ഷവും അത് നിര്‍ബന്ധമാകും. അത് നിങ്ങള്‍ക്ക് സാധ്യമാവുകയുമില്ല. അതിനാല്‍ഹജ്ജ് ഒരു പ്രാവശ്യമേ നിര്‍ബന്ധമുള്ളൂ. ഒന്നിലധികം തവണ നിര്‍വഹിക്കാന്‍സാധിക്കുന്നവര്‍ക്ക് അത് ശ്രേഷ്ഠമായ പുണ്യകര്‍മമാണ് (മുസ്‌ലിം, അഹ്മദ്).
എല്ലാ വര്‍ഷവും ഹജ്ജ് നിര്‍ബന്ധമാക്കാതെ ആയുസ്സില്‍ഒരു തവണയായി ചുരുക്കിയതും സമുദായത്തോടുള്ള തിരുദൂതരുടെ കനിവിന്റെ ദര്‍ശനമാണ്.
നിയമങ്ങളില്‍ഇഷ്ടപ്പെട്ടവ തെരഞ്ഞെടുക്കാന്‍അനുമതി ലഭ്യമായാല്‍ഏറ്റവും ലളിതമായതു മാത്രം അവിടുന്ന് തെരഞ്ഞെടുക്കുമായിരുന്നു (ബുഖാരി/3560).
ദൈവികാജ്ഞകള്‍ലഘൂകരിച്ച് കിട്ടാനും സദ്കര്‍മഫലം ഇരട്ടിപ്പിക്കാനും തിന്മകളുടെ ശിക്ഷ ലഘുവാക്കാനും അല്ലാഹുവിനോട് യാചിച്ചത് നിമിത്തമാണ് പതിനായിരങ്ങള്‍ക്ക് വിചാരണ നാളില്‍കഠിന വിചാരണയില്ലാതെ സ്വര്‍ഗ പ്രവേശത്തിന് അവസരമൊരുങ്ങുക (ബുഖാരി/6554). അവിടുന്ന് പറഞ്ഞു: തീ കത്തിച്ചുവെച്ച ഒരാളെ പോലെയാണ് എന്റെ ഉപമ. വെളിച്ചം കണ്ട് ചെറു പാറ്റകള്‍തീയില്‍വന്നു വീഴാന്‍തുടങ്ങി. ഞാനവരെ തടയുന്നുണ്ട്. എന്നാലും അവ കൂട്ടമായി അതില്‍പതിക്കാന്‍തുടങ്ങി. ഞാന്‍നിങ്ങളെ ഇടുപ്പ് പിടിച്ച് നരകത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ശ്രമിക്കുന്നു. നിങ്ങളാകട്ടെ കുതറിമാറി അതില്‍തന്നെ പതിക്കുന്നു (ബുഖാരി).
മഹ്ശറിന്റെ അതിതീക്ഷണതകള്‍ക്കിടയിലും സമുദായ രക്ഷക്ക് സമീപിക്കാനുള്ളത് പ്രവാചകരെതന്നെ.
അനസ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: എന്റെ സമുദായം സ്വിറാത്ത് വിട്ട് കടക്കുന്നതു നോക്കി ഞാന്‍നില്‍ക്കും (മുസ്‌ലിം).
തിരുദൂതരോട് സന്പര്‍ക്കം പുലര്‍ത്തുന്ന ഏതൊരു വ്യക്തിക്കും അവിടുത്തേക്ക് ഏറ്റവും പ്രിയങ്കരന്‍താനാണെന്ന് തോന്നും വിധം സ്നേഹമസൃണമായിരുന്നു പെരുമാറ്റം. സമകാലികര്‍ക്ക് മാത്രമല്ല ആ സ്നേഹവായ്പുകള്‍ലഭിച്ചത്. അന്ത്യനാള്‍വരെ ഉമ്മത്തില്‍പിറക്കുന്ന അവസാനത്തെ ആള്‍വരെ അതിനര്‍ഹനാണ്.
നമ്മുടെ സുഹൃത്തുക്കളെ കാണാന്‍കൊതി തോന്നുന്നു. ഒരിക്കല്‍റസൂല്‍(സ്വ) ആഗ്രഹം പ്രകടിപ്പിച്ചു. റസൂലേ, ഞങ്ങള്‍തന്നെയല്ലേ അങ്ങയുടെ സുഹൃത്തുക്കള്‍? അനുചരര്‍ചോദിച്ചു. എന്റെ സുഹൃത്തുക്കള്‍എന്നാല്‍പില്‍ക്കാലത്ത് വരാനിരിക്കുന്നവരാണ്തിരുദൂതരുടെ വിശദീകരണം (മുസ്‌ലിം/249).
തിരുദൂതരുടെ കാലത്ത് ജനിക്കാന്‍സൗഭാഗ്യമുണ്ടായില്ലല്ലോ എന്നു നെടുവീര്‍പ്പിടുന്നവര്‍ക്ക് കുളിരേകുന്നതാണ് നബി(സ്വ)യുടെ ഈ പ്രഖ്യാപനം. ഞാന്‍സര്‍വ മുസ്ലിമിന്റെയും ഫിഅഥ് (സംരക്ഷണസേന) ആകുന്നു (അഹ്മദ്/5744). ഞാന്‍എന്റെ അനുചരന്മാര്‍ക്ക് അഭയമാണ് (മുസ്‌ലിം/2531) പോലുള്ള സ്നേഹസൂക്തികളും നമുക്ക് പ്രതീക്ഷയേകുന്നവയാണ്.
ടിടിഎ ഫൈസി പൊഴുതന