സ്വലാഹുദ്ദീന്‍അയ്യൂബിയുടെ വിപ്ലവ ജീവിതം ഇസ്്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. മെസോപൊട്ടോമിയയിലെ (ഇന്നത്തെ ഇറാഖ്) തിക്രിതില്‍ ജനിച്ച അദ്ദേഹം ആദര്‍ശ പോരാട്ട രംഗത്ത് ലോകജനതക്ക് ഉദാത്തമാതൃകയാണ്. കുരിശുയുദ്ധത്തില്‍അതുല്യമായ പ്രകടനം കാഴ്ച്ചവെച്ചത് കൊണ്ട്തന്നെ, സ്വലാഹുദ്ദീന്‍അയ്യൂബിയുടെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും ഓറിയന്‍റലിസ്റ്റ് എഴുത്തുകാര്‍വിശദമായ പഠനങ്ങള്‍പുറത്ത്കൊണ്ട് വന്നിട്ടുണ്ട്.
1977ല്‍യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക് പ്രസ് പ്രസിദ്ധീകരിച്ച സ്റ്റീഫന്‍ഹംഫ്റേയുടെയും സലാദിന്‍ടു മംഗോള്‍സ്: ദി അയ്യൂബിദ്സ് ഓഫ് ഡമസ്കസ്, 1969ല്‍യൂണിവേഴ്സിറ്റി ഓഫ് വിസ്കോന്‍സില്‍പുറത്തിറക്കിയ എ.ആര്‍ഗിബ്ബിന്റെ ദി റൈസ് ഓഫ് സലാദിന്‍ഇന്‍എ ഹിസ്റ്ററി ഓഫ് ദി ക്രൂസേഡ്, ലയണ്‍സും ജാക്സണും ചേര്‍ന്ന് എഴുതി 1982ല്‍പ്രസിദ്ധീകരിച്ച ‘ ദി ലൈഫ് ഓഫ് സലാദീന്‍’ തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങള്‍സ്വലാഹുദ്ദീന്‍അയ്യൂബിയുടെ ജീവിതത്തെ നിക്ഷ്പക്ഷതയോടെ പടിഞ്ഞാറിന് മുില്‍അവതരിപ്പിക്കുകയുണ്ടായി. തല്‍ഫലമായി അയ്യൂബിയുടെ വിപ്ലവജീവിതത്തിന് കൂടുതല്‍വ്യാഖ്യാനവും പഠനങ്ങളും അക്കാദമികരംഗത്ത് നടന്നു. വിവിധ സര്‍വകലാശാലകളിലെ ചരിത്രം, ഇസ്‌ലാമിക് സ്റ്റഡീസ്, തിയോളജി, യുദ്ധ പഠനങ്ങള്‍തുടങ്ങിയ വകുപ്പുകളില്‍സ്വലാഹുദ്ദീന്‍അയ്യൂബിയുടെ ജീവിതം കേന്ദ്രീകരിച്ചുള്ള ഗവേഷണ പഠനങ്ങള്‍നടക്കുകയുണ്ടായി. അതേസമയം, ഇസ്്ലാമിക ചരിത്രത്തിലെ ഈ തിളങ്ങുന്ന അധ്യായം വികലമാക്കാന്‍ലക്ഷ്യമിട്ടുള്ള രചനകളും പിറവിയെടുത്തു. ഒരുപക്ഷേ, ഇത്തരം വിമര്‍ശന കൃതികളാണ് വളരെ കൂടുതലായുള്ളത്.
റിലെ സ്മിത്ത്, ജോനാഥന്‍എന്നിവര്‍ചേര്‍ന്നെഴുതിയ ‘ ദി ക്രൂസാഡ്സ് : ക്രിസ്ത്യാനിറ്റി ആന്‍റ് ഇസ്‌ലാം'(2008), ഹോളി വാരിയര്‍, ജോനാഥന്‍ഫിലിപ്സ് എന്നിവര്‍തയ്യാറാക്കിയ എ മോഡല്‍ഹിസ്റ്ററി ഓഫ് ക്രൂസാഡ്സ്(2009), ഡേവിഡ് നികോല എഴുതിയ സലാദിന്‍: ദി ബാക് ഗ്രൗണ്ട്സ്, സ്ട്രാറ്റജീസ് ആന്‍റ് ബാറ്റല്‍ഫീല്‍ഡ് എക്സ്പീരിയന്‍സസ് (2011) തുടങ്ങിയ പഠനങ്ങള്‍ഏറ്റവും ഒടുവിലായി പുറത്തുവന്ന വിമര്‍ശന കൃതികളാണ്. 1982ല്‍പ്രസിദ്ധീകരിച്ച ദി പൊളിറ്റിക്സ് ഓഫ് ഹോളി വാര്‍(എം.സി ജാക്സണ്‍), 1953ല്‍കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച സ്റ്റഡീസ് ഇന്‍കൊക്കേഷ്യന്‍ഹിസ്റ്ററി (വ്ളാഡിമര്‍മിനോസ്കി), 1906ല്‍പുറത്തിറങ്ങിയ ‘സലാദിന്‍ആന്‍റ് ദി ഫാള്‍ഓഫ് കിംഗ്ഡം ഓഫ് ജറുസലം'(സ്റ്റാന്‍ലി ലാന്‍പൂള്‍) തുടങ്ങിയ കൃതികളുടെ തുടര്‍ച്ചയായാണ് അടുത്തിടെ ഇറങ്ങുന്ന വിമര്‍ശന രചനകള്‍.
അതേസമയം, സ്വലാഹുദ്ദീന്‍അയ്യൂബിയുടെ ജീവചരിത്രം അക്കാദമികചരിത്ര ചര്‍ച്ചകളില്‍കൂടുതല്‍ജനകീയമാക്കിയതില്‍ഓറിയന്‍റലിസ്റ്റ് രചനകള്‍ക്ക് വലിയ പങ്കുണ്ട്. കുരിശുയുദ്ധത്തെക്കുറിച്ചും ഇസ്്ലാമിക ചരിത്രത്തെക്കുറിച്ചുമുള്ള ഏതൊരു ഗവേഷണവും സ്വലാഹുദ്ദീന്‍അയ്യൂബിയുടെ ജീവിതത്തിലൂടെ വിശദമായ പഠനം നടത്താതെ അപൂര്‍ണമാവുമെന്ന നിലയിലേക്ക് അക്കാദമിക വിദഗ്ധരെയും ഗവേഷകരെയും കൊണ്ടെത്തിച്ചത് പടിഞ്ഞാറ് നിന്ന് പ്രസിദ്ധീകരിച്ച പഠനങ്ങളാണ്.
ഓറിയന്‍റലിസ്റ്റ് രചനകളിലെ ‘സലാദിന്‍’ 1138ല്‍ജനിച്ച്, ഈജിപ്തും സിറിയയുമടങ്ങുന്ന അയ്യൂബി രാജവംശത്തിന്റെ സ്ഥാപകനാണ്. കുര്‍ദ് വംശ പരരയിലെ മുസ്്ലിമായ സ്വലാഹുദ്ദീന്‍അയ്യൂബി യൂറോപ്യന്‍കുരിശു യുദ്ധത്തിനെതിരെ മുസ്്ലിംകളെ നയിച്ച പടനായകനാണ്. ഭരണാധികാരത്തിന്റെ സുവര്‍ണകാലഘട്ടത്തില്‍ഈജിപ്ത്, സിറിയ, മെസോപ്പൊട്ടോമിയ, ഹിജാസ്, യമന്‍, വടക്കന്‍ആഫ്രിക്കയിലെ ഭാഗങ്ങള്‍എന്നിവ അടങ്ങുന്ന വിശാലമായ സാമ്രാജ്യത്തിന്റെ അധികാരിയായിരുന്നു അദ്ദേഹം.
കുരിശുയുദ്ധത്തിലെ ഗംഭീര വിജയത്തിനുശേഷം സ്വലാഹുദ്ദീന്‍അയ്യൂബിയുടെ മുന്‍പില്‍നിരവധി അവസരങ്ങളാണ് വന്നുചേര്‍ന്നത്. 1169ല്‍അമ്മാവന്‍ഷിര്‍കൂഹ് മരിച്ചപ്പോള്‍ഫാത്വിമി ഭരണകൂടത്തിന്റെ ഖലീഫ അല്‍ആളിദ് വസീറായി നിയമിച്ചത് അയ്യൂബിയെയായിരുന്നു. ഒരു ശിയാ നേതാവ് ഭരിക്കുന്ന രാഷ്ട്രത്തില്‍ഒരു സുന്നി നേതാവ് ഭരണമേല്‍ക്കുന്ന അപൂര്‍വതകളില്‍ഒന്നായിരുന്നു അത്.
ധൂര്‍ത്തും ആഡംബരവും ഭരണാധികാരിയുടെ നിര്‍ബന്ധബാധ്യതയെന്നോണം അങ്ങേയറ്റം പ്രാപിച്ച ഒരു കാലത്ത് വിരക്തിയുടെയും ലാളിത്യത്തിന്റെയും ജീവിതമായിരുന്നു സ്വലാഹുദ്ദീന്‍(റ) നയിച്ചത്. രാജാക്കന്മാരുടെ അനാവശ്യപ്രൗഢിയും ഗാംഭീര്യവും വെടിഞ്ഞ അദ്ദേഹം യഥാര്‍ത്ഥ ജനസേവകനായി ഭരണം നടത്തി. ഇങ്ങോട്ട് യുദ്ധം ചെയ്തവരോടല്ലാതെ വിശ്വാസത്തിന്റെ പേരില്‍ആരോടും അദ്ദേഹം അതിക്രമം കാണിച്ചില്ല. അഥവാ, അഭിമാനകരമായി നിലനില്‍ക്കാന്‍വേണ്ടി മാത്രം ചെറുത്തുനിന്നു. ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തില്‍കൈകടത്തിയില്ല. അതില്‍ബലാല്‍ക്കാരമോ സമ്മര്‍ദമോ നടത്തിയില്ല. കൊലയും രക്തച്ചൊരിച്ചിലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. വിജയം നേടിയാല്‍പിന്നെ കരുണയും ദയയും കാണിക്കും. ബന്ധനസ്ഥരെ വിട്ടയക്കും. അവരോട് വിട്ടുവീഴ്ച്ച കാണിക്കും. ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവങ്ങള്‍. മറിച്ച് യൂറോപ്പില്‍പ്രചരിപ്പിക്കപ്പെടുന്നതു പോലെ കഠിന മര്‍ദകനും രക്തദാഹിയുമായിരുന്നില്ല അദ്ദേഹം.
ആധുനിക ഇസ്്ലാമിക ചരിത്രത്തില്‍ഹിത്വീന്‍യുദ്ധത്തിന് വലിയ പ്രധാന്യമുണ്ട്. നൂറ്റാണ്ടുകള്‍മുസ്്ലിംകള്‍ക്ക് സാധിക്കാതെ പോയ ഖുദ്സ് വിമോചനം സ്വലാഹുദ്ദീന്‍(റ)വിന്റെ നേതൃത്വത്തില്‍സാധ്യമാക്കിയത് ഈ യുദ്ധത്തിലൂടെയായിരുന്നു. പന്ത്രണ്ടായിരം പടയാളികള്‍മാത്രമേ ആ ദിവസം സ്വലാഹുദ്ദീന്‍അയ്യൂബി(റ)വിന്റെ കൂടെയുണ്ടായിരുന്നുള്ളൂ. ശത്രുപക്ഷത്താവട്ടെ 63000 കുരിശ് പോരാളികളും. എങ്കിലും നിര്‍ണായകമായ സംഘട്ടനത്തില്‍അവരെ നേരിടുന്നതില്‍നിന്ന് സ്വലാഹുദ്ദീന്‍(റ)വിനെ അംഗബലക്കുറവ് പിന്തിരിപ്പിക്കുകയുണ്ടായില്ല. രാത്രിയായിരുന്നു ഇരു സൈന്യങ്ങളും ഹിത്വീനില്‍സന്ധിച്ചത്. അതിനാല്‍അടുത്ത ദിവസം പ്രഭാതത്തില്‍യുദ്ധം തുടങ്ങി. ഹിജ്റ 583 റബീഉല്‍അവ്വല്‍വെള്ളിയാഴ്ച്ച (ക്രിസ്താബ്ദം 1187 ജൂലൈ)യായിരുന്നു അത്. രസ്വലാഹുദ്ദീന്‍അയ്യൂബി(റ)വിന്റെ യുദ്ധ തന്ത്രങ്ങളും മുസ്്ലിം പോരാളികളുടെ ശക്തമായ പോരാട്ട വീര്യവും ശത്രുക്കളുടെ മനോദാര്‍ഢ്യത പാടെ തകര്‍ത്തു. മുസ്്ലിം സൈന്യം ഏര്‍പ്പെടുത്തിയ ഉപരോധവും അവരെ തളര്‍ത്തി. യുദ്ധാവസാനം ക്രിസ്ത്യന്‍രാജാവിന്റെ തും അതിനു സംരക്ഷണമൊരുക്കി ജീവമരണ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന കുറച്ച് സൈനികരും മാത്രമേ ശത്രുപക്ഷത്തുണ്ടായിരുന്നുള്ളൂ.
മുസ്്ലിം സൈന്യം തന്ത്രപരമായി കൂടാരം തകര്‍ത്തതോടുകൂടി കുരിശ് പോരാളികളുടെ നിശ്ചയദാര്‍ഢ്യം പാടെ നശിച്ചു. കൂടാരം തകരുന്നത് കണ്ടപ്പോള്‍സന്തോഷാശ്രുക്കള്‍പൊഴിച്ചുകൊണ്ട് സ്വലാഹുദ്ദീന്‍(റ) അല്ലാഹുവിന്റെ മുില്‍സാഷ്ടാംഗം ചെയ്തു. മഹത്തായ ഈ വിജയത്തിന് ശേഷം ഹിത്വീനില്‍സ്വലാഹുദ്ദീന്‍ഒരു കൂടാരം നിര്‍മിക്കുകയും അല്ലാഹുവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് രാത്രി മുഴുവന്‍നിസ്കരിച്ചും പ്രാര്‍ത്ഥിച്ചും അതില്‍കഴിച്ചുകൂട്ടി.
പിന്നീട് അദ്ദേഹം സൈന്യത്തോടൊപ്പം അസ്ഖലാനിലേക്കു പോവുകയും അവിടെ യുദ്ധം നിയന്ത്രിക്കുകയും ചെയ്തു. രണ്ടു മാസങ്ങള്‍ക്കുള്ളില്‍അക്കായും നാസിറയും ഹൈഫായും നാബുള്‍സും യാഫയും ബൈറൂത്തും ബത്ലഹേമും റംലയും മറ്റു പല നഗരങ്ങളും മുസ്്ലിംകള്‍തിരിച്ചുപിടിച്ചു. പന്ത്രണ്ടായിരത്തില്‍കവിയാത്ത ഒരു ചെറു സംഘം സൈനികര്‍ക്ക് എങ്ങനെയാണ് സര്‍വായുധ വിഭൂഷിതരായ 63000ത്തോളം വരുന്ന വന്‍സൈന്യത്തെ ജയിച്ചടക്കാന്‍കഴിഞ്ഞതെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തി.
ഈ സമയവും ക്രിസ്ത്യാനികള്‍ബൈതുല്‍മുഖദ്ദസില്‍ധാരാളമുണ്ടായിരുന്നു. അവര്‍ക്ക് യൂറോപ്പില്‍നിന്ന് സഹായങ്ങള്‍എത്തിക്കൊണ്ടിരുന്നു. അതിനാല്‍, ബൈതുല്‍മുഖദ്ദസ് പിടിച്ചെടുക്കാന്‍സ്വലാഹുദ്ദീന്‍(റ) വന്‍ഒരുക്കങ്ങള്‍തുടങ്ങി. ബൈതുല്‍മുഖദ്ദസിന്റെ ഒരു ഭാഗം കുതിരപ്പടയാളികള്‍ക്കുള്ള താമസ സ്ഥലവും മറ്റൊരു ഭാഗം സാദ്യങ്ങള്‍സൂക്ഷിക്കാനുള്ള സ്ഥലവും മൂന്നാം ഭാഗം കുതിരപ്പന്തിയുമാക്കി മാറ്റി ആ പുണ്യഭൂമിയുടെ വിശുദ്ധി അവര്‍കളങ്കപ്പെടുത്തിയിരുന്നു.
സ്വലാഹുദ്ദീന്‍(റ) ആദ്യമായി ചെയ്തത് ബൈതുല്‍മുഖദ്ദസിലെ ക്രൈസ്തവ ഭരണകൂടത്തിനു പുറമെനിന്ന് എത്തുന്ന സഹായങ്ങള്‍തടയാന്‍വേണ്ടി സൈന്യത്തെ പറഞ്ഞയക്കുകയായിരുന്നു. അതിനുശേഷം ഒരു സംഘം സൈന്യവുമായി അദ്ദേഹം ബൈതുല്‍മുഖദ്ദസിലേക്ക് നീങ്ങി. വിവരമറിഞ്ഞ് 60000ത്തോളം കുരിശ് പോരാളികള്‍ബൈതുല്‍മുഖദ്ദസില്‍പട്ടണഭിത്തികളുടെ സുരക്ഷാ കാവലില്‍ഒത്തുകൂടി.
ക്രിസ്താബ്ദം 1187 സെപ്തംബര്‍(ഹിജ്റ 583 റജബ്) മധ്യത്തില്‍സ്വലാഹുദ്ദീന്‍(റ) ബൈതുല്‍മുഖദ്ദസിലെത്തി പട്ടണത്തിന് ചുറ്റും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തി. പിന്നീട് പട്ടണഭിത്തി മിഞ്ചനീഖ് (കല്ലുകള്‍തൊടുത്ത് വിട്ട് ഭിത്തികള്‍തകര്‍ക്കുകയോ തീയുണ്ടകള്‍പട്ടണത്തിന് തീകൊളുത്തുകയോ ഒക്കെ ചെയ്യാനുപയോഗിക്കുന്ന ഒരുതരം വലിയ കവണയാണ് ഇത്) ഉപയോഗിച്ച് തകര്‍ക്കാന്‍ശ്രമിച്ചു. ഖുദ്സിന്റെ ഭിത്തികള്‍ക്കു മുകളില്‍തലയുയര്‍ത്താന്‍കുരിശു സൈനികരെ അനുവദിക്കാത്തവിധം അെയ്ത്തു നിപുണന്മാര്‍അസ്ത്രങ്ങളെയ്തുകൊണ്ടിരുന്നു. തുടര്‍ന്ന് മുസ്‌ലിം സൈന്യം പട്ടണഭിത്തിയിലേക്ക് ഇരച്ചുകയറി. ഭിത്തികളില്‍തുളയുണ്ടാക്കിയ ശേഷം അതിനകത്ത് മരത്തടികള്‍വെച്ച് തീ കൊടുത്തു. ഭിത്തി അതോടെ ദുര്‍ബലമാവുകയും ചെയ്തു.
പട്ടണഭിത്തി തകരാന്‍തുടങ്ങിയപ്പോള്‍കുരിശ് പോരാളികളുടെ മനോവീര്യം തകര്‍ന്നു. പട്ടണം ഉടന്‍തന്നെ മുസ്‌ലിംകള്‍കീഴ്പ്പെടുത്തുമെന്ന് അവര്‍ക്ക് തോന്നി. ഈ സമയം ഖുദ്സിലെ കുരിശ് പടനായകന്‍സ്വലാഹുദ്ദീന്‍(റ)വിന്റെ അടുക്കലേക്ക് രണ്ടു തവണ ദൂതന്മാരുടെ ഒരു സംഘത്തെ അയച്ചു. പിടിച്ചടക്കലില്‍നിന്ന് സുരക്ഷിതരായി സന്ധിയിലൂടെ രക്ഷപ്പെടലായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെ സന്ധി ചര്‍ച്ചകള്‍ആരംഭിച്ചു. ബൈതുല്‍മുഖദ്ദസ് ക്രിസ്ത്യാനികള്‍മുസ്്ലിംകള്‍ക്ക് ഏല്‍പിച്ചുകൊടുക്കും. പകരം അവര്‍ക്ക് ആയുധങ്ങളെടുക്കാതെ ഖുദ്സ് വിട്ടുപോകാം. പോകുന്നതിന് മുായി ഓരോരുത്തരും ഒരു ദീനാര്‍വീതം മുസ്‌ലിംകള്‍ക്ക് കൊടുക്കണം. അല്ലെങ്കില്‍തടവുകാരായി കഴിയേണ്ടിവരും. ഈ സന്ധി വ്യവസ്ഥ ഇരുപക്ഷവും അംഗീകരിച്ചു.
അവര്‍ഖുദ്സ് വിട്ടുപോകാന്‍തുടങ്ങി. ചില വൃദ്ധന്മാരും വൃദ്ധകളും സ്വലാഹുദ്ദീന്‍(റ)വിനെ സമീപിച്ചിട്ടു പറഞ്ഞു. ഞങ്ങളുടെ കൈവശം ഒറ്റ നാണയത്തുട്ടു പോലുമില്ല. സ്വലാഹുദ്ദീന്‍(റ) അവരോട് പറഞ്ഞത് നിങ്ങള്‍നിര്‍ഭയരായി പൊയ്ക്കൊള്ളുകയെന്നാണ്. ഇതാണ് മഹാനായ അയ്യൂബി കാണിച്ച സഹിഷ്ണുത. ദശാബ്ദങ്ങള്‍ക്കുമു് കുരിശ് പടയാളികള്‍ബൈതുല്‍മുഖദ്ദസ് കീഴടക്കിയപ്പോള്‍മുസ്‌ലിംകളോട് ചെയ്ത മൃഗീയ ക്രൂരതകളുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല. അന്ന് ഖുദ്സില്‍പ്രവേശിച്ച കുരിശുപട ജനങ്ങളെ മൃഗീയമായി കൂട്ടക്കൊല ചെയ്തു. കുട്ടികളെന്നോ വൃദ്ധരെന്നോ ദുര്‍ബലരെന്നോ ബലവാന്‍മാരെന്നോ സ്ത്രീകളെന്നോ യാതൊരു വിവേചനവുമില്ലാതെ സകലരെയും തെരുവുകളില്‍കൂട്ടക്കശാപ്പിനിരയാക്കി. ഖുദ്സിന്റെ പുണ്യഭൂമിയില്‍നിരവധിപേര്‍കൊല്ലപ്പെട്ടു. അനവധി പേര്‍ഓടിപ്പോയി. സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധരുമടക്കം ഒരു ലക്ഷത്തോളം പേര്‍മസ്ജിദുല്‍അഖ്സയില്‍അഭയം തേടി. അവര്‍ഭയവെപ്രാളത്തോടെ തങ്ങളുടെ വിധി കാത്തിരുന്നു. അവരെ കണ്ട ക്രിസ്ത്യന്‍സ്ഥാനപതി മറ്റൊന്നും ആലോചിച്ചില്ല. ആ ജനക്കൂട്ടത്തെ കൂട്ടക്കൊല ചെയ്യാന്‍ഉത്തരവ് നല്‍കി.
അതോടെ കൂട്ടക്കശാപ്പ് ആരംഭിച്ചു. നേരിയൊരു ചെറുത്തുനില്‍പ്പ് പോലും നിരായുധരായ ആ ജനക്കൂട്ടത്തില്‍നിന്ന് ഉണ്ടായില്ല. കൂട്ടക്കൊലയുടെ ദൃക്സാക്ഷിയെ ഉദ്ധരിച്ചുകൊണ്ട് റെയ്മോണ്‍പാതിരി രേഖപ്പെടുത്തുന്നു: വളരെ ക്ലേശിച്ചു കൊണ്ടല്ലാതെ ശവങ്ങള്‍ക്കിടയിലൂടെ കടന്നുപോകാന്‍എനിക്കു കഴിഞ്ഞില്ല. രക്തം മുട്ടോളം എത്തിയിരുന്നു. ഇത് യൂറോപ്യന്‍എഴുതിയ ഇന്നും നിലവിലുള്ള വിശ്വസിക്കാവുന്ന ചരിത്രരേഖയായി ബാക്കിയുണ്ട്.
സ്വലാഹുദ്ദീന്‍(റ)വിന്റെ സഹോദരനും മറ്റു നിരവധി മുസ്്ലിം പ്രഭുക്കന്മാരും മുന്നോട്ട് വന്ന് പണം നല്‍കാന്‍ശേഷിയില്ലാത്ത ഒട്ടേറെ പേരെ ഏറ്റെടുത്തു. എണ്ണമറ്റ ആളുകള്‍ഇങ്ങനെ രക്ഷപ്പെട്ടു. എന്നിട്ടും അവശേഷിച്ചു നിരവധിയാളുകള്‍. ദരിദ്രരായ ഇവരെ സഹായിക്കാന്‍സന്നരായ ക്രിസ്ത്യാനികള്‍പക്ഷേ, തയ്യാറായിരുന്നില്ല. ഇവരെയെല്ലാം സ്വലാഹുദ്ദീന്‍(റ) വെറുതെവിട്ടു.
അങ്ങനെ ഹിജ്റ 583 റജബ് 27ന് അന്ത്യപ്രവാചകന്‍മുഹമ്മദ് നബി(സ്വ)യുടെ മസ്ജിദുല്‍അഖ്സയിലേക്കുള്ള രാപ്രയാണവും ആകാശാരോഹണവും നടന്ന അതേ ദിവസം മുസ്്ലിംകള്‍ഖുദ്സില്‍പ്രവേശിച്ചു.
മസ്ജിദുല്‍അഖ്സയില്‍ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം തൗഹീദിന്റെ മന്ത്രങ്ങള്‍ഉയര്‍ന്നു. മുസ്്ലിംകള്‍ആഹ്ലാദഭരിതരായി. തക്ബീറും തഹ്ലീലും അന്തരീക്ഷത്തില്‍അലയടിച്ചു. അവ ഖുദ്സിന്റെ ഭിത്തികളില്‍പ്രതിധ്വനിച്ചു. തുടര്‍ന്ന് മസ്ജിദുല്‍അഖ്സയും ഖുബ്ബതുസഖ്റയും പുനരുദ്ധരിച്ചു. വിജയവാര്‍ത്ത മുസ്്ലിം ലോകത്തിന്റെ സര്‍വദിക്കിലുമെത്തി. എങ്ങും ആഹ്ലാദം പടര്‍ന്നു. ഇസ്്ലാമിക ലോകത്തിന്റെ മുക്കുമൂലകളിലെല്ലാം അഖ്സയുടെ വിമോചനം ആഹ്ലാദപൂര്‍വം കൊണ്ടാടപ്പെട്ടു. ഒരു മാസക്കാലം നീണ്ടുനിന്നുവത്രെ ആ ആഹ്ലാദപ്രകടനങ്ങള്‍. മൂന്നാമതും റിച്ചാര്‍ഡ് എന്ന നായകന്റെ നേതൃത്വത്തില്‍കുരിശുപോരാളികള്‍ഖുദ്സിനുനേരെ വന്നെങ്കിലും സ്വലാഹുദ്ദീന്‍(റ)വിന്റെയും മുസ്‌ലിം സൈന്യത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍തല കുനിച്ച് പിന്‍വലിയേണ്ടി വന്നു അവര്‍ക്ക്. ഹിജ്റ 589ല്‍സ്വലാഹുദ്ദീന്‍അയ്യൂബി വിട പറഞ്ഞു.
സ്വലാഹുദ്ദീന്‍(റ)വിന്റെ ചരിത്രത്തില്‍നിന്ന് വര്‍ത്തമാനകാലത്തേക്ക് നടന്നടുക്കുന്ന അക്കാദമിക ഉദ്യമങ്ങള്‍തുലോംപരിമിതമാണ്. 2014 നവംബര്‍അവസാന വാരത്തിലും വിശുദ്ധ അഖ്സ മസ്ജിദില്‍രക്തച്ചൊരിച്ചില്‍നടക്കുകയാണ്. മുസ്്ലിം രാഷ്ട്രങ്ങളില്‍നടക്കുന്ന രക്തച്ചൊരിച്ചിലുകള്‍ക്ക് സമാധാനപരമായ പരിഹാരം കാണാന്‍അയ്യൂബിയുടെ ജീവചരിത്രം അവലംബമാക്കി മുസ്്ലിംകള്‍ക്ക് സാധിക്കണം. അതേസമയം, സ്വലാഹുദ്ദീന്‍(റ)വിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍രചിക്കപ്പെട്ട ആംഗലേയ കൃതികളെ വേണ്ടവിധത്തില്‍പ്രതിരോധിക്കാന്‍ഇസ്്ലാമിക ചരിത്രകാരന്മാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. സുന്നി ആദര്‍ശം പണയം വെക്കാതെ അയ്യൂബി നടത്തിയ തേരോട്ടം ചരിത്രത്തിലെ അപൂര്‍വതകളില്‍ഒന്നാണെന്നിരിക്കെ, മുസ്‌ലിം സമുദായത്തില്‍പ്രത്യേകിച്ചും ലോകജനതയില്‍പൊതുവെയും സ്വലാഹുദ്ദീന്‍(റ)വിന്റെ ജീവിതം ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പടിഞ്ഞാറുള്ള സര്‍വകലാശാലകളില്‍ഇനിയും പഠനങ്ങള്‍വരേണ്ടതുണ്ട്. അവ വേണ്ടവിധത്തില്‍കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍മുസ്്ലിം വിദ്യാര്‍ത്ഥി സമൂഹത്തിന് അതതു രാജ്യത്തെ സമുദായ നേതാക്കള്‍ചെയ്ത് കൊടുക്കുന്നതും വേണ്ടതുതന്നെ. അക്കാദമിക രംഗത്ത് ഇടപെടുന്ന മുസ്‌ലിം വ്യക്തിത്വങ്ങള്‍സ്വലാഹുദ്ദീന്‍(റ)വിന്റെ ജീവിത പോരാട്ടത്തെക്കുറിച്ച് ഗവേഷണങ്ങള്‍ക്കൊരുങ്ങുകയും വേണം. അപ്പോള്‍മാത്രമേ ഓറിയന്‍റലിസ്റ്റ് രചനകളുടെ പുകമറകളില്‍നിന്ന് അയ്യൂബിയുടെ യഥാര്‍ത്ഥ ചിത്രം ലോകത്തിന് തിരിച്ചറിയാനാവൂ.
യാസര്‍അറഫാത്ത് നൂറാനി