പ്രവാചക ദര്ശനങ്ങളിലെ സ്ത്രീപക്ഷം

I (20)സ്ത്രീ സമൂഹത്തിലെ അര്‍ദ്ധ വിഭാഗമായാണ് വാഴ്ത്തപ്പെടുന്നത്. പക്ഷേ, ചിലരെല്ലാം അവരെ അധമവിഭാഗമായി ഗണിക്കുന്നു. പ്രാകൃത യുഗത്തില്‍ മാത്രമല്ല, ഇന്നും ഇതാണവസ്ഥ. സ്ത്രീക്ക് വേണ്ടി ഒച്ചയുയരാത്ത വേദികളില്ല. അത് പുരോഗമന സംസ്കാരത്തിന്റെ ലക്ഷണമാണ് ഗണിക്കപ്പെടുന്നത്. എന്നിട്ടും സ്ത്രീത്വം സംരക്ഷിക്കപ്പെടുന്നുണ്ടോ? ഇല്ല എന്നതാണ് നേര്. സ്ത്രീയുടെ അഭിമാനവും അവകാശവും എവിടെയും ഹനിക്കപ്പെടുന്നു. സ്ത്രീ വിഭാഗത്തിന്റെ അഭിമാനം സംരക്ഷിക്കാനും അവളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനും അവള്‍ക്ക് അനുഗുണമായ ചട്ടക്കൂട് പണിയാനും പാടുപെട്ട ചരിത്രനായക`ന്‍ മുഹമ്മദ് നബി(സ്വ)ക്ക് സാധിച്ചു. നബി(സ്വ)യുടെ പാവന പാഠങ്ങള്‍ ഏറെ പ്രസക്തമാണ്.
സദ്വൃത്തയായ സ്ത്രീയെ ഏറ്റവും ഉത്തമവും ഉല്‍കൃഷ്ടവുമായ സമ്പത്തായി അവതരിപ്പിച്ച് കൊണ്ടാണ് പ്രവാചക`ന്‍(സ്വ) സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങിയത്. “ഭൗതിക ലോക സന്പാദ്യങ്ങളില്‍ ഉത്തമം നല്ല സ്ത്രീയാകുന്നു’ (മുസ്ലിം, നസാഈ, ഇബ്നുമാജ). സത്യവിശ്വാസിക്കു കിട്ടുന്ന മഹോന്നത സന്പാദ്യവും അനുഗ്രഹവും സുശീലയായ ഭാര്യയാകുന്നു (ഇബ്നുമാജ). സ്ത്രീയെ മൃഗതുല്യയായി ഗണിക്കുകയും ഭോഗോപാധിയായി കാണുകയും ചെയ്തിരുന്ന ഒരു ജനതയെയാണ് നബി(സ്വ) ഇത്തരം പാഠങ്ങള്‍ പഠിപ്പിച്ചത്. പെണ്ണ് പിറന്നാല്‍ അസംതൃപ്തി മൂലം മുഖം കറുപ്പിച്ചിരുന്ന അവരുടെ സംസ്കാരത്തെപ്പറ്റി ഖുര്‍ആ“ന്‍ വിശദീകരിക്കുന്നുണ്ട്. ആ സമൂഹത്തിന്റെ മനസ്സുമാറ്റാ“ന്‍ അവിടുന്നു തീവ്രയത്നം നടത്തി.
പെണ്‍കുട്ടിയെ താല്‍പര്യത്തോടെയും ക്ഷമയോടെയും പോറ്റിവളര്‍ത്തുന്ന കുടുംബത്തിന് സ്വര്‍ഗം നബി(സ്വ) വാഗ്ദാനം ചെയ്തു. സമൂഹത്തില്‍ പ്രവാചകന്റെ ഈ പ്രബോധനം വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. സ്ത്രീയെ വെറുത്തിരുന്നവര്‍, കൊന്നു കുഴിച്ചുമൂടിയവര്‍ സ്നേഹത്തിന്റെയും ആദരവിന്റെയും മാതൃക തീര്‍ത്തു.
നബി(സ്വ) പറയുന്നു: “നല്ല സ്ത്രീ എനിക്കേറ്റവും പ്രിയപ്പെട്ടവളാകുന്നു.’ സ്ത്രീ വിഭാഗത്തിന് ഇതിലും വലിയൊരു അംഗീകാരം ലഭിക്കാനില്ല. നബി പത്നിമാരെ മുസ്ലിംകളുടെ മൊത്തം മാതാക്കളെന്ന പദവിയില്‍ ഖുര്‍ആ“ന്‍ പ്രതിഷ്ഠിക്കുക കൂടി ചെയ്തപ്പോള്‍ സ്ത്രീത്വത്തിന്റെ മാറ്റ് പിന്നെയും വര്‍ധിച്ചു. പ്രവാചക പത്നി ആഇശാ(റ) നബി(സ്വ)യില്‍ നിന്നു നേടിയ ജ്ഞാനമുത്തുകള്‍ തേടി പില്‍ക്കാലക്കാര്‍ ആ വീട്ടുപടി കയറുകയുണ്ടായി. സ്ത്രീ ആദരവിന്റെ ഉത്തമ പ്രതീകമായി ചരിത്രത്തിനു മുന്നില്‍ ഉയര്‍ന്നുനിന്ന നിമിഷങ്ങള്‍.
വീട്ടിലെ നായിക
പ്രവാചകര്‍(സ്വ) സ്ത്രീയെ സ്വന്തം ഭവനത്തിലെ നായിക എന്ന നിലക്കാണ് വിലയിരുത്തിയത്. വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയുക എന്ന ഖുര്‍ആ“ന്‍ നിര്‍ദേശത്തിന് വിധേയമായി തന്നെ സ്ത്രീയെ വീട്ടിലെ അധികാരത്തിന്റെയും അച്ചടക്കത്തിന്റെയും കാവല്‍ക്കാരിയും പുരുഷ വിഭാഗത്തിന്റെ വിജയ രഹസ്യവുമായി നബി(സ്വ) പരിചയപ്പെടുത്തി. അതുകൊണ്ട് സ്ത്രീത്വം സംരക്ഷിക്കുവാനുള്ള വ്യക്തമായ നിര്‍ദേശം പുരുഷ വിഭാഗത്തിന് നബി(സ്വ) നല്‍കി. അവിടുന്ന് പഠിപ്പിച്ചു: “നിങ്ങളില്‍ വിശ്വാസപരമായി മഹോന്നതര്‍ സ്വന്തം ഭാര്യമാരോട് സല്‍സ്വഭാവത്തോടെ പെരുമാറുന്നവരാകുന്നു’ (തിര്‍മുദി, ഇബ്നുഹിബ്ബാ`ന്‍). “നിങ്ങളില്‍ നല്ല സ്വഭാവികള്‍ ഭാര്യയോട് കൃപയോടെ വര്‍ത്തിക്കുന്നവരാണ്’ (തിര്‍മുദി, ഹാകിം).
ഭാര്യമാരെ നിന്ദിക്കുന്നതും പീഡിപ്പിക്കുന്നതും കടുത്ത തെറ്റാണെന്ന് നബി(സ്വ) താക്കീതു ചെയ്തു. “പരലോകത്ത് നന്മയുടെ ത്രാസ് തൂക്കം കുറഞ്ഞ് അപകടത്തില്‍ പെടാ“ന്‍ കാരണമാണ് ഭാര്യസന്താനങ്ങള്‍ക്കര്‍ഹമായത് ചെലവഴിക്കാതിരിക്കല്‍’ (ത്വബ്റാനി). ‘ഒരാള്‍ തന്റെ ഭാര്യക്ക് അല്‍പം വെള്ളം കുടിപ്പിച്ചാല്‍ പോലും അത് പ്രതിഫലാര്‍ഹമാകുന്നു’ (അഹ്മദ്, ത്വബ്റാനി).
നീ തിന്നുന്പോള്‍ പത്നിയെയും തീറ്റണം, നീ വസ്ത്രമെടുക്കുന്പോള്‍ അവള്‍ക്കുമെടുക്കണം, അവളുടെ മുഖത്തടിക്കരുത്, ഒരു കാരണവശാലും അവളെ അവമതിക്കരുത് (അബൂദാവൂദ്). നിന്റെ ഇണയെ ഭക്ഷിപ്പിക്കുന്നത് ഉത്തമമായ ധര്‍മമാകുന്നു (അഹ്മദ്). “ഒരിക്കല്‍ മോശമായ പെരുമാറ്റം കണ്ടെന്നു കരുതി അവളെ നീ വെറുക്കരുത്. എത്രയോ നല്ല ഗുണങ്ങള്‍ അവളില്‍ വേറെ കാണും’ (മുസ്ലിം).
മുടി കറുപ്പിച്ച് പെണ്ണിനെ ചതിക്കുന്ന ആണുങ്ങളെ തിരുനബി(സ്വ) എതിര്‍ത്തു. അങ്ങനെ ചെയ്യുന്നവര്‍ വിവാഹാന്വേഷണാവസരത്തില്‍ അക്കാര്യം അവളെ ധരിപ്പിക്കണമെന്ന് അവിടുന്ന് നിര്‍ദേശിച്ചതായി ആഇശബീവി(റ) പറയുന്നു (കന്‍സുല്‍ ഉമ്മാല്‍). മുടി കറുപ്പിക്കുന്നത് തെറ്റാണെന്നത് വേറെ കാര്യം. അങ്ങനെ ചെയ്തവര്‍ കാര്യമറിയിക്കണമെന്നാണ് ഇതിന്റെ താല്‍പര്യം. സ്ത്രീക്കും സ്വന്തം താല്‍പര്യവും വ്യക്തിത്വവും ഉണ്ട്. അതംഗീകരിച്ചു കൊടുക്കുന്നതാണ് ഇത്തരം നബിനിര്‍ദേശങ്ങള്‍. സ്വര്‍ഗത്തില്‍ സ്ത്രീകള്‍ മുന്നേറുന്നത് നബി(സ്വ) കാംക്ഷിച്ചു. സ്വര്‍ഗീയ അപ്സരസ്സിനെക്കാള്‍ ആയിരം മടങ്ങ് മൊഞ്ചും കരുത്തും ദുന്‍യാവിലെ പെണ്ണിനാണെന്നാണ് അവിടുന്ന് പറഞ്ഞത്. മാത്രമല്ല, അവര്‍ സ്വര്‍ഗ സ്ത്രീകളെ ഗാനാലാപനത്തിലൂടെ അതിജയിക്കുന്ന സുരഭില മുഹൂര്‍ത്തം പ്രവാചകര്‍ വരച്ചിട്ടത് ചരിത്ര കൃതികളില്‍ കാണാം.
റസൂല്‍(സ്വ) പറഞ്ഞു:
“സ്വര്‍ഗത്തിലെ മങ്കകള്‍ അവരുടെ മണവാളന്മാരെ വരവേറ്റ് കൊണ്ട് ഗാനമാലപിക്കുന്നതാണ്. മധുരമാര്‍ന്ന ശബ്ദത്തിലും ഈണത്തിലുമായിരിക്കും ആ ഗാനം. അവര്‍ ഇങ്ങനെ പാടും:
ഞങ്ങള്‍ ഉത്തമ വനിതകളത്രെ
ഉന്നത മണവാളന്മാര്‍ക്ക് സ്വന്തം
ഞങ്ങള്‍ ഇവിടെ ശാശ്വതരാം
ഞങ്ങള്‍ക്ക് മരണമില്ല
ഞങ്ങള്‍ പരിപൂര്‍ണ വിശ്വസ്തതകള്‍
ഞങ്ങള്‍ക്ക് ആശങ്കയേതുമില്ല’ (ത്വബ്റാനി).
സ്വര്‍ഗീയ ഹൂറികളും ഇതിനനുസൃതമായി ഗാനമുതിര്‍ക്കുന്നതാണ്. അവസാനം ദുന്‍യാവിലെ തരുണീമണികള്‍ സ്വര്‍ഗീയ സുന്ദരികളെ പാട്ടുപാടി തോല്‍പിക്കുമത്രെ.
ദാമ്പത്യാവകാശങ്ങള്‍
ഒരു വധുവിന് കിട്ടേണ്ട ഔദാര്യമായാണിന്ന് ഭര്‍ത്താവില്‍ നിന്നുള്ള നല്ല പെരുമാറ്റത്തെ ലോകം പരിഗണിക്കുന്നതെന്നു തോന്നുന്നു. ഖുര്‍ആ“ന്‍ പുരുഷന്മാരോടുണര്‍ത്തുന്നതു തന്നെ “നിങ്ങള്‍ അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണ’മെന്നാണ്. നബി(സ്വ) അവസാന ഘട്ടത്തില്‍ വരെ ഇതു കല്‍പിച്ചതു കാണാം. പെണ്ണിനെ സ്വന്തമാക്കുന്നതിനെ പറ്റി ഖുര്‍ആ“ന്‍ പറഞ്ഞത് നിങ്ങള്‍ അതി ശക്തമായ ഒരു കരാറാണ് പിടിച്ചിട്ടുള്ളതെന്നാണ്. ഒരു പുരുഷന്റെ നല്ല പെരുമാറ്റത്തിന്റെ ഭാഗം തന്നെയാണ് പെണ്ണില്‍ നിന്നുണ്ടാകുന്ന തിക്താനുഭവങ്ങള്‍ സഹിക്കലും ക്ഷമിക്കലും. നബി(സ്വ) പറഞ്ഞു: “ഭാര്യയുടെ ദുഃസ്വഭാവം സഹിച്ചു നീങ്ങുന്നവ`ന്‍ അയ്യൂബ്(അ)ന്റെ പ്രതിഫലത്തിനര്‍ഹനാകുന്നു.’
ഭര്‍ത്താവിന്റെ ഊഷ്മള സാന്നിധ്യവും സ്നേഹമസൃണമായ സമീപനവും ഓരോ പെണ്ണും കൊതിക്കുന്നു. എന്നാല്‍ അത് അവളുടെ അവകാശമായി അംഗീകരിക്കാ“ന്‍ മിക്ക ഭര്‍ത്താക്കന്മാരും തയ്യാറായെന്നു വരില്ല. ഉന്നത സ്ഥാനത്ത് വിരാജിക്കുന്ന വ്യക്തികള്‍ വരെ ഈ പെണ്ണവകാശത്തിനെതിരെ കണ്ണടക്കുന്നതായി കണക്കുകള്‍ പറയുന്നു.
എന്നാല്‍ നബി(സ്വ) ഈ അവകാശ നിഷേധത്തിന് ഒട്ടും അനുമതി നല്‍കുന്നില്ല. ദൈവദൂതനും ഭരണാധികാരിയുമൊക്കെയായിരുന്നിട്ടും ഇതിനെല്ലാമിടയില്‍ കുടുംബനാഥ“ന്‍ എന്ന നിലക്ക് അവിടുന്ന് പ്രിയതമമാരുടെ അവകാശത്തെ മാനിച്ചിരുന്നുവെന്ന് കാണാം. തിരുപത്നി ആഇശാബീവി(റ)യുമൊന്നിച്ച് നബി(സ്വ) ഓട്ടമത്സരം വരെ നടത്തിയത് ചരിത്രം. സ്വന്തം ഭാര്യക്കരികില്‍ ഒരു കുട്ടിയായി പരിണമിക്കാ“ന്‍ കഴിയുന്നതാണ് ബുദ്ധി എന്നായിരുന്നു ഖലീഫ ഉമര്‍(റ)ന്റെ നയം.
മിതവും അനുഗുണവുമായ ജീവിതച്ചെലവ് പെണ്ണിന്റെ അവകാശങ്ങളില്‍ പ്രധാനമാണ്. ഈ ഉത്തരവാദിത്തം ഭര്‍ത്താവിനെയാണ് പ്രവാചകര്‍ ഏല്‍പിക്കുന്നത്. “നീ നിന്റെ പ്രിയതമക്ക് ചെലവാക്കുന്നതിനാണ് വലിയ പ്രതിഫലം’ എന്നാണു റസൂല്‍(സ്വ) പറഞ്ഞത്. ആധുനിക സംസ്കാരത്തില്‍ പെണ്ണിനു അന്നം നല്‍കുന്നതില്‍ വിവേചനത്തിന്റെ വടുക്കള്‍ നാം കാണുന്നു. പുറത്തുനിന്ന് നന്നായി കഴിച്ച് വീട്ടിലെത്തുന്ന ആണുങ്ങള്‍ പെണ്ണുങ്ങളെ അവഗണിക്കുന്നു. അവള്‍ കഴിക്കുന്നതിന്റെ ഗുണവും മൂല്യവും ഉറപ്പുവരുത്താ“ന്‍ മിനക്കെടാത്തവരെത്രയാണ്. ചിലര്‍ പെണ്ണിനെ തന്നെ ചെലവിന്റെ ബാധ്യതകൂടി അടിച്ചേല്‍പിച്ച് കൈ കഴുകുന്നു. ഭാര്യയെ ജോലിക്കയക്കുന്ന മിക്ക പേരുടെയും മനോഭാവമിതാണ്.
പുറത്തു ജോലിക്കു പോകുന്നവള്‍ വീട്ടുകാരിയുടെ ഉത്തരവാദിത്വം കൂടി നിര്‍വഹിക്കേണ്ടതിനാല്‍ ഇരട്ടഭാരമാണ് പേറുന്നത്. ഫെമിനിസ്റ്റുകള്‍ പോലും ഈ ചൂഷണത്തിനെതിരെ മൗനവ്രതരാണ്. ഇത് സ്വയം പര്യാപ്തതയാണ് അവരെ സംബന്ധിച്ചിടത്തോളം! ഇതൊന്നും തിരുനബി പക്ഷമല്ല. അവിടുന്നു പറയുന്നത് പെണ്ണിനെ ഹലാലും പോഷകം നിറഞ്ഞതുമായ അന്നം മാന്യമായി ഊട്ടേണ്ടത് ഭര്‍ത്താവിന്റെ ബാധ്യതയാണെന്നാണ്. ഒന്നിച്ചിരുന്ന് തിന്നുന്നതിനെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്.
ഇമാം ഗസ്സാലി(റ) കുറിക്കുന്നു: “ഒരിക്കലും ഒറ്റക്കുള്ള ഭോജനം അരുത്. പ്രിയതമക്കു കൂടി അത് നീ ഉറപ്പുവരുത്തണം. അല്ലാതിരുന്നാല്‍ ദാമ്പത്യ ജീവിതം കലുഷമാകാ“ന്‍ ഇടവന്നേക്കും. ഇനി നിനക്കങ്ങനെ തിന്നേണ്ടിവന്നാല്‍ തന്നെ അത് രഹസ്യമായിട്ടായിരിക്കണം. അവള്‍ക്ക് നീ തീറ്റിക്കാ“ന്‍ താല്‍പര്യപ്പെടാത്ത ഭോജനവസ്തുക്കള്‍ വര്‍ണിച്ചു പറയുന്നത് ഒഴിവാക്കണം. ഇരുവരും ഒറ്റ സുപ്രയില്‍ ഇരുന്ന് തിന്നുന്നതാണ് ഉചിതം. സുഫ്യാ“ന്‍(റ) പറഞ്ഞു: ഒന്നിച്ചിരുന്ന് തിന്നുന്ന കുടുംബത്തിന് വേണ്ടി മലക്കുകള്‍ പാപമോചനത്തിനിരക്കുന്നതാണ്’ (ഇഹ്യാഅ് 2/47).
മണിയറയില്‍ ഒരു പെണ്ണിന് കിട്ടേണ്ട അവകാശങ്ങള്‍ അനവധിയാണ്. പുരുഷ`ന്‍ തന്റെ താല്‍പര്യ സംരക്ഷണത്തില്‍ മാത്രം ഒതുങ്ങുന്നതിനെ നബി(സ്വ) അംഗീകരിക്കുന്നില്ല. പെണ്ണിന്റെ ദുര്‍ബല വികാരത്തെപ്പോലും മാനിക്കണമെന്നാണ് ആജ്ഞ. പക്ഷേ, ഇന്ന് മിക്ക പുരുഷന്മാരും ഇക്കാര്യത്തില്‍ അജ്ഞരും അലസരുമാകുന്നു. സ്വാഭീഷ്ടപൂര്‍ത്തിക്കപ്പുറം ഇണയെ തൃപ്തിപ്പെടുത്തി കടമ തീര്‍ക്കാ“ന്‍ സന്മനസ്സ് കാണിക്കുന്നവര്‍ കുറവാണ്. ദാമ്പത്യബന്ധം തീര്‍ത്തും സമാധാന പൂര്‍ണവും മനഃശാസ്ത്രപരവുമാകണം. “നിങ്ങള്‍ ചുംബനവും മധുരഭാഷണവും കൊണ്ട് തുടങ്ങണമെന്നാണ്’ പ്രവാചക നിര്‍ദേശം. മൃഗസമാനമാകരുത് സംഭോഗം.
തിരുനബി(സ്വ) പറയുന്നു: “ഒരു പുരുഷ`ന്‍ തന്റെ ഇണയെ പ്രാപിക്കുന്നു. മുന്നോടിയായി വര്‍ത്തമാനവും നര്‍മസല്ലാപവുമൊന്നുമില്ല. അവള്‍ക്ക് രതിമൂര്‍ച്ച അണയുന്നതിനു മുന്പെ കാര്യംകഴിഞ്ഞ് അവ“ന്‍ എഴുന്നേല്‍ക്കുന്നു. ഈ പുരുഷനത്രെ കഴിവുകെട്ടവ`ന്‍’ (ദൈലമി).
ഈ നബിവചനത്തെ പുരസ്കരിച്ച് ഇമാം ഗസ്സാലി(റ) കുറിക്കുന്നത് കാണുക: “പുരുഷ`ന്‍ അല്‍പം താമസം ചെയ്യണം. അവളുടെ കൂടി താല്‍പര്യം ശമിക്കട്ടെ. ആ ഘട്ടത്തില്‍ നീ അവളെ വകഞ്ഞുമാറ്റി എണീറ്റിരിക്കുന്നത് ക്രൂരതയാണ്. സ്ഖലനമുഹൂര്‍ത്തങ്ങളിലെ അന്തരം ദാമ്പത്യ തകര്‍ച്ചക്കുതന്നെ ആക്കം കൂട്ടാം. സ്ഖലനം ഒന്നിച്ചനുഭവിക്കുന്നത് അപൂര്‍വ ആനന്ദമാണ്. പെണ്ണുങ്ങള്‍ നാണം കാരണം ഇതൊന്നും തുറന്നു പറയുകയില്ലെന്നതാണ് പ്രശ്നം.’
താല്‍പര്യമാണെങ്കില്‍ നാലു ദിവസത്തിലൊരിക്കല്‍ സംഭോഗം ഒഴിവാക്കാതിരിക്കലും ഗുദരതി, ആര്‍ത്തവരതി തുടങ്ങിയ വൈകൃതങ്ങള്‍ വെടിയലും പെണ്ണിന്റെ ലൈംഗികാവകാശങ്ങളില്‍ പെട്ടതുതന്നെ. ഇവയൊന്നും പരിഗണിക്കാതെ സ്വന്തം ഭാര്യയെന്ന ന്യായം പറഞ്ഞ് ക്രൂരവിനോദങ്ങള്‍ക്ക് വിധേയമാക്കുന്നതിനെ നബി(സ്വ) നിരോധിച്ചിരിക്കുന്നു. സ്ത്രീത്വത്തെ മാനിക്കുകയും അവരുടെ ജീവിത വിമോചനത്തിനായധ്വാനിക്കുകയും ചെയ്തു തിരുദൂതര്‍. പെണ്ണിന്റെ കിടപ്പറയിലെ അവകാശങ്ങള്‍ പോലും അവിടുന്ന് നിയമം മൂലം നിര്‍ബന്ധമാക്കി. ഇലാഹി സഹായത്തോടെ തിരുദൂതര്‍ കാണിച്ച ഈ മഹാ വിപ്ലവം ലോകത്തിന് എന്നും മാതൃകയാണ്.

Exit mobile version