ശ്രമിച്ചുതീര്‍ക്കാന്‍ സമയമില്ലാത്തവനാണ് വിശ്വാസി. പ്രത്യേകിച്ച് സുന്നി സംഘടനാ പ്രവര്‍ത്തകര്‍. 60-ാം വാര്‍ഷിക മഹാസമ്മേളനം നല്കിയ ഊര്‍ജ്ജവും ആത്മവിശ്വാസവും ദഅ്വാ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ സജീവമായി തിരിച്ചു വിടുകയാണവര്‍. അതിന്റെഭാഗമായി വേനല്‍ക്കാല പ്രവര്‍ത്തനങ്ങളുമായി വീണ്ടും കര്‍മരംഗം സക്രിയമാവുന്നു.
‘ജലമാണു ജീവന്’ പദ്ധതി വെറുമൊരു സംഘടനാ പ്രവര്‍ത്തനമല്ല; പ്രത്യുത, വരും തലമുറക്കായുള്ള ഈടുറ്റ കാത്തുവെയ്പ്പാണ്. ലോകം നമുക്കനുഭവിക്കാനുള്ളതാണെന്നതു ശരി. എന്നുവെച്ച് മറ്റാര്‍ക്കും ബാക്കി വെയ്ക്കാതെ പൊളിച്ചടക്കാന്‍ പാടുണ്ടോ-ഇല്ലേയില്ല. എന്നാല്‍ നവ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതതാണ്. വെള്ളം, മണ്ണ്, മലനിരകള്‍, പാറക്കൂട്ടം, മണല്‍ എന്നു വേണ്ട വിപണന സാധ്യതയുള്ള വസ്തുക്കളൊക്കെയും അമിത ചൂഷണത്തിനു ഇരയാകുന്നു. മനുഷ്യന്റെ അത്യാര്‍ത്തി നാടു നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഈ അവസ്ഥ തുടര്‍ന്നാല്‍ നമ്മുടെ സുന്ദര നാടുപോലും മരുഭൂമിയാവുന്ന കാലം അധികം ദൂരെയല്ല. അങ്ങനെ എരിഞ്ഞൊടുങ്ങാനും വരണ്ടുണങ്ങാനും അനുവദിക്കാതെ, നാടിനു കാവല്‍ നില്‍ക്കാനാണ് എസ് വൈ എസ് മലയാളികളെ പഠിപ്പിക്കുന്നത്. നമുക്കും വരും തലമുറക്കും വേണ്ടിയുള്ള കാത്തുവെയ്പ്പിനെക്കുറിച്ച് ഉള്ളു ണര്‍ത്താനുള്ള ശ്രമം. എല്ലാവരും ഉള്കെക്കള്ളണ്ടതും പ്രയോഗിക്കേണ്ടതുമാണ് ഈ ദൗത്യം.