ഇസ്റാഈലി ക്രൂരത: ലോകരാഷ്ട്രങ്ങള്‍ ഇടപെടണം

കോഴിക്കോട്: ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ കൊടും ക്രൂരത അവസാനിപ്പിക്കണമെന്ന് കോഴിക്കോട് നടന്ന ഐസിഎഫ് ഈദ് സംഗമം ആവശ്യപ്പെട്ടു. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ആബാലവൃദ്ധം ഫലസ്തീനികളെ അരുംകൊല ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ ശക്തമായി ഇടപെടണമെന്നും ചേരി ചേരാ രാജ്യങ്ങളുടെ നേതൃത്വം വഹിക്കുന്ന ഇന്ത്യ മനുഷ്യത്വത്തിന്റെ പക്ഷത്തു നിന്ന് പ്രതികരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
മനുഷ്യത്വ രഹിത ക്രൂരതക്കെതിരെ ഇസ്റാഈലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച ബൊളീവിയന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുകയും എല്ലാ രാജ്യങ്ങളും ഈ നിലപാടിലെത്തണമെന്നും ഈദ് സംഗമം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
ഇന്ത്യാ ഗവണ്‍മെന്‍റിന്റെ സജീവ പരിഗണനയിലുള്ള പ്രവാസികളുടെ വോട്ടവകാശം എത്രയും പെട്ടന്ന് നടപ്പില്‍ വരുത്തണമെന്നും, എമ്പസി മുഖേനയോ മറ്റോ നേരിട്ട് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കേണ്ടതെന്നും പകരക്കാരനെ ചുമതലപ്പെടുത്തുന്ന രീതി അഭികാമ്യമല്ലെന്നും സംഗമം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മജീദ് കക്കാട്, അബൂബക്കര്‍ അന്‍വരി, മുഹമ്മദ് ബാദുഷ, പിവി അബൂബക്കര്‍ മൗലവി, തുടങ്ങിയവര്‍ സംസാരിച്ചു അബൂബക്കര്‍ സഖാഫി പറവൂര്‍ സ്വാഗതം പറഞ്ഞു.

Exit mobile version