വീരോചിതം ഈ ജീവിതവും മരണവും

veerojitham ee jeevithavum maranavum-malayalam

മക്കയുടെ മണ്ണും മനസ്സും ഇസ്‌ലാമിനു വഴിമാറിക്കൊടുത്ത വിജയ സുദിനം. ഇലാഹീ മതത്തിന്റെ ജൈത്രയാത്രക്ക് പ്രതിരോധം തീര്ക്കാ ന്‍ ശത്രുവ്യൂഹത്തിനായില്ല. അവര്‍ ആയുധം വച്ചു കീഴടങ്ങി. എങ്കിലും അദ്ദേഹത്തിന് പിന്മാറാന്‍ മനസ്സു വന്നില്ല. ജയിക്കാനായി ജനിച്ചവനാണു താന്‍. തോല്വിതയെക്കാള്‍ നല്ലത് മരണമാണെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു. വിജയിക്കില്ലെന്നുറപ്പായിട്ടും ശ്രമകരമായ ആ ദൗത്യത്തിന് അദ്ദേഹം മുതിര്ന്നുവ. ഈ ലക്ഷ്യത്തിനായി കുറച്ചു പേരെ സംഘടിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പക്ഷേ ദൗത്യം പൊളിഞ്ഞു. ആത്മരക്ഷക്ക് ഓടി രക്ഷപ്പെടുകയല്ലാതെ നിര്വാനഹമില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹം യമനിലേക്കു പുറപ്പെട്ടു.
ഇസ്‌ലാമിനോട് സന്ധിയാകാന്‍ മനസ്സില്ലാതെ ഭര്ത്താിവ് രാജ്യം വിട്ടത് ഹാരിസ് ബ്‌നു ഹിശാമിന്റെ പുത്രി ഉമ്മുഹക്കീമിന്റെ അകതാരില്‍ നൊമ്പരം തീര്ത്തു . അവര്‍ തന്റെ കൂട്ടുകാരിയായ ഉതുബയുടെ പുത്രി ഹിന്ദിനും ഖുറൈശിലെ മറ്റു പത്ത് അംഗനമാര്ക്കു മൊപ്പം തിരുദൂതരുടെ സവിധത്തില്‍ സങ്കടം പറയാനെത്തി. താന്‍ സത്യദീന്‍ വിശ്വസിക്കുകയാണെന്ന് പ്രവാചകരെ അറിയിച്ചു. അപ്പോള്‍ തിരുസന്നിധിയില്‍ രണ്ട് പത്‌നിമാരും പുത്രി ഫാത്തിമയും അബ്ദുല്‍ മുത്വലിബിന്റെ സന്താന പരമ്പരയില്‍ പെട്ട ഏതാനും മഹിളാ രത്‌നങ്ങളുമുണ്ടായിരുന്നു.
ഉഹ്ദ് സമരത്തില്‍ നബി(സ്വ)യുടെ പിതൃവ്യന്‍ ഹംസ(റ)യുടെ മയ്യിത്ത് വികൃതമാക്കിയത് ഹിന്ദായിരുന്നു. റസൂലിനെ നേരില്‍ അഭിമുഖീകരിക്കാനുള്ള ജാള്യം കാരണം മുഖം മറച്ചിരുന്നു ഹിന്ദ്. അവര്‍ തിരുനബി(സ്വ)യോട് പറഞ്ഞു: ‘യാ റസൂലല്ലാഹ്, ഇസ്‌ലാമിന് വിജയം നല്കിതയ അല്ലാഹുവിന് സര്വന സ്തുതി. ഉത്ബത്തിന്റെ മകള്‍ ഹിന്ദാണ് ഞാന്‍. നാം തമ്മിലുള്ള കുടുംബ ബന്ധം മാനിച്ചെങ്കിലും ഞങ്ങളോട് ദയാപൂര്വം പെരുമാറണമെന്ന് ഞാനപേക്ഷിക്കുന്നു. ഞാന്‍ ഇന്നു സത്യമതം ഉള്കൊയാപണ്ട ഒരു വിശ്വാസിനിയായിരിക്കുന്നു റസൂലേ.’
തിരുനബി(സ്വ) പ്രതിവചിച്ചു: ‘നിനക്കു സ്വാഗതം.’
ഹിന്ദ് തുടര്ന്നു : ‘ഭൂമിയിലെ ഏതെങ്കിലുമൊരു കുടുംബം നശിച്ചുകാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് അങ്ങയുടേത് മാത്രമായിരുന്നു. പക്ഷേ ഇന്നെനിക്ക് അത്തരമൊരു ചിന്തയില്ലെന്നു മാത്രമല്ല, അങ്ങയുടെ കുടുംബത്തിന്റെ പ്രതാപമാണിന്ന് ഞാന്‍ അഭിലഷിക്കുന്നത്.
എന്റെ ഈ സ്‌നേഹിതയുടെ ഭര്ത്താേവ് അങ്ങയെ ഭയന്ന് യമനിലേക്ക് ഓടിരക്ഷപ്പെട്ടിരിക്കുകയാണ്. അങ്ങ് കൊന്നുകളയുമെന്നാണ് അദ്ദേഹത്തിന്റെ പേടി. അവിടുന്ന് അദ്ദേഹത്തിന് സദയം മാപ്പു നല്കി്യാലും.’ പ്രതീക്ഷയോടെ ഹിന്ദ് നിറുത്തി.
‘അദ്ദേഹത്തിനു മാപ്പു നല്കിമയിരിക്കുന്നു.’ റസൂലിന്റെ പ്രതിവചനം. അതു കേട്ടപ്പോള്‍ ഉമ്മു ഹകീമിന്റെ മനം നിറഞ്ഞു. ഇനി ഭര്ത്താാവിനെ കണ്ടെത്തണം. സന്തോഷ വാര്ത്തദയറിയിക്കണം.
മാരനെ തിരഞ്ഞ് അവര്‍ വൈകാതെ യാത്രയായി. മൊട്ടക്കുന്നുകളും മണല്ക്കാ ടുകളും പിന്നിട്ടു. ക്ലേശപൂര്ണാമായ ആ പ്രയാണം ചെങ്കടല്‍ തീരത്തെത്തി. സുറാത്ത് എന്ന പ്രദേശത്തുവച്ച് ഭര്ത്താേവിനെ കണ്ടുമുട്ടി. ഒരു നാവികനോട് കടല്‍ കടക്കാനുള്ള യാത്രാകൂലിയെ കുറിച്ച് തിരക്കുകയായിരുന്നു അപ്പോള്‍ അയാള്‍. ആ നാവികന്‍ താന്‍ ഉള്ക്കൊിള്ളുന്ന ആദര്ശുത്തെ പറ്റി ഇദ്ദേഹത്തോട് പരിചയപ്പെടുത്തിക്കൊടുക്കുകയുണ്ടായി.
‘പവിത്രമെന്ന് താങ്കള്‍ പറയുന്ന ആ മതമേതാണ്?’ യാത്രക്കാരന്‍ ചോദിച്ചു.
നാവികന്‍: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അവന്റെ പ്രവാചകനാണെന്നുമുള്ള വിശ്വാസം. അത് താങ്കള്‍ ഉള്ക്കൊപണ്ടാലും.’
ഇതു കേട്ട് അദ്ദേഹം പറഞ്ഞു: ‘ഞാന്‍ നാടും വീടും വിടാന്‍ ഉദ്ദേശിക്കുന്നത് തന്നെ ഈ വിശ്വാസത്തില്‍ നിന്നു രക്ഷപ്രാപിക്കാനാണ്. എന്നിട്ടിപ്പോള്‍ താങ്കള്‍ എന്നെ മുസ്‌ലിമാക്കാന്‍ ശ്രമിക്കുകയാണോ? നിങ്ങള്‍ കടത്തുകൂലി പറയൂ.’
മാരനും നാവികനുമായി സംവദിക്കുന്നതാണ് ഉമ്മുഹകീം കാണുന്നത്. അവരുടെ സന്തോഷത്തിനതിരുണ്ടായിരുന്നില്ല. അല്പംന വൈകിയിരുന്നെങ്കില്‍ ഒരു പക്ഷേ അദ്ദേഹം കപ്പലില്‍ പുറപ്പെട്ടേനെ. അങ്ങനെയെങ്കില്‍ തനിക്കൊരിക്കലും ഭര്ത്താതവിനെ കാണാനാകുമായിരുന്നില്ല. ധൃതിയില്‍ ഭര്ത്താിവിനടുത്തെത്തിയ ഉമ്മു ഹകീം പറഞ്ഞു: ‘ഉന്നതനും ശ്രേഷ്ഠനുമായ ഒരാളുടെ സവിധത്തില്‍ നിന്നാണു ഞാന്‍ വരുന്നത്. സദ്ഗുണ സമ്പന്നനായ ആ മഹാന്‍ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദുര്റാസൂലാണ്. പ്രിയനേ, അങ്ങേക്ക് അഭയം നല്കാരമെന്ന് അവിടുന്ന് സമ്മതിച്ചിരിക്കുന്നു. മാപ്പു നല്കിനയിരിക്കുന്നു. അതിനാല്‍ എന്റെ കൂടെ വേഗം നാട്ടിലേക്കു മടങ്ങുക.’
‘നീ പ്രവാചകരെ നേരില്‍ കണ്ടു സംസാരിച്ചോ ഉമ്മു ഹകീം?’
‘അതേ, ഞാന്‍ പ്രവാചകരുടെ പക്കല്‍ ചെന്ന് അങ്ങേക്കു വേണ്ടി മാപ്പപേക്ഷിച്ചു. അവിടുന്ന് മാപ്പു നല്കി്യിരിക്കുന്നു. നമുക്കു വേഗം മടങ്ങാം.’ ദമ്പതികള്‍ വൈകാതെ പുറപ്പെട്ടു.
ഇത് ഇക്‌രിമതുബ്‌നു അബീജഹ്ല്‍. ഇസ്‌ലാമിന്റെയും പ്രവാചകരുടെയും ബദ്ധവൈരി അബൂജഹലിന്റെ ഇഷ്ടപുത്രന്‍. അഹങ്കാരം, ദുരഭിമാനം, ക്രൂരത തുടങ്ങിയ ദുര്ഗുിണങ്ങളുടെയെല്ലാം പ്രതിരൂപമായിരുന്നു പിതാവ്. ഇസ്‌ലാമിന്റെ ഉന്മൂലനത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തവന്‍. ഖുറൈശികളില്‍ ഉന്നതനും സമ്പന്നനുമായിരുന്ന ഇക്‌രിമ പിതാവിന്റെ ആശയാദര്ശ‍ങ്ങളെ അപ്പടി അംഗീകരിച്ചും പിന്തുടര്ന്നു മാണ് ജീവിച്ചത്. ഇക്‌രിമക്ക് ഏതാണ്ട് മുപ്പത് വയസ്സു പ്രായമുള്ളപ്പോഴാണ് തിരുദൂതര്‍ പരസ്യപ്രബോധനമാരംഭിക്കുന്നത്. സഅദുബ്‌നു അബീവഖാസ്, മുസ്അബ്ബ്‌നു ഉമൈര്‍(റ) തുടങ്ങിയ തന്റെ സമകാലികര്‍ ദീനില്‍ വിശ്വസിച്ചപ്പോള്‍ ഇക്‌രിമ എതിര്‍ പക്ഷത്ത് സജീവമായി നിലകൊണ്ടു. പിതാവിന്റെ ആജ്ഞാനുവര്ത്തിനയും കാവലാളുമായി.
പിതൃ നിര്ദേീശങ്ങള്ക്കു വഴങ്ങി തിരുനബിയോടും അനുചരരോടും കഠിന ശത്രുതയില്‍ വര്ത്തിമച്ചു. അക്രമത്തിലും സാധുപീഡനത്തിലും പങ്കാളിത്തം വഹിച്ചു. ഇസ്‌ലാമിനെ ഇല്ലായ്മ ചെയ്യാന്‍ ബദ്‌റിലേക്ക് മക്കക്കാരുടെ പട നയിച്ചത് അബൂജഹലായിരുന്നു. ലാത്തയെയും ഉസ്സയെയും മറ്റു കുലദൈവങ്ങളെയും ആണയിട്ട് അയാള്‍ ശപഥം ചെയ്തതിങ്ങനെ: ‘മുഹമ്മദിനെ പരാജയപ്പെടുത്തിയിട്ടല്ലാതെ ഇനി മക്കയിലേക്ക് ഞാന്‍ മടങ്ങില്ല.’
മദ്യം മോന്തിയും നര്ത്തദകികളുടെ ആട്ടമാസ്വദിച്ചും അവരുടെ സൈന്യം മൂന്നു നാള്‍ ബദ്‌റില്‍ കഴിഞ്ഞു. ശത്രുസേനയുടെ പരാജയമായിരുന്നു ഇലാഹിന്റെ വിധി. പടത്തലവന്റെ വാക്കുകള്‍ അറം പറ്റി. അബൂജഹലിന് മക്കയിലേക്കു മടങ്ങാനായില്ല. ബദ്‌റില്‍ അയാള്‍ വധിക്കപ്പെട്ടു. പിതാവിനൊപ്പം നിലകൊണ്ടിരുന്ന ഇക്‌രിമ ആ കാഴ്ച കണ്ടു നടുങ്ങി. കരള്‍ പിളരുന്ന വേദനയോടെയാണദ്ദേഹം മക്കയിലേക്കു മടങ്ങിയത്. ഉപ്പയെ പറ്റിയുള്ള ദുരഭിമാനമായിരുന്നു അബൂജഹല്‍ പുത്രന് ഇസ്‌ലാമിനോടുള്ള ശത്രുതക്ക് നിദാനമെങ്കില്‍ പിതാവിന്റെ മരണാനന്തരം പ്രതികാര ദാഹം കൂടി ആ മനസ്സില്‍ കൂടുകെട്ടി. ബദ്‌റിലെ തോല്വിണക്കു തിരിച്ചടി നല്കാൂന്‍ അവസരം പാര്ത്തി രിക്കുകയായിരുന്നു ഇക്‌രിമയെ പോലെ മക്കയിലെ ശത്രുയുവാക്കള്‍. തിരുദൂതര്ക്കും ദീനിനുമെതിരെ ശത്രുതയും വിദ്വേഷവും വളര്ത്താ ന്‍ അവര്‍ കഠിന പരിശ്രമം നടത്തി. അത് ഉഹ്ദിനു വഴിവച്ചു.
പിറ്റേ വര്ഷംി പ്രതികാര വാജ്ഞയോടെ മക്കക്കാര്‍ ഉഹ്ദിലേക്കു മാര്ച്ചു ചെയ്തു. ഖുറൈശികള്‍ അവരുടെ സൈന്യത്തെ രണ്ടായി വിഭജിച്ചു. ഒരു പക്ഷത്തിന്റെ നേതൃത്വം ഇക്‌രിമക്കും മറുവിഭാഗത്തിന്റേത് ഖാലിദ് ബ്‌നു വലീദിനുമായിരുന്നു. ഉഹ്ദിലേക്കുള്ള യാത്രയില്‍ ഇക്‌രിമയുടെ കൂടെ നല്ല പാതി ഉമ്മുഹകീമുമുണ്ടായിരുന്നു. ഇരു നായകരും ഖുറൈശികള്ക്ക് വലിയ വിജയവും മുസ്‌ലിംകള്ക്ക്ത കനത്ത നാശവും സമ്മാനിക്കുകയുണ്ടായി. ‘ഇത് ബദ്‌റിനുള്ള പ്രതികാരമാണ്.’ അന്നു ശത്രുപക്ഷത്ത് പ്രധാന നായകനായിരുന്ന അബൂസുഫ്‌യാന്‍ വിളിച്ചു പറഞ്ഞു.
ഒരിക്കല്‍ തിരുനബിയുമായി സംവദിക്കുമ്പോള്‍ ഇക്‌രിമ പറയുകയുണ്ടായി: ഈ ജലാശയത്തിനപ്പുറത്തുള്ള പാറക്കല്ല് വെള്ളത്തില്‍ താഴാതെ ഇങ്ങോട്ട് വന്ന് സ്രഷ്ടാവിനെ പ്രകീര്ത്തിയക്കുന്നത് എനിക്കു കേള്പ്പി ച്ചുതന്നാല്‍ ഞാന്‍ അങ്ങയെ അംഗീകരിക്കാം. കേട്ടപാടെ റസൂല്‍(സ്വ) പാറയിലേക്കു വിരല്‍ ചൂണ്ടി. പെട്ടന്നതാ പാറ തസ്ബീഹ് ചൊല്ലി വെള്ളത്തിനു മുകളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. അത് നബി(സ്വ)യുടെ മുമ്പിലെത്തി സലാം ചൊല്ലിക്കൊണ്ട് പറയുകയുണ്ടായി: ‘അങ്ങ് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു.’
‘ഇതു മതിയോ ഇക്‌രിമാ?’
‘പോരാ, അത് വന്ന സ്ഥലത്തേക്കു തന്നെ തിരിച്ചുപോകുന്നതും കാണണം.’
അവിടുന്ന് കല്ലിനോട് പോകാന്‍ നിര്ദോശിച്ചപ്പോള്‍ അത് യഥാസ്ഥാനത്തേക്ക് മടങ്ങി (തഫ്‌സീറുല്‍ കബീര്‍).
ഖന്തഖ് യുദ്ധവേള. ദിവസങ്ങളായി ശത്രുക്കള്‍ മദീനയെ വലയം ചെയ്തിട്ട്. പക്ഷേ, മദീനക്കുള്ളില്‍ പ്രവേശിക്കാന്‍ അവര്ക്കാ യില്ല. ഇക്‌രിമക്ക് ക്ഷമയറ്റു. എത്ര നാളിങ്ങനെ കാത്തിരിക്കും? അദ്ദേഹം കുറച്ചു പേരെ സംഘടിപ്പിച്ച് പതിയെ കിടങ്ങിലിറങ്ങി. എങ്കിലും യഥാസമയം മുസ്‌ലിംകള്‍ അവരെ കണ്ടുപിടിച്ചതിനാല്‍ മുന്നേറാനായില്ല. ശ്രമം ഉപേക്ഷിച്ച് അവര്‍ പിന്നോട്ടോടി.
ഇങ്ങനെയെല്ലാം മുസ്‌ലിംകളെ ദ്രോഹിച്ച തനിക്ക് പ്രവാചകര്‍ മാപ്പു നല്കുറമെന്നാണോ ഭാര്യ പറയുന്നത്. അദ്ദേഹത്തിനു പൂര്ണച വിശ്വാസം വന്നില്ല. പക്ഷേ മുഹമ്മദ് നബി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കളവാകുകയുമില്ല. കാരണം ചെറുപ്പം മുതലേ വിശ്വസ്തനാണ് നബിയെന്നു തനിക്ക് നേരിട്ടറിയാമല്ലോ. ഭാര്യയുടെ വാക്ക് വിശ്വസിച്ച് അദ്ദേഹം മക്കയിലേക്കു യാത്ര തിരിച്ചു. ഇക്‌രിമയും പത്‌നിയും വരുന്ന കാര്യം അനുയായികളെ അറിയിച്ച നബി(സ്വ) നിര്ദേ്ശിച്ചു: ‘ഇക്‌രിമ സത്യവിശ്വാസിയായി ഇപ്പോള്‍ ഇവിടെയത്തും. നിങ്ങള്‍ അദ്ദേഹത്തിന്റെ പിതാവിനെ കുറിച്ച് ദുഷിപ്പ് ഒന്നും പറയരുത്. മരിച്ചവരെ ദുഷിച്ചു പറയുന്നത് ജീവിച്ചിരിക്കുന്നവര്ക്ക് ഉപദ്രവമാകും. എന്നാല്‍ മരിച്ചവരിലേക്ക് അതൊട്ട് എത്തുകയുമില്ല.’
അല്പാ നേരം കഴിഞ്ഞപ്പോള്‍ ഇക്‌രിമയും ഭാര്യയും തിരുസവിധത്തിലെത്തിച്ചേര്ന്നു . നബി(സ്വ) അവരെ അങ്ങോട്ട് ചെന്നു സ്വീകരിച്ചു. സൗമ്യനായി ഇക്‌രിമ ചോദിച്ചു: ‘നബിയേ, അങ്ങ് ഈയുള്ളവന് മാപ്പു നല്കിിയിരിക്കുന്നെന്ന് ഉമ്മു ഹകീം പറയുന്നു.’ നബി(സ്വ) പ്രതിവചിച്ചു: ‘അവള്‍ പറഞ്ഞത് സത്യം തന്നെ.’
അനന്തരം അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ നിയോഗ ദൗത്യം എനിക്കൊന്നു വിവരിച്ചു തരുമോ?’
‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. ഞാന്‍ അവന്റെ ദൂതനും അടിമയുമാകുന്നു എന്നു നീ വിശ്വസിക്കുക. നിസ്‌കാരം നിലനിര്ത്തു്ക. സകാത്ത് കൊടുക്കുക.’ തുടങ്ങി ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങള്‍ നബിതങ്ങള്‍ വിവരിച്ചു നല്കിു.
‘അങ്ങയുടെ ദഅ്‌വത്ത് സത്യത്തിലേക്കും നന്മയിലേക്കും തന്നെയാകുന്നു.’
ഇക്‌രിമ ശഹാദത്ത് കലിമ ഉച്ചരിച്ചു സത്യസാക്ഷിയായി. സ്വഹാബത്തിനെ സാക്ഷി നിര്ത്തി അദ്ദേഹം പ്രഖ്യാപിച്ചു: ‘ഞാന്‍ ഇന്നു മുതല്‍ ഒരു യഥാര്ത്ഥ മുസ്‌ലിമും ദീനിന്റെ സന്നദ്ധ ഭടനുമാകുന്നു.’
തനിക്കു വേണ്ടി പ്രാര്ത്ഥിരക്കണമെന്ന് അദ്ദേഹം തിരുനബിയോടാവശ്യപ്പെട്ടു. അവിടുന്ന് ആകാശത്തേക്കു കരങ്ങള്‍ നീട്ടി: ‘നാഥാ, ഇക്‌രിമയുടെ ജീവിതത്തില്‍ വന്നുപോയ എല്ലാ അതിക്രമങ്ങളും നീ പൊറുത്തുകൊടുക്കേണമേ. നിന്റെ പ്രകാശം കെടുത്താനായി അദ്ദേഹം മുന്നോട്ടു വച്ച ഓരോ കാലടിയും നീ ക്ഷമിക്കേണമേ. എന്റെ സാന്നിധ്യത്തിലോ അസാന്നിധ്യത്തിലോ എന്റെ അഭിമാനത്തിന് അദ്ദേഹം ക്ഷതമേല്പ്പി ച്ചിട്ടുണ്ടെങ്കില്‍ റബ്ബേ, നീയത് മാപ്പാക്കണേ.’
തനിക്കായുള്ള തിരുപ്രാര്ത്ഥ്ന കേട്ട് ഇക്‌രിമ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു: ‘യാ റസൂലല്ലാഹ്, പടച്ച റബ്ബിന്റെ വഴിയില്‍ തടസ്സം സൃഷ്ടിക്കാന്‍ വേണ്ടി ശാരീരികമായും സാമ്പത്തികമായും ഇത്രകാലവും ഞാന്‍ ചെയ്തതിനെല്ലാം പകരമായി ഇനിയുള്ള കാലം ഇരട്ട സേവനം ചെയ്യുമെന്ന് ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു.’
അതോടെ ഇസ്‌ലാമിക പ്രബോധന രംഗത്ത് പുതിയൊരു താരോദയം കൂടി നടന്നു. ഭക്തനും ധൈര്യശാലിയുമായ അദ്ദേഹം പള്ളിയിലും പടക്കളത്തിലും നിറഞ്ഞു നിന്നു. ഗതകാലം പാഴാക്കി ജീവിച്ചതോര്ത്ത്് ദുഃഖിക്കുകയും കരയുകയും ചെയ്യുമായിരുന്നു. ആ ആയുസ്സത്രയും ദീനീ മാര്ഗതത്തില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നായിരുന്നു ദുഃഖ ഹേതു. അതിനു പ്രായശ്ചിത്തമെന്നോണം അനന്തരം ജീവിതം അര്പ്പിണബോധം കൊണ്ടും ത്യാഗപ്രതിബദ്ധത കൊണ്ടും സാര്ത്ഥലകമാക്കി. എല്ലാ രണാങ്കണങ്ങളിലും മുന്പുന്തിയില്‍ നിലയുറപ്പിച്ചു.
യര്മൂുക്ക് യുദ്ധത്തില്‍ ഈറ്റപ്പുലിയെ പോലെ പൊരുതിയ ഇക്‌രിമ(റ) ശത്രുനിരയില്‍ കനത്ത നാശം വിതച്ചു. ഘോര പരീക്ഷണത്തിന് മുസ്‌ലിംകള്‍ വിധേയരായ സമയത്ത് മഹാന്‍ കുതിരപ്പുറത്തു നിന്നിറങ്ങി ഊരിപ്പിടിച്ച വാളുമായി പേര്ഷ്യ‌ന്‍ പോര്‍ നിരയിലേക്ക് ഇരച്ചു കയറി. കണ്ടവര്‍ ഖാലിദ് ബ്‌നു വലീദിനോട് ഇക്കാര്യം പറഞ്ഞു. ഖാലിദ്(റ) അദ്ദേഹത്തെ ഉപദേശിച്ചു: ‘ഇക്‌രിമാ, താങ്കളിങ്ങനെ ചെയ്യരുത്. അങ്ങേക്ക് വല്ല വിപത്തും നേരിട്ടാല്‍ അത് മുസ്‌ലിം പോരാളികള്ക്ക് വലിയ നഷ്ടം വരുത്തും.’
ഇക്‌രിമ(റ)യുടെ പ്രതികരണം ഇങ്ങനെ: ‘ഖാലിദേ, താങ്കളെന്നെ തടയരുത്. നിങ്ങളെല്ലാം ഏറെക്കാലം റസൂലിന്റെ കൂടെ ദീനിനു വേണ്ടി സേവനമനുഷ്ഠിച്ചവരാണ്. എന്നാല്‍ അന്ന് ഞാന്‍ ഇസ്‌ലാമിന്റെ ബദ്ധവൈരിയായിരുന്നു. സത്യമതത്തിനെതിരെയായിരുന്നു അന്ന് ഞങ്ങളുടെ പോരാട്ടം. അന്നത്തേതിനുള്ള പ്രായശ്ചിത്തത്തിനുള്ള അവസരമാണ് എനിക്കിത്. ഇതു ഞാനൊരിക്കലും പാഴാക്കില്ല. അത് കൊണ്ട് എന്നെ തടയാതിരിക്കുക. എനിക്കു ശഹീദാകണം. ഇതില്‍ നിന്നു ഞാന്‍ പിന്തിരിയുകയില്ല.’
അനന്തരം നാനൂറ് പോരാളികള്ക്കൊ പ്പം ഇക്‌രിമ(റ)യും പിതൃവ്യന്‍ ഹാരിസ് ബ്‌നു ഹിശാമും സിറാറുബ്‌നു അസ്‌വറും ശത്രുവ്യൂഹത്തിലേക്ക് എടുത്തുചാടി. ശക്തമായ പോരാട്ടം തന്നെ ആ സംഘം നടത്തി. ഒടുവില്‍ യര്മൂാക്ക് യുദ്ധം അവസാനിച്ചു. ശത്രുക്കള്‍ തോറ്റോടി. മുസ്‌ലിംകള്‍ വിജയിച്ചു. യുദ്ധാനന്തരം മുറിവേറ്റവരെയും ശഹീദായവരെയും അന്വേഷിച്ച് മുസ്‌ലിംകള്‍ പോര്ക്കയളത്തിലിറങ്ങി. മാരക പരിക്കേറ്റ് മരണവക്രത്തില്‍ പിടയുന്ന ഇക്‌രിമ(റ)യെയും പിതൃവ്യന്‍ ഹാരിസ്(റ)യെയും ഹയ്യാശിബ്‌നു അബീറബീഅ(റ)യെയും അവര്‍ കണ്ടെത്തി. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഹാരിസ് ബ്‌നു ഹിശാം അല്പംത വെള്ളം ആവശ്യപ്പെട്ടു. ഒരു സൈനികന്‍ വെള്ളപ്പാത്രവുമായി ഓടിയെത്തിയപ്പോള്‍ അപ്പുറത്ത് നിന്ന് ഇക്‌രിമ(റ)യുടെ പരവശമായ ശബ്ദം കേട്ട് തന്നെക്കാള്‍ ആവശ്യം അദ്ദേഹത്തിനാണെന്നു മനസ്സിലാക്കി വെള്ളം അങ്ങോട്ടു കൊടുക്കാന്‍ ഹാരിസ്(റ) ആംഗ്യം കാണിച്ചു. ഇക്‌രിമയുടെ തൊട്ടടുത്ത് ഹയ്യാശ്ബ്‌നു അബീറബീഅ(റ) അപ്പോള്‍ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ദയനീയാവസ്ഥ ഗ്രഹിച്ച് വെള്ളം അദ്ദേഹത്തിനു കൊടുക്കാന്‍ ഇക്‌രിമ സൂചിപ്പിച്ചു. സൈനികന്‍ വെള്ളപ്പാത്രവുമായി അദ്ദേഹത്തെ സമീപിച്ചപ്പോഴേക്കും ആ പോരാളി വീരമൃത്യു വരിച്ചിരുന്നു. വീണ്ടും ഹാരിസ്(റ)നെയും ഇക്‌രിമ(റ)നെയും സമീപിച്ചപ്പോള്‍ അവരും ദാഹജലം കുടിക്കാതെ മരണപ്പെട്ടിരുന്നു. ആത്മാര്ത്ഥ്തയുടെയും പരസ്‌നേഹത്തിന്റെയും അനുപമ മാതൃകയായി ചരിത്രം ഈ വീരപുരുഷരെ അടയാളപ്പെടുത്തുന്നു.
(അല്‍ ഇസ്വാബ 2/496, അല്‍ മുസ്തദ്‌റക് 3/241, ദഹബി-താരീഖുല്‍ ഇസ്‌ലാം 1/380, സുവറുന്‍ മിന്‍ ഹയാതിസ്വഹാബ 117-126)

Exit mobile version