ഖുദ്സിലെ പോരാളി

സുല്‍ത്താന്‍സ്വലാഹുദ്ദീന്‍അയ്യൂബി(റ)യെ സംബന്ധിച്ചിടത്തോളം രണ്ടു വിശേഷണങ്ങള്‍ശ്രദ്ധേയം. ഒന്ന്, ഈജിപ്തിനെ റാഫിളീ സ്വാധീനത്തില്‍നിന്നു മോചിപ്പിച്ചത്. രണ്ട്, ഖുദ്സ് പട്ടണവും ഖുദ്സ് മസ്ജിദും മോചിപ്പിച്ചത്. അതിനാല്‍തന്നെ അദ്ദേഹം സുന്നത്തിന്റെ സ്ഥാപകനും ബൈതുല്‍മുഖദ്ദസിന്റെ മോചകനുമാണ്. ഇതുമൂലം ഇസ്‌ലാമിനും മുസ്ലിമിനും രക്ഷയും തുണയുമായി അദ്ദേഹം.

സ്വലാഹുദ്ദീന്‍എന്ന അപരനാമത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. അദ്ദേഹത്തിന്റെ മഹത്ത്വവും ജീവിതശൈലിയും അടുത്തറിഞ്ഞവര്‍അവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു ശദ്ദാദ് എന്ന പേരില്‍പ്രസിദ്ധനായ ഇസ്സുദ്ദീന്‍അബ്ദില്ലാഹില്‍ഹലബി(റ) എന്ന ബനാഹുദ്ദീനുബ്നു ശദ്ദാദ് പ്രമുഖ ചരിത്രകാരനും സ്വലാഹുദ്ദീന്‍അയ്യൂബിയുടെ കാലക്കാരനുമാണ്. അദ്ദേഹം സ്വലാഹുദ്ദീന്‍അയ്യൂബിയെ കുറിച്ചെഴുതിയ ഗ്രന്ഥത്തിന്റെ പേരുതന്നെ അന്നവാദിസ്സുല്‍ത്വാനിയ്യ വല്‍മഹാസിനില്‍യൂസുഫിയ്യ ഫീ മനാഖിബി സ്വുല്‍ത്വാന്‍സ്വലാഹുദ്ദീന്‍എന്നാണ്. ഭരണ സംബന്ധമായ അപൂര്‍വ വിവരണങ്ങളും യൂസുഫില്‍പ്രകടമായിരുന്ന ഗുണഗണങ്ങളും എന്നാണിതിന്റെ അര്‍ത്ഥം. സാധാരണ ഭരണാധികാരികളില്‍കാണപ്പെടാത്ത ഗുണങ്ങള്‍സ്വലാഹുദ്ദീനില്‍പ്രകടമായിരുന്നു എന്നു ചുരുക്കം. അതിശയോക്തിപരമല്ലാത്ത വിവരണമാണിത്. സ്വലാഹുദ്ദീന്റെ വഫാത്തിനു ശേഷം 57 വര്‍ഷം ജീവിച്ചിരുന്നതിനാല്‍സ്വുല്‍ത്വാനെ പ്രശംസിച്ച് കാര്യം നേടുന്നതിനു വേണ്ടി എഴുതപ്പെട്ടതല്ല പ്രസ്തുത ഗ്രന്ഥമെന്ന് വ്യക്തം.

മറ്റൊരു സമകാലികനാണ് ഇബ്നുല്‍ഇമാദില്‍ഇസ്ബഹാനി(റ). അദ്ദേഹം അല്‍ബര്‍ലെശ്ശാഖി വല്‍ഫത്ഹുല്‍ഖുദ്സി എന്ന പേരിലും ഗ്രന്ഥമെഴുതിയിട്ടുണ്ട്. ഇമാം നവവി(റ)യുടെ ഗുരുനാഥനായ ഇമാം അബുല്‍ഖാസിം ശിഹാബുദ്ദീന്‍അബുശാമ അല്‍മഖ്ദിസി(റ)യുടെ ഒരു ചെറിയ ഗ്രന്ഥമാണ് അല്‍ഉയൂനുര്‍റൗളതയ്നി ഫീ അഖ്ബാരി നൂരിയ്യത്തി വസ്വലാഹിയ്യ. നൂറുദ്ദീന്‍സങ്കിയുടെയും സ്വലാഹുദ്ദീന്‍അയ്യൂബിയുടെയും കാലഘട്ടത്തെ പുരസ്കരിച്ചുള്ള ചരിത്ര വിവരണമാണിത്. പൂവനം എന്നാണ് അദ്ദേഹം ഓരോ ഭരണകൂടത്തെയും വിശേഷിപ്പിച്ചത്. അതിന്റെ ആമുഖത്തില്‍ഇവര്‍രണ്ടുപേരെയും തെരഞ്ഞെടുത്തതിന്റെ ന്യായം വിവരിക്കുന്നുണ്ട്.

ഉമര്‍ബിന്‍ഖത്വാബ്, ഉമര്‍ബിന്‍അബ്ദില്‍അസീസ്(റ) എന്നീ രണ്ടു മഹാന്മാരായ ഖലീഫമാര്‍ക്ക് ശേഷം അവരെപ്പോലെ മാതൃകായോഗ്യരായ ഭരണാധികാരികളായിരുന്നു നൂറുദ്ദീന്‍, സ്വലാഹുദ്ദീന്‍എന്നിവര്‍. അതിനാല്‍ഭാവി ഭരണാധികാരികള്‍ക്ക് മാതൃകയായവരെ ലോകത്തിന് സമര്‍പ്പിക്കുകയാണ് ഗ്രന്ഥരചനയുടെ പ്രധാന ലക്ഷ്യം. ഇരുവരും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ചെയ്ത സേവനത്തെയും വിജ്ഞാനത്തെയും സംസ്കാരത്തെയും അവര്‍സംരക്ഷിച്ച വിധവും പാരസ്പര്യവും അബൂശാമ(റ) പറഞ്ഞിട്ടുണ്ട്. സ്വലാഹുദ്ദീന്‍വഫാത്തായി പത്തുവര്‍ഷം കഴിഞ്ഞാണ് അബൂശാമ(റ) ജനിക്കുന്നതെന്നതിനാല്‍രാജപ്രീതി ഇവിടെയും ലക്ഷ്യമല്ല.

വിദ്യാഭ്യാസം

പ്രാഥമിക പഠനം നാട്ടില്‍നിന്നാണു നേടിയത്. കുടുംബ പശ്ചാത്തലവും ജീവിത സാഹചര്യവും അതിനനുകൂലവുമായിരുന്നു. ചെറുപ്പത്തില്‍തന്നെ ഖുര്‍ആന്‍മനഃപാഠമാക്കി. അലക്സാണ്ട്രിയ കേന്ദ്രീകരിച്ച് വൈജ്ഞാനിക സേവനം നിര്‍വഹിച്ചിരുന്ന ഹാഫിള് അബൂത്വാഹിര്‍അഹ്മദുസ്സലഫി അല്‍ഇസ്ബഹാനി എന്ന ഹദീസ് പണ്ഡിതനില്‍നിന്നും ശൈഖ് ഖുതുബുദ്ദീനിനെ സാജൂരി, അബൂ ത്വാഹിറുബ്നു ഔഫില്‍മാലികി, അബ്ദുല്ലാഹിബ്നു ബര്‍ദീ അന്നഹ്വീ തുടങ്ങിയവരില്‍നിന്നും സ്വലാഹുദ്ദീന്‍ഹദീസ് പഠിച്ചു എന്ന് ഇമാം സുബ്കി(റ) ത്വബഖാതില്‍പറയുന്നുണ്ട്. അവരുമായുള്ള ബന്ധം പിന്നെയും തുടര്‍ന്നിരുന്നു. സ്വലാഹുദ്ദീന്‍ഫഖീഹായിരുന്നു. ഖുര്‍ആനിനു പുറമെ കര്‍മശാസ്ത്ര ഗ്രന്ഥമായ തന്‍ബീഹും മറ്റും മനഃപാഠമാക്കിയിരുന്നു എന്നും സുബ്കി ഇമാം എഴുതിയിട്ടുണ്ട്.

നൂറുദ്ദീന്‍സങ്കിയുടെ കാലത്ത് വിവിധ ഭാഗങ്ങളില്‍നിന്നും ഡമസ്കസിലേക്ക് പണ്ഡിതന്മാര്‍എത്തിച്ചേരുകയും അവിടത്തെ പള്ളികളും മതകലാലയങ്ങളും കേന്ദ്രീകരിച്ച് ദര്‍സ് നടത്തുകയും ചെയ്തിരുന്നു. അതിനാല്‍തിരക്കുപിടിച്ച ജീവിതത്തിലേക്ക് കടക്കുന്നതിനു മു് തന്നെ അവരില്‍പലരില്‍നിന്നും വിജ്ഞാനം നുകരാന്‍സ്വലാഹുദ്ദീനു കഴിഞ്ഞു. ഡമസ്കസിലെ പ്രസിദ്ധമായ ജാമിഅ അമവിയ്യയില്‍ദര്‍സ് നടത്തിയിരുന്ന പ്രഗത്ഭ പണ്ഡിതനും ശാഫിഈ കര്‍മശാസ്ത്ര വിശാരദനുമായിരുന്ന ഇബ്നു അബീ അസ്വ്റൂന്‍എന്നറിയപ്പെടുന്ന അശ്ശൈഖുല്‍ഇമാം ഖാളില്‍ഖുളാത്ത് ശറഫുദ്ദീന്‍അബൂ സഈദിത്തമീമി(റ)യുടെ ദര്‍സില്‍സംബന്ധിച്ച് വിജ്ഞാനം നുകരാന്‍സ്വലാഹുദ്ദീന് ഭാഗ്യമുണ്ടായി. പിന്നീട് ഇദ്ദേഹം സ്വലാഹുദ്ദീന്റെ മതകാര്യ ഉപദേഷ്ടാവാകുകയും സുപ്രധാന കാര്യങ്ങളില്‍നയതന്ത്ര പ്രതിനിധിയായി നിയോഗിക്കപ്പെടുകയും ചെയ്തു. മുഖ്യ ഖാളിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വലാഹുദ്ദീന്‍അദ്ദേഹത്തെ തന്റെ ഗുരുവെന്ന നിലയില്‍ഏറെ ആദരിച്ചിരുന്നു.

ഭക്തിയും ഇബാദത്തും

സല്‍കര്‍മനിഷ്ഠയും ഇബാദത്തിലുള്ള കണിശതയും അന്ത്യം വരെ സ്വലാഹുദ്ദീന്‍നിലനിര്‍ത്തി. സുന്നി അഖീദയായിരുന്നു ആദര്‍ശം. ഖുതുബുന്നൈസാബൂരി(റ) എന്ന തന്റെ ഗുരുവര്യനെ കൊണ്ട് അഖീദ വിവരിക്കുന്ന ഗ്രന്ഥം തന്നെ രചിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തിരുന്നു. സ്വന്തം മക്കളെ കൊണ്ട് ആ കാവ്യം മനഃപാഠമാക്കി ചൊല്ലിപ്പിച്ചിരുന്നു.

ഫര്‍ള് നിസ്കാരങ്ങള്‍ ജമാഅത്തായി തന്നെ നിര്‍വഹിച്ചു. പള്ളിയില്‍പോകാനാവാത്തവിധം രോഗബാധിതനായപ്പോള്‍ഇമാമായി ഒരാളെ നിയമിച്ചു. റവാതിബ് സുന്നത്തുകള്‍മുടക്കിയിരുന്നില്ല. രാത്രി നിസ്കാരങ്ങളിലും ശ്രദ്ധിച്ചു. ജീവിതാന്ത്യത്തില്‍മൂന്നു ദിവസങ്ങളോളം ഓര്‍മശേഷി നഷ്ടപ്പെട്ടപ്പോള്‍മാത്രമാണ് നിസ്കാരം മുടങ്ങിയത്. ബോധമില്ലാത്തപ്പോള്‍നിസ്കാരം നിര്‍ബന്ധവുമില്ലല്ലോ. രോഗാവസ്ഥയിലും നിന്നുതന്നെയാണ് നിസ്കാരം നിര്‍വഹിച്ചത്. യാത്രയില്‍സമയമായാല്‍വാഹനമിറങ്ങി നിസ്കരിച്ചതിനു ശേഷം യാത്ര തുടരും.

റമളാന്‍മാസത്തില്‍ഏതാനും നോുകള്‍രോഗംമൂലം അദ്ദേഹത്തിന് ഖളാആയി. തന്റെ മരണം മുന്നില്‍കണ്ടെന്നപോലെ അവസാന വര്‍ഷത്തില്‍പരിശുദ്ധമായ ഖുദ്സില്‍വെച്ചാണ് അവ നോറ്റുവീട്ടിയത്. ചികിത്സകര്‍ആവശ്യപ്പെട്ടിട്ടും അദ്ദേഹം നോ് മുറിക്കാനും ഒഴിവാക്കാനും തയ്യാറായില്ല. നോ് ബാക്കി വെച്ച് മരണപ്പെടരുത് എന്ന നിര്‍ബന്ധ ബുദ്ധിയായിരുന്നു. യുദ്ധവും ഭരണ തിരക്കുകളും കാരണം ഹജ്ജ് നിര്‍വഹിക്കാന്‍സാധിച്ചിരുന്നില്ല. അവസാന വര്‍ഷം എല്ലാം തയ്യാറാക്കിയെങ്കിലും വിധി മറ്റൊന്നായിരുന്നു.

ഉദാരത

സകാത്തിനു പര്യാപ്തമായ സത്തില്ലാതിരുന്നതിനാല്‍നിര്‍ബന്ധദാനത്തിന് അദ്ദേഹം ബാധ്യസ്ഥനായിരുന്നില്ല. എങ്കിലും തനിക്ക് ലഭിക്കുന്ന സാദ്യമെല്ലാം സ്വദഖ ചെയ്യുമായിരുന്നു. പണ്ഡിതര്‍ക്കും മതവിദ്യാര്‍ത്ഥികള്‍ക്കും ഇക്കാര്യത്തില്‍മുന്‍ഗണന നല്‍കി. ലഭിച്ച സഹായാപേക്ഷകള്‍അപേക്ഷകര്‍പ്രതീക്ഷിച്ചതിലും ഭംഗിയായി പൂര്‍ത്തീകരിക്കും. ഖജനാവില്‍സ്വത്ത് കുന്നുകൂട്ടാതെ ആവശ്യക്കാര്‍ക്ക് യഥാസമയം വിതരണം ചെയ്യാനായിരുന്നു തിടുക്കം കാണിച്ചത്. സഹായത്തിനപേക്ഷിച്ചവര്‍നിരാശപ്പെടരുതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഇങ്ങനെ ചെലവഴിച്ചതുമൂലം സാദ്യം മിച്ചം വെക്കാനുണ്ടായിരുന്നില്ല.

ഒരിക്കല്‍അദ്ദേഹത്തിനെതിരെ ഒരാള്‍ഖാളി ഇബ്നു ശദ്ദാദിന്റെ മുന്നില്‍ഒരു പരാതി ഉന്നയിച്ചു. സുല്‍ത്വാന്‍തന്റെ ചില മുതലുകള്‍തട്ടിയെടുത്തിട്ടുണ്ടെന്നായിരുന്നു പരാതി. ഖാളി കേസന്വേഷിക്കുകയും തെളിവുകള്‍പരിശോധിക്കുകയും ചെയ്തപ്പോള്‍പരാതി വ്യാജമാണെന്ന് ബോധ്യമായി. പരാതിക്കാധാരമായ തെളിവുകള്‍സ്ഥാപിക്കുന്നതില്‍അന്യായക്കാരന്‍പരാജയപ്പെടുകയും ചെയ്തു. അങ്ങനെ അയാള്‍നിരാശനായി കോടതിയില്‍നിന്ന് പിരിഞ്ഞുപോകുോള്‍ആ വ്യാജ പരാതിക്കാരന് വസ്ത്രവും പണവും നല്‍കാന്‍സുല്‍ത്വാന്‍നിര്‍ദേശിച്ചു.

തീര്‍ത്തും നിസ്വനായായിരുന്നു സ്വലാഹുദ്ദീന്റെ വിയോഗം. നാല്‍പത്തിയേഴ് ദിര്‍ഹം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മരണ സമയത്ത് ഖജനാവിലുണ്ടായിരുന്നത്. വീടോ സ്ഥലമോ പോലും സ്വന്തമായി ഉണ്ടായിരുന്നില്ല. മരണാനന്തരം അദ്ദേഹത്തിന്റെ പേരില്‍വലിയ സംഖ്യ ദാനം ചെയ്തത് സഹോദരി സിത്തുശ്ശാം എന്ന മഹതിയാണ്.

ഖുര്‍ആനും ഹദീസും

ഹാഫിളായിരിക്കെ തന്നെ നന്നായി ഓതാനറിയുന്നവരില്‍നിന്ന് ഖുര്‍ആന്‍ഓതിക്കേള്‍ക്കാന്‍അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. രാത്രികളില്‍അത്തരമാളുകളെ വരുത്തി നാല് ജുസ്ഉകള്‍വരെ ഇങ്ങനെ ഓതിക്കേള്‍ക്കും. രാജസദസ്സില്‍അല്‍പം ഖുര്‍ആന്‍പാരായണം ചെയ്താണ് നടപടി ക്രമങ്ങള്‍ആരംഭിച്ചിരുന്നത്. ഒരിക്കല്‍സവാരിക്കിടയില്‍മനോഹരമായ ഖുര്‍ആന്‍പാരായണം കേള്‍ക്കാനിടയായി. ഒരു ബാലന്‍പിതാവിന്റെ മുന്നില്‍വെച്ച് ഖുര്‍ആന്‍പാരായണം ചെയ്യുകയായിരുന്നു. സുല്‍ത്വാന്‍ആ കുട്ടിയെ ആദരിക്കുകയും തന്റെ കൂടെയിരുത്തി ഭക്ഷണം നല്‍കുകയും പിതാവിന് കുറച്ച് ഭൂമി നല്‍കുകയുമുണ്ടായി.

വെറുതെ ഖുര്‍ആന്‍കേള്‍ക്കുകയായിരുന്നില്ല. ഖുര്‍ആന്‍പാരായണം വിശ്വാസിയില്‍ചലനമുണ്ടാക്കുമെന്ന് കാണിക്കുകയായിരുന്നു. അതിന്റെ ഉദാഹരണമാണ്, ഖുര്‍ആന്‍പാരായണം കേള്‍ക്കുോള്‍അദ്ദേഹത്തിന്റെ ഹൃദയത്തില്‍ഇലാഹീഭയം ശക്തമാവുകയും കണ്ണില്‍നിന്നു അശ്രുക്കള്‍ധാരധാരയായി ഒഴുകുകയും ചെയ്യുന്നത്. അന്ത്യസമയത്ത് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നത് പ്രസിദ്ധ ഹദീസ് പണ്ഡിതനും ഖുര്‍ആന്‍പാരായണ വിദഗ്ധനുമായിരുന്ന അബൂജഅ്ഫരില്‍ഖുര്‍തുബി(റ) ആയിരുന്നു. സുല്‍ത്വാന് രോഗം മൂര്‍ഛിച്ച് ബോധം നഷ്ടപ്പെട്ട സമയം. രോഗശയ്യയിലിരുന്ന് ഖുര്‍തുബി ഖുര്‍ആന്‍പാരായണം ചെയ്തുകൊണ്ടിരിക്കെ സൂറതുല്‍ഹശ്റിലെ “അവനല്ലാഹുവാണ് അവനല്ലാതെ ഒരു ഇലാഹുമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍’ എന്ന 22ാം സൂക്തം പാരായണം ചെയ്തപ്പോള്‍സ്വലാഹുദ്ദീന്‍അബോധാവസ്ഥയില്‍തന്നെ “സ്വഹീഹുല്‍’ (അതേ, ശരിതന്നെയാണത്) എന്നു പറഞ്ഞു. പാരായണം തുടര്‍ന്നു. മരണാസന്നനായ ആളുടെ അടുത്ത് പാരായണം ചെയ്യേണ്ട സൂറത്തുര്‍റഅ്ദിലെ 30ാമത്തെ, “അവനല്ലാതെ ഇലാഹില്ല; അവന് മേല്‍ഞാന്‍ഭരമേല്‍പ്പിക്കുന്നു’ എന്ന സൂക്തമെത്തിയപ്പോള്‍പുഞ്ചിരിച്ച് മുഖം പ്രസന്നമായി അന്ത്യശ്വാസം വലിച്ചു. ഖുര്‍ആനുമായുള്ള സുല്‍ത്താന്റെ ബന്ധത്തിന്റെ അംഗീകാരവും സ്വീകാര്യതയുമായി അത്.

ഹദീസ് പഠിക്കുകയും ഹൃദിസ്ഥമാക്കുകയും അതു പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നു സുല്‍ത്വാന്‍. ഹദീസ് ശേഖരിച്ച് പാരായണം ചെയ്ത് ആശയങ്ങള്‍മനനം ചെയ്ത് കരയാറുണ്ടായിരുന്നു. ഇബ്നു ശദ്ദാദ് പറയുന്നു. സുല്‍ത്വാന്‍എന്നെ വിളിച്ച് ഹദീസ് വായിച്ചു കേള്‍പ്പിക്കാനാവശ്യപ്പെടുമായിരുന്നു. ഏതെങ്കിലും ഒരു ഹദീസിനെക്കുറിച്ച് പുതുതായി വിവരം ലഭിച്ചാല്‍, അവരില്‍നിന്ന് അത് നേരിട്ട് കേള്‍ക്കാന്‍സംവിധാനമൊരുക്കും. ഹദീസ് സദസ്സില്‍കുടുംബാംഗങ്ങളെയും ഇരുത്തും. ഗുരുവര്യരുടെ അടുത്തേക്ക് ഹദീസ് കേള്‍ക്കാന്‍പോവുകയും ചെയ്യും. അദ്ദേഹത്തില്‍നിന്ന് യൂനുസ്ബ്നുല്‍ഫാറഖി, അല്‍ഇമാദുല്‍കാത്തിബ് തുടങ്ങിയവര്‍ഹദീസ് ഉദ്ധരിച്ചിട്ടുമുണ്ട്.

നിസ്തുല സംഭാവനകള്‍

വിജയങ്ങള്‍മാത്രമായിരുന്നില്ല സുല്‍ത്വാന്‍സ്വലാഹുദ്ദീന്‍സമൂഹത്തിനു സമ്മാനിച്ചത്. ബിദ്അത്തിന്റെ കേന്ദ്രമായ ഒരു ഭരണം സുന്നിവല്‍കരിച്ച് ആ മേഖലയെത്തന്നെ ആദര്‍ശപരമായി സംരക്ഷിക്കുകയും വിജ്ഞാന വിതരണത്തിനും ഇസ്‌ലാമിക പ്രബോധനത്തിനും ഏറെ സംഭാവനകളര്‍പ്പിക്കുകയും ചെയ്തു. പണ്ഡിതന്മാര്‍ക്ക് ദര്‍സിനായി വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തി. ശരിയായ അഖീദ പഠിപ്പിക്കുന്നതിന് ഉപരിസൂചിപ്പിച്ച “അല്‍അഖീദതുല്‍യൂസുഫിയ്യ’ തയ്യാറാക്കിച്ചു.

വിദ്യാഭ്യാസത്തിനു വിപുലമായ സൗകര്യങ്ങളാണ് അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നത്. ഏതൊരു കുട്ടിക്കും പ്രാപിക്കാവുന്നവിധം പള്ളികളിലും പ്രത്യേക പാഠശാലകളിലും വിദ്യാഭ്യാസ സൗകര്യം രാജ്യത്തു വ്യാപകമാക്കി. ഡമസ്കസിനെ ജ്ഞാനികളുടെ പട്ടണമാക്കി മാറ്റി. കര്‍മശാസ്ത്ര മദ്ഹബുകള്‍ക്ക് വെവ്വേറെ പാഠശാലകള്‍നിര്‍മിച്ചു. അവയുടെ നടത്തിപ്പിനാവശ്യമായ വരുമാന മാര്‍ഗമായി വഖ്ഫുകളും നിശ്ചയിച്ചു. മദ്റസതുസ്സുയൂഫിയ്യ, മദ്റസതുസ്വലാഹിയ്യ, മദ്റസതുല്‍ഖുദ്സ് എന്നിവ അതില്‍പ്രശസ്ത സ്ഥാപനങ്ങളാണ്. പാഠശാലകളില്‍അധ്യാപകരായി പ്രമുഖരെ തന്നെ നിയമിച്ചു. മുദരിസുമാര്‍ക്ക് പുറമെ മുഈദ് എന്ന തസ്തികയുണ്ടാക്കി നിയമനം നടത്തി. കുട്ടികള്‍ക്ക് പാഠം ആവര്‍ത്തിച്ച് ഓതിക്കൊടുക്കലായിരുന്നു ഇവരുടെ ജോലി. കൂടുതല്‍ആവര്‍ത്തനം ആവശ്യമുള്ളവര്‍ക്ക് അതും ലഭ്യമായിരുന്നു.

സാത്തിക, സാമൂഹിക, ഭരണ രംഗങ്ങളിലും അനിവാര്യവും ഗുണപരവുമായ മാറ്റങ്ങള്‍സുല്‍ത്താന്‍വരുത്തി. നീതിനിര്‍വഹണത്തിലും നിയമപാലനത്തിലും ക്രമസമാധാനത്തിലും ഏറെ ശ്രദ്ധിച്ചു. അങ്ങനെ ഗുണസൂര്‍ണ ഭരണാധികാരിയായി അല്‍മലികുന്നാസ്വിറു ലി ദീനില്ലാഹി (അല്ലാഹുവിന്റെ ദീനിന്റെ സഹായിയായ സാരഥി) യായി അദ്ദേഹം.

ഈജിപ്തില്‍വര്‍ഷവും സിറിയയില്‍വര്‍ഷവുമാണ് അദ്ദേഹം ഭരണം നടത്തിയത്. 14ാം വയസ്സില്‍വിവാഹിതനായ അദ്ദേഹത്തിന് 17 ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. അവരില്‍പലരും പില്‍ക്കാലത്ത് പല പ്രദേശങ്ങളിലും ഭരണച്ചുമതലയേല്‍ക്കുകയുണ്ടായി.

മുഷ്താഖ് അഹ്മദ്

Exit mobile version