അല്ഫ്താവാ-3: സിസേറിയനും കുളിയും

Indian Grand Mufti - Fathawa

നിത്യഅശുദ്ധിക്കാരന് മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാണോ?
നിത്യഅശുദ്ധിക്കാരന് അവന്‍ നിത്യഅശുദ്ധിക്ക് കാരണമായതല്ലാത്ത രൂപത്തില്‍ അശുദ്ധി ഉണ്ടായാല്‍ മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാവില്ല. അതായത് മൂത്രവാര്ച്ച യുടെ രോഗമുള്ള ഒരാള്ക്ക് കീഴ്വായു പോകല്‍ കാരണമായോ മറ്റോ അശുദ്ധിയുണ്ടായാല്‍ മുസ്വ്ഹഫ് തൊടലും ത്വവാഫ്, സുജൂദ് തുടങ്ങിയവയൊന്നും തന്നെ അനുവദനീയമല്ല. എന്നാല്‍ നിത്യഅശുദ്ധിക്കാരന്‍ അശുദ്ധിയില്‍ നിന്ന് ശുദ്ധിയായ ഉടനെ നിസ്കാരത്തിലേക്ക് പ്രവേശിക്കാതിരിക്കുകയോ ശുദ്ധിയുള്ള സമയത്ത് അവന്‍ ഉദ്ദേശിച്ച കര്മ്ങ്ങള്‍ നിര്വശഹിക്കാതെ വീഴ്ച വരുത്തുകയോ ചെയ്താല്‍ നിസ്കാരം, ത്വവാഫ്, മുസ്ഹഫ് തൊടല്‍ എന്നിവയെല്ലാം അവന് ഹറാമാകുന്നതാണ്. അതേസമയം നിത്യഅശുദ്ധിക്കാരന്‍ ശുദ്ധിവരുത്തിയ ഉടനെ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയും ശേഷം പ്രസ്തുത ഫര്ള്ു നിസ്കാരത്തിന്റെ് സമയം അവസാനിക്കുന്നത് വരെ സുന്നത്ത് നിസ്കാരങ്ങള്‍ നിര്വരഹിക്കുകയും ചെയ്താല്‍ അതവന് അനുവദനീയമാണ്. ശുദ്ധീകരണത്തിന്റെതയും നിസ്കാരത്തിന്റെമയും ഇടയില്‍ അവന്‍ വിട്ട്പിരിച്ചാല്‍ അത് അവനില്‍ നിന്നുള്ള വീഴ്ചയായി പരിഗണിക്കുകയും ചെയ്യും. അക്കാരണത്താല്‍ നിത്യഅശുദ്ധിക്കാരനാണെങ്കിലും ശേഷം അവനില്‍ നിന്നുണ്ടാകുന്ന അശുദ്ധികളെ തൊട്ട് വിട്ടുവീഴ്ച ചെയ്യപ്പെടുകയില്ല (തുഹ്ഫ: 1/155, ഹാശിയതുശ്ശര്വാ്നി: 1/422).

കൃത്രിമ കൈ

സ്പര്ശിുച്ചാല്‍ വുളൂഅ് മുറിയുന്ന ഭാഗങ്ങളില്‍ കൃത്രിമമായി നിര്മിനച്ച കൈ ഉപയോഗിച്ച് തൊട്ടാല്‍ വുളൂഅ് മുറിയുമോ?
കൃത്രിമമായി നിര്മിചച്ച കൈകൊണ്ട് തൊട്ടാല്‍ വുളൂഅ് മുറിയുകയില്ല. മാത്രമല്ല, ഇബ്നു ഹജര്‍(റ) പറയുന്നു: ശരീരത്തില്‍ നിന്ന് വേര്പി്രിഞ്ഞ ഭാഗം പിന്നീട് കൂട്ടിച്ചേര്ത്താ ല്പോറലും ആ കൂട്ടിച്ചേര്ത്താ ഭാഗം കൊണ്ട് സ്പര്ശിംച്ചാല്‍ വുളൂഅ് മുറിയുകയില്ല. അപ്രകാരം തന്നെ വേര്പിടരിഞ്ഞ ഭാഗത്ത് ഒരു ജീവിയുടെ അവയവം പിടിപ്പിച്ചതാണെങ്കിലും വുളൂഅ് മുറിയില്ല. ചുരുക്കത്തില്‍, കൃത്രിമ കൈകൊണ്ട് സ്പര്ശിിച്ചാല്‍ വുളൂഅ് മുറിയുകയില്ലെന്ന് മേല്‍ വിവരിച്ചതില്‍ നിന്നു വ്യക്തം (തുഹ്ഫ: 1/150).

സിസേറിയനും കുളിയും

പ്രസവിച്ചാല്‍ കുളി നിര്ബനന്ധമാകുമല്ലോ. അപ്പോള്‍ ഓപ്പറേഷന്‍ ചെയ്താണ് കുട്ടിയെ പുറത്തെടുത്തതെങ്കില്‍ കുളി നിര്ബനന്ധമുണ്ടോ?
ഇവിടെ കുളി നിര്ബാന്ധമാകാനുള്ള കാരണം പ്രസവമാണ്. പ്രസവം ഏത് രൂപത്തിലൂടെ നടന്നാലും -സിസേറിയന്‍ വഴിയാണെങ്കിലും സുഖപ്രസവത്തിലൂടെയാണെങ്കിലും- കുളി നിര്ബാന്ധമാണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/274).
ഈ മസ്അലയില്‍ കുളി നിര്ബിന്ധമാകാനുള്ള കാരണം ഇന്ദ്രിയത്തുള്ളികളില്‍ നിന്നു ജന്മംകൊണ്ട മനുഷ്യന്‍ പുറത്തുവന്നതിനാലാണെന്ന് ചിലര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ അത് മറ്റേതെങ്കിലും മാര്ഗതത്തിലൂടെ വന്നാല്‍ വുളൂഅ് മുറിയുകയില്ലെന്നും അവര്‍ ധരിക്കുന്നു. എന്നാല്‍ വസ്തുത അതൊന്നുമല്ല. ഇവിടെ കുളി നിര്ബലന്ധമാകാനുള്ള കാരണം പ്രസവിച്ചതാണ്. ബീജവുമായി ബന്ധപ്പെട്ടല്ല ഇവിടെ കുളി നിര്ബാന്ധമാകുന്നത് (ഹാശിയതുശ്ശര്വാ്നി: 1/274, 275).

സംസാരത്തിന്റെി വിധി

കുളിക്കുന്ന അവസരത്തിലും വുളൂഅ് ചെയ്യുമ്പോഴും സംസാരിക്കുന്നതിന്റെ. വിധിയെന്താണ്?
കുളിക്കുന്നതിന്റെ യും വുളൂഅ് ചെയ്യുന്നതിന്റെുയും ഇടയില്‍ അനാവശ്യമായ സംസാരം ഉപേക്ഷിക്കല്‍ സുന്നത്താണ്. ഹറാമോ കറാഹത്തോ ഇല്ല. ഇക്കാര്യം രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ശര്ഹു്ല്‍ മുഹദ്ദബില്‍ വിവരിച്ചിട്ടുണ്ട്.
വുളൂഇന്റെപയും കുളിയുടെയും അവസരത്തില്‍ അനാവശ്യ സംസാരം ഒഴിവാക്കുകയും വുളൂഅ് ചെയ്യാന്‍ വേണ്ടി വെള്ളം തെറിക്കാത്ത സ്ഥലത്ത് ഖിബ്ലക്ക് മുന്നിട്ട് ഇരിക്കലും വുളൂഇന്റെപയും കുളിയുടെയും സുന്നത്തുകളാണ് (ശര്ഹുില്‍ മുഹദ്ദബ്: 1/465).

മനിയ്യ്, വദിയ്, മദിയ് വ്യത്യാസമെന്ത്?

മനിയ്യ്, വദിയ്, മദിയ് എന്നിവ തമ്മിലുള്ള വ്യത്യാസമെന്താണ്? വിശദീകരിച്ചാലും.
ഇവയില്‍ മനിയ്യ്(ശുക്ലം) ശുദ്ധിയുള്ളതാണ്. അതേസമയം മദിയും വദിയും നജസാണ്. വികാര മൂര്ച്ഛ്യുടെ സമയത്ത് തെറിച്ച് തെറിച്ച് സുഖാനുഭവ(രതിമൂര്ച്ഛ്)ത്തോടെ പുറപ്പെടുന്ന ദ്രാവകമാണ് മനിയ്യ്. മനിയ്യ് പുറപ്പെടലോടു കൂടി വികാരശമനമുണ്ടാകുന്നതാണ്. പുറപ്പെട്ടത് മനിയ്യാണെന്ന് തിരിച്ചറിയാന്‍ മൂന്ന് അടയാളങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. 1. പച്ചയാവുമ്പോള്‍ കുഴച്ച ഗോതമ്പ് മാവിനോട് സമാനമായ വാസനയും ഉണങ്ങിയതാണെങ്കില്‍ മുട്ടയുടെ അകത്തുള്ള വെള്ളയോട് സാദൃശ്യമുള്ള വാസനയുമാണ് അനുഭവപ്പെടുക. 2. തെറിച്ച് തെറിച്ചാണ് മനിയ്യ് പുറപ്പെടുക. 3. സുഖവും ആനന്ദവും അനുഭവപ്പെട്ടുകൊണ്ടാണ് മനിയ്യ് പുറപ്പെടുക (അല്അുസീസു ശറഹുല്‍ വജീസ്: 2/122).
സാധാരണയില്‍ വികാരമുണ്ടാകുന്ന അവസരത്തിലും ബന്ധപ്പെടുന്ന സമയത്തും മനിയ്യ് പുറപ്പെടുന്നതിനു മുമ്പായി സ്രവിക്കുന്ന ദ്രാവകമാണ് മദിയ്. മദിയ് പുറപ്പെടല്‍ കൊണ്ട് കുളി നിര്ബമന്ധമാവുകയില്ല. പക്ഷേ വുളൂഅ് മുറിയുന്നതാണ് (ഹാശിയതുല്‍ ജമല്‍: 1/510).
മൂത്രമൊഴിച്ചതിനു ശേഷം അവസാനത്തില്‍ പുറപ്പെടുന്ന ഏതാനും തുള്ളി ദ്രാവകമാണ് വദിയ്. സാധാരണയില്‍ മൂത്രം കുറേ സമയം പിടിച്ചുവെക്കുന്നവര്ക്കാ ണിത് ഉണ്ടാവുക. അപ്രകാരം തന്നെ അമിതമായ ഭാരം ചുമക്കുന്നവര്ക്കും വദിയ് പുറപ്പെടാറുണ്ട് (ശര്ഹുുല്‍ മുഹദ്ദബ്: 2/142). മദിയ്, വദിയ് പുറപ്പെട്ടാല്‍ വുളൂഅ് മുറിയും. കുളി നിര്ബനന്ധമാകില്ല. നജസായതിനാല്‍ വദിയും മദിയും പുരണ്ടവ കഴുകി വൃത്തിയാക്കണം.

സുന്നത്ത് കുളിയും നോമ്പും

സുന്നത്ത് കുളി നിര്വോഹിക്കുമ്പോള്‍ തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ വെള്ളം ശരീരത്തിനകത്തേക്ക് പ്രവേശിച്ചാല്‍ നോമ്പ് മുറിയുമോ?
സുന്നത്ത് കുളി നിര്വശഹിക്കുമ്പോള്‍ തുറക്കപ്പെട്ട ദ്വാരങ്ങള്‍ വഴി വെള്ളം അകത്തുകടന്നാല്‍ നോമ്പ് മുറിയുകയില്ല. എന്നാല്‍ ഈ രീതിയില്‍ വെള്ളം അകത്തേക്ക് പ്രവേശിക്കുമെന്ന ഭയമുണ്ടെങ്കില്‍ അവന് പ്രസ്തുത കുളി സുന്നത്തില്ല. ഉദാഹരണമായി, വെള്ളിയാഴ്ച ജുമുഅക്കു വേണ്ടിയുള്ള സുന്നത്ത് കുളിയില്‍ വെള്ളം ശരീരത്തിനകത്തേക്ക് പ്രവേശിക്കുമെന്ന് നോമ്പുകാരന് ഭയമുണ്ടെങ്കില്‍ അവന് കുളി സുന്നത്തില്ല. ഇബ്നു ഹജര്‍(റ) പറയുന്നു: സുന്നത്ത് കുളി കാരണം നോമ്പ് മുറിയുന്ന കാര്യങ്ങളെ ഒരാള്‍ ഭയപ്പെട്ടാല്‍ അവന് പ്രസ്തുത കുളി ഉപേക്ഷിക്കല്‍ അനിവാര്യമാണ്.

ചാപ്പിള്ളയെ കുളിപ്പിക്കണോ?

ഏഴ് മാസം ഗര്ഭം് പൂര്ത്തി യായതിനു ശേഷം ഭാര്യ ഒരു ചാപ്പിള്ളയെ പ്രസവിച്ചു. ആ കുട്ടിയെ സാധാരണ മയ്യിത്തിനെ പോലെ കുളിപ്പിക്കല്‍ നിര്ബാന്ധമാണോ?

ഏഴ് മാസം പൂര്ത്തി യായതിനു ശേഷം പ്രസവിക്കപ്പെട്ട ചാപ്പിള്ളയെ കുളിപ്പിക്കല്‍ നിര്ബിന്ധമാണ്. അപ്രകാരം തന്നെ നാല് മാസം പൂര്ത്തി യായ ശേഷം പ്രസവിച്ച ചാപ്പിള്ളയെ കഫന്‍ ചെയ്യലും മറമാടലും നിര്ബിന്ധമാണ്. കുട്ടി ഗര്ഭാേശയത്തില്‍ നിന്ന് പുറത്തുവന്നതിനു ശേഷം കരഞ്ഞിട്ടുണ്ടെങ്കില്‍ ആ കുട്ടിയുടെ മേല്‍ ജനാസ നിസ്കാരം നിര്വതഹിക്കലും നിര്ബ ന്ധം (ഫത്ഹുല്‍ മുഈന്‍: 156). മാത്രമല്ല, നാല് മാസം കഴിഞ്ഞ് പ്രസവിച്ച ചാപ്പിള്ളക്ക് പേരിടലും സുന്നത്തുണ്ട് (ഫത്ഹുല്‍ മുഈന്‍: 304).

തയമ്മുമും മുറിവും

വുളൂഇന്റെ് അവയവമല്ലാത്ത ശരീരഭാഗത്ത് ഒരാള്ക്ക് മുറിവ് പറ്റി. വലിയ അശുദ്ധിയുള്ള സമയത്താണിത് സംഭവിച്ചത്. ആ അവയവത്തില്‍ വെള്ളമെത്തിക്കാന്‍ പ്രയാസവുമാണ്. എങ്കില്‍ ഈ വ്യക്തി ഓരോ നിസ്കാരത്തിനും പ്രത്യേകം പ്രത്യേകം തയമ്മും ചെയ്യേണ്ടതുണ്ടോ?

വലിയ അശുദ്ധിക്കാരനായിരിക്കെ വുളൂഇന്റെ് അവയവമല്ലാത്ത ശരീരഭാഗത്ത് മുറിവ് സംഭവിക്കുകയും ആ മുറിവ് വെള്ളം ഉപയോഗിച്ച് കഴുകല്‍ പ്രയാസമാവുകയും ചെയ്യുന്നപക്ഷം അവന്‍ എല്ലാ ഓരോ ഫര്ള്വ നിസ്കാരം നിര്വംഹിക്കാനും തയമ്മും ചെയ്യല്‍ നിര്ബാന്ധമാണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/395).
മുറിവ് കെട്ടിയതിനാല്‍ വുളൂഇല്‍ കാലില്‍ വെള്ളം എത്തിക്കാന്‍ സാധിക്കുന്നില്ല. ഈ രീതിയില്‍ തയമ്മും ചെയ്ത് നിസ്കരിച്ചാല്‍ പ്രസ്തുത നിസ്കാരങ്ങള്‍ പിന്നീട് മടക്കി നിര്വിഹിക്കേണ്ടതുണ്ടോ?
വലിയ അശുദ്ധിയോ വുളൂഓ ഇല്ലാതെയാണ് വുളൂഇന്റെര അവയവമായ കാലില്‍ ബാന്റേലജ് ധരിച്ചതെങ്കില്‍ തയമ്മും ചെയ്ത് നിസ്കരിച്ച നിസ്കാരങ്ങള്‍ പിന്നീട് മടക്കി നിര്വേഹിക്കേണ്ടതാണ്. ശുദ്ധിയോടുകൂടി അഥവാ വുളൂഓടെയാണ് ബാന്റേളജ് കെട്ടിയതെങ്കില്‍ തയമ്മും ചെയ്ത് നിസ്കരിച്ചവ മടക്കേണ്ടതില്ലാത്ത സാഹചര്യങ്ങളുമുണ്ട്. ഈ വിഷയം അല്പംു വിശദീകരിക്കേണ്ടത് ആവശ്യമാണ്.
ബാന്റേയജ് ധരിച്ചത് തയമ്മുമിന്റെ അവയവങ്ങളായ മുഖം, കൈ എന്നിവയിലാണെങ്കില്‍ നിസ്കാരം എല്ലാ അവസരത്തിലും മടക്കേണ്ടതാണ്. വുളൂഇന്റെയ പോരായ്മ പരിഹരിക്കാന്‍ ചെയ്ത തയമ്മുമിലും പോരായ്മ വന്നു എന്നതാണ് കാരണം. തയമ്മുമിന്റെ അവയവമല്ലാത്ത വുളൂഇന്റെ് മറ്റ് അവയവങ്ങളിലാണ്(ഉദാ: കാല്‍) മുറിവ് പറ്റിയതെങ്കില്‍ പ്രസ്തുത മുറിവിനുവേണ്ടി കെട്ടിയ ബാന്റേണജ് ഒട്ടിനില്ക്കാ ന്‍ ആവശ്യമായ അളവിനേക്കാള്‍ കൂടുതല്‍ നല്ല ഭാഗങ്ങള്‍ ഉള്ളില്‍ പെട്ടിട്ടുണ്ടെങ്കില്‍ തയമ്മും ചെയ്ത് നിര്വലഹിച്ച നിസ്കാരങ്ങള്‍ ശേഷം മടക്കേണ്ടതാണ്. ഇപ്രകാരം ബാന്റേംജ് നില്ക്കാ നുള്ള അളവിനേക്കാള്‍ കൂടുതല്‍ ഭാഗം കവര്ചെിയ്താണ് ബാന്റേംജുള്ളതെങ്കില്‍ വുളൂഓടുകൂടിയാണെങ്കിലും പ്രസ്തുത നിസ്കാരം മടക്കി നിര്വേഹിക്കണം.
ഇനി, ബാന്റേ്ജ് നില്ക്കാ ന്‍ ആവശ്യമായതിനേക്കാള്‍ കൂടുതല്‍ അളവ് ഉപയോഗിച്ചിട്ടില്ല, തയമ്മുമിന്റേനതല്ലാത്ത; വുളൂഇന്റെി മറ്റു അവയവത്തിലാണ് മുറിവ് കാരണം ബാന്റേനജ് ധരിച്ചിട്ടുള്ളത്. പക്ഷേ ബാന്റേനജ് ധരിച്ചത് അശുദ്ധിയോടെയാണ്, ഇത്തരം സന്ദര്ഭകങ്ങളിലും തയമ്മും ചെയ്ത് നിര്വ്ഹിച്ച നിസ്കാരങ്ങളെല്ലാം ശേഷം മടക്കി നിര്വ്ഹിക്കല്‍ നിര്ബുന്ധം.
തയമ്മുമിന്റെ അവയവമല്ലാത്ത വുളൂഇന്റെന മറ്റു അവയവങ്ങളില്‍ മുറിവ് സംഭവിക്കുകയും പ്രസ്തുത ഭാഗം മാത്രം ബാന്റേളജ് ധരിക്കുകയും ചെയ്തു. ബാന്റേഭജ് നിലനില്ക്കാുന്വേ്ണ്ടി മുറിവില്ലാത്ത ഭാഗം ബാന്റേിജ് ഉപയോഗിച്ച് കവര്‍ ചെയ്തിട്ടുമില്ല. പ്രസ്തുത ബാന്റേവജ് വുളൂ ഇല്ലാതെയാണ് ധരിച്ചതെങ്കിലും നിസ്കാരം മടക്കി നിര്വതഹിക്കേണ്ടതില്ല.
തയമ്മുമിന്റെവ അവയവമല്ലാത്ത വുളൂഇന്റെണ മറ്റവയവങ്ങളില്‍ മുറിവ് പറ്റുകയും ബാന്റേമജ് നില്ക്കാ നാവാശ്യമായ ഭാഗം മാത്രം അധികമായി കവര്‍ ചെയ്യുകയും ചെയ്താല്‍ വുളൂഓടുകൂടിയാണ് ബാന്റേറജ് ധരിച്ചതെങ്കില്‍ പ്രസ്തുത നിസ്കാരങ്ങള്‍ മടക്കേണ്ടതില്ല (അത്തര്ശീകഹുല്‍ മുസ്തഫീദീന്‍: 25).

വുളൂഇന്റെത വെള്ളം തുടക്കല്‍വുളൂഇന് ശേഷം അവയവങ്ങളില്‍ നിന്ന് വെള്ളം തുടച്ചുനീക്കാതിരിക്കുക എന്നത് സുന്നത്താണല്ലോ. വുളൂഇന് ശേഷം തയമ്മും ഉദ്ദേശിച്ച വ്യക്തിക്ക് ഇതില്‍ വിട്ടുവീഴ്ചയുണ്ടോ?

തയമ്മും ഉദ്ദേശിച്ച വ്യക്തിക്ക് വുളൂഇന്റെു അവയവങ്ങളിലെ വെള്ളം തുടച്ചുകളയല്‍ അനുവദനീയമാണ്. ഇബ്നു ഹജര്‍(റ) പറയുന്നു: വുളൂഇന്റെല വെള്ളം അവയവങ്ങളില്‍ നിന്ന് തുടച്ചുനീക്കാതിരിക്കല്‍ സുന്നത്താണ്. പക്ഷേ വെള്ളം തുടച്ചുകളയല്‍ ആവശ്യമായ രൂപത്തില്‍ തണുപ്പ് അനുഭവപ്പെടുക, വെള്ളം തുടച്ചുനീക്കിയില്ലെങ്കില്‍ ശരീരത്തില്‍ വല്ല നജസും ചേരുമെന്ന ഭീതിയുണ്ടാവുക, വുളൂഅ് ചെയ്ത ഉടനെ തയമ്മും ഉദ്ദേശിക്കുക തുടങ്ങിയ കാരണങ്ങളുണ്ടെങ്കില്‍ അവയവങ്ങളില്‍ നിന്ന് വുളൂഇന്റെ് വെള്ളം തുടക്കാതിരിക്കല്‍ സുന്നത്തില്ല. മാത്രമല്ല, ഇത്തരം സാഹചര്യങ്ങളില്‍ വെള്ളം തുടച്ചുകളയല്‍ അത്തരക്കാര്ക്ക്ല ശക്തിയായ സുന്നത്താണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/252 നോക്കുക).

തറാവീഹിനിടയില്‍ തയമ്മും വേണോ?ഞാന്‍ റമളാന്‍ മുഴുവന്‍ തറാവീഹും വിത്റും നേര്ച്ചചയാക്കിയാണ് നിസ്കരിക്കാറുള്ളത്. ഒരിക്കല്‍ എന്റെു കൈ മുറിഞ്ഞു. തയമ്മും ചെയ്താണ് പിന്നീട് നിസ്കാരങ്ങള്‍ നിര്വകഹിച്ചിരുന്നത്. ഈ അവസ്ഥയില്‍ ഈരണ്ട് റക്അത്തുകള്‍ പിന്നിടുമ്പോള്‍ തയമ്മും ചെയ്യല്‍ നിര്ബ്ന്ധമാണോ?

തറാവീഹ് നിസ്കാരം സുന്നത്താണെങ്കിലും നേര്ച്ചകയാക്കിയാല്‍ ഫര്ളാ്യി. അതിനാല്‍ തയമ്മും ചെയ്താണ് നിസ്കരിക്കുന്നതെങ്കില്‍ ഓരോ രണ്ട് റക്അത്തുകള്ക്ക്ച ശേഷവും തയ്യമ്മും ആവര്ത്തി ക്കല്‍ നിര്ബണന്ധമാണ്. അതേസമയം വിത്ര്‍ നിസ്കാരം നേര്ച്ച്യാക്കുകയും അതില്‍ ഇത്ര തവണ സലാം വീട്ടുമെന്ന് നേര്ച്ചയാക്കിയിട്ടുമില്ലെങ്കില്‍ വിത്ര്‍ നിസ്കരിക്കാന്‍ ഒരു തയമ്മും മതിയാകും. എന്നാല്‍ നിശ്ചിത തവണ സലാം വീട്ടുമെന്ന് നേര്ച്ച്യാക്കിയാല്‍ വിത്റിനിടയില്‍ അത്രയും തവണ തയമ്മും ചെയ്യല്‍ നിര്ബീന്ധമാകുന്നതാണ് (ഹാശിയതുശ്ശര്വാോനി അലാ തുഹ്ഫതുല്‍ മുഹ്താജ്: 1/361).

ആര്ത്തവവും നോമ്പും

ഇസ്ലാമില്‍ ആര്ത്തവക്കാരിക്ക് ആ സമയത്ത് നഷ്ടമായ നിസ്കാരങ്ങള്‍ പിന്നീട് നിര്വഹിക്കേണ്ടതില്ലെന്നും എന്നാല്‍ അപ്പോള്‍ നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റുവീട്ടണമെന്നുമാണല്ലോ നിയമം. ഇവകള്‍ തമ്മിലുള്ള വ്യത്യാസമെന്താണ്? മറുപടി പ്രതീക്ഷിക്കുന്നു.

ആര്ത്ത്വക്കാരിക്ക് തത്സമയം നഷ്ടപ്പെട്ട വ്രതം പിന്നീട് അനുഷ്ഠിച്ച് വീട്ടണമെന്നും നിസ്കാരങ്ങള്‍ വീണ്ടെടുക്കേണ്ടതില്ലെന്നും നിയമമാകാനുള്ള കാരണം, ഓരോ ദിവസവും അഞ്ചു തവണ ആവര്ത്തി ച്ച് വരുന്ന അഞ്ചു നേരത്തെ നിസ്കാരം വീണ്ടെടുക്കുക എന്നത് അവളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാകുമെന്നതിനാല്‍ നിസ്കാരം ഖളാഅ് വീട്ടാന്‍ ഇസ്ലാം നിര്ദേനശിച്ചിട്ടില്ല. അതേസമയം വര്ഷാത്തിലൊരിക്കല്‍ മാത്രമുള്ള വ്രതാനുഷ്ഠാനം വീണ്ടെടുക്കല്‍ അത്ര പ്രയാസകരമല്ല എന്ന കാരണത്താലാണ് നോമ്പ് വീണ്ടെടുക്കണമെന്ന് നിര്ദേകശിക്കപ്പെട്ടത്. അടുത്ത വര്ഷംള റമളാന്‍ എത്തുന്നതിനു മുമ്പായി എപ്പോഴെങ്കിലും വീണ്ടെടുത്താല്‍ മതിയാകുന്നതുമാണ്. ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസം (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/250).
മുആദ്(റ) പറയുന്നു: ഞാന്‍ ആഇശ(റ)യോട് ചോദിച്ചു: എന്താണ് സ്ത്രീകളുടെ അവസ്ഥ? ആര്ത്തെവ സമയത്തെ നിസ്കാരം അവര്‍ മടക്കുന്നില്ല. നോമ്പ് ഖളാഅ് വീട്ടുകയും ചെയ്യുന്നു. മറുചോദ്യമായിരുന്നു ബീവിയുടെ മറുപടി: ആര്ത്തകവാവസ്ഥയിലുള്ള നിസ്കാരവും മടക്കി നിര്വുഹിക്കണമെന്ന പിഴച്ച ആശയമുള്ള ഖവാരിജുകളില്പ്പെ ട്ടയാളാണോ നീ? മുആദ്(റ): അല്ല. ഞാന്‍ വിഷയം പഠിക്കാന്‍ വേണ്ടി ചോദിച്ചതാണ്. തദവസരത്തില്‍ ആഇശ(റ) പറഞ്ഞു: നബി(സ്വ)യുടെ കാലത്ത് ഞങ്ങള്ക്ക്ല ഹൈളുണ്ടാകുമ്പോഴൊന്നും നിസ്കാരം ഖളാഅ് വീട്ടാന്‍ അവിടുന്ന് കല്പ്പി്ച്ചിരുന്നില്ല. എന്നാല്‍ നോമ്പ് വീണ്ടെടുക്കാന്‍ നിര്ദേ്ശിക്കുകയും ചെയ്തിരുന്നു (ഉംദതുല്‍ ഖാരി ശര്ഹുല സ്വഹീഹുല്‍ ബുഖാരി: 5/472).
മുസ്ലിംകള്‍ കര്മുങ്ങളില്‍ കേവലം യുക്തിക്ക് പ്രാധാന്യം കല്പ്പി്ക്കുന്നവരല്ല. തിരുനബി(സ്വ)യുടെ അധ്യാപനങ്ങള്‍ അപ്പടി സ്വീകരിക്കുന്നവരാണെന്നു സാരം.

മൊഴിമാറ്റം: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി

Exit mobile version