സമര്‍പ്പണത്തിന് തയ്യാറെടുക്കുക

ആറു പതിറ്റാണ്ടിന്റെ മുന്നേറ്റങ്ങള്‍ അടയാളപ്പെടുത്തി ഐതിഹാസികമായ അറുപതാം വാര്‍ഷികത്തിന് എസ് വൈ എസ് തയ്യാറെടുത്തു വരികയാണല്ലോ. ഇനി ആറു മാസക്കാലം നാടും നഗരവും ഒരു പോലെ വാര്‍ഷികാഘോഷ ലഹരിയിലായിരിക്കണം. അതിന് മതിയായ ആഭ്യന്തര സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. കര്‍മപദ്ധതികളുടെ ഗൈഡ് ഘടകങ്ങളിലേക്കും പ്രവര്‍ത്തകരിലേക്കും കൈമാറിയിട്ടുണ്ട്. ഗൈഡ് മാതൃകയാക്കി പ്രവര്‍ത്തന ഗോദയില്‍ നമുക്കിനി സമര്‍പ്പണത്തിന് തയ്യാറെടുക്കണം.

ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കാനും തെരുവിലിറക്കാനും ഒരു വാര്‍ഷിക സമ്മേളനത്തിന്റെ ആവശ്യമില്ല. സമൂഹം ആവശ്യപ്പെടുന്ന നിര്‍മാണാത്മക മുന്നേറ്റങ്ങളാണ് നടക്കേണ്ടത്. ധാര്‍മിക പരിവര്‍ത്തനത്തിനുള്ള സംഘടിത പ്രവര്‍ത്തനങ്ങളും സജ്ജീകരണങ്ങളും അനിവാര്യമാണ്. വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഒരുപോലെ ഇസ്ലാമിക സന്ദേശങ്ങള്‍ വെളിച്ചമേകണം. അതിനുള്ള പ്രബോധനമാണ് നമ്മുടെ ഏറ്റവും വലിയ ദൗത്യം. ഇതിലൂടെ ഇസ്ലാമിക ദര്‍ശനങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കപ്പെടണം.

ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ആദ്യം സജ്ജമാകേണ്ടത് അഭ്യന്തര രംഗത്താണ്. നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ തയ്യാറെടുക്കണം. യൂണിറ്റുവരെ എല്ലാതലങ്ങളിലും എക്സിക്യൂട്ടീവ് കൗണ്‍സിലുകള്‍ (ഇ.സി) നിലവില്‍ വന്നിട്ടുണ്ട്. ഇസി അംഗങ്ങള്‍ക്ക് സംസ്ഥാന, ജില്ലാതലങ്ങളില്‍ കോച്ചിംഗും പഠനവും നടന്നു. സപ്തംബര്‍ 10നു മുമ്പ് സോണ്‍ തല ഇസി കോച്ചിംഗിന് വേണ്ടിയുള്ള ശില്‍പശാല കൃത്യമായി തന്നെ നടക്കണം. യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍ ഇസി ഭാരവാഹികള്‍ ശില്‍പശാലയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. കര്‍മപദ്ധതികള്‍ നേരിട്ടു ഏറ്റെടുക്കണം.

സമര്‍പ്പണം കേന്പുകളിലൂടെ “സ്വഫ്വ”അംഗങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞു. അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തിനും പ്രസ്ഥാനത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള പ്രതിജ്ഞയോടെയാണ് സ്വഫ്വ അംഗങ്ങള്‍ കര്‍മവീഥിയില്‍ ഇറങ്ങുന്നത്. യൂണിറ്റ്, സര്‍ക്കിള്‍ തലങ്ങള്‍ പ്രഖ്യാപിച്ച പ്രചാരണ പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അതിന് സജീവമായി കര്‍മരംഗത്തിറങ്ങുക.

കാര്യദര്‍ശി

Exit mobile version