വണ്ടൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു വാര്‍ഡിലേക്കുള്ള മുഴുവന്‍ ഉപകരണങ്ങളും സമര്‍പ്പിച്ച് സാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ച എസ്വൈ എസിന്റെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്ന് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. നൂറുകണക്കിന് രോഗികള്‍ക്ക് പ്രയോജനപെടുന്ന എസ് വൈ എസ് പദ്ധതി ആതുര ശുശ്രൂഷ രംഗത്ത് പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് മന്ത്രി പറഞ്ഞു.
എസ് വൈ എസ് സോണ്‍ സാന്ത്വനം പദ്ധതിയുടെ ഭാഗമായി പത്ത് വീതം കട്ടിലുകള്‍, കിടക്കകള്‍, തലയിണകള്‍, സ്റ്റൂള്‍, ഗ്ലൂക്കോസ് സ്റ്റാന്‍റ് എന്നിവക്ക് പുറമെ ഓക്സിജന്‍ സ്റ്റാന്‍റ്, ഇഫ്ളോണ്‍ മീറ്റര്‍, നെബുലൈസര്‍, വീല്‍ ചെയര്‍, ബി പി അപ്പാരട്ടസ്, തുടങ്ങിയ ഒന്നര ലക്ഷം രൂപയുടെ ഉപകരണങ്ങളുടെ സമര്‍പ്പണമാണ് മന്ത്രി നിര്‍വഹിച്ചത്.
മെഡിക്കല്‍ ഓഫീസര്‍ ഡോ. സിടിപി അബ്ദുല്‍ ഗഫൂര്‍ ഏറ്റുവാങ്ങി. എസ് വൈ എസ്സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ സാന്ത്വന സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി നാടിക്കുട്ടി, വിഎകെ തങ്ങള്‍, അഡ്വ.അനില്‍ നിരവില്‍, കെസി കുഞ്ഞിമുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം വിജയന്‍, നജ്മുദ്ദീന്‍ നാലകത്ത്, കെപി ജമാല്‍ കരുളായി,അസൈനാര്‍ സഖാഫി കുട്ടശ്ശേരി, എംകെഎം ബഷീര്‍ സഖാഫി, എപി ബഷീര്‍ ചെല്ലക്കൊടി , അബ്ദുല്‍ ലത്വീഫ് സഖാഫി, യൂസുഫ് സഅദി പ്രസംഗിച്ചു. ഹസനുല്‍ മന്നാനി, അബ്ബാസ് സഖാഫി,യൂസുഫ് സഅദി, അബ്ദുസമദ് മുസ്ലിയാര്‍, ഇ ഖാസിം മുസ്ലിയാര്‍, സിദ്ദീഖ് സഖാഫി സാന്ത്വന സമര്‍പ്പണത്തിന് നേതൃത്വം നല്‍കി.