മനുഷ്യ ശരീരത്തിന് ഭക്ഷണം അത്യന്താപേക്ഷിതമാണ്. എന്തെങ്കിലും വാരിവലിച്ച് കഴിക്കുന്നതിന് പകരം പോഷകാഹാരങ്ങളാണ് ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്ന ഒരാള്‍ തെരഞ്ഞെടുക്കേണ്ടത്. പൂര്‍ണാരോഗ്യത്തിന് അത്യാവശ്യമായതും ആഹാരത്തിലൂടെ മാത്രം ഉത്പാദിപ്പിക്കപ്പെടുന്നതുമായ ഘടകങ്ങളാണ് പോഷകങ്ങള്‍.
നാം കഴിക്കുന്ന ആഹാരത്തിന്റെ ശാസ്ത്രീയ വശങ്ങള് മനസ്സിലാക്കിയാല്‍ പോഷകാഹാരം കഴിച്ച് ആരോഗ്യത്തോടെ നമുക്ക് ജീവിക്കാന്‍ കഴിയും. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മാംസ്യം, കൊഴുപ്പ്, അന്നജം, ജീവകങ്ങള്‍, ധാതുക്കള്‍, ജലം എന്നീ ഘടകങ്ങള്‍ അത്യാവശ്യമാണ്. മനുഷ്യ ശരീരത്തിന് ജൈവിക പോഷകങ്ങളായ മാംസ്യം (ുൃീലേശി), കൊഴുപ്പ് (ളമ)േ, അന്നജം (ൗെഴമൃ) എന്നിവയും അജൈവിക പോഷകങ്ങളായ ജീവകങ്ങള്‍ , ധാതുക്കള്‍, ജലം എന്നീ ഘടകങ്ങളും ആവശ്യമാണ്. ഒമ്പത് തരം മാംസ്യ അമ്ലങ്ങള്‍, പലതരം കൊഴുപ്പ് അമ്ലങ്ങള്‍, നാലുതരം ദ്രവ്യ അമ്ലങ്ങള്‍, പത്ത് ജല ജീവകങ്ങള്‍ എന്നിവയാണ് പ്രത്യേകം ഉണ്ടായിരിക്കേണ്ട പോഷകങ്ങള്‍. അജൈവികമായ ഘടകങ്ങളില്‍ നാല് ധാതുക്കള്‍, ഏഴ് രാസ ഘടകങ്ങള്‍, മൂന്ന് ദ്രവ്യങ്ങള്‍ എന്നിവയും ആഹാരത്തിലൂടെ ശരീരത്തിന് ലഭിക്കേണ്ടതുണ്ട്.
പാല്, മുട്ട, മത്സ്യം, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ മാംസം തുടങ്ങിയവക്ക് ജീവശാസ്ത്രപരമായി ഉയര്‍ന്ന സവിശേഷതകളാണുള്ളത്. മനുഷ്യ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ ഇവയില്‍ വേണ്ടത്ര അളവിലുണ്ട്. മാംസത്തില്‍ നിന്ന് ഇരുമ്പ്, വിറ്റാമിന്‍ ബി, നിയാസിന് തുടങ്ങിയ ഘടകങ്ങള്‍ ധാരാളമായി ലഭിക്കും.
സസ്യാഹാരങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീനിന്റെ അളവ് കുറവായതിനാല്‍ ജീവശാസ്ത്രപരമായി അവക്ക് പ്രാധാന്യം കുറവാണ്. ഈ കുറവ് നികത്താന്‍ മാംസാഹാരങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ കൂടിയേ തീരൂ. കാരണം മനുഷ്യ ശരീരത്തിന് വേണ്ട ഊര്‍ജം പ്രദാനം ചെയ്യുന്നത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊഴുപ്പാണ്. ആരോഗ്യമുള്ള ശരീരത്തില്‍ ഏറ്റവും ചുരുങ്ങിയത് മുപ്പത് ശതമാനം കലോറി ഭക്ഷണത്തിലൂടെ ലഭിച്ചിരിക്കണം. എഴുപത് കിലോ ഭാരമുള്ള ഒരാളുടെ ശരീരത്തില്‍ പതിനഞ്ച് കിലോ കൊഴുപ്പും ആറ് കിലോ മാംസ്യവും ഉണ്ടായിരിക്കും.
മനുഷ്യ ശരീരത്തിന്റെ ബാഹ്യഘടന പരിശോധിക്കുള് തന്നെ മാംസാഹാരവും മനുഷ്യ ശരീരവും തമ്മിലുള്ള അഭേദ്യമായ ബന്ധം കാണാവുന്നതാണ്. സസ്യാഹാരികളായ ആട്, പശു തുടങ്ങിയ മൃഗങ്ങളുടെ പല്ലുകള്‍ പരന്നിട്ടാണ്. അതേ സമയം, മാംസഭുക്കുകളായ സിംഹം, കടുവ തുടങ്ങിയ മൃഗങ്ങളുടെ പല്ലുകള്‍ ഇറച്ചി കഴിക്കാന്‍ പാകത്തില്‍ കൂര്‍ത്തതും മൂര്‍ച്ചയേറിയതുമാണ്. മനുഷ്യ പല്ലുകള്‍ ഇവ രണ്ടിന്റെയും സങ്കലനമാണെന്ന് കാണാം. പിന്‍നിരയിലെ പല്ലുകള്‍ പരന്നതും മുന്‍നിരയിലെ പല്ലുകള്‍ കൂര്‍ത്തതും മൂര്‍ച്ചയേറിയതുമാണ്. അതിനാല്‍ മനുഷ്യന്മാര്ക്ക് ഉത്തമം മിശ്രഭുക്കാവലാണ്.
ആന്തരിക ഘടനയെക്കുറിച്ച് ഒരു പരിശോധന നടത്തിയാല്‍, മാംസാഹാരികളായ മൃഗങ്ങളുടെ ദഹനം നടക്കണമെങ്കില്‍ മാംസാഹാരം തന്നെ അവക്ക് ഭക്ഷിക്കാന്‍ കിട്ടണം. സസ്യഭുക്കുകളായ മൃഗങ്ങള്‍ക്ക് സസ്യാഹാരം കഴിച്ചാല്‍ മാത്രമേ ദഹിക്കുകയുള്ളൂ. ഇത് ജീവശാസ്ത്ര വസ്തുതയായതിനാല്‍ മനുഷ്യന്റെ കാര്യത്തില്‍ ഒരു മാംസസസ്യഭുക്ക് ആവുന്നതാണ് ഉത്തമം എന്ന് മനസ്സിലാക്കാം. എത്ര വിശന്നാലും മാംസഭുക്കുകളായ മൃഗങ്ങള്‍ സസ്യാഹാരം തൊടാറില്ല. ബലം പ്രയോഗിച്ച് ഒരു കടുവക്ക് പുല്ലോ മറ്റോ കൊടുത്താലും അത് ദഹിക്കില്ല. സസ്യഭുക്കുകളായ മൃഗങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്. എന്നാല്‍ മനുഷ്യര്‍ക്ക് മാംസാഹാരവും സസ്യാഹാരവും കഴിക്കാം. രണ്ടും ദഹിക്കാത്ത പ്രശ്നം വരുന്നേയില്ല. പ്രപഞ്ച സ്രഷ്ടാവിന്റെ ഒരു സംവിധാനമായ ഇത് ജീവശാസ്ത്രപരമായി തീര്‍ത്തും ശരിയാണ്.
കൂടാതെ, ലോകത്തെ പ്രധാന മതങ്ങളൊന്നും മൃഗങ്ങളെ കൊല്ലുന്നതോ മാംസാഹാരം ഭക്ഷിക്കുന്നതോ വിലക്കിയിട്ടില്ല. ലോക ജനസംഖ്യയുടെ പതിനഞ്ച് ശതമാനം വരുന്ന ഹിന്ദുക്കളോ 23 ശതമാനം വരുന്ന മുസ്ലിംകളോ 35 ശതമാനം വരുന്ന ക്രിസ്ത്യാനികളോ ഇത് വിലക്കിയിട്ടില്ല. ഈ പ്രധാന മതങ്ങളുടെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാക്കാവുന്നതാണ്.
എന്നാല്‍ ചില ഹിന്ദുക്കള്‍ സസ്യഭുക്കുകളായത് മഹാവീര (ബിസി 540468)ന്റെയും ബുദ്ധ(ബിസി 563483)ന്റെയും കാലഘട്ടങ്ങളിലെ അഹിംസാ തത്ത്വശാസ്ത്രത്തിന്റെ സ്വാധീന ഫലമായാണ്. ലോകത്ത് ഏഴ് ശതമാനം ബുദ്ധന്മാരാണുള്ളത്. അതില്‍ ജാപ്പനീസ്, തിബത്തന്‍ ബുദ്ധന്മാര് മാംസാഹാരം കഴിക്കുന്നവരാണ്. ബംഗാളിലെയും കശ്മീരിലെയും ബ്രാഹ്മണന്മാര് മാംസം കഴിക്കാറുണ്ട്. അതുപോലെ താഴ്ന്ന ജാതികളായ ഹിന്ദുക്കളും ഇറച്ചി കഴിക്കുന്നവരാണ്. ജൂതന്മാര് ലോകത്ത് 0.2 ശതമാനമേയുള്ളൂ. അവരുടെ ഒരു മതഗ്രന്ഥവും മൃഗങ്ങളെ കൊല്ലുന്നതും മാംസം കഴിക്കുന്നതും നിഷിദ്ധമാണെന്ന് അനുശാസിക്കുന്നില്ല. എന്നാല്‍ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സസ്യഭുക്കായിട്ടില്ലെങ്കിലും അവന്/അവള്‍ക്ക് ഒരു നല്ല വിശ്വാസിയാവാം. അതേ സമയം, മാംസാഹാരം കഴിക്കല്‍ ഒരു മുസ്ലിമിന് നിര്‍ബന്ധമായ കാര്യവും അല്ല. ഖുര്‍ആന്‍ മാംസാഹാരം കഴിക്കാനും സസ്യാഹാരം കഴിക്കാനും അനുമതി നല്കുന്നു.
അതേ സമയം, സസ്യാഹാരം ഒരു ധാര്‍മിക ചിട്ടയായി കൊണ്ടു നടക്കുന്നവര്‍ ജീവിച്ചിരിക്കുന്ന ഒന്നിനെയും കൊല്ലരുത് എന്നു പറയുന്നവരാണ്. അതുകൊണ്ടാണ് അവര്‍ മാംസം കഴിക്കാതിരിക്കുന്നത്. മുമ്പ് കാലത്ത്, സസ്യങ്ങള്‍ക്ക് ജീവനില്ല എന്നായിരുന്നു മനുഷ്യ വിചാരം. എന്നാല്‍ ഇന്ന് സസ്യങ്ങള്‍ക്കും ജീവനുണ്ട് എന്നത് ഒരു ശാസ്ത്രീയ സത്യമാണ്. അപ്പോള്‍ ജീവനുള്ളവയെ കൊല്ലുന്നതു കൊണ്ടാണ് ഞങ്ങള്‍ മാംസം ഭക്ഷിക്കാത്തത് എന്നത് യുക്തിസഹമല്ല. അതിനാല്‍ ലോകത്ത് ഒരാള്‍ക്കും മറ്റൊരു ജീവിയെ കൊല്ലാതെ നിലനില്‍പ്പില്ല എന്ന പ്രാപഞ്ചിക നിയമം നമ്മള് അംഗീകരിക്കേണ്ടി വരുന്നു. ഒരു ശുദ്ധ സസ്യഭുക്കായ ആളും ഭക്ഷണത്തിനു വേണ്ടി “കൊലയാളി’യാവുന്നുണ്ട് എന്നു തന്നെ പറയാം. ധാന്യങ്ങളും പഴങ്ങളുമെല്ലാം ജീവനുള്ള സസ്യങ്ങളില്‍ നിന്നാണല്ലോ.
സസ്യങ്ങള്‍ക്ക് വേദന, വികാരങ്ങള്‍, ലൈംഗികത എന്നിവ ഉണ്ടെന്നാണ് ഇന്ന് ശാസ്ത്രം വിശ്വസിക്കുന്നത്. അതേ സമയം സസ്യങ്ങളും മരങ്ങളും “കരയു’ന്നത് മനുഷ്യര്‍ കേള്‍ക്കാത്തത് 20 മുതല്‍ 20,000 ഹെര്ട്സിനുള്ളിലുള്ള ശബ്ദം മാത്രമേ മനുഷ്യന് ശ്രാവ്യയോഗ്യമാവൂ എന്നതു കൊണ്ടാണ്.
സസ്യാഹാരിയായ ഒരാളുടെ ശരീരത്തില്‍ ഒരിക്കലും വേണ്ടത്ര പോഷകങ്ങള്‍ എത്തുന്നില്ല. എത്രതന്നെ ശുദ്ധമായ സസ്യാഹാരങ്ങള്‍ കഴിച്ചാലും നിരവധി ഘടകങ്ങളുടെ കുറവുണ്ടാവും. ശരീരത്തിന് അത്യാവശ്യമായി വേണ്ട പോഷകങ്ങള്‍ സസ്യാഹാരം കൊണ്ടു മാത്രം ലഭിക്കില്ല. അതേ സമയം അമിതമായ മാംസാഹാരവും ശരീരത്തിന് അഭികാമ്യമല്ല. അപ്പോള്‍ മാംസാഹാരവും സസ്യാഹാരവും ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സമീകൃതാഹാര ശൈലിയാണ് മനുഷ്യ ശരീരത്തിന് ഏറ്റവും നല്ലത്.
ചില ആളുകള്‍ മാംസം ഒഴിവാക്കുന്നത് മൃഗങ്ങളെ അറുക്കുന്നതു കൊണ്ടാണ്. എന്നാല്‍ മൃഗങ്ങളെ അറുക്കുന്നത് നൂറു ശതമാനം ശാസ്ത്രീയവും അത് മാംസാഹാരം കഴിക്കുന്ന ആളുകള്‍ക്ക് ആവശ്യവുമാണ്. യഥാര്‍ത്ഥത്തില്‍ അറുക്കുന്ന സമയത്ത് ഒരു മൃഗവും വേദന അനുഭവിക്കുന്നില്ല എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. കാരണം നല്ല മൂര്‍ച്ചയുള്ള കത്തി കൊണ്ട് അറവ് നടത്തുള് മൃഗത്തിന്റെ കഴുത്തിലെ രക്തക്കഴലുകളാണ് മുറിക്കുന്നത്. വേദന സ്വീകരണികള്‍ തൊലിയിലാണ് സ്ഥിതി ചെയ്യുന്നത്. കഴുത്തിന്റെ മുന്‍ഭാഗത്ത് വളരെ വേഗത്തില്‍ അറുക്കുള് വേദന അറിയാനുള്ള സാവകാശം മൃഗത്തിന് ലഭിക്കുന്നില്ല. അതിനു മുമ്പുതന്നെ, മൃഗത്തിന്റെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടാവും. രക്തം മുഴുവന്‍ വാര്‍ന്ന് പോവുന്നത് മാംസം ശുദ്ധമാകാനും സഹായിക്കുന്നു.
അതേ സമയം, പന്നിയിറച്ചി മനുഷ്യ ശരീരത്തിന് ദോഷമാണ് വരുത്തിവെക്കുക. പന്നിയിറച്ചിയില്‍ ധാരാളം കൊഴുപ്പും കുറഞ്ഞ പ്രോട്ടീനുമാണുള്ളത്. അതില്‍ അടങ്ങിയിരിക്കുന്ന ലാര്‍വല്‍ രൂപത്തിലുള്ള സൂക്ഷ്മപുഴുക്കള് മസ്തിഷ്കം, നട്ടെല്ല്, കണ്ണ്, മസിലുകള്‍, എല്ലുകള്‍ എന്നിവക്ക് മാരക ദോഷം ചെയ്യുന്നതുമാണ്. അതുപോലെ പന്നിയിറച്ചിയിലുള്ള ഉപദ്രവകാരിയായ “ഓവ ഓഫ് ടീനിയ സോലിയം’ സാധാരണ പാചകത്തില്‍ നശിക്കാതെ കിടക്കുന്നതിനാല്‍ ശരീരത്തിന് മാരകമായ ദോഷങ്ങളാണ് പന്നിയിറച്ചി ഉണ്ടാക്കുന്നത്.
ചുരുക്കത്തില്‍, ലോകത്തെ ആധികാരികമായ ഒരു ശാസ്ത്രീയ/മെഡിക്കല്‍ പുസ്തകവും ഇന്നുവരെ മാംസാഹാരം വിലക്കിയിട്ടില്ല. അമേരിക്കയില്‍ നൂറു വര്‍ഷം ജീവിച്ച 1200 പേര്ക്കിടയില് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്, കേവലം നാല് ശതമാനം മാത്രമാണ് അതില്‍ സസ്യഭുക്കുകള്‍ ഉണ്ടായിരുന്നതെന്നാണ്. നോബല്‍ സമ്മാനജേതാക്കള്‍, എഴുത്തുകാര്‍, കവികള്‍, അത്ലറ്റുകള്, ബോഡി ബില്‍ഡേഴ്സ് തുടങ്ങി ലോകത്തെ മഹാഭൂരിപക്ഷം ആളുകളും നോണ്‍ വെജിറ്റേറിയന്മാരാണ്. അഹിംസയുടെ വക്താവായിരുന്നു ഗാന്ധിജി പോലും തന്റെ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ മാംസാഹാരിയായിരുന്നു. അതേസമയം, ആറ് മില്യണ്‍ നിരപരാധികളെ കൊന്നൊടുക്കിയ അഡോള്‍ഫ് ഹിറ്റ്ലര്‍ ഒരു സസ്യാഹാരിയായിരുന്നുവെന്നതും കൗതുകമുളവാക്കുന്നതാണ്.
വിവ: റസീന സി വാഴവറ്റ
ഡോ. നാസര്‍ അഹ്മദ്