മീറ്റ് ജിഹാദും, ഇന്ത്യ എങ്ങോട്ട്?

ഇക്കഴിഞ്ഞ ബലി പെരുന്നാളില്‍ മതേതര ഇന്ത്യയിലെ ചില മുസ്ലിംകള്‍ക്ക് പെരുന്നാള്‍ സമ്മാനമായി ലഭിച്ചത് നിയമക്കുരുക്കുകളായിരുന്നു. മൃഗത്തെ ബലി കഴിച്ച് ദാനം ചെയ്യുക എന്ന ബക്രീദിന്റെ ശ്രേഷ്ഠകര്‍മം പലര്‍ക്കും നിര്‍വഹിക്കാനായില്ല. നാല്‍പത് ലക്ഷം മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മഹാരാഷ്ട്രയിലെ ദിയാനോര്‍ പട്ടണത്തില്‍ ബലിമൃഗങ്ങളെ കൊണ്ടുവരുന്നതിനും പുതിയ അറവുശാലകള്‍ സ്ഥാപിക്കുന്നതിനും സ്റ്റേ ഏര്‍പ്പെടുത്തിക്കൊണ്ട് ഹൈകോടതി വിധി പുറപ്പെടുവിച്ചതും, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രാദേശിക പോലീസിന്റെ സഹായത്തോടെ അക്രമങ്ങള്‍ അഴിച്ചുവിട്ടതും മതേതരത്വത്തില്‍ വിള്ളലും വലിയ പ്രതിസന്ധിയും സൃഷ്ടിക്കുന്നതാണ്.
ഗാന്ധിജയന്തി ദിവസം ഡല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുണ്ടായ അക്രമവും വിശുദ്ധ ബലിയെ പരിഹസിച്ച് പോസ്റ്ററുകള്‍ പതിച്ചതും പ്രസ്തുത വിഷയത്തിലെ തീവ്രഹൈന്ദവ ത ചൂണ്ടിക്കാണിക്കുന്നു. പശുക്കളെ കൊല്ലുന്നത് നിര്‍ത്തലാക്കണമെന്ന് വാദിക്കുന്ന ആര്‍എസ്എസുകാര്‍ അറിയാതെ പോയ ചില കാര്യങ്ങളുണ്ട്. ബലിയെ പ്രോത്സാഹിപ്പിക്കുന്ന മതം ഇസ്‌ലാം മാത്രമല്ല എന്നതാണ്.
ഹിന്ദു മിസ്റ്റിസത്തെപ്പറ്റി എഴുതിയ പഠനത്തില്‍ ദാസ് ഗുപ്ത എഴുതുന്നു: “ബലിക്ക് ദേവകാല ജനതയില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്നു. ദൈവങ്ങള്‍ ബലിയനുസരിച്ചാണ് സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നത്. ബലി ശരിയായി നടത്തിയാല്‍ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകുമെന്നായിരുന്നു വിശ്വാസം. അതി പ്രാചീന കാലം മുതല്‍ തന്നെ ആര്യന്മാര്‍ക്കിടയില്‍ ബലി കര്‍മം നടന്നതായി ഋഗ്വേദം പറയുന്നു (ഹിന്ദു വിജ്ഞാനകോശം) ഇത് ഹിന്ദു മതത്തിന്റെ ആചാരങ്ങളാണെങ്കില്‍ ക്രിസ്തുമതവും വിഭിന്നമല്ല. ബൈബിള്‍ പറയുന്നത് കാണുക: “പ്രളയം കഴിഞ്ഞപ്പോള്‍ നോഹയുടെ ബലി മണത്ത് ദൈവം അവനെ അനുഗ്രഹിച്ചു’ (ഉല്‍പത്തി 8/21, 9/1). പഴയ നിയമത്തില്‍ ബലിയെക്കുറിച്ച് വേറെയും പരാമര്‍ശങ്ങള്‍ ഉണ്ട്. ഇതുപോലെ മറ്റു മതങ്ങളിലും ബലികര്‍മം നിലനിന്നുപോരുന്നു.
മാംസം ഭക്ഷിക്കരുതെന്ന് പറയുന്നവര്‍ മനുഷ്യന്‍ മിശ്രഭുക്കാണെന്ന ശാസ്ത്രീയവും ജൈവികവുമായ സത്യം മറക്കുകയാണ്. പ്രാചീന മനുഷ്യര്‍ പ്രധാന ഭക്ഷണമായി ഉപയോഗിച്ചിരുന്നത് വേട്ടയാടിപ്പിടിക്കുന്ന മൃഗങ്ങളുടെ മാംസമായിരുന്നുവെന്ന് ആര്‍ക്കിയോളജി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. മനുഷ്യന്റെ പല്ലുകള്‍ ഉപരിസൂചിത വിഷയം സ്ഥിരീകരിക്കുന്നു. മുന്‍നിരയിലുള്ള പല്ലുകള്‍ വസ്തുക്കള്‍ മുറിക്കാനും പഴവും പച്ചക്കറികളും കഷ്ണിക്കാനും അണപ്പല്ലുകള്‍ മാംസം അരക്കാനും പച്ചക്കറികള്‍ ചവക്കാനും ഉതകുന്നതാണെന്ന് ഉൃ. ഖവീി ങരഅൃറഹല സ്ഥിരീകരിക്കുന്നു (ൃലഴശമേശേീി ഷീൗൃിമഹ, 1991 ജൂണ്‍). മിതവലിപ്പമുള്ള ഇറച്ചി ദഹിക്കാന്‍ പാകത്തില്‍ ആഗ്നേയ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്നതും സസ്യബുക്കുകള്‍ക്കില്ലാത്ത ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദിപ്പിക്കുന്നതും മനുഷ്യന്‍ മിശ്രബുക്കാണെന്ന് തെളിയിക്കുന്നു.
ഇതുകൊണ്ടാണ് ഇസ്‌ലാം മാംസവും പച്ചക്കറികളും കഴിക്കാനാവശ്യപ്പെടുന്നത്. മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ മൂലകങ്ങളില്‍ പെട്ട ഇരുമ്പ്, സെലീനിയം, സിങ്ക് എന്നിവയും തയാമിന്‍, റിബേഫ്ളാവിന്‍, പാന്‍തിയോതിക് ആസിഡ്, ഫോളേറ്റ്, നിയാചിന്‍, വിറ്റാമിന്‍ ബി പന്ത്രണ്ട്, തുടങ്ങിയ ജീവകങ്ങളും മാംസം നല്‍കുന്നുണ്ട്. വിറ്റാമിന്‍ ബി പന്ത്രണ്ട് ആണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു വേണ്ട ഊര്‍ജം നല്‍കുന്നത്. മറ്റൊരു വിധേനയും ശരീരത്തിനുല്‍പാദിപ്പിക്കാനാവാത്ത ഈ ജീവകത്തിന്റെ അഭാവം ഗുരുതര രോഗങ്ങള്‍ക്ക് കാരണമാവും. 92 ശതമാനം സസ്യാഹാരികളും ഈ നിര്‍ണായക പോഷകത്തിന്റെ കുറവ് നേരിടുന്നവരാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു (ഷീൗൃിമഹ ീള മഴൃശരൗഹൗേൃമഹ മിറ ളീീറ രവലാശ്േയെ).
മാംസം കഴിക്കുന്നവര്‍ക്ക് പരുഷ സ്വഭാവമുണ്ടാവുമെന്ന് ധരിച്ചവര്‍ വെജിറ്റേറിയന്‍ മാത്രം ഭക്ഷിക്കുന്നവരുടെ ഭീകരതയെ തിരിച്ചറിയേണ്ടതുണ്ട്. ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്സെ പോലും തികഞ്ഞ സസ്യഭുക്കായ ശുദ്ധ ബ്രാഹ്മണനായിരുന്നുവല്ലോ.
അനാവശ്യമായി മൃഗത്തെ കൊല്ലല്‍ നിഷിദ്ധമാണ്. മൃഗത്തെ എങ്ങനെ വളര്‍ത്തണമെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം അറവ് നടത്തുമ്പോള്‍ എന്തൊക്കെ പാലിക്കണമെന്നും പഠിപ്പിക്കുന്നു. ഭക്തിയിലധിഷ്ഠിതമായാണ് അറവ് നടത്തേണ്ടത്. അറവിന് മുമ്പ് ബിസ്മി ചൊല്ലല്‍ സുന്നത്താക്കി മതം. ഇസ്‌ലാമില്‍ അറവിന് നിരവധി നിബന്ധനകളുണ്ട്. മൃഗം ഭക്ഷ്യയോഗ്യമാവലും അറുക്കുന്നതിന് മുമ്പ് പൂര്‍ണ ജീവന്‍ ഉണ്ടാവലും ആയുധം മൂര്‍ച്ചയുള്ളതാവലും ഉദ്ദേശ്യത്തോടെ അന്നനാളവും ശ്വാസനാളവും മുറിക്കലും ഒറ്റ തവണയായി മാത്രം ചെയ്യലും നിബന്ധനകളില്‍ പെട്ടതാണ്.
മൃഗങ്ങള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും ഏറെ നല്‍കുന്നു ഇസ്‌ലാം. അറവ് നടത്താനുദ്ദേശിക്കുന്ന മൃഗത്തെ സമീപിക്കുന്നിടത്ത് പോലും ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മൃഗത്തെ വളരെ മയത്തോടെ വെള്ളം കുടിപ്പിക്കാനും പെട്ടെന്ന് അറവ് പൂര്‍ത്തിയാക്കാനും അറവിനുള്ള ആയുധം മൃഗത്തില്‍ നിന്ന് മറച്ചുപിടിക്കാനും മതം അനുശാസിക്കുന്നു. ഒരു മൃഗത്തിന്റെ മുന്നില്‍ വെച്ച് മറ്റൊന്നിനെ അറുക്കുന്നതും നിര്‍ദേശിക്കപ്പെട്ട അളവിനേക്കാള്‍ മുറിക്കുന്നതും അനഭിലഷണീയമാണെന്ന് കര്‍മശാസ്ത്രം പറയുന്നു. ഇസ്‌ലാമിക അറവ് രീതി മൃഗത്തെ പരിധിവിട്ട് വേദനിപ്പിക്കുന്ന തരത്തിലല്ല.
കാരണം തലച്ചോറിലേക്ക് രക്തം പ്രവഹിക്കുന്ന ഞരമ്പ് ആദ്യം അറുക്കുന്നതിനാല്‍ അവിടേക്ക് രക്തമെത്തുന്നില്ല. തന്മൂലം വേദന തിരിച്ചറിയുന്ന ഞരമ്പ് പ്രവര്‍ത്തനരഹിതമാവും. അറവ് കഴിഞ്ഞാല്‍ മൃഗം കാലിട്ടടിക്കുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും മസിലുകളുടെ സങ്കോചവും വികാസവും കാരണമാണെന്നാണ് ശാസ്ത്രം പറയുന്നത് (ൃലളഹലഃ മരശേീി ൃലഹമലേറ ീേ ുെശൃമഹ രീൃറ).
ഇസ്‌ലാമിക രീതിയില്‍ അറുത്ത മൃഗത്തിന്റെ മാംസം സുരക്ഷിതവും രോഗസാധ്യതകളില്‍ നിന്ന് മുക്തവുമാണ്. പ്രധാനപ്പെട്ട രക്തക്കുഴലുകള്‍ മുറിയുകയും ഹൃദയമിടിപ്പ് നിലക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ശരീരത്തിലുള്ള മുഴുവന്‍ രക്തവും പുറത്തേക്കൊഴുകുന്നു. ബോധം ഇതിന് മുമ്പുതന്നെ നഷ്ടപ്പെടുന്നതുകൊണ്ട് ഈ സമയങ്ങളിലൊന്നും വേദനയറിയുന്നുമില്ല. ഇങ്ങനെ രക്തം പൂര്‍ണമായി ഒഴുകുന്നതുകൊണ്ട് രക്താണുക്കളുടെ പ്രവാഹവും സാധ്യമാവുന്നു. അതിനാല്‍ ഈ രീതിയില്‍ അറുത്ത മാംസം ദിവസങ്ങളോളം സൂക്ഷിച്ചുവെക്കാനും പറ്റും.
ശാസ്ത്രവും മതവും പാരമ്പര്യവും മനുഷ്യന്‍ മാംസം ഭക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു സംഘടന മാത്രം ഇതിനെതിരെ ഇറങ്ങിത്തിരിച്ചതിലെ ഗൂഢലക്ഷ്യം തിരിച്ചറിയേണ്ടതുണ്ട്. അവരില്‍ മാംസം ഉപയോഗിക്കുന്ന നേതാക്കളുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും (ീൗഹേീീസ, ഒക്ടോബര്‍20).
പ്രധാനമന്ത്രി നരേന്ദ്രമോദി ഇറച്ചി വിഭവങ്ങളില്‍ നിന്ന് ഇന്ത്യക്ക് കിട്ടിയ വിരുമാനത്തിന്റെ കണക്ക് ഈയിടെ പുറത്ത് വിടുകയുണ്ടായി. പശുക്കളെ അറവു നടത്തുന്നതിനെതിരെ നിയമം കൊണ്ടുവന്നാല്‍ മൃഗ ഉല്‍പന്നങ്ങളിലൂടെ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം ഇല്ലാതാവുകയും പാവങ്ങളായ ഒരുകൂട്ടം ജനങ്ങളുടെ ജീവിതമാര്‍ഗം ഹനിക്കപ്പെടുകയും ചെയ്യും. മാത്രമല്ല, പ്രായമേറി ഉല്‍പാദനക്ഷമത നഷ്ടപ്പെട്ട നാല്‍ക്കാലികള്‍ ആര്‍ക്കും വേണ്ടാത്ത ജീവഛവങ്ങളായി റോഡുകളും കവലകളും അശുദ്ധമാക്കുമെന്നതില്‍ സംശയമില്ല. ഇങ്ങനെ ആരോഗ്യപരമായ ജീവിതമോ ആശ്വാസകരമായ മരണമോ വരിക്കാന്‍ കഴിയാതെ മിണ്ടാപ്രാണികളെ തളിച്ചിടുന്നത് അനീതിയല്ലേ.
188293 കാലത്ത് ആര്യസമാജം നേതാവ് സ്വാമി ദയാനന്ദ് സരസ്വതിയുടെ നേതൃത്വത്തില്‍ രീം ുൃീലേരശേീി ാീ്ലാലി േനടത്തിയ ചില നീക്കങ്ങള്‍ പരാജയപ്പെട്ടതിനു പുറമെ ഉത്തരേന്ത്യയില്‍ വ്യാപക കലാപം അരങ്ങേറുകയുണ്ടായി. അന്നും ഇന്നും ഗോവധ നിരോധനം അഭികാമ്യമല്ലെന്ന് ബോധ്യപ്പെട്ടിട്ടും ഇതിനുവേണ്ടി മുറവിളി കൂട്ടുന്നത് അന്ധമായ മുസ്ലിം വിരോധത്തിന്റെ പേരില്‍ മാത്രമാണ്. നിരന്തരമായി കലാപങ്ങള്‍ സൃഷ്ടിച്ച് ഇസ്‌ലാമിക കര്‍മങ്ങളെ ഉന്മൂലനം ചെയ്യാനും ഭാരതത്തെ മതേതരത്വത്തില്‍ നിന്ന് പറിച്ചുമാറ്റി ഹൈന്ദവവല്‍ക്കരിക്കാനുമാണ് ചിലരുടെ ശ്രമം. അതിനുവേണ്ടിയാണ് ലൗജിഹാദും അവസാനമായി മീറ്റ്ജിഹാദുമൊക്കെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് നാനാത്വത്തില്‍ ഏകത്വം മുറുകെ പിടിക്കുന്ന രാജ്യത്തിന് ഗുണകരമല്ലെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടതില്ല.

നുഅ്മാന്‍ സികെ കുട്ടശ്ശേരി

Exit mobile version