418+312 = കാക്കതൊള്ളായിരം

മാസങ്ങളായി മദ്യത്തില്‍ മുങ്ങിമറിയുകയാണ് കുടിക്കുന്നവരും അല്ലാത്തവരുമായ കേരള സമൂഹം. ഒടുവില്‍ രാഷ്ട്രീയസ്റ്റണ്ടായാലും മലക്കം മറിച്ചിലായാലും 418-നു പുറമെ 312 ബാറുകള്‍ കൂടി പൂട്ടി കേരളത്തെ മദ്യവിമുക്ത സുന്ദരതീരമാക്കാന്‍ ഗവണ്മെ2ന്റ്റ തീരുമാനിച്ചിരിക്കുന്നു! നല്ലകാര്യം തന്നെ. ഇനി കള്ളുകുടിക്കുന്ന ഒരുത്തനെ കാണാന്‍, തെരുവിലരങ്ങേറുന്ന മദ്യപ ഡാന്സുികളാസ്വദിക്കാന്‍ മാഹിപാലം കടക്കേണ്ടിവരുമെന്നുകരുതി മന:പ്രയാസം അനുഭവിക്കാന്‍ വരട്ടെ, അതൊക്കെയും സുലഭമായി ഇനിയുമിനിയും തുടരാന്‍ ഒരുതടസ്സവും ഗവണ്മെെന്റ്ി ഉണ്ടാക്കിയിട്ടില്ല. പഞ്ചനക്ഷത്രങ്ങള്ക്ക് വിലക്കുകളില്ല, ബീവറേജസ് കോര്പനറേഷന്റെ നിരവധി വിതരണകേന്ദ്രങ്ങള്‍ സുരക്ഷിതമായുണ്ട്, പഴയ കള്ളുഷാപ്പുകള്‍ ഹുങ്കാരത്തോടെ നിലനില്ക്കുുന്നുണ്ട്, മങ്കുര്ണിിയും ആനമയക്കിയും മൂലവെട്ടിയുമൊക്കെ പരന്നൊഴുകുന്നുമുണ്ട്. പിന്നെ 418+312 കൊണ്ടെന്തു പ്രയോജനമെന്നു ചോദിക്കരുത്. ആരാണ് അതിവിശുദ്ധരെന്ന് തീരുമാനമാവുകയെങ്കിലും ചെയ്തല്ലോ?
എന്തിലും പച്ചകാണുകയും അതൊക്കെയും പച്ചയായ വര്ഗീ യതയാണെന്ന് നൊമ്പരപ്പെടുകയും ചെയ്യുക ഈയിടെയായി പല സാമുദായിക നേതാക്കളെയും ബാധിച്ച ഒരു സൂക്കേടാണ്. തിരുവനന്തപുരം മൃഗശാലയില്‍ പുതുതായെത്തിയ അനാകോണ്ട പാമ്പിന്റെ കളര്‍ പച്ചയായതു പോലും പലര്‍ക്കും സഹിക്കാനായിട്ടില്ലത്രെ. പാവം പാമ്പ്, ഈ പുകിലൊക്കെ അറിഞ്ഞിരുന്നുവെങ്കില്‍ മോദിയുടെ നാട്ടിലേക്ക് പറക്കും മുമ്പ് ഒരു കാവിജാക്കറ്റെങ്കിലും വാങ്ങിയിടുമായിരുന്നു. കാരണമെന്തു രാഷ്ട്രീയ നാടകമായാലും അനന്തര ഫലം എത്ര ശൂന്യമാണെങ്കില്‍ തന്നെയും ചാണ്ടി സാര്ക്കാ റിന്റെ ബാറുപൂട്ടാനുള്ള നട്ടെല്ലുള്ള തീരുമാനം മനുഷ്യസ്നേഹികളൊക്കെയും സ്വാഗതം ചെയ്യുകയുണ്ടായി. തല്ലുകൊള്ളിഭാര്യമാരുടെ പ്രതിനിധികള്‍ മുഖ്യന് പൂച്ചെണ്ടുനല്കുഭക പോലും ചെയ്തു. എന്നിട്ടും പെരുന്നയില്‍ നിന്നൊരേമാന്റെ പ്രഖ്യാപനം വന്നതിങ്ങനെ : 80% ബാറുടമകള്‍ ഹിന്ദുക്കളാണ്, 19% ക്രൈസ്തവരും. അവരെ സാമ്പത്തികമായി തകര്ക്കാുനുള്ള ശ്രമമാണിത്. ഹൗ, വല്ലാത്തൊരു തലച്ചോറുതന്നെ. ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും എന്തിന് തമോഗര്ത്തന നിയമവുമൊക്കെ മുമ്പേ ഓരോരുത്തര്‍ കണ്ടുപിടിച്ചു കളഞ്ഞു അല്ലെങ്കില്‍ ഈ നായര്ജിമ അതൊന്നിച്ച് കണ്ടെത്തിയേനേ!
കാള പെറാന്‍ നില്ക്കു ന്നുവെന്ന് കേള്ക്കുെമ്പോഴേക്ക് നാവെടുക്കുന്ന വെള്ളാപ്പള്ളി സത്യത്തില്‍ ഇപ്പോഴാണ് ഒരു കാര്യം പറയുന്നത്: ചര്ച്ചു്കളിലെ കുര്ബാ‍ന വീഞ്ഞും നിരോധിക്കണം. വീഞ്ഞടി ശീലമായ ഏതൊക്കെയോ അച്ചന്മാിര്‍ മരണം വരെ വീഞ്ഞു വിടില്ലെന്ന് ഉടന്‍ തുറന്നടിച്ചു. അതു മദ്യമല്ലെങ്കില്‍ നിര്മാനണത്തിന് 30-ഓളം ലൈസന്സുുകള്‍ എന്തിനെന്ന് വീണ്ടും വെള്ളാപ്പള്ളി. സഭക്കാര്‍ യേശുവിനെ പോലെ വെള്ളം വീഞ്ഞാക്കി കുടിക്കട്ടേ എന്ന ഉപദേശവും. പാവം യേശു, കാനാവിലെ കല്യാണ വിരുന്നില്‍ ആറു കല്ഭ.രണി പച്ചവെള്ളം വീര്യമുള്ള വീഞ്ഞാക്കിയപ്പോള്‍ ഇത്തരമൊരു പുകിലുണ്ടാവുമെന്ന് വിചാരിച്ചു കാണില്ല.
സര്ക്കാ്റിന്റെ ആത്മാര്ത്ഥടതയാണ് ഇനി യാവശ്യം. ഇപ്പോള്‍ നടക്കുന്നത് വെറുമൊരു ഗെയ്മല്ലെങ്കില്‍ മദ്യം തളര്ത്താടത്ത ഒരു കേരളത്തെകുറിച്ച് രണ്ടുകാലില്‍ നടക്കുന്നവര്ക്കെ ങ്കിലും സ്വപ്നം കണ്ടുതുടങ്ങാം.

Exit mobile version