ആഘോഷം മനുഷ്യന്റെ പ്രകൃതിപരമായ ആഗ്രഹമാണ്. സാമൂഹികമായ ആവശ്യവും. ആനന്ദവും ആഹ്ലാദപ്രകടനവും ഇസ്‌ലാമികമാകണം. അത്തരം ആഘോഷങ്ങളെ ആത്മചൈതന്യം ലഭിക്കുന്ന പുണ്യകർമമായി മതം അംഗീകരിക്കുന്നു.
ആവർത്തിക്കുക എന്നർത്ഥം വരുന്ന ‘ഔദ്’ എന്ന അറബി പദത്തിൽ നിന്നാണ് ‘ഈദ്’ വന്നത്. വർഷാവർഷം ആവർത്തിച്ചുവരുന്നത് കൊണ്ടോ അത് മടങ്ങി വരുന്നതനാൽ സന്തോഷമുണ്ടാവുന്നത് കൊണ്ടോ അല്ലാഹുവിന്റെ ഔദാര്യങ്ങൾ അതിൽ അധികം ലഭിക്കുന്നത് കൊണ്ടോ ആവാം ആ പദം പ്രയോഗിച്ചതെന്നു പണ്ഡിതർ.
ആഘോഷങ്ങൾ സമൂഹത്തിന്റെ സംസ്‌കാരങ്ങളിലേക്ക് തുറക്കുന്ന കിളിവാതിലുകളാണ്. ഓരോ സമൂഹത്തിന്റെയും ആചാരാനുഷ്ഠാനങ്ങളും ജീവിത സംസ്‌കാരങ്ങളും അടയാളപ്പെടുത്തുന്നതാകും അവരുടെ ആഘോഷങ്ങൾ. ഇസ്‌ലാമിന്റെ സാംസ്‌കാരിക ഭൂമികയിൽ നിന്നുകൊണ്ട് വിലയിരുത്തുമ്പോൾ ഈദ് മാനവികതയുടെ പ്രഘോഷണമാണ്.
വിശുദ്ധ റമളാനിൽ ആരാധനകളിലൂടെ ആർജിച്ചെടുത്ത ആത്മീയ ശുദ്ധിയും മഹിത സംസ്‌കാരവും നിലനിർത്താനുള്ള പ്രതിജ്ഞ പുതുക്കലാണ് പെരുന്നാളിന്റെ അകപ്പൊരുൾ. റമളാനിൽ മൃഗീയ-പൈശാചിക ചോദനകളെ തുരത്തി ആത്മീയ നിർവൃതിയുടെ ഉന്നതി പ്രാപിക്കുന്ന മനുഷ്യൻ അല്ലാഹുവിന്റെ പ്രീതിയിലേക്ക് ജീവിതത്തെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ആ പരിശ്രമത്തിന്റെ പരിസമാപ്തിയിൽ ലഭിക്കുന്ന പരമാനന്ദമാണ് ആഘോഷത്തിന് മാറ്റ് കൂട്ടുന്നത്.
പെരുന്നാൽ കൂടുതൽ ഹൃദ്യമാകുന്നത് ആർക്കാണ്? റമളാൻ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയവർക്കു തന്നെ. അവർക്ക് അനുഭൂതിക്ക് മേൽ അനുഭൂതിയുണ്ടാകും. ‘നിഷ്‌കളങ്കതയോടെയും വിശ്വാസത്തോടെയും നോമ്പനുഷ്ഠിച്ചവർക്കാണ് സർവവിധ സന്തോഷങ്ങളും’ (ഹദീസ്).
നന്മയുടെ വിളവെടുപ്പിൽ വിശ്വാസി അഭൗതികമായൊരു ലോകത്തിന്റെ ജീവിതാനുഭവത്തെ ആവിഷ്‌കരിക്കുകയാണ് പെരുന്നാളിലൂടെ. ആത്മവിശുദ്ധിയാണ് ആഘോഷത്തിന് മധുരവും ഹരവും പകരുന്നത്. ആത്മവിചാരത്തിന്റെ നാൾവഴികളിൽ എത്രത്തോളം ഭക്തിയും ചൈതന്യവും നേടിയോ അതിനനുസരിച്ചാകും അത്.
ആഘോഷത്തിമർപ്പരുത്. അധാർമികതയുടെ കൂത്തരങ്ങായി മാറുന്ന ആഭാസകരമായ ആഘോഷം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ആർപ്പുവിളികളും ആഘോഷത്തിമർപ്പും വെടിക്കെട്ടും വാദ്യസംഗീതവുമെല്ലാം ആരാധനയുടെ ചൈതന്യം നശിപ്പിക്കും. ജാഹിലിയ്യാ ആഘോഷമായ നൈറൂസ്, മഹ്ർജാൻ എന്നിവയെ നബി(സ്വ) നിരാകരിച്ചത് അവയിലെ അധാർമിക ചെയ്തികൾ മൂലമായിരുന്നു.
ഇസ്‌ലാമിക ആഘോഷങ്ങളുടെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവുമാണ്. സുഭിക്ഷമായ ആഹാരമുണ്ടാക്കുന്നതും നല്ല വസ്ത്രം ധരിക്കുന്നതും സുഗന്ധമുപയോഗിക്കുന്നതും സന്തോഷം പങ്കുവെക്കുന്നതുമെല്ലാം ഈ ലക്ഷ്യത്തിന് വേണ്ടിയാകുമ്പോൾ ആരാധനയുടെയും ഇരുലോക വിജയത്തിന്റെയും ഭാഗമാകും. സുകൃതങ്ങൾക്ക് വർധിത പുണ്യം ലഭിക്കുന്ന ഈദ് സുദിനത്തിൽ അരുതായ്മകൾക്ക് കടുത്ത ശിക്ഷ ലഭിക്കും. നിസ്സാരപ്പെടുത്തലിന്റെയും ധിക്കാരത്തിന്റെയും ഭാവം ഈ കൂത്താട്ടങ്ങളിൽ നിഴലിക്കുന്നുണ്ട് എന്നതാണതിന് കാരണം.
തക്ബീർ
പെരുന്നാളിൽ മനസ്സ് നിറഞ്ഞ് സന്തോഷിക്കുമ്പോഴും വിശ്വാസിയുടെ അധരങ്ങളിൽ വിനയത്തിന്റെ മന്ത്രോച്ചാരണമാണ്. അല്ലാഹുവിന്റെ മഹത്ത്വം ഉദ്‌ഘോഷിക്കുന്ന തക്ബീർ ധ്വനികൾ അടിമയും ഉടമയും തമ്മിലുള്ള ബന്ധം രൂഢമൂലമാക്കുന്ന വിശുദ്ധ വചനങ്ങളാണ്. സന്തോഷത്തിന്റെയും നന്ദിയുടെയും പ്രകാശിതരൂപം. ആഘോഷവേളയിൽ തക്ബീർ സുന്നത്താണെന്ന മതത്തിന്റെ ഉൽബോധനം അല്ലാഹുവിനെ മറന്നുകൊുള്ള ആഘോഷം പാടില്ലെന്ന് സൂചിപ്പിക്കുന്നു.
പെരുന്നാളിന് രുവിധം തക്ബീറുകളു്. ഒന്ന്; എല്ലാ സമയത്തും സുന്നത്തുള്ളത് (തക്ബീർ മുർസൽ), ര്; നിശ്ചിത സമയം മാത്രം ചൊല്ലുന്നത് (തക്ബീർ മുഖയ്യദ്). ചെറിയ പെരുന്നാളിന് ശവ്വാൽ മാസം കതുമുതൽ പെരുന്നാൾ നിസ്‌കാരം ആരംഭിക്കുന്നത് വരെ മുഴുസമയങ്ങളിലും തക്ബീർ സുന്നത്താണ് (തുഹ്ഫതുൽ മുഹ്താജ്).
‘നിങ്ങളുടെ പെരുന്നാളുകളെ തക്ബീറുകൾ കൊ് അലങ്കരിക്കുവീൻ’ എന്ന തിരുവചനം വളരെ ശ്രദ്ധേയം. നബി(സ്വ) പെരുന്നാളിന് ഉച്ചത്തിൽ തക്ബീർ ചൊല്ലി സ്വഹാബികൾക്കൊപ്പം നിസ്‌കാരത്തിന് പോകുമായിരുന്നു. കൂട്ടമായും ജാഥയായും തക്ബീർ മുഴക്കിയും നിസ്‌കാരത്തിന് പോകുന്നത് നല്ലതാണ്.
പെരുന്നാളിന് വേണ്ടി ഒരുങ്ങൽ
നന്നായി കുളിച്ച് വൃത്തിയാവുക, പുതിയതും ഏറ്റവും നല്ലതുമായ വസ്ത്രം ധരിക്കുക, സുഗന്ധം ഉപയോഗിക്കുക എന്നിവ പ്രത്യേകം സുന്നത്താണ്. നിസ്‌കാരത്തിന് പുറത്തുപോകാത്തവർക്കും കുളി സുന്നത്തുണ്ട്. ചെറിയ പെരുന്നാളിന്റെ സുന്നത്തായ കുളി ഞാൻ നിർവഹിക്കുന്നു എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. ശരീര ഭംഗിക്കും വൃത്തിക്കുമാവശ്യമായ മിസ്‌വാക് ചെയ്യുക, താടി നന്നാക്കുക, മീശ വെട്ടുക, നഖം മുറിക്കുക, വെട്ടിയോ വടിച്ചോ ഒഴിവാക്കേണ്ട രോമങ്ങൾ നീക്കുക തുടങ്ങിയവയും സുന്നത്താണ്.
മൈലാഞ്ചി ഉപയോഗം
പ്രത്യേക കൂട്ടുകൾ കൊ് നിർമിച്ച ട്യൂബ് മൈലാഞ്ചി ശരീരത്തിന് ദോഷം വരുത്തും. നാട്ടിൻപുറങ്ങളിൽ വളർത്തുന്ന സാക്ഷാൽ മൈലാഞ്ചി അരച്ച് കൈവെള്ളയിൽ ഉപയോഗിക്കുന്നത് പഴയ കാലം മുതൽ നിലനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായ ആചാരമാണ്. ഇത് വിവാഹിതകളായ സ്ത്രീകൾക്ക് ഭർതൃസമ്മതത്തോടെ നല്ലതാണ്. പുരുഷന്മാർക്ക് നിഷിദ്ധവും. എന്നാൽ ചികിത്സാവശ്യാർത്ഥം അവർക്കും അനുവദനീയമാണ്. സ്ത്രീകൾ കൈത്തയിലും കാൽപാദത്തിലും മറ്റും മൈലാഞ്ചിയിട്ട് അന്യർക്കു മുമ്പിൽ പ്രകടിപ്പിക്കുന്നത് കുറ്റകരവും ഒഴിവാക്കേതുമാണ്.
പെരുന്നാൾ രാവ്
അല്ലാഹു പ്രത്യേകം പരിഗണിക്കുന്ന സമയമാണ് പെരുന്നാൾ രാവ്. അത് അവന്റെ സമ്മാനദിനമാണ്. പുണ്യ റമളാനിൽ ശരിക്കും ആരാധനാ നിരതരായ വിശ്വാസികളെ പ്രപഞ്ചനാഥൻ അനുമോദിക്കുന്ന, ആത്മാർത്ഥമായി തൊഴിൽ ചെയ്തവർക്ക് വേതനം ലഭിക്കുന്ന സമയം. നന്നായി കൃഷി ചെയ്തവർക്ക് വിളവെടുപ്പ് സമയത്ത് സന്തോഷമുണ്ടാകുമല്ലോ.
പ്രസ്തുത രാവിൽ പ്രത്യേക പാപമോചനവും നരകമോചനവും നടക്കുമെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. റമളാൻ ആദ്യരാത്രി മുതൽ അന്നുവരെയുള്ള നരകമോചിതരുടെ അത്രയും ആളുകളെ അല്ലാഹു അന്നു നരകത്തിൽ നിന്ന് മോചിപ്പിക്കുമത്രെ. പെരുന്നാളിന്റെ സന്തോഷത്തിൽ മതിമറന്ന് തിമർത്താടേണ്ട രാത്രിയല്ല അത്. അരുതായ്മകൾ സംഘടിപ്പിച്ചു അടിച്ചുപൊളിക്കേണ്ടവരല്ല വിശ്വാസികൾ. അതീവ ജാഗ്രതയോടെ ആരാധനകളുടെ സ്വീകാര്യതക്കും ആത്മനിർവൃതിക്കും റയ്യാൻ കവാടത്തിലൂടെയുള്ള സ്വർഗപ്രവേശനത്തിനും മറ്റും പ്രാർത്ഥിക്കാനുള്ള അനർഘ അവസരമാണത്. ഒരു നിമിഷവും നഷ്ടപ്പെടാതെ ശരിക്കും ഉപയോഗപ്പെടുത്തേണ്ട രാത്രി.
പെരുന്നാൾ നിസ്‌കാരം
പെരുന്നാൾ സുദിനത്തിലെ സുപ്രധാനമായ സുന്നത്താണിത്. പുരുഷന്മാർ പള്ളിയിലും സ്ത്രീകൾ വീട്ടിലും വെച്ചാണ് പെരുന്നാൾ നിസ്‌കാരം നിർവഹിക്കേത്. ഹിജ്‌റ രാം വർഷം മുതൽ തിരുനബി(സ്വ) ഇത് പതിവായി നിസ്‌കരിക്കാറുായിരുന്നു. സൂര്യനുദിച്ച് ഏതാ് ഇരുപത് മിനുട്ട് കഴിഞ്ഞത് മുതൽ ഉച്ച വരെയാണിതിന്റെ സമയം. അതുവരെ നിസ്‌കരിക്കാൻ കഴിയാത്തവർക്ക് ഉച്ചക്കു ശേഷം ഖളാഅ് വീട്ടാം.
പെരുന്നാൾ നിസ്‌കാരം രു റക്അത്താണ്. ആദ്യ റക്അത്തിൽ തക്ബീറത്തുൽ ഇഹ്‌റാമിനു ശേഷം വജ്ജഹ്തു ഓതി ഏഴു തക്ബീറും രാം റക്അത്തിൽ അഞ്ച് തക്ബീറുമാണ് ചൊല്ലേത്. മറന്നോ അല്ലാതെയോ ഫാതിഹ തുടങ്ങിയാൽ തക്ബീറിന്റെ അവസരം നഷ്ടപ്പെടും. തക്ബീർ ചൊല്ലുമ്പോൾ കൈ ചുമലിനു നേരെ ഉയർത്തലും ഇടയിൽ സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ എന്ന ദിക്ർ ചൊല്ലലും സുന്നത്താണ്.
തക്ബീർ ഉപേക്ഷിച്ചാൽ പെരുന്നാൾ നിസ്‌കാരത്തിന് കുഴപ്പം സംഭവിക്കില്ലെന്നതിനാൽ മറവിയുടെ സുജൂദ് വേതില്ല. കാരണം ഈ തക്ബീർ നിസ്‌കാരത്തിന്റെ നിർബന്ധ ഘടകമോ അബ്ആള് സുന്നത്തോ അല്ല. തക്ബീറുകൾക്ക് ശേഷം ഫാതിഹയും ഖാഫ്, ഇഖ്തറബ സൂറത്തുകളോ, സബ്ബിഹിസ്മ, ഗാശിയ സൂറത്തുകളോ ഓതുക. ബാക്കി സാധാരണ പോലെ പൂർത്തിയാക്കിയ ശേഷം രു ഖുതുബ ഓതലും സുന്നത്താണ് (തുഹ്ഫതുൽ മുഹ്താജ്).
ഈദ്ഗാഹോ പള്ളിയോ?
ഉറുദു പ്രയോഗമാണ് ഈദ്ഗാഹ്. അറബിയിൽ മൈദാനുസ്വലാത്ത്. നിസ്‌കാരത്തിന് മാത്രം തയ്യാർ ചെയ്ത മൈതാനി എന്നുദ്ദേശ്യം. അറബ് നാടുകളിൽ പെരുന്നാളുകളിൽ മാത്രം തുറക്കുന്ന ചുറ്റുമതിൽ കെട്ടി വൃത്തിയായ സൂക്ഷിക്കുന്ന മൈതാനികളുണ്ട്. എന്നാൽ പള്ളികളിൽ സൗകര്യമുണ്ടായിരിക്കെ ഈദ്ഗാഹിൽ നിസ്‌കരിക്കുന്നത് ഇസ്‌ലാമിക കീഴ്‌വഴക്കമല്ല. പള്ളിയിലാണ് കൂടുതൽ പുണ്യം. മക്കത്തും മദീനയിലുമെല്ലാം എക്കാലത്തും പള്ളികളിൽ വെച്ചാണ് പെരുന്നാൾ നിസ്‌കാരം നടക്കാറുള്ളത്. ഇന്നും അത് തുടരുന്നു. പള്ളികളിൽ സ്ഥലസൗകര്യമില്ലാതിരുന്നപ്പോൾ മൈതാനത്ത് നിസ്‌കാരം നടന്നിട്ടുണ്ട് (ശറഹ് മുസ്‌ലിം 4/204, മുഹദ്ദബ് 1/254, തുഹ്ഫ 3/31).
വൃത്തിഹീനമായ മാർക്കറ്റുകളിൽ ഈദ്ഗാഹ് എന്നെഴുതി വെച്ച് വിശാലമായ പള്ളി പൂട്ടിയിട്ട് സ്ത്രീകളെയും എഴുന്നള്ളിച്ച് തട്ടിക്കൂട്ടുന്ന ഈദ്ഗാഹുകൾ പ്രാമാണിക പിന്തുണയില്ലാത്തതാണ്. പുത്തനാശയക്കാർ സംഘടിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ സുന്നികൾ വഞ്ചിതരാകരുത്.
ആശംസകൾ
പെരുന്നാൾ സുദിനത്തിൽ പരസ്പരം ഹസ്തദാനം ചെയ്യലും ആശംസകൾ കൈമാറലും പ്രാർത്ഥിക്കലും സുന്നത്താണ്. വ്യക്തികൾക്കും കുടുംബങ്ങൾക്കുമിടയിലുള്ള സ്‌നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും വിദ്വേഷവും പകയും ഉരുകിത്തീരുന്നതിനും ഇത് കാരണമാകും. ‘തഖബ്ബലല്ലാഹു മിന്നാ വമിൻകും’ അല്ലാഹു നമ്മളിരുവരിൽ നിന്നും സ്വീകരിക്കട്ടെ എന്ന് സ്വഹാബികൾ പരസ്പരം ആശംസിച്ച് പ്രാർത്ഥിച്ചിരുന്നു. തിരുനബി(സ്വ)യും ഇതേ രീതിയിൽ അനുചരന്മാർക്ക് ആശംസാ പ്രാർത്ഥനകൾ നടത്തിയിരുന്നു (അഹ്മദ്, ബൈഹഖി).
സുഭിക്ഷ ഭക്ഷണം
ലഘുഭക്ഷണം കഴിച്ചാണ് ചെറിയ പെരുന്നാൾ നിസ്‌കാരത്തിന് പുറപ്പെടൽ സുന്നത്ത്. നീ മുപ്പത് നാളത്തെ ഉപവാസത്തിന് ശേഷം അന്നപാനീയം അനുവദനീയമായ ആദ്യപകലിൽ ഭക്ഷണം കഴിച്ചുകൊാണ് ആഘോഷത്തിന്റെ തുടക്കം. നിസ്‌കാര ശേഷം വീട്ടുകാരൊന്നിച്ച് സുഭിക്ഷമായ ഭക്ഷണം കഴിക്കുക. അയൽവാസികളെയും കൂട്ടുകുടുംബങ്ങളെയും സൽക്കരിക്കുക, പെരുന്നാൾ സുദിനം തീറ്റയുടെയും കുടിയുടെയും അവസരം കൂടിയാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിപ്രകാശിപ്പിക്കുകയും അവന്റെ സ്മരണകൾ പുതുക്കുകയും ചെയ്യേ സുദിനം.
ഒന്നിച്ചു ഭക്ഷണം കഴിക്കുന്നത് സ്‌നേഹം പങ്കുവെക്കാനും ബന്ധം ഊട്ടിയുറപ്പിക്കാനുമുള്ള സുവർണാവസരമാണ്. അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാനും ഹൃദയങ്ങൾ തമ്മിൽ ഇണക്കം സ്ഥാപിക്കാനും അത് നിമിത്തമാകും.
സൗഹൃദ സന്ദർശനം
അയൽപക്ക, കുടുംബ, സൗഹൃദ സന്ദർശനം പ്രത്യേകം സുന്നത്താണ്. പാരസ്പര്യങ്ങൾ നേർത്തുപോയ വർത്തമാന സാഹചര്യത്തിൽ വിശേഷിച്ചും കുടുംബ സന്ദർശനം സമൃദ്ധി സമ്മാനിക്കും. ആയുസ്സ വർധിപ്പിക്കും. ആശ്വാസം ലഭിക്കും. അവശതയനുഭവിക്കുന്നവരെ കത്തെി സാന്ത്വനിപ്പിക്കാനും രോഗ സന്ദർശനത്തിനും സാധു സംരക്ഷണത്തിനും പെരുന്നാൾ അവസരമാക്കുക. പെരുന്നാൾ സുദിനത്തിൽ പോലും വേദന കടിച്ചിറക്കിക്കഴിയുന്ന നമ്മുടെ കൂട്ടുകാരെ സഹായിക്കാൻ ലഭിക്കുന്ന അസുലഭ അവസരം ഒരു കാരണവശാലും ഒഴിവാക്കിക്കൂടാ. പ്രാസ്ഥാനിക കൂട്ടായ്മ രൂപപ്പെടാനും അറ്റുപോകുന്ന ബന്ധങ്ങൾ വിളക്കിച്ചേർക്കാനും അതുവഴി സാധിക്കും.
സിയാറത്ത് ടൂർ
ടൂറിസത്തിന്റെ പുതിയ മേഖലകൾ തുറക്കപ്പെടുകയും അയൽ സംസ്ഥാനങ്ങളിലേക്കും രാഷ്ട്രങ്ങളിലേക്കും നിരന്തരം യാത്രകൾ നടത്തുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ യാത്രാപ്രിയരായവരെ മഹാന്മാരുടെ മഖാമുകളിലേക്ക് തീർത്ഥാടനത്തിന് കൊുപോകുന്നത് ആഘോഷത്തിന്റെ ഭാഗം തന്നെയാണ്. റമളാൻ ആരാധനകളിലൂടെ ആർജിച്ചെടുത്ത ആത്മീയാനുഭൂതി നിലനിർത്താനും വീും അരുതായ്മകളിലേക്കും വഴുതിവീഴാതിരിക്കാനും സഹായകമാകുന്ന യാത്രയാകണമെന്നു മാത്രം. മഹാത്മാക്കളുടെ മഖ്ബറകളിൽ നിന്നും ആത്മീയമായ സഹായം ലഭിക്കും (തുഹ്ഫതുൽ മുഹ്താജ്).
മരിച്ചുപോയ ബന്ധുക്കളുടെ ഖബ്‌റുകൾ സന്ദർശിച്ച് പ്രാർത്ഥന നടത്തുന്നതും നല്ലതാണ്. അവർ ഉപേക്ഷിച്ചുപോയ വസ്തുവകകൾ കയ്യടക്കി അനുഭവിക്കുന്ന കുടുംബാംഗങ്ങൾ ആഘോഷ വേളകളിൽ അവരെ മറക്കുന്നതെങ്ങനെ? പെരുന്നാൾ ആഘോഷം ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായുള്ള സൗഹൃദം പുതുക്കാനുപകരിക്കുന്നതാകട്ടെ.