മൊബൈല്‍മര്യാദകള്‍

ഡ്രൈവ് ചെയ്തുപോകുോള്‍മൊബൈല്‍ബെല്ലടിക്കാന്‍തുടങ്ങി. വാഹനമോടിക്കുോള്‍ഫോണെടുത്താല്‍പോലീസ് വക പിഴവരുമെന്നുറപ്പ്. അതുകൊണ്ട് ഡിസ്കണക്ട് ചെയ്തു. പക്ഷേ, മറുതലയില്‍നിന്നും വിളിയോടുവിളി. ഡിസ്കണക്ട് ചെയ്തുകൊണ്ടിരുന്നു. ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍പെട്ടിരിക്കുോഴാണ് പിന്നത്തെ വിളി. ട്രാഫിക് പോലീസിനെ നേരെ മുില്‍കാണാം. ഫോണെടുത്താല്‍ക്യാമറ അതൊപ്പിയെടുക്കും. പിന്നില്‍നിന്നും വലതു ഭാഗത്തുനിന്നുമുള്ള വാഹനങ്ങളുടെ ഹോണ്‍മുഴക്കവും തുരുതുരെ.

വണ്ടി മുന്നോട്ടുനീങ്ങിയപ്പോള്‍വീണ്ടും വിളിക്കുന്നു. ഇനിയും അറ്റന്‍റ് ചെയ്യാതിരിക്കുന്നതെങ്ങനെ? അര്‍ജന്‍റ് കേസായിരിക്കുമെന്നു കരുതി ഫോണെടുത്തു. വിളിക്കുന്നയാള്‍സംസാരിച്ചു തുടങ്ങി: “ഹലോ, എന്തടോ ഫോണെടുത്താല്‍… ഞാന്‍ശംസീറാ വിളിക്കുന്നത്, തിരൂരില്‍നിന്ന്. പിന്നെ ഒരു സംശയം ചോദിക്കാനാ വിളിച്ചത്. ഹജ്ജതുല്‍വിദാഇന് ശേഷം എത്ര ജുമുഅ കഴിഞ്ഞു…’

വിളിച്ചയാളെ ഒന്നോര്‍ത്തു. ഏതു ശംസീര്‍, എനിക്കയാളെ പരിചയമില്ല. നര്‍എവിടെനിന്നോ കിട്ടി വിളിച്ചതാണ്. ക്വിസ് മത്സരത്തിലെ ഒരു ചോദ്യത്തിനുത്തരം കിട്ടാനാണ് ഈ പരാക്രമങ്ങള്‍.

ഒന്നാലോചിക്കൂ, നിങ്ങള്‍വാഹനമോടിക്കുകയോ റോഡ് മുറിച്ചു കടക്കുകയോ മരണവീട്ടിലെ ദുഃഖത്തില്‍പങ്കാളിയായിരിക്കുകയോ ഗൗരവമായ ചര്‍ച്ചകളിലോ മറ്റോ ഏര്‍പ്പെട്ടിരിക്കുോഴോ ആണ് ഇത്തിരത്തിലുള്ള ഫോണ്‍വിളികള്‍വരുന്നതെങ്കില്‍പ്രതികരണം എന്തായിരിക്കും. ദ്യേം വരും. അയാളോടുള്ള വെറുപ്പ് മനസ്സില്‍ഉരുണ്ടുകൂടും. എന്നാല്‍നിങ്ങളാണ് ഈ ഫോണ്‍ചെയ്യുന്നതെങ്കില്‍മറുഭാഗത്തുള്ളയാളുടെ മനോനില മനസ്സിലാക്കാന്‍കഴിയാറുണ്ടോ?

ആധുനികതയുടെ ഏറ്റവും പ്രചാരമുള്ള ഉപകാരണമാണ് മൊബൈല്‍ഫോണ്‍. ആശയവിനിമയ രംഗത്ത് അത്ഭുതങ്ങളുടെ അത്ഭുതം ഉണ്ടാക്കിയ കൊച്ചുയന്ത്രം. പുതിയ ആപ്ലിക്കേഷനോടു കൂടിയ അത്യാധുനിക സംവിധാനങ്ങളുടെ കലവറ കൂടിയാണ് മൊബൈല്‍. വാട്സ്ആപ്പും ഫെയ്സ്ബുക്കും യൂട്യൂബും യഥേഷ്ടം ഉപയോഗിക്കാന്‍സൗകര്യപ്രദമായ ഇടവും കൂടിയാണിത്. എന്നാല്‍ഇത്രയധികം സാധ്യതകളുടെ ലോകത്ത് നാം ജീവിക്കുോഴും ഫോണ്‍വിളി മര്യാദകള്‍പഠിച്ചിട്ടില്ലെന്നത് സാംസ്കാരിക തകര്‍ച്ചയെ കാണിക്കുന്നു. ആശയവിനിമയം ഒരു കലയാണ്, അതു പഠിച്ചെടുക്കേണ്ടതാണ്. ഫോണ്‍വിളിക്കുന്നവനും ഫോണ്‍എടുക്കുന്നവനും സാമൂഹിക മര്യാദകള്‍പാലിക്കുന്നത് ജീവിതത്തെ അന്തസ്സുറ്റതാക്കും.

ഫോണ്‍വിളിക്കുോള്‍മറുഭാഗത്തുള്ളയാളുടെ സമയവും ഊര്‍ജവും നഷ്ടപ്പെടുന്ന രീതി ഉണ്ടാവരുത്. വിളിക്കുോള്‍അയാളുടെ സമയം മനസ്സിലാക്കണം. ഉദാഹരണത്തിന്, സൗദിയില്‍നിന്ന് ഫോണ്‍വിളിക്കുന്നത് അവിടത്തെ രാത്രി 10 മണിക്ക്. ഫോണെടുക്കുന്നയാളുടെ സമയം 12.30. സ്വാഭാവികമായും ഇവിടത്തുകാര്‍ഉറങ്ങിയിട്ടുണ്ടാവും. സഊദിക്കാരന്‍ഉറങ്ങാന്‍പോയിട്ടുണ്ടാവില്ലെങ്കിലും. അസമയത്തുള്ള വിളി ആളുകളെ വെറുപ്പിക്കുന്നതാണ്. ആദ്യം തന്നെ സമയം നോക്കി വിളിക്കാന്‍പഠിക്കണം. ഓഫീസ് ടൈം, സ്കൂള്‍ടൈം തുടങ്ങിയവ അറിയുന്നത് നല്ലതാണ്. വിളിക്കുോള്‍സാമാന്യ മര്യാദയായി “തിരക്കിലാണോ’ എന്നെങ്കിലും ചോദിക്കുക. തിരക്കിലാണെങ്കില്‍പിന്നെ വിളിക്കാം. സംവദിക്കുന്നതിന് ബുദ്ധിമുട്ടില്ലെങ്കില്‍തുടരട്ടെ എന്നും ചോദിക്കാവുന്നതാണ്. വിളിക്കുന്ന വ്യക്തി താന്‍ആരാണെന്ന് ആദ്യം വെളിപ്പെടുത്തണം. ഫോണെടുത്ത് വിളിക്കുോള്‍തന്നെ “ഹലോ, ഞാനാ കബീര്‍…’ എന്നു പറഞ്ഞാല്‍മറുഭാഗത്ത് അന്ധാളിപ്പായിരിക്കും. കാരണം നര്‍തെറ്റിയാണ് വിളിച്ചത്. ഫോണെടുത്ത വ്യക്തി താന്‍ഉദ്ദേശിച്ചയാളാണ് എന്നുറപ്പുവരുത്തിയ വിഷയം പറയണം. അല്ലാതെ ആരാണെന്ന് മനസ്സിലായോ, നല്ലവണ്ണം ആലോചിച്ച് നോക്കൂ, എന്നവിധത്തില്‍നീട്ടിക്കൊണ്ടു പോവുന്നത് ഒട്ടും ആശാസ്യമല്ല.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍കത്തിയടിച്ച് സമയം കളയേണ്ടതില്ല. കുറഞ്ഞ വാക്കില്‍കാര്യം അവതരിപ്പിക്കുക. സമയം, പണം, ഊര്‍ജം ലാഭിക്കാം. വിളിക്കുന്നതിനു മു് എന്തു പറയാനാണ് ഉദ്ദേശിക്കുന്നതെന്ന് ധാരണ വരുത്തണം. എന്നിട്ട് സൗമ്യമായി സംസാരം തുടങ്ങുക. ഫോണെടുക്കുന്നയാളും അങ്ങനെ തന്നെ. റോങ്നറായാല്‍ഉടന്‍കട്ട് ചെയ്യുക. സോറിയെന്നു പറയാന്‍മറക്കരുത്. ഒന്നോ രണ്ടോ തവണ ബെല്ലടിച്ചിട്ട് ഫോണെടുക്കുന്നില്ലെങ്കില്‍, കട്ട് ചെയ്യുകയാണെങ്കില്‍വീണ്ടും ശല്യം ചെയ്യരുത്. മെസേജ് അയച്ചാല്‍മതി. അവന്‍തിരിക്കിലായിരിക്കാം. ഒഴിവ് വരുോള്‍തിരിച്ചു വിളിക്കുമെന്ന് പ്രതീക്ഷിക്കാം. അതുണ്ടായില്ലെങ്കില്‍കുറേ കഴിഞ്ഞ് ഒന്നുകൂടി വിളിക്കുക.

ഫോണെടുക്കുന്നവരും ചിലത് അറിയേണ്ടതുണ്ട്. ചില ആളുകള്‍അറിയുന്ന നറില്‍നിന്നാണ് കോള്‍വരുന്നതെങ്കില്‍എടുക്കാതിരിക്കും. എന്തുകൊണ്ട് എടുക്കുന്നില്ല? വെറുതെ. ഇത് ബന്ധങ്ങളുടെ വിഛേദനത്തിന് കാരണമാകും. ഫോണ്‍വിളിക്കുന്നത് ചിലപ്പോള്‍അത്യാവശ്യത്തിനായിരിക്കും. ഫോണെടുക്കുോള്‍മറുഭാഗത്തുള്ളയാളുടെ വിവരണം കേള്‍ക്കാന്‍മനസ്സ് കാണിക്കണം. തിരിക്കിലാണെങ്കില്‍വിളിക്കേണ്ട സമയം പറഞ്ഞുകൊടുക്കുക.

ഫോണ്‍വിളിക്കുന്നവരിലും എടുക്കുന്നവരിലും ചില നല്ലതല്ലാത്ത ശീലങ്ങളുണ്ട്. അത് മറ്റൊന്നുമല്ല, ഫോണെടുത്ത ശേഷം അടുത്തുള്ള വ്യക്തികളോട് കുശലം പറഞ്ഞ ശേഷം മൊബൈല്‍സംസാരത്തിലേക്കു നീങ്ങുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ഒരാളെ വിളിക്കുന്നു. അയാള്‍ഫോണെടുത്തിട്ടും നിങ്ങള്‍എന്തെങ്കിലും ജോലിയില്‍ഏര്‍പ്പെടുകയോ മറ്റൊരാളുമായി സംസാരിക്കുകയോ ചെയ്യുക. അത് ഫോണെടുത്ത വ്യക്തിയില്‍വെറുപ്പുണ്ടാക്കുന്ന കാര്യമാണ്.

സംസാരം ഏതവസരത്തിലും പരിമിതവും ലളിതവുമാക്കുക. കാര്യമാത്ര വിഷയങ്ങള്‍മാത്രം സംസാരിക്കുക. അതുതന്നെ പതുക്കെ ആവുക. ബസ് യാത്രയിലും യോഗങ്ങളിലും ഉച്ചത്തില്‍സംസാരിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നവരെ കാണാം. ഇത് ശരിയായ സമീപനമല്ല. ട്യൂണ്‍കുറച്ചുവെക്കണം. യോഗങ്ങളിലും പള്ളിയില്‍കയറുന്പോഴും മരണവീട്ടിലുമൊക്കെ ഫോണ്‍സൈലന്‍റാക്കാന്‍മറക്കരുത്. നല്ല ബന്ധങ്ങള്‍ക്ക് ഇത്തരം മൊബൈല്‍മര്യാദകള്‍പാലിക്കേണ്ടതുണ്ട്.

ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

Exit mobile version