താജുല്‍ ഉലമ ബാക്കിവെച്ചത്

കഠിനമായ ആദര്‍ശ പ്രതിബദ്ധത, ദുര്‍ഘട പാതയിലും സത്യത്തിനുവേണ്ടി മാത്രം നിലകൊള്ളാനുള്ള ആര്‍ജ്ജവം, ആരൊക്കെ എതിര്‍പക്ഷത്തായാലും ഭീമാകാരമായ പ്രതിസന്ധികളിലേക്ക് എടുത്തു ചാടേണ്ടി വന്നാലും മത കാര്യത്തില്‍ അണു അളവ് വിട്ടു വീഴ്ച്ചക്കൊരുങ്ങാത്ത കണിശത അഗാധ ജ്ഞാനവും തദനുസൃതമായ സൂക്ഷ്മ ജീവിതവുംതാജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ നമുക്കു മുമ്പില്‍ വരച്ചിട്ട വിജയമാര്‍ഗമാണിത്. അവിടുന്ന് ബാക്കി വെച്ച പ്രധാന സമ്പത്തും ഇതുതന്നെ.
ഉള്ളാള്‍ തങ്ങള്‍ വെറുമൊരു പണ്ഡിതനല്ല. ചെറു പ്രായത്തിലേ മതഗ്രന്ഥങ്ങള്‍ ഹൃദയത്തിലാവാഹിച്ച അപൂര്‍വജ്ഞാനി. താന്‍ പഠിച്ച വിജ്ഞാന ആദര്‍ശത്തിനായി സദാ സമയവും നില കൊള്ളുകയും ചെയ്തു. പലരും കാല്‍ വിറച്ചു പിന്‍മാറിയ ഘട്ടങ്ങളിലൊന്നും തങ്ങള്‍ക്ക് ചെറു പരിഭ്രമം പോലും വരാതിരുന്നതും ഇത് കൊണ്ടു തന്നെ. അങ്ങനെ ഒരു കാലഘട്ടത്തിന്റെ ആത്മാവായി അവിടുന്ന് മാറി. ചരിത്രം പഠിക്കാനുള്ളത് മാത്രമല്ലെന്നും അത് സൃഷ്ടിച്ചെടുക്കാന്‍ കൂടിയുള്ളതാണെന്നും മഹാന്‍ ജീവിതം കൊണ്ട് തെളിയിച്ചു. അങ്ങനെ അദ്ദേഹവും തന്‍റേതു മാത്രമായ പ്രവര്‍ത്തന രീതികളും മറ്റൊരു ചരിത്രമായി മാറി. ഇനി നമുക്കു മുമ്പിലുള്ളത് തങ്ങള്‍ കാണിച്ചു തന്ന വിശുദ്ധ പാതയാണ്. അതിലൂടെ മുന്നേറാനുള്ള കഠിന ശ്രമം നടത്തുമ്പോള്‍ നാം താജുല്‍ ഉലമയോട് കടപ്പാടു തീര്‍ത്തവരാകുന്നു. അവിടുത്തെ ആശയാദര്‍ശങ്ങള്‍ സക്രിയമാവുകയും ചെയ്യുന്നു. നാഥന്‍ തുണക്കട്ടെ.

Exit mobile version