കോട്ടക്കല്‍: “യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തുന്ന മിഷന് 2014 കാമ്പയിന് ജില്ലാതല ഉദ്ഘാടനം പ്രോജ്ജ്വലമായി. ജനക്ഷേമ പദ്ധതികളുടെ പ്രയോഗവത്കരണത്തിന് അടിസ്ഥാന ഘടകങ്ങളായ യൂനിറ്റ്, സര്‍ക്കിളുകളെ പ്രാപ്തരാക്കുന്നതിനുള്ള ശില്പശാലയും അനുബന്ധമായി നടന്നു. ആരോഗ്യ പൂര്‍ണമായ കുടുംബജീവിതത്തിനും അതുവഴി ക്രിയാത്മകമായ സാമൂഹ്യ ജീവിതത്തിനും, പ്രത്യേകിച്ച് മുസ്ലിം പെണ്‍കുട്ടികളെ പൂര്‍വോപരി പ്രാപ്തരാക്കുന്നതിനുമാവശ്യമായ വിപുലമായ മാര്‍ഗനിര്‍ദേശങ്ങളാണ് യൂനിറ്റ് തലങ്ങളിലേക്ക് കൈമാറിയത്. ഇതോടൊപ്പം തന്നെ ആതുര ശുശ്രൂഷാ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്കുന്ന സാന്ത്വനം രണ്ടാം ഘട്ട പദ്ധതികളും നടക്കും. കിടപ്പിലായ രോഗികളെ പരിചരിക്കാന്‍ സന്നദ്ധ സേവകര്‍ക്ക് പരിശീലനം, സാന്ത്വനം ക്ലബ്ബ്, മെഡിക്കല്‍ ഉപകരണം, മരുന്ന് വിതരണം, വാര്‍ഡ് ദത്തെടുക്കല്‍ തുടങ്ങിയവയും ഇതോടനുബന്ധമായി നടക്കും.
“യൗവനം നാടിനെ നിര്മിആക്കുന്നു’ എസ് വൈ എസ് മിഷന് 2014 ജില്ലാതല പ്രഖ്യാപനങ്ങള്‍ പൂര്‍ത്തി യായി
