മുഹര്റം പ്രബോധകരോട് പറയുന്നത്

കാലത്തിന്റെമഹാവൃക്ഷത്തിൽനിന്നുംഒരിലകൂടിപൊഴിഞ്ഞിരിക്കുന്നു. നിരവധിചരിത്രസംഭവങ്ങൾഅയവിറക്കിക്കൊണ്ട്വീണ്ടുമൊരുമുഹർറംഉദിക്കുകയാണ്. മുഹർറംചരിത്രങ്ങളുടെചെപ്പ്തുറക്കുമ്പോൾഓർക്കാനുംഉൾക്കൊള്ളാനുംഒട്ടേറെസംഭവബഹുലമായഅനുഭവപാഠങ്ങൾനമുക്ക്മുമ്പിലുണ്ട്. വിശ്വാസികളുടെവർഷാരംഭത്തിലെപ്രഥമമാസമാണ്മുഹർറം. അതായത്ഹിജ്‌റവർഷാരംഭം.

ഹിജ്‌റകുടിയേറിപ്പാർപ്പായിരുന്നില്ല. പശിയടക്കാൻഅന്നംതേടിയുള്ളപ്രവാഹവുമായിരുന്നില്ല. പാരതന്ത്രത്തിന്റെഇരുണ്ടഅഴികൾഎണ്ണിത്തീർക്കാൻവിധിക്കപ്പെട്ടഅനേകംപേരെസ്വാതന്ത്ര്യത്തിന്റെപറുദീസയിലേക്ക്നയിക്കുകയായിരുന്നുമദീനപലായനത്തിലൂടെപ്രവാചകർ(സ്വ). സത്യമതത്തിന്റെധ്വജവാഹകർനടത്തിയതീർത്ഥയാത്രയായിരുന്നുനബിയുടെയുംശിഷ്യരുടെയുംഹിജ്‌റ. ഇരുട്ടിന്റെശക്തിയോട്രാജിയാകാതെ, ചെറുത്തുനിൽപ്പിന്റെആദ്യപാഠംഅനുയായികളെപഠിപ്പിച്ചുഅവിടുന്ന്. സത്യപ്രസ്ഥാനത്തിന്റെസംസ്ഥാപനത്തിനുവേണ്ടികിരാതമർദനങ്ങളത്രയുംപൂമാലപോലെവരവേറ്റവരാണ്ആദ്യകാലവിശ്വാസികൾ. സത്യവുംഅസത്യവുംസമവായത്തിന്റേതല്ല, വേർത്തിരിവിന്റേതാണ്. ആവേർത്തിരിവാണ്ഹിജ്‌റയിലൂടെപ്രകടമായത്.

അനേകായിരംഅമ്പിയാക്കൾഅനുവർത്തിച്ച്പ്രചരിപ്പിച്ചുപോന്നവിശുദ്ധമതത്തിന്റെഅടിക്കല്ലിളക്കാൻപ്രലോഭനങ്ങൾക്കുസാധിക്കില്ലെന്നസന്ദേശംമുഹാജിറുകൾമാലോകർക്ക്കാണിച്ചുകൊടുത്തു. പ്രലോഭനങ്ങളുടെപൊൻകതിരുകൾനീട്ടിയവരോട്ധീരചിത്തനായിതിരുപ്രവാചകർതുറന്നടിച്ചത്വലതുകയ്യിൽസൂര്യനുംഇടതുകയ്യിൽചന്ദ്രനുംവെച്ചുതന്നാൽപോലുംഈദൗത്യപാതയിൽനിന്നുംഅണുഅളവോളംപിന്നോട്ടില്ലഎന്നായിരുന്നു. ഇടിമുഴക്കത്തിന്റെകരുത്തുള്ളതീരുമാനംകേട്ട്കിങ്കരന്മാർഅമ്പരന്നു. വിശ്വാസികൾക്കുആത്മവീര്യംഇരട്ടിക്കാൻഅതുകാരണമായി. വൈരികളുടെതാന്തോന്നിത്തരങ്ങൾഎപ്പോഴുംനിസ്സംഗതയോടെനോക്കിനിൽക്കാനാകില്ലഎന്നബോധമാണ്പിൽക്കാലധർമസമരങ്ങളുടെവർത്തമാനം.

ക്രൗര്യത്തിന്റെമുഖങ്ങളുംനഖങ്ങളുംവികൃതരൂപംപൂണ്ടപ്പോഴുംആദർശധാരയിൽനിന്ന്അൽപവുംപിന്നോട്ട്പോകാൻപ്രബോധകരാരുംതയ്യാറായില്ല. പ്രതിബന്ധങ്ങളുടെയുംപീഡനങ്ങളുടെയുംഊക്ക്സത്യവാഹകർക്ക്ആലസ്യംനൽകിയതുമില്ല. ത്യാഗജീവിതത്തിൽഅനുയായികൾക്ക്പ്രവാചകന്റെകൽപനക്കപ്പുറംമറ്റൊന്നില്ലല്ലോ. നേതാവിന്റെആജ്ഞകൾപാലിച്ച്അവർമുന്നേറി. അതാണ്സത്യത്തിൽഹിജ്‌റയുടെപുനർവായനയിലൂടെനാംഅയവിറക്കേണ്ടത്.

ക്രൂരനായഫറോവയുടെസത്യവിരോധംതീക്ഷ്ണതപൂണ്ടത്ഇതുപോലുള്ളൊരുമുഹർറംമാസത്തിലായിരുന്നു. സത്യമതത്തിന്റെവിശുദ്ധസന്ദേശവുമായിപ്രബോധനപഥത്തിലേക്കിറങ്ങിത്തിരിച്ചമൂസാനബി(അ)നെതിരെവിശ്വാസരാഹിത്യത്തിന്റെതമസ്സുമുറ്റിയമനസ്സുമായിഫറോവപോരാട്ടംപ്രഖ്യാപിച്ചതുംഒടുവിൽനദിയിൽമുങ്ങിച്ചത്തതുംചരിത്രത്തിലെപാഠമാണ്.

അഗ്നികുണ്ഠമൊരുക്കിനംറൂദ്അതിലേക്ക്ഖലീലുല്ലാഹിഇബ്‌റാഹീംനബി(അ)യെഎറിഞ്ഞപ്പോൾഅത്ഭുതകരമായിപ്രവാചകർരക്ഷപ്പെട്ടതുംഈമാസത്തിൽതന്നെ. സത്യനിഷേധികൾക്ക്പ്രളയശിക്ഷയേറ്റുവാങ്ങേണ്ടിവന്നചരിത്രംമുഹർറംനമുക്ക്പറഞ്ഞുതരുന്നുണ്ട്. നൂഹ്നബി(അ)ന്റെകാലത്ത്മഹാപ്രളയംശമിച്ച്നബിയുംമറ്റുംകപ്പലിറങ്ങിയതുംയൂസുഫ്നബി(അ) എന്നപ്രിയപുത്രനെയോർത്ത്മനംനൊന്ത്കണ്ണീർവാർന്നുകാഴ്ചനഷ്ടപ്പെട്ടവത്സലപിതാവിന്ആശ്വാസമായിമകൻജയിൽമോചിതനാകുന്നതുംകാഴ്ചതിരിച്ചുലഭിച്ചതുംഈമാസത്തിൽതന്നെ.

യൂനുസ്നബി(അ)ക്കുമുണ്ടായിദുരനുഭവം. കപ്പൽയാത്രക്കിടെസഹയാത്രികർആമഹാത്മാവിനെസാഗരത്തിലേക്കെടുത്തെറിഞ്ഞു. ചെന്നുപെട്ടത്ഒരുമത്സ്യത്തിന്റെവയറ്റിൽ. പ്രവാചകർമത്സ്യവയറ്റിൽനിന്നുംസുരക്ഷിതനായിപുറത്തുവന്നതുംമുഹർറംമാസത്തിൽ. പ്രബോധനവീഥിയിൽപലവിധിപ്രയാസങ്ങൾഅനുഭവിക്കേണ്ടിവരുമെന്ന്ഈമാസംതെളിയിക്കുന്നു.

പവിത്രമായമുഹർറംവിലയിരുത്തലിനുള്ളവേളയാണ്. പാഠമുൾക്കൊള്ളാനുള്ളവേദിയും. പരീക്ഷണങ്ങൾഅതിജയിക്കാനുംആദർശംനിലനിർത്താനുംഎന്തൊക്കെചെയ്യണമെന്നുംഉൾക്കൊള്ളണമെന്നുംപ്രബോധനചുമതലയേറ്റവരെമുഹർറംബോധ്യപ്പെടുത്തുന്നുണ്ട്. ചരിത്രസൂചനകൾഉൾക്കൊള്ളാൻതയ്യാറാകണമെന്നുമാത്രം. അതോടൊപ്പംആധുനികഫറോവമാരുടെമുമ്പിലുംധീരതയോടെനെഞ്ചുവിരിച്ചുനിൽക്കാനുള്ളകരുത്താർജ്ജിക്കണം. എന്തുപ്രകോപനമുണ്ടായാലുംഋജുവായരേഖയിൽനിന്നുംവ്യതിചലിക്കാതെനേർക്കുവരുന്നവഴിമുടക്കികളോട്വിസമ്മതംപ്രകടിപ്പിക്കാനുംമുഹർറംനമ്മെപഠിപ്പിക്കുന്നു.

സത്യത്തിനുമേൽനുഴഞ്ഞുകയറിയമിഥ്യകൾപൂർവഗാമികൾതരണംചെയ്തപാരമ്പര്യംനമുക്ക്പാഠമാകണം. എങ്കിൽമാത്രമേമുഹർറംനമ്മെസംബന്ധിച്ചിടത്തോളംസാർത്ഥകമാകുകയുള്ളൂ. കൂട്ടത്തിൽകൊഴിഞ്ഞുപോയഇന്നലെകളിലെവീഴ്ചകൾപരിഹരിച്ച്വരാനിരിക്കുന്നനാളുകളിൽപോരായ്മകൾസംഭവിക്കാതെപത്തരമാറ്റുള്ളസംശുദ്ധജീവിതംപടുത്തുയർത്തുകയുംവേണം. ഇതാണ്മുഹർറത്തിന്റെശരിയായപാഠം.

ശാഹിദ്കുമരംപുത്തൂര്

Exit mobile version