മനുഷ്യബുദ്ധിക്കും യുക്തിക്കും നിരക്കാത്ത വിചമിത്ര വാദങ്ങൾ കൊണ്ട് കുപ്രസിദ്ധരാണ് നാസ്തികർ. ആശയ പ്രചാരണത്തിന് അവർ സോഷ്യൽ മീഡിയ മുഖ്യ മാധ്യമമാക്കിയത് പൊതുസമൂഹത്തിന് ഇവരുടെ വികല/വിചിത്ര വാദങ്ങൾ മനസ്സിലാക്കാനും അതിൽ നിന്നു വിട്ടുനിൽക്കാനും ഏറെ സഹായകമായിട്ടുണ്ട്. കൂടാതെ വിദേശ നാസ്തികരുടെ വികലാശയങ്ങൾ അപ്പടി പകർത്തി പുസ്തകവും വീഡിയോയും ഇറക്കുന്നതു മൂലം അങ്ങനെയും ചില കുയുക്തികളുണ്ടെന്ന് മലയാളികൾക്ക് ബോധ്യപ്പെടാനും യോഗമുണ്ടായി. അത്തരം ചില വിചിത്ര വാദങ്ങൾ നമുക്കൊന്നു പരിശോധിക്കാം.
മാതാവിനെയും സഹോദരിയെയും മകളെയും ഭോഗിക്കാം
സ്വന്തം രക്തബന്ധത്തിൽ പെട്ടവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ ഇൻസെസ്റ്റ് (Incest) എന്നാണ് പറയുക. Impure (അശുദ്ധം) unchaste (പവിത്രമല്ലാത്തത്)’ എന്നർത്ഥം വരുന്ന incestus എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് (Incest എന്ന പദം നിഷ്പന്നമായത്.
Oxford learners dictionaries ഇൻസെസ്റ്റിനെ നിർവചിക്കുന്നത് ഇപ്രകാരമാണ്: Sexual activtiy between two people who are very closely related in a family, for example, a brother and sister, or a father and daughter (ഒരു കുടുംബത്തിലെ വളരെ അടുത്ത ബന്ധമുള്ള രണ്ടാളുകൾ തമ്മിലുള്ള ലൈംഗിക പ്രവർത്തനം. ഉദാഹരണത്തിന്, സഹോദരി- സഹോദരന്മാർ അല്ലെങ്കിൽ പിതാവും മകളും).
മനുഷ്യർ അറക്കുകയും കേൾക്കുമ്പോൾ തന്നെ മുഖം ചുളിക്കുകയും ചെയ്യുന്ന ഇൻസെസ്റ്റിനെ ആരെങ്കിലും അംഗീകരിക്കുമോ? അല്ലെങ്കിൽ അതിന് വേണ്ടി മുറവിളി കൂട്ടുമോ? ഇല്ല എന്ന് നിങ്ങളുടെ മനസ്സ് പറയാൻ വെമ്പൽ കൊള്ളുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം ഈ വൈകൃത വാദവുമായി ലോക ജനതയെ ലജ്ജിപ്പിക്കുന്നു നാസ്തികർ.
ബ്രിട്ടണിലെ മുസ്‌ലിം പ്രഭാഷകനും ഗവേഷകനുമായ Hamza Andreas Tzotrzis ഉം അമേരിക്കൻ കനേഡിയൻ ഫിസിസ്റ്റായ Lawrence Maxwell Krauss എന്ന നാസ്തികനും തമ്മിൽ നടന്ന സംവാദത്തിൽ ‘എന്തുകൊണ്ട് ഇൻസെസ്റ്റ് തെറ്റായി?’ എന്ന ചോദ്യത്തിന് ലോറൻസ് മാക്‌സ്‌വെൽ നൽകിയ മറുപടി മാനവനെ ലജ്ജിപ്പിക്കുന്നതാണ്: ‘എനിക്ക് അതൊരു തെറ്റായി തോന്നുന്നില്ല.’ പരിശോധിക്കാം: (https://www.youtube.com/watch?v=Zp7dRpWIdBo)
ശവരതിയുടെ മാനം!
ഇൻസെസ്റ്റ് മാത്രമല്ല, ശവരതിയും നിയവിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുക പോലുമുണ്ടായി നാസ്തികർ. സ്വീഡിഷ് ലിബറൽ പീപ്പിൾസ് പാർട്ടിയുടെ യൂത്ത് ബ്രാഞ്ച് ഇൻസെസ്റ്റും ശവരതിയും നിയപരമാക്കണമെന്ന് ആവശ്യപ്പെട്ട വൃത്താന്തം ബ്രിട്ടണിലെ independent മാഗസിൻ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ലോകം നെട്ടലോടെയാണ് അത് വായിച്ചത്. (https://www.independent.co.uk/news/world/europe/incest-and-necrophilia-should-be-legal-youth-swedish-liberal-people-s-patry-a6891476.html) കാണുക.
ഇതൊക്കെ അങ്ങ് വിദേശത്തല്ലേ എന്നാണ് മനോഗതമെങ്കിൽ ഇങ്ങ് കേരളത്തിലെ നിരീശ്വരവാദികളും ഒട്ടും മോശമല്ലെന്ന് അവരുടെ സാഹിത്യങ്ങൾ സാക്ഷി പറയും. ഇത്തരം വാദങ്ങൾ കേരള നാസ്തികർ പച്ച മലയാളത്തിൽ പറഞ്ഞ് മലയാളികളെ നാണം കെടുത്തിയിട്ടുണ്ട്. 2019 ഒക്ടോബർ 6ന് കോഴിക്കോട് നടന്ന ലിറ്റ്മസ്-19 എന്ന സ്വതന്ത്ര ചിന്തകരുടെ സംസ്ഥാന വാർഷിക പരിപാടിയിൽ കളിയാട്ടം എന്ന സെഷനിൽ മനു പ്രസാദ് എന്ന നാസ്തികനാണ് ഈ ചീഞ്ഞ ആശയം വിളമ്പിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: സ്വതന്ത്ര ലൈംഗികത എന്നത് സ്വതന്ത്ര ചിന്തയുടെ ഒരു ഭാഗമാണ്. അല്ലാതെ അതിന് വേണ്ടിയിട്ടല്ല ഇവിടെ കൊടിയും പിടിച്ച് നടക്കുന്നത്. പക്ഷേ അത് ഒരു പാർട്ട് ആണ്. നമ്മൾ ലൈംഗികത കാണുന്നത് mutual consentsâ അടിസ്ഥാനത്തിലാണ്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ഒരു കാരണവശാലും എതിർക്കേണ്ടതില്ല. even in incest sex. If they are willing let them do. അവർക്ക് ആഗ്രഹമുണ്ടെങ്കിൽ, അല്ലെങ്കിൽ പരസ്പര സമ്മതമുണ്ടെങ്കിൽ എതിർക്കപ്പെടേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ചില സ്വതന്ത്ര ചിന്തകർക്ക് ഒരു രീതിയുണ്ട്, നൂറ് സ്വതന്ത്ര ചിന്തകരുണ്ടെങ്കിൽ ആയിരത്തിയൊന്ന് സ്വതന്ത്ര ചിന്തയാണെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ചില സ്വതന്ത്ര ചിന്തകർ, ഞാൻ ഇതിനെ അനുകൂലിച്ചു കഴിഞ്ഞാൽ മറ്റുള്ളവർ എന്തായിരിക്കും കരുതുന്നത്? ചിലർ വിചാരിക്കും, ഞാൻ ഇതിനെ പ്രതികൂലിച്ച് കഴിഞ്ഞാൻ മറ്റുള്ളവർ എന്തായിരിക്കും കരുതുന്നത്? അതുകൊണ്ട് വളരെ നല്ല മൗനം, ഗൗരവമായിട്ടുള്ള മൗനം അവലംബിച്ചു കളയും.’
ഈ വഷളൻ ആശയം കേട്ട് സ്വതന്ത്ര ചിന്തകർ പോലും നെറ്റിചുളിച്ചു. ഇതിനെ ചൊല്ലി അവർക്കിടയിൽ തർക്കമുണ്ടാവുകയും തദടിസ്ഥാനത്തിൽ യൂട്യൂബിൽ നിന്ന് ആ വീഡിയോ നീക്കം ചെയ്യുകയുമുണ്ടായി (https://youtu.be/_87buRv_DqA).
അവസാനം ലിറ്റ്മസിന്റെ ആചാര്യൻ സി. രവിചന്ദ്രൻ എസൻഷ്യ-19ൽ കാളയും കയറും എന്ന പ്രസന്റേഷനിൽ ഇൻസെസ്റ്റിന്റെ പാപഭാരം മതത്തിന്റെ തലയിൽ കെട്ടിവെക്കാൻ വിഫല ശ്രമം നടത്തുകയുണ്ടായി.
സംഗതി വിവാദമായപ്പോൾ ‘ഇൻസെസ്റ്റും യുക്തിവാദവും മനുപ്രസാദ് വിശദീകരിക്കുന്നു’ എന്ന പേരിൽ ന്യായീകരണ വീഡിയോയും ടിയാൻ ഇറക്കിയിട്ടുണ്ട്.(https://youtu.be/HOmLTw6FKe0).
തന്നെ ന്യായീകരിക്കുകയാണെന്ന് ബോധ്യപ്പെടുത്തുകയും വേണം, എന്നാൽ തനിക്കിട്ട് രണ്ട് കൊട്ട് കൂടെ തരാം എന്ന രൂപത്തിലാണ് കാളയും കയറും എന്ന രവിചന്ദ്രന്റെ പ്രസന്റേഷനെന്നാണ് മനുപ്രസാദ് തന്റെ വിശദീകരണ വീഡിയോയിൽ പറയുന്നത്.
കേരളക്കരയിൽ ഈ ചീഞ്ഞളിഞ്ഞ ആശയം പുത്തരിയല്ല. ഇൻസെസ്റ്റിന് അനുമതി നൽകുന്ന പരാമർശങ്ങൾ മുമ്പേ തന്നെ യുക്തിവാദി സാഹിത്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്: ‘ഉഭയ സമ്മത പ്രകാരമുള്ള ഏതൊരു ലൈംഗിക ബന്ധത്തെയും യുക്തിവാദികൾ അംഗീകരിച്ചേ തീരൂ. ലൈംഗിക ബന്ധം പാപമോ തെറ്റോ അല്ല. ഇത് പ്രകൃതിയുടെ നിയമമാണ്. ലൈംഗിക വികാരം പ്രകൃതിദത്തമാണ്. ഏതൊരു സ്ത്രീക്കും പുരുഷനും അത് പൂർത്തീകരിക്കാനുള്ള അവകാശം ഉണ്ട് (യുക്തി വിചാരം മാസിക, മാർച്ച് 2000).
അഥവാ ഉഭയ സമ്മത പ്രകാരം മാതാവുമായോ സഹോദരിയുമായോ മകളുമായോ ആണെങ്കിലും ലൈംഗിക ബന്ധം പറ്റുമെന്നർത്ഥം. ഇതേ സംഗതി തന്നെയാണ് മനു പ്രസാദും പറഞ്ഞത്. സ്വതന്ത്ര ചിന്തകർ വ്യംഗ്യമായി പറയുന്നത് അദ്ദേഹം ജനമധ്യേ തുറന്നടിച്ചെന്നു മാത്രം.
ധാർമികത ഒരന്വേഷണം എന്ന പ്രമേയത്തിൽ 2013 ഏപ്രിൽ മാസം പുറത്തിറങ്ങിയ യുക്തിയുഗം മാസികയിൽ ‘ബലാത്സംഗത്തിന്റെ ജൈവിക സിദ്ധാന്തം’ എന്ന അരുൺ മംഗലത്ത് എഴുതിയ ലേഖനത്തിൽ ഇൻസെസ്റ്റിന് പരിണാമത്തിന്റെ പരിവേഷം നൽകുന്നത് കാണാം: ‘ചുരുങ്ങിയ സമയത്തിൽ പരമാവധി പങ്കാളികളിലേക്ക് തന്റെ ജനിതക പദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്റെ ജനിതക പദാർത്ഥത്തിന്റെ കോപ്പികൾ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്റെ ‘പരിണാമ ലക്ഷ്യം’. അതിനാൽ ഓരോ സ്ത്രീയും പുരുഷന് പുതിയ സാധ്യതയാണ്’ (യുക്തിയുഗം, ഏപ്രിൽ 2013, പേ: 50).
ഇതു പ്രകാരം മാതാവ്, സഹോദരി, മകളെന്ന വിവേചന രഹിതമായി ഓരോ സ്ത്രീയും മനുഷ്യ പരിണാമ പ്രക്രിയയുടെ സാധ്യതയായി കാണണമെന്നാണ് നാസ്തിക മതം. ചുരുക്കത്തിൽ, ഈ മനുഷ്യത്വ വിരുദ്ധ ആശയം കേരളത്തിലെ നാസ്തികരെ ആശയക്കുഴപ്പത്തിലാക്കി. ഇൻസെസ്റ്റിനെ അനുകൂലിക്കുന്ന നാസ്തികരെ വിശ്വാസികൾ വിമർശിക്കുമ്പോൾ ആദം സന്തതികളുടെ വിവാഹം ഉയർത്തിപ്പിടിച്ച് മതവിശ്വാസികൾ ഇൻസെസ്റ്റിനെ അനുകൂലിക്കുന്നേ എന്ന് മുറവിളി കൂട്ടാറുണ്ട് അവർ.
മനുഷ്യോൽപത്തിയുടെ പ്രാഥമിക ഘട്ടത്തിലെ നിലനിൽപ്പിന് അനിവാര്യമായ കാര്യങ്ങൾ പിന്നീടും ചെയ്യണമെന്ന് വാദിക്കുമ്പോൾ ഈ ശാസ്ത്രവാദികൾ(?) ഏത് യുഗത്തിലാണ് ജീവിക്കുന്നത്! പ്രാഥമിക ഘട്ടത്തിൽ മനുഷ്യർ ഇലകളും പുല്ലുകളും മൃഗത്തിന്റെ തോലുകളും കൊണ്ടായിരുന്നു ശരീരം മറച്ചിരുന്നതെന്നതിനാൽ ഇപ്പോഴും അങ്ങനെ വേണമെന്ന് നാസ്തികർ വാദിക്കുമോ ആവോ?! എങ്കിൽ, ശൈശവത്തിൽ മാതാവിന്റെ മുലപ്പാൽ കുടിച്ച് വളർന്നതിനാൽ ഇപ്പോഴും തനിക്കത് വേണമെന്ന് പറയുമായിരിക്കും. അന്ന് മാതാവ് ശൗചം ചെയ്തുതന്നത് പോലെ ഇന്നും ചെയ്തു തരണമെന്നു വാദിക്കുകയുമാവാം.
ഇൻസെസ്റ്റ് മൂലം അനേകം സാമൂഹിക, മന:ശാസ്ത്ര, ജീവശാസ്ത്ര പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ഗവേഷണ പഠനങ്ങൾ വന്നിട്ടുണ്ട്. പക്ഷേ അത്തരം പ്രശ്‌നങ്ങളൊക്കെ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ച് പരിഹരിക്കാമെന്നാണ് നാസ്തികരുടെ ലളിത ന്യായം.
ജുനൈദ് ഖലീൽ സഖാഫി