കേരളത്തിലെ സയ്യിദ് തറവാട്ടിലെ കാരണവരും സമുദായത്തിന്റെഹ അഭയ കേന്ദ്രവുമായിരുന്നു ഖാഇദുല്‍ ഖൗം എന്ന് ആദരപൂര്വംയ വിളിക്കപ്പെട്ട സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. 1906 ജനുവരി 19-നായിരുന്നു ജനനം. മുന്നണി രാഷ്ട്രീയമെന്ന ആശയത്തിന് കേരളത്തിന്റെ. മണ്ണില്‍ വേരോട്ടമുണ്ടാക്കിയവരില്‍ പ്രധാനി. പട്ടം-മന്നം-ബാഫഖി തങ്ങള്‍-ആര്‍ ശങ്കര്‍ സിന്ദാബാദ് എന്നത് വിമോചന സമര കാലത്തെ പ്രധാന മുദ്രാവാക്യമായിരുന്നു. സമസ്തയുടെ വിദ്യാഭ്യാസ ബോര്ഡി്ന് രൂപം നല്കുതന്നതിനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബികോളേജ് സ്ഥാപിക്കുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു. കേരള വഖഫ് ബോര്ഡി്ന്റെസ രൂപീകരണം മുതല്‍ മരിക്കുവോളം അതില്‍ അംഗമായിരുന്നു. സാമുദായികമായും രാഷ്ട്രീയമായും ഉന്നത നേതാവായിരുന്ന അദ്ദേഹത്തിന്റെു ജീവിതത്തില്‍ പുതുതലമുറക്ക് പ്രചോദനം നല്കുംന്ന ഒരുപാട് ചരിത്ര യാഥാര്ത്ഥ്യരങ്ങള്‍ നിറഞ്ഞുകിടക്കുന്നു. ആ ഓര്‍മകളിലൂടെ, അനുഭവ തീക്ഷ്ണതയിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ് പ്രിയപുത്രന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെന പ്രസക്ത ഭാഗങ്ങള്‍:
കേരള ജനതയുടെ പ്രിയ നായകനായിരുന്നല്ലോ താങ്കളുടെ പിതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. ചെറുപ്പത്തിലുള്ള അനുഭവങ്ങള്‍ പങ്കുവെക്കാമോ?
രാഷ്ട്രീയത്തില്‍ അപൂര്വകമായ വിശുദ്ധിയുടെ പ്രതീകമായിരുന്നു ഉപ്പ. എല്ലാ പണ്ഡിതന്മാരും രാഷ്ട്രീയക്കാരും സ്വീകാര്യനായിട്ടാണ് എന്നും അദ്ദേഹത്തെ കണ്ടിരുന്നത്. എന്ത് പ്രശ്നങ്ങള്ക്കും മധ്യസ്ഥനായി അദ്ദേഹത്തെ നിശ്ചയിക്കും. വീട്ടില്‍ ആര് വന്നാലും വിഭവ സമൃദ്ധമായ ഭക്ഷണം നല്കിയ സല്ക്ക്രിക്കും. അക്കാര്യത്തില്‍ രാഷ്ട്രീയ ഭേദം കാണിച്ചിരുന്നില്ല. ഞാനിപ്പോഴുമോര്ക്കുരന്നു. ഒരിക്കല്‍ കൊയിലാണ്ടിയില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് വന്നു, അദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ച് ഇഷ്ടഭക്ഷണമൊരുക്കി ഉപ്പ. കൊയിലാണ്ടിയിലെ സല്ക്കാനരമല്ലേ. കഴിക്കാന്‍ ഇരുന്നപ്പോള്‍ ടേബിളിലുള്ളത് കണ്ട് നമ്പൂതിരിപ്പാട് ഞെട്ടി. ‘തങ്ങള്‍ എന്നെ വല്ലാതെ തീറ്റിച്ചു’ എന്നായി സഖാവ്. അത്രക്കു സല്ക്കാാര പ്രിയനായിരുന്നു ഉപ്പ.
ഒരു ദിവസത്തെ പിതാവിന്റെണ ജീവിത ചിട്ടകള്‍ എങ്ങനെയായിരുന്നു?
സുബ്ഹി വാങ്ക് കൊടുക്കുന്നതിന്റെ മുമ്പ് എഴുന്നേല്ക്കും . ഞങ്ങളെയും വിളിച്ചുണര്ത്തും . പിന്നെ എല്ലാവരെയും കൂട്ടി പള്ളിയില്‍ പോകും. തഹജ്ജുദ് നിസ്കരിച്ച് അല്പംന കഴിയുമ്പോള്‍ സുബ്ഹി വാങ്ക് കൊടുക്കും. പള്ളിയില്‍ അപ്പോഴേക്ക് കുറെ ആളുകള്‍ എത്തിയിരിക്കും. എല്ലാവരും ചേര്ന്ന് ഇസ്തിഗ്ഫാര്‍ ചൊല്ലും. ഉപ്പ തന്നെയാണ് ഇമാമത് നില്ക്കു ക. ഔറാദുകള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും രാവിലെ ഏഴ് മണിയായിട്ടുണ്ടാകും. ചായ കുടിച്ച് കോഴിക്കോട് കച്ചവടത്തിന് പോകും. മഗ്രിബിനോടടുത്ത സമയത്ത് തിരിച്ച് വരും. ഉപ്പയുടെ ജീവിതത്തില്‍ ഹദ്ദാദ് മുടങ്ങിയത് കണ്ടിട്ടേയില്ല. ഹദ്ദാദ് പതിവാക്കാന്‍ ഞങ്ങളെ ഉപദേശിക്കുമായിരുന്നു.
തഹജ്ജുദ് നിസ്കാരത്തിന് വലിയ പ്രാധാന്യം നല്കിണയിരുന്നു. എത്ര വൈകിക്കിടന്നാലും മുടക്കം വരുത്തില്ല. ഒരു ദിവസം അര്ധന രാത്രിയോടടുത്തപ്പോഴാണ് ഉപ്പയും ഖാദിമും വീട്ടിലെത്തിയത്. ഏതാണ്ട് മൂന്ന് മണിക്കൂറേ സുബ്ഹി വാങ്കിനുള്ളൂ. കുറച്ചു നേരം കിടന്നു. പെട്ടെന്നൊരു കാല്പെ്രുമാറ്റം കേട്ട് ഖാദിം ഞെട്ടി ഉണര്ന്നു . തസ്കരന്മാരായിരിക്കുമെന്നാണ് അയാള്‍ കരുതിയത്. നോക്കിയപ്പോള്‍ റാന്തല്‍ കത്തിച്ച് വുളു എടുത്ത് വരികയാണ് ഉപ്പ. പിന്നെ കിടക്ക മടക്കി വച്ച് തഹജ്ജുദ് നിസ്കരിക്കാന്‍ തുടങ്ങി.
കച്ചവടത്തിന്റെി സ്വഭാവം വിവരിക്കാമോ? മറ്റ് ഏര്പ്പാധടുകള്‍ എന്തെല്ലാമായിരുന്നു?
കോഴിക്കോട്, കൊഴിലാണ്ടി, വടകര, ബര്മ. എന്നിവിടങ്ങളിലായി നല്ല നിലയില്‍ അരിക്കച്ചവടമുണ്ടായിരുന്നു. പിന്നെ കുരുമുളക്, കൊപ്ര, ഉണക്കിയ കപ്പ എന്നിയെല്ലാം കയറ്റിയയക്കുമായിരുന്നു. വമ്പിച്ച കച്ചവടം തന്നെയായിരുന്നു. കിട്ടിയ ലാഭത്തിലൊരു വിഹിതം പാവങ്ങള്ക്കും അശരണര്ക്കു്മായി മാറ്റിവച്ചു. അക്കാലത്ത് റേഷന്‍ അരിക്ക് സര്ക്കായര്‍ സംവിധാനങ്ങള്‍ മതിയാകാതെ വന്നപ്പോള്‍ സ്വന്തം ഗോഡൗണില്‍ നിന്ന് അദ്ദേഹം അരി നല്കിംയത് ഓര്ക്കുയന്നു.
എല്ലാ റമളാനിലും നിരവധി പാവങ്ങള്ക്ക് വസ്ത്രം കൊടുക്കുമായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ 30 അയല്വാനസികളെയും കുടുംബക്കാരെയും ഒരുമിച്ച്കൂട്ടി ഭക്ഷണം കഴിപ്പിച്ചിട്ടേ ഉപ്പക്ക് സമാധാനമാകൂ. ഞങ്ങള്‍ 21 മക്കളില്‍ 14 ആണ്‍ മക്കളും പേരക്കുട്ടികളും കൂടി പള്ളിയില്‍ പോകുമ്പോള്‍ ഒരു പട തന്നെയുണ്ടാവും. ചെറുപ്പത്തിലെ പല അനുഭവങ്ങളും മറന്ന് പോയിട്ടുണ്ടെങ്കിലും ഇത് എന്റെട ഉള്ളില്‍ മായാതെ നില്ക്കു ന്നു.
രാഷ്ട്രീയത്തിലും സമുദായ നേതൃതലത്തിലും ബാഫഖി തങ്ങള്‍ വ്യത്യസ്ത പദവികള്‍ അലങ്കരിച്ചിരുന്നല്ലോ. അതിനെ കുറിച്ചുള്ള ഓര്മ കള്‍?
സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ്ള, അഖിലേന്ത്യ തലത്തില്‍ ലീഗ് പ്രസിഡന്‍റ്, സമസ്ത ട്രഷറര്‍ തുടങ്ങിയവ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.
ലീഗ് പല ഘട്ടങ്ങളിലൂടെ കടന്നുപോവുകയുണ്ടായി. രാഷ്ട്രീയ നിലപാടുകളില്‍ അന്നും ഇന്നും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍…!
ഉപ്പയുടെ കാലത്ത് ലീഗ് സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ മഗ്രിബ് വാങ്ക് കൊടുത്താല്‍ വേദിയിലും പരിസരങ്ങളിലും മുഴുവന്‍ നിസ്കാരമായിരിക്കും. ഉപ്പ തന്നെ ഇമാം നില്ക്കും . ഉപ്പ സ്റ്റേജില്‍ നിന്ന് പറയും; ജംഉം കസ്റും ആക്കുന്നവര്‍ അങ്ങനെ നിസ്കരിക്കുക, അല്ലാത്തവര്‍ ഇമാമിനെ തുടരുക. രാഷ്ട്രീയ പരിപാടികളിലും നിസ്കാരം അവ്വല്‍ വഖ്തില്‍ തന്നെ നടക്കണമെന്ന് ഉപ്പാക്ക് നിര്ബംന്ധമായിരുന്നു. ഇന്ന് മുസ്ലിം ലീഗിന്റെഅ കുഞ്ചികസ്ഥാനങ്ങളില്‍ വഹാബിസാന്നിധ്യം ശക്തമായതിനാല്‍ കാര്യങ്ങള്‍ പഴയതു പോലെയല്ല. ഒരിക്കല്‍ ഞാന്‍ എന്റെക കുടുംബത്തോട് ചോദിച്ചു: നിങ്ങളില്‍ ആര്ക്കെതങ്കിലും ലീഗില്‍ വല്ല സ്ഥാനവുമുണ്ടോ? ഇല്ലെന്നായിരുന്നു മറുപടി. ബാഫഖി തങ്ങളുടെ രക്തബന്ധങ്ങളെ പാര്ട്ടി അകറ്റിനിര്ത്തിഥയിരിക്കുകയാണ്. ഒരിക്കലും ഉപ്പ ആഗ്രഹിച്ച മുസ്ലിം ലീഗല്ല ഇപ്പോള്‍ കാണുന്നത്.
രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ പല പരിപാടികളിലും സംബന്ധിക്കേണ്ടിവരും. രാഷ്ട്രീയപരമായി അതൊക്കെ നാട്ടുനടപ്പാണെങ്കിലും മതപരമായി പാടില്ലാത്തതായിരിക്കാം. പലപ്പോഴും കണ്ടുവരുന്ന ഗാനമേളയും ഡാന്സുംത കോലം ഉണ്ടാക്കലും കത്തിക്കലുമൊക്കെ ഉദാഹരണം. ഉപ്പ ലീഗിന്റെ മാത്രമല്ല, സമസ്തയുടെയും നേതാവായിരുന്നല്ലോ. ഏതിനായിരുന്നു അദ്ദേഹം കൂടുതല്‍ പരിഗണന നല്കിേയിരുന്നത്?
ഞാനൊരനുഭവത്തിലൂടെ ഇതിനുത്തരം പറയാം. കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം സ്കൂളിന്റെ് ഉദ്ഘാടന ചടങ്ങിലേക്ക് ഉപ്പയെ ക്ഷണിച്ചു. പരിപാടിയുടെ കുറച്ച് മുമ്പ്, പോകാനുള്ള ഒരുക്കമൊന്നും കാണാത്തതിനാല്‍ പോകുന്നില്ലേ എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെന മറുപടി ഇതായിരുന്നു: ‘ഞാന്‍ പോകാന്‍ ഉദ്ദേശിച്ചതാണ്, പക്ഷേ ഇപ്പോഴാണ് അവിടെ ഒരു സിനിമാ നടന്‍(പ്രേം നസീര്‍) വരുന്നുണ്ടെന്ന് വിവരം കിട്ടിയത്. അയാളുടെ കൂടെ ഞാന്‍ ഇരുന്നാല്‍ ആലിമീങ്ങള്‍ എന്നെക്കുറിച്ച് എന്ത് കരുതും. സമസ്തയുടെ ഭാരവാഹിത്വത്തിലിരുന്നിട്ട് ഞാന്‍ അതില്‍ പങ്കെടുത്താല്‍ ആളുകള്‍ ചോദിക്കുമ്പോള്‍ ആലിമീങ്ങള്ക്ക്ക മറുപടി പറയാനാകില്ല. അതിനാല്‍ ഞാന്‍ പോകുന്നില്ല. ദീനിനായിരുന്നു ഉപ്പ എന്നും ഒന്നാം സ്ഥാനം നല്കി യിരുന്നത്.
ഉപ്പ കാണിച്ച അതേ പാതയിലാണ് ഞാന്‍ ഇന്നും നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നെ ഒരു പ്രമുഖ ഗോള്ഡ്ദ ഷോപ്പിന്റെ് ഉദ്ഘാടനത്തിന് ക്ഷണിക്കുകയുണ്ടായി. ഞാനും ഹൈദരലി ശിഹാബ് തങ്ങളുമുണ്ട്. പിന്നീടാണ് ഒരു സിനിമാ നടി കൂടി ഉദ്ഘാടനത്തിനെത്തുമെന്ന് സംഘാടകര്‍ പറഞ്ഞത്. എനിക്ക് പകരം അവള്‍ ദുആ ചെയ്യുമോ എന്നു ഞാനവരോട് ചോദിച്ചു. അവള്‍ ഉണ്ടെങ്കില്‍ ഞാന്‍ നാളെയേ വരൂ എന്നറിയിച്ചു.
രാഷ്ട്രീയ രംഗം കൈകൂലികള്ക്ക് സാധ്യതയുള്ളതാണല്ലോ. അത്തരം അധര്മ്ങ്ങള്ക്കെ്തിരെയുള്ള സംസാരങ്ങള്‍/ഉപദേശങ്ങള്‍ പിതാവില്‍ നിന്നുണ്ടായിരുന്നോ?
തീര്ച്ച്യായും. ഒരിക്കല്‍ മന്നത്ത് പത്മനാഭന്‍ സമുദായ സംഘടനക്ക് ഒരു കോളേജ് ആവശ്യപ്പെട്ട് ഗവണ്മെനന്റിലന്റെസ അനുവാദത്തിനായി അന്നത്തെ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയെ സമീപിച്ചു. സിഎച്ച് ആദ്യം അതംഗീകരിച്ചില്ല. ഉടന്‍ അദ്ദേഹം ഉപ്പയെ കണ്ടു. അദ്ദേഹത്തെ അനുനയിപ്പിച്ച് ഉപ്പ പറഞ്ഞു: ‘സിഎച്ച് എന്റെ് തൊഴിലാളിയും ഞാന്‍ മുതലാളിയുമാണ്. ഇവിടെ ഞാന്‍ പറയുന്നതേ നടക്കൂ’. വൈകാതെ സ്ഥാപനം തുടങ്ങാന്‍ അനുമതിയായി. അതിന്റെച സംഘാടകര്‍ ഉപ്പയുടെ കൈയ്യില്‍ പതിനായിരം രൂപയുടെ ചെക്ക് നല്കി . ഉടനെ അത് നാല് കഷ്ണമാക്കിയിട്ട് ഉപ്പ പറഞ്ഞു: ‘നിങ്ങള്‍ ഭൂരിപക്ഷ വിഭാഗമാണ്, ഞങ്ങള്‍ ന്യൂനപക്ഷവും. ദയവ് ചെയ്ത് ഞങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കരുത്.’ ഇന്ന് ഇത്തരത്തിലൊരു നേതാവിനെ കിട്ടുമോ!
രാഷ്ട്രീയത്തില്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണല്ലോ. ധാരാളം പ്രതിസന്ധികള്‍ അദ്ദേഹം ജീവിതത്തില്‍ നേരിട്ടു. അതൊക്കെ എങ്ങനെയാണ് തരണം ചെയ്തത്?
ആരോടും എന്തും ധീരതയോടെ വിളിച്ച് പറയാന്‍ സാധിച്ചിരുന്നുവെന്നതാണ് ഉപ്പയുടെ വലിയ കൈമുതല്‍. അഴകൊഴമ്പന്‍ സമീപനമില്ല. എന്ത് പ്രശ്നവും വളരെ പെട്ടെന്ന് സൗമ്യമായി കൈകാര്യം ചെയ്യാന്‍ അസാമാന്യ പാടവമുണ്ടായിരുന്നു. പയ്യോളിയില്‍ ഒരു കൊലപാതകം നടന്നു. പക്രു കൊലക്കേസ് അക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കി. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സമുദായവല്ക്ക രിക്കുകയായിരുന്നു. വന്‍ ലഹളയിലേക്ക് വഴിയൊരുക്കാന്‍ പോന്നതായിരുന്നു അത്. ഉപ്പ അപ്പോള്‍ ബര്മിയിലായിരുന്നു. വിവരം അറിഞ്ഞപ്പോള്‍ പയ്യോളിലേക്ക് തിരിച്ചു. കക്ഷി ഭേദമന്യേ എല്ലാവരെയും ഒരുമിച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ കൊന്നു. അവര്‍ അതിന് പ്രതികാരവും ചെയ്തു. ഇത് കൊണ്ട് എന്ത് നേട്ടമുണ്ടായി? ഇത് ഇവിടെ വച്ച് നിര്ത്താം നമുക്ക്. നിങ്ങള്‍ നിങ്ങളുടെ ദൈവത്തോട് പ്രാര്ത്ഥിേക്കൂ. ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തോടും. എല്ലാവരോടും സൗമ്യമായി വര്ത്തി്ച്ചു. ജനങ്ങള്‍ ആ ഉപദേശം സ്വീകരിച്ചു. അങ്ങനെ വന്‍ ലഹളയിലേക്ക് നിങ്ങേണ്ടിയിരുന്ന പ്രശ്നത്തിന് ശുഭപര്യവസാനം കൈവന്നു. അതുപോലെ തന്നെയായിരുന്നു മുട്ടിപ്പോക്ക് സംഭവവും. പള്ളിയുടെ മുന്നിലൂടെ ചിലര്‍ നിസ്കാര സമയത്ത് ചെണ്ടയും മറ്റും മുട്ടി പോവും. തങ്ങള്‍ അവരോട് പറഞ്ഞു: ഞങ്ങളുടെ ആരാധനാലയം പള്ളിയാണ്, നിങ്ങളുടേത് അമ്പലവും. ഞങ്ങളുടെ ആരാധനക്ക് വിഷമമുണ്ടാക്കുന്ന തരത്തിലുള്ള ഈ മുട്ടിപ്പോക്ക് കൊണ്ട് ഞങ്ങള്‍ പ്രയാസപ്പെടുന്നുണ്ട്. നിങ്ങളുടെ അമ്പലത്തിലേക്ക് ഞങ്ങള്‍ മുട്ടിപ്പോകുന്നില്ല. അത് കൊണ്ട് ഇത് നിര്ത്തി വച്ച് സഹകരിക്കണം. അവര്‍ അത് സ്വീകരിച്ചു.
ബാഫഖി തങ്ങളുടെ ജനങ്ങളുമായുള്ള ഇടപെടല്‍ അടുത്തു നിന്നു കണ്ടിരിക്കുമല്ലോ. ഓര്മികള്‍?
നിസ്കാരം ഖളാ ആക്കരുത് എന്നും ഹദ്ദാദ് മുടക്കരുതെന്നും ഉപ്പയുടെ പ്രധാന വസ്വിയ്യത്തുകളായിരുന്നു. ഒരിക്കല്‍ രസകരമായ ഒരു സംഭവമുണ്ടായി. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പിരിവുമായി ബന്ധപ്പെട്ട് ഉപ്പ മദ്രാസില്‍ പോയി. തങ്ങള്‍ വലിയ ധര്മി ഷ്ഠനായതിനാല്‍ അവിടത്തെ പള്ളിക്ക് എന്തെങ്കിലും നല്ക ണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ ഇഷാഇന് പള്ളിയില്‍ വരൂ, അപ്പോള്‍ തരാം എന്നായി ഉപ്പ. സംഭവം നാട്ടിലാകെ പരന്നു. തങ്ങള്‍ എന്തോ തരുന്നുണ്ടെന്ന് പറഞ്ഞ് പണക്കാരും സാധാരണക്കാരുമെല്ലാം പള്ളിയില്‍ സംഘടിച്ചു. നിസ്കാരം കഴിഞ്ഞ് എഴുന്നേറ്റ് നിന്ന് ഉപ്പ പറഞ്ഞു: ഞാന്‍ തരുന്നത് സ്വീകരിക്കാന്‍ വന്നവരല്ലേ നിങ്ങള്‍? ‘അതേ’ എന്ന് അവര്‍. അപ്പോള്‍ ഫാത്തിഹ വിളിച്ച് ഹദ്ദാദ് ആരംഭിച്ചു. ശേഷം ഉപ്പ പറഞ്ഞു: ഇതാണ് എനിക്ക് തരാനുള്ളത്. അത് ഞാന്‍ തന്നു. നിങ്ങള്‍ പതിവാക്കുക. ഞാന്‍ ജാമിഅ നൂരിയ്യയുടെ പിരിവിന് വന്നതാണ്. അതിനാല്‍ എനിക്ക് തരാനുള്ളത് നിങ്ങളും തരിക. നിങ്ങളെ കൊണ്ട് പറ്റുന്നത് മതി.
ബാഫഖി തങ്ങളുടെ ജീവിതത്തിലെ പല നിര്ണാവയക നിമിഷങ്ങള്ക്കുംള താങ്കള്‍ സാക്ഷിയായിരുന്നല്ലോ. പ്രതിസന്ധികളെ എങ്ങനെയാണ് അദ്ദേഹം തരണം ചെയ്തിരുന്നത്?
ഉപ്പക്ക് ഹൃദയാഘാതം സംഭവിച്ചത് ഓര്ക്കുാന്നു. അന്ന് ഞാനാണ് കച്ചവടത്തിന്റെ’ കണക്ക് നോക്കിയിരുന്നത്. പണം ആവശ്യം വന്നപ്പോള്‍ ഉപ്പയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞില്ല. ഉപ്പക്ക് തിരേ വയ്യെന്ന് അറിയിപ്പ് കിട്ടിയപ്പോള്‍ ഞാന്‍ വേഗം വീട്ടിലെത്തി. അപ്പോഴേക്ക് ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്ഥിരമായി ചികിത്സിച്ചിരുന്ന രാമേന്ദ്രന്‍ ഡോക്ടറെ വിളിക്കാന്‍ ഉപ്പ ആവശ്യപ്പെട്ടു. അദ്ദേഹത്തെ കിട്ടാതെ വന്നപ്പോള്‍ വല്ലപ്പോഴുമൊക്കെ കാണിക്കാറുള്ള ഗഫൂര്‍ ഡോക്ടറെ വരുത്താന്‍ പറഞ്ഞു. അദ്ദേഹം എത്തിയപ്പോഴേക്കും ബോധം പോയിരുന്നു. പെട്ടെന്ന് ഓക്സിജന്‍ മാസ്ക് വച്ചു. 16 മിനിറ്റോളം ബോധമില്ലാതെ കിടന്നിരിക്കണം. ബാഫഖി തങ്ങള്‍ നിര്യാതനായെന്നു വരെ അപ്പോഴേക്ക് പുറത്തു പ്രചരിക്കുകയുണ്ടായി. ഏതായാലും ഉപ്പ കണ്ണു തുറന്നു. എഴുന്നേറ്റ ഉടനെ പറഞ്ഞത്, ‘ഞാന്‍ നിസ്കരിച്ചിട്ടില്ല’ എന്നാണ്. അപ്പോഴേക്ക് വീട്ടിലെത്തിച്ചേര്ന്നഴ ഇകെ അബൂബക്കര്‍ മുസ്ലിയാര്‍ ആശ്വസിപ്പിച്ചപ്പോള്‍ ഇതായിരുന്നു മറുപടി: ‘ ഞാന്‍ ഇന്നു വരെ ഒരു വഖ്തും ഖളാആക്കിയിട്ടില്ല. അതിന് അല്ലാഹു ഇതുവരെ ഇടവരുത്തിയിട്ടില്ല.’ പിന്നെ മാസ്ക് മാറ്റി തയമ്മും ചെയ്ത് നിസ്കരിച്ചു. നിസ്കാര ശേഷം മാസ്ക് ഘടിപ്പിച്ചു കൊടുത്തു. പതിവു പോലെത്തന്നെ പുലര്ച്ചെ എഴുന്നേറ്റു.
1973 ജനുവരി 19-ന് ഹജ്ജിനിടെ മക്കത്ത് വച്ചാണല്ലോ മഹാനവര്കനളുടെ നിര്യാണം. ജന്നതുല്‍ മുഅല്ലയില്‍ മറമാടുകയും ചെയ്തു. അസുഖമായിട്ടും ഹജ്ജിന് പോയ സാഹചര്യം?
ഈ ചോദ്യത്തിന് മറുപടി പറയും മുമ്പ് മറ്റൊരു കാര്യം പറയാം. ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് മരണമടഞ്ഞപ്പോള്‍ ആദരാജ്ഞലിയര്പ്പി ച്ച് മയ്യിത്തിന്റെ് മേല്‍ റീത്ത് വെക്കാന്‍ തുനിഞ്ഞ മന്ത്രി കരുണാനിധിയെ ഉപ്പ നിരുത്സാഹപ്പെടുത്തി. മുസ്ലിമിന്റെറ മയ്യിത്തിന് ചില ആദരവുണ്ടല്ലോ. ഇത് തന്റെപ ആദരവാണെന്ന് പറഞ്ഞപ്പോള്‍, നിര്ബതന്ധമെങ്കില്‍ കാലിന്റെആയും അപ്പുറം വച്ചിട്ട് പോയിക്കൊള്ളൂ എന്നു പറഞ്ഞു. ഇസ്ലാമിക വിരുദ്ധമായൊരു കാര്യത്തിനെതിരെ പ്രതികരിക്കാനാളില്ലാത്ത സാഹചര്യം ഉപ്പയില്‍ വലിയ വിഷമമുണ്ടാക്കി. അങ്ങനെയെങ്കില്‍ ഞാന്‍ മരിച്ചാല്‍ ഇവര്‍ എന്തെല്ലാം ചെയ്യും! ആ ആശങ്ക പലപ്പോഴും അലട്ടിയിരുന്നു. പിന്നീടുള്ള കാലം പ്രാര്ത്ഥെനയായിരുന്നു: അല്ലാഹുവേ, നീ എന്നെ മക്കത്ത് വച്ച് മരിപ്പിച്ച് ജന്നതുല്‍ മുഅല്ലയില്‍ ഖദീജ ബീവി(റ)യുടെ സമീപത്ത് ഖബറടക്കണേ…!
ഉപ്പ എല്ലാം കണക്കു കൂട്ടിയിരിക്കണം. അതുകൊണ്ടായിരിക്കണം അസുഖമായിട്ടും മക്കയിലേക്ക് പോകാന്‍ തീരുമാനിച്ചത്. യാത്രക്ക് മുമ്പ് മക്കളെ വിളിച്ച് കൂട്ടി കാര്യം പറഞ്ഞു. ഒരു മകളും മരുമകനും തങ്ങളുടെ കൂടെ യാത്ര തിരിച്ചു. എന്റെച ഭാര്യ ആദ്യമായി ഗര്ഭിരണിയായിരുന്നു അപ്പോള്‍. ഏഴാം മാസം. യാത്രാ മധ്യത്തില്‍ ഉപ്പ എന്നോട് പറഞ്ഞു: ‘ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, ബീവി സുഖമായി പ്രസവിക്കും, നിന്നെ റബ്ബ് സഹായിക്കും.’ എനിക്ക് ആ വാക്കുകള്‍ മതിയായിരുന്നു. വലിയ ആശ്വാസവും സന്തോഷവും തോന്നി. മക്കാ ശരീഫില്‍ നിന്ന് അസുഖം മൂര്ച്ഛി ച്ചപ്പോള്‍ കൂടെയുള്ളവരോട് പറഞ്ഞു: വാപ്പ പോവാ മക്കളേ! എനിക്ക് രണ്ട് കോളേജുകളിലും വ്യക്തിപരമായി ഒരാള്ക്കും കടങ്ങളുണ്ട്. എന്റെേ കൈയില്‍ ഇപ്പോള്‍ പണമായി ഒന്നുമില്ല. മുതലായി പലതും ഉണ്ട്. അതില്‍ നിന്ന് നിങ്ങള്‍ ആ കടങ്ങള്‍ വീട്ടണം. എന്നെ അസ്വ്റിന് ശേഷം കഅ്ബയുടെ മുന്നില്‍ കടത്തി പിറകില്‍ നിങ്ങള്‍ നിസ്കരിക്കണം. ഇന്ഷാറ അല്ലാഹ്! ഞാന്‍ പോവുകയാണ്.’ പിന്നെ കലിമ ചൊല്ലി കൈ കെട്ടി ഉപ്പ പരലോകം പുല്കിാ. മക്കാ ശരീഫില്‍ വാര്ത്തക പരന്നു. നാട്ടിലും അറിഞ്ഞു. ഇഷ്ട ജനങ്ങള്‍ കണ്ണീര്‍ തൂകി. ഇന്ത്യയില്‍ നിന്നുള്ള ആയിരത്തില്പടരം ഹാജിമാരടക്കം വിവിധ പ്രദേശങ്ങളില്‍ നിന്ന് അവിടെ എത്തിച്ചേര്ന്നാ പതിനായിരങ്ങള്‍ പുലര്ച്ച ക്ക് മുമ്പേ ബൈതുല്‍ ഫാസില്‍ എന്ന ഗൃഹത്തില്‍ തടിച്ചുകൂടി. പുഞ്ചിരിച്ച് ഉറങ്ങിക്കിടക്കുന്ന പ്രിയ നേതാവിന്റെി മുഖം അവസാനമായി ഒരു നോക്കു കാണാന്‍. ഹറമിലെ മയ്യിത്ത് നിസ്കാരത്തിനു ശേഷം വന്ജ നാവലി ആഗ്രഹം പോലെ ഉപ്പക്ക് ഖദീജ(റ)യുടെ ചാരത്ത് അന്ത്യവിശ്രമമൊരുക്കി.