പനി: പ്രവാചക ചികിത്സയും പ്രകൃതി ചികിത്സയും

jn2 (15)മഴ തുടങ്ങിയതോടെ പനിയുടെ കാലവും തുടങ്ങി. പനി അത്യന്തം അപകടകരമാണ് എന്നാണ് ചിലരുടെ ധാരണ. പനി വൈറസ് ബാധയാണെന്നു വ്യൈശാസ്ത്രം പറയുന്നു. ഒരേ ലക്ഷണങ്ങളോടെ പലതരം പേരുകളില്‍ വിവിധ തരം പനികള്‍ ഓരോകാലഘട്ടത്തിലും അവതരിപ്പിക്കപ്പെടുന്നു. വൈറല്‍ പനി, മലേറിയ, ചിക്കുന്‍ ഗുനിയ, ഡങ്കിപനി, പക്ഷിപ്പനി, ഒ1 ച1 തുടങ്ങി പലതും. ഇനിയും എത്ര എത്ര പേരുകള്‍ നാം കാണാനിരിക്കുന്നു. ഓരോ കാലഘട്ടത്തിലും പുതിയ തരം പേരുകളില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന പനികളില്‍ പലതും വന്‍കിട മരുന്നു കമ്പനികളുടെ സഹായത്താലാണ് കണ്ടെത്തുന്നതെന്ന് പക്ഷേ പലരും ഓര്‍ക്കാനില്ല. മരുന്ന് കമ്പനികളുടെ കെട്ടിക്കിടക്കുന്ന മരുന്നുകള്‍ ഈ ഘട്ടത്തില്‍ വിറ്റഴിക്കപ്പെടുന്നു. പുതിയ ഇനം പനിക്ക് മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോഴും നിലവിലുള്ള മരുന്നുകൊടുത്ത് ചികിത്സിച്ചുകൊണ്ടിരിക്കും.
ഈ സന്ദര്‍ഭത്തില്‍ പനി ചികിത്സക്ക് പ്രവാചകനില്‍ മാതൃകയുണ്ടോ എന്നന്വേഷിക്കാം. ഭൂമിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഖുര്‍ആനും പ്രവാചകനും എന്തുപറയുന്നുവെന്ന് വിശകലനം ചെയ്തതിനുശേഷമാണല്ലോ വിശ്വാസികള്‍ മറ്റുള്ളവ തേടിപ്പോകേണ്ടത്. പനിക്ക് പ്രവാചകന്‍(സ്വ) പച്ചവെള്ളമാണ് പരിഹാരം പറഞ്ഞ ഒന്ന്. പ്രവാചകന്‍ പറഞ്ഞു: പനി നരകത്തിലെ തീയിന്‍റെ ഭാഗമാണ്. അത് എത്ര കടുത്തതായാലും പച്ചവെള്ളം കൊണ്ട് തണുപ്പിക്കുക (ബുഖാരി). പ്രവാചകരുടെ വഫാത്തിന്‍റെ സമയം പനിയും വേദനയും ക്ഷീണവും അനുഭവപ്പെട്ടപ്പോള്‍ മുന്പിലിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് മുഖം തുടച്ചതായി ഹദീസില്‍ കാണാം. അവിടുത്തെ സദസ്സില്‍ പനിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സ്വഹാബികളില്‍ ഒരാള്‍ പനിയെ ശപിച്ചു. പ്രവാചകന്‍(സ്വ) അത് തടഞ്ഞു. ശേഷം പറഞ്ഞു: തീ ഇരുന്പില്‍ നിന്നും തുരുന്പിനെ ഏതുവിധം ശുദ്ധീകരിക്കുന്നോ അതുപോലെ പനിവഴി പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടും (തിബ്ബുന്നബവി).
പനി പിടിപെട്ടയാളോട് റസൂല്‍(സ്വ) പറഞ്ഞു: വെളളം കൊണ്ട് തണുപ്പിക്കുക. സൂര്യോദയത്തിനുമുമ്പ് നദിയുടെ ഒഴുക്കിനഭിമുഖമായിരിക്കുക, പ്രാര്‍ത്ഥിക്കുക. ശേഷം മൂന്നു ദിവസം തലയില്‍ വെള്ളമൊഴിക്കുക. മാറിയില്ലെങ്കില്‍ അഞ്ച് ദിവസം, മാറ്റമില്ലെങ്കില്‍ ഏഴ് ദിവസം, ഭേദപ്പെട്ടില്ലെങ്കില്‍ ഒമ്പതുദിവസം. ഇന്‍ശാ അല്ലാഹ്, ഒമ്പതു ദിവസങ്ങള്‍ക്കപ്പുറം ഒരു പനിയുമില്ല (തിര്‍മുദി).
ടൈഫോയ്ഡ് പിടിപ്പെട്ട് ഒരു സ്ത്രീ എന്‍റെ ആശുപത്രിയില്‍ വന്നിരുന്നു. ശക്തമായ പനിയും തലവേദനയുമുണ്ട്. അവരോട് ഈ ഹദീസ് വിശദീകരിച്ചു. ഒമ്പതു ദിവസം തുടര്‍ച്ചയായി പനിയുണ്ടായിരുന്നു. റസൂല്‍(സ്വ) പറഞ്ഞത് എത്ര സത്യം! ഒമ്പതു ദിവസം കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അപ്രത്യക്ഷമായി. ഈ ദിവസങ്ങളില്‍ ഹദീസില്‍ പറഞ്ഞതുപോലെ തന്നെ ചെയ്തുകൊണ്ടിരുന്നു. അബുഹൂറൈറ(റ) പറഞ്ഞത് പനിയേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊന്നും എനിക്കില്ല, അത് ശരീരത്തിന്‍റെ എല്ലാ അംശങ്ങളിലും പ്രവേശിക്കുന്നു. അതുവഴി ദൈവാനുഗ്രഹം ലഭിക്കുന്നു (തിബ്ബുന്നബവി).
പ്രകൃതി ചികിത്സയില്‍
പനി അനുഗ്രഹമാണ്. അത് ഇരുന്പില്‍ നിന്നും തുരുന്പിനെ ശുദ്ധീകരിക്കുന്നതു പോലെ ശരീരത്തെ ചൂടാക്കി അണുക്കള്‍ നശിപ്പിക്കുന്നു. അതിലുപരി, നാം ശരീരത്തോട് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളെ അത് കരിച്ചുകളയുന്നു. അതുകൊണ്ടുകൂടിയാണ് അബുഹൂറൈറ(റ) പറഞ്ഞത് ഞാന്‍ പനിയെ ഇഷ്ടപ്പെടുന്നുവെന്ന്. നമുക്കും പനിയെ ഇഷ്ടപ്പെടാം. പനി അപകടകരമല്ല, അനുഗ്രഹമാണ്. പനിമൂലം നമ്മുടെ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏറെക്കുറെ അസുഖങ്ങളും ശമിക്കും. നാം തിരുദൂതര്‍(സ്വ) പറഞ്ഞതു പ്രകാരം പനിയെ ചികിത്സിക്കണമെന്നുമാത്രം.
പനിക്ക് പ്രകൃതി ചികിത്സ
പനിയുടെ ലക്ഷണങ്ങളില്‍ ഒന്ന് വായ് കയ്പ്പാണ്. അപ്പോള്‍ നാം ചെയ്യേണ്ടത് വേവിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കി പഴങ്ങളും ജൂസുകളും കഴിക്കുകയാണ്. ശുദ്ധമായ പച്ചവെള്ളം കുടിക്കുകയും വേണം. നടുവേദന, സന്ധികള്‍ തോറും വേദന എന്നിവയുണ്ടെങ്കില്‍ നന്നായി വിശ്രമിക്കുക. ഈ സന്ദര്‍ഭത്തില്‍ വിശപ്പില്ലെങ്കില്‍ ഒന്നും കഴിക്കേണ്ട. വിശപ്പ് വരുന്നതുവരെ (അത് ചിലപ്പോള്‍ ദിവസങ്ങള്‍ നീണ്ടേക്കാം) കഴിക്കേണ്ടതില്ല. ദാഹമുണ്ടെങ്കില്‍ നല്ല ശുദ്ധമായ പച്ചവെള്ളം കുടിക്കുക. കേരളത്തിലാണെങ്കില്‍ ഇളനീര്‍ ആവശ്യംപോലെ കിട്ടുമല്ലോ. അതും കുടിക്കാവുന്നതാണ്. നൂറ് ഡിഗ്രിയില്‍ പനികൂടാന്‍ അനുവദിക്കരുത്, അത് കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും. 1000 യില്‍ താഴെയാണെങ്കില്‍ പരമാവധി വിശ്രമം തന്നെ വേണം. മറ്റൊന്നും ചെയ്യേണ്ടതില്ല. നന്നായി ഉറങ്ങുക. 100 ഡിഗ്രിക്കു മുകളിലാണെങ്കില്‍ തല പച്ചവെള്ളം കൊണ്ട് കഴുകുക. ദേഹം മുഴുവനും ചെറുചൂടുവെള്ളം കൊണ്ട് നനച്ചു തുടയ്ക്കുക. എന്നിട്ടും പനിക്ക് ശമനമില്ലെങ്കില്‍ ആദ്യം ഒരു കോട്ടണ്‍ തുണി നനച്ചുപിഴിഞ്ഞ് ദേഹം മുഴുവന്‍ മൂടത്തക്കവിധം പൊതിയുക. അതിനുമുകളില്‍ കന്പിളികൊണ്ട് പൊതിയുക. ഒരു മണിക്കൂറിനുശേഷം അത് എടുക്കാവുന്നതാണ്. അപ്പോള്‍ പനി നോര്‍മലിലേയ്ക്ക് വന്നുകൊണ്ടിരിക്കും. ശക്തമായ പനിയാണെങ്കില്‍ ഏഴ് പ്രാവശ്യത്തില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോഴെല്ലാം ഇങ്ങനെ തന്നെ ചെയ്യുക. എനിമയെടുക്കുന്നതും പനികുറയാന്‍ സഹായിക്കും. നല്ല കാറ്റും വായുവും കിട്ടുന്ന സ്ഥലത്ത് ഔറത്ത് മാത്രം മറയത്തക്ക രീതിയില്‍ കട്ടിലില്‍ കിടത്തുന്നതും പനികുറയാന്‍ സഹായകമാണ്. ഇതില്‍ ഏത് മാര്‍ഗവും സ്വീകരിക്കാം. ഇന്‍ശാ അല്ലാഹ്, ഒമ്പതു ദിവസത്തിനപ്പുറം ഒരു പനിയും ഉണ്ടാകുകയില്ല. ഈ രീതി ഏത് പനിയായിരുന്നാലും സ്വീകരിക്കാവുന്നതാണ്. ഒരു കുഴപ്പവുമില്ല, ഗുണമേ ഉണ്ടാകൂ. ഇനി പനിയിലൂടെയാണ് അല്ലാഹു മരണം വിധിച്ചിരിക്കുന്നതെങ്കില്‍ ആ വിധി ഒരു വ്യൈശാസ്ത്രത്തിനും മാറ്റാനും കഴിയില്ല. സൂപ്പര്‍ സ്പ്യൊലിറ്റി ഹോസ്പിറ്റലിലാണ് പനി മരണം കൂടുതലായി സംഭവിക്കുന്നത് എന്നും ഓര്‍ക്കുക.
പനിയിലൂടെ സംഭവിക്കുന്നത്
നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും നമ്മുടെ തന്നെ തെറ്റായ ജീവിതരീതിയിലൂടെയും ശരീരത്തില്‍ വിഷസങ്കലനം നടക്കുന്നു. ഈ വിഷസങ്കലനം വിവിധ രീതിയിലൂടെ പുറത്തുകളയാന്‍ ശരീരം ശ്രമിക്കുന്നു. അത്തരം ലക്ഷണങ്ങളെയാണ് നാം രോഗമായി കരുതുന്നത്. പറന്പില്‍ പാഴ്വസ്തുക്കള്‍ വല്ലാതെ കൂടുമ്പോള്‍ നാം കത്തിച്ചു ചാരമാക്കുന്നതുപോലെ ശരീരത്തില്‍ അടിഞ്ഞുകൂടിയ പാഴ്വസ്തുക്കളെ ശരീരം കത്തിച്ചു ചാരമാക്കുന്നു. ഇതാണ് പനി. ഈ പനി നമ്മുടെ ശരീര ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ശരീരം വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും പനിക്കും. ആ പനി പ്രവാചക ചികിത്സയിലൂടെ മാറ്റിയെടുത്താല്‍ പല രോഗങ്ങളില്‍ നിന്നും നമുക്ക് അകന്നുനില്‍ക്കാവുന്നതാണ്.
പനികൊണ്ടുള്ള ഗുണങ്ങള്‍
ഒമ്പത് ദിവസം തുടര്‍ച്ചയായി പനിച്ചാല്‍ ഹാര്‍ട്ട് ബ്ലോക്ക്, ആമവാതം മറ്റ് വാതരോഗങ്ങള്‍ പൂര്‍ണമായും മാറുന്നു. ശരീരത്തിലെ നീര്‍ക്കെട്ട്, അമിതവണ്ണം, ആസ്ത്മ, വിട്ടുമാറാത്ത തലവേദന, കാഴ്ച തകരാറുകള്‍, കേള്‍വി തകരാറുകള്‍, ത്വക്ക് രോഗങ്ങള്‍, കിഡ്നി തകരാറുകള്‍, കരള്‍ രോഗങ്ങള്‍, മൂത്രത്തിലെ കല്ല്, മൂത്ര പഴുപ്പ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ് പനി. ഒമ്പത് ദിവസത്തെ പനികൊണ്ട് 110 കിലോ ഉണ്ടായിരുന്ന ഒരു രോഗി 85 കിലോയിലേയ്ക്ക് മാറിയത് എനിക്കറിയാം. 25 കിലോ ഭാരമാണ് കുറഞ്ഞത്. ഇനി തീരുമാനിക്കൂ, പനിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്.
പ്രകൃതിചികിത്സകനായ ലേഖകന്‍ അവരുടെ വീക്ഷണപ്രകാരം നബിചികിത്സയെ സമീപിച്ചിരിക്കുകയാണ്. ഏതു രോഗത്തിനും ആവശ്യമായ ചികിത്സ നടത്തണമെന്നും അതു പുണ്യമാണെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ചില മരുന്നുകളും അവിടുന്ന് നിര്‍ദേശിച്ചതു കാണാംഎഡിറ്റര്‍.

ഡോ. കരകുളം നിസാമുദ്ദീന്‍

Exit mobile version