ഫലസ്തീന്‍ മക്കള്‍ മലാലയല്ലാത്തതിനാല്‍

ഇസ്ലാമിക ഭൂമിയില്‍ ബ്രിട്ടീഷ്യൂറോപ്പ്യന്‍ ശക്തികള്‍ക്കു ജനിച്ച ജാര സന്താനമാണ് ഇസ്രായേല്‍. പാരമ്പര്യത്തിന്റെ ഇല്ലാത്ത ഗര്‍വില്‍ അഭിരമിച്ച് ഹിറ്റ്ലര്‍ നടത്തിയ ജൂതഹത്യയെ കണ്ണീര്‍ കണങ്ങളാക്കിയെടുത്ത് അവര്‍ ഒരു മദയാനയെപ്പോലെ വളര്‍ന്നു വന്നു. അതിന് മൂലധനമാക്കിയത് വിശുദ്ധമായ ഫലസ്തീന്‍ ഭൂമിയും അവിടെയുള്ള പാവപ്പെട്ട മുസ്‌ലിംകളുടെ ചുടുചോരയുമായിരുന്നു. ഒടുവില്‍ ഗാസ മുനമ്പ് ഇസ്രായേലിന്റെ ഭാഗമാക്കാനുള്ള മുന്‍ തിരക്കഥയുടെ പ്രയോഗവല്‍ക്കരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ കുറിപ്പെഴുതുമ്പോള്‍ ഈയാവശ്യര്‍ത്ഥം നാനൂറിലധികം പാവങ്ങളെ അവര്‍ കൊന്നൊടുക്കിക്കഴിഞ്ഞു. 2000ലധികം പേര്‍ക്ക് മാരകമായ പരിക്കുകളേറ്റു. ഭൂരിപക്ഷവും പത്തു വയസ്സിനു താഴെയുള്ള ഇളം പൈതലുകള്‍ മുസ്‌ലിം ലോകം അക്രമിക്കപ്പെടുമ്പോള്‍ യു.എന്നും ലോക പോലീസായ അമേരിക്കയുമൊക്കെ കൂട്ടിക്കൊടുപ്പുകാരാവുന്നത് പുതിയ അനുഭവമല്ല. പ്രതിരോധം എന്ന നിര്‍ദോഷ പദത്തിലാണ് അവര്‍ ഈ നരനായാട്ടിന് മാന്യത നല്‍കുന്നത്. ലോകത്തെ വന്‍കിട ആയുധ വ്യാപാരികളായ ഇസ്രായേലിന് ഫലസ്തീന്‍ മക്കളുടെ ഓലപ്പടക്കത്തെ പ്രതിരോധിക്കാന്‍ ഇങ്ങനെയൊക്കെ ചെയ്യാമെന്ന് പാശ്ചാത്യന്‍ തന്പുരാക്കള്‍ സമ്മതം നല്‍കിയതാണ് ഏറെ വിചിത്രം. അല്ലെങ്കിലും അവര്‍ വളര്‍ത്തുന്ന വേട്ടപ്പട്ടിയാണല്ലോ ഈ ഭീകരരാഷ്ട്രം.

ഇതേ കോളത്തില്‍ മുന്പൊരവസരത്തില്‍ ഓര്‍മപ്പെടുത്തിയിരുന്നതുപോലെ “ഇസ്‌ലാമിക ഭീകരന്‍’മാരുടെ വെടിയേറ്റ പാക്കിസ്ഥാന്‍കാരി മലാല യൂസുഫ് സായ് എന്ന പെണ്‍കുട്ടിക്കു വേണ്ടി മോങ്ങിയിരുന്ന പാശ്ചാത്യന്‍ രാഷ്ട്രനേതാക്കളും മാധ്യമങ്ങളുമൊക്കെ ഫലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളുടെ തകര്‍ന്ന ശരീരത്തെക്കുറിച്ച് മൗനം പാലിക്കുക തന്നെയാണ്. മലാലക്കുവേണ്ടി ഗ്യാലന്‍ കണക്കിന് കണ്ണുനീരാണല്ലോ ഇവരൊക്കെയും ഇരുന്നയിരുപ്പില്‍ കുത്തിയൊഴുക്കി കളഞ്ഞത്. അവരുടെ നാടകത്തില്‍ അഭിനയിക്കാന്‍ വേണ്ടി ചിരിച്ച് ഫോട്ടോക്ക് നിന്നു കൊടുക്കുന്നവര്‍ക്കു മാത്രമാണ് ഈ സൗകര്യം അനുവദിച്ചുകിട്ടുക. മലാല ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട വാര്‍ത്തയും പുറത്തു വന്നിരുന്നു. ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വിദ്യര്‍ത്ഥികളോട് എ്യെം പ്രകടിപ്പിക്കാനാണത്രെ ഈ നീണ്ട യാത്ര. അവിടെ നിന്നു മടങ്ങും വഴിയെങ്കിലും ഈ സമാധാന പ്രിയ ഫലസ്തീനിലുമൊന്ന് പോവുമോ? കാലില്‍ കുരുക്കിയ ചരട് അമേരിക്കയുടെ നിയന്ത്രണത്തിലാവുമ്പോള്‍ സമാധാനത്തിലും ചില നിയന്ത്രണങ്ങളുണ്ടാവുമല്ലോ. പാവപ്പെട്ട ഫലസ്തീനികള്‍ക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

Exit mobile version