മുസ്‌ലിം ഗര്‍ഭപാത്രങ്ങള്‍ അന്യാധീനപ്പെടരുത്

ശ്വേതയെന്ന യുവതിയുടെ പൊട്ടിക്കരയുന്ന വിളര്‍ത്ത മുഖം ആര്‍ക്കും മറക്കാനാവില്ല. രക്തക്കുറവും പട്ടിണിയും പീഡനവുമായി എല്ലുപൊന്തി കണ്ണ് കുഴിഞ്ഞ് ജീവഛമായ ഈ പെണ്‍കുട്ടിയുടെ പഴയ നാമം സുഫൈല ബീഗം എന്നായിരുന്നു. അവളുടെ ഫോണിലേക്കെത്തിയ ഒരു മിസ്ഡ് കോള്‍ ചരിത്രം വഴിമാറ്റിയപ്പോള്‍, പ്രേമക്കെണിയില്‍ പെട്ട് അരുണ്‍ ദാസെന്ന നായര്‍ക്കൊപ്പം കുടുംബവും മതവും ഉപേക്ഷിച്ച് അവള്‍ ഇറങ്ങിനടന്നു. അത് നിത്യ ദുരിതത്തിലേക്കായിരിക്കുമെന്ന് അന്നവള്‍ മനസ്സിലാക്കിയില്ല. ഗുരുവായൂര്‍ അലത്തില്‍ വെച്ച് ഹിന്ദുമതം സ്വീകരിക്കുകയും തന്റെ രക്ഷകനായിക്കണ്ട നായരെ കല്ല്യാണം കഴിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോഴാണ് ശ്വേതക്ക് താന്‍ അകപ്പെട്ട പാതാളം ബോധ്യപ്പെട്ടു തുടങ്ങിയത്.

പ്രേമകാലത്തെ അരുണ്‍ ദാസിനെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍ അവള്‍ക്കുകാണാനായത്. കൊടിയ പീഡനങ്ങളും ഗര്‍ഭമലസിപ്പിക്കലുമൊക്കെ തുടര്‍ പരിപാടികളായപ്പോള്‍ അവള്‍ക്ക് കഥയല്ല ജീവിതമെന്ന് ബോധ്യമായി. ജീവിതത്തില്‍ റീടേക്കുകള്‍ നടക്കില്ലെന്ന തിരിച്ചറിവു വന്നപ്പോഴേക്കും മൂന്നാമതും ഗര്‍ഭിണിയായി, ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത തെരുവ് പുത്രിയായിക്കഴിഞ്ഞിരുന്നു ഈ യുവതി.

ഇത് വെറുമൊരു ശ്വേതയുടെ മാത്രം കഥയല്ല. അവള്‍ വളര്‍ന്ന പാലക്കാടന്‍ കുഗ്രാമത്തില്‍ തന്നെ ഇരുപതോളം മുസ്‌ലിം കുട്ടികള്‍ അന്യ മതസ്തര്‍ക്കൊപ്പം, അവരുടെ താല്‍ക്കാലിക ഭാര്യമാരായി ദുരിതമനുഭവിച്ചു ജീവിക്കുന്നു. നിരന്തര പീഡനങ്ങള്‍ സഹിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ജനിച്ചുവളര്‍ന്ന സുന്ദരമതം അതുവരെ ഒരു പരിചയവുമില്ലാത്ത ഏതോ ചെറുപ്പക്കാരന്റെ ഊരബലത്തിനു മുന്നില്‍ അടിയറവെക്കുകയും, ചാനല്‍ ചര്‍ച്ചയില്‍ അരുണ്‍ദാസ് കള്ളം പറയുോള്‍ “കൃഷ്ണാ’ എന്നു വിളിച്ച് ആശ്ചര്യം പ്രകടിപ്പിക്കുമാര്‍ ശ്വേതയെപോലുള്ള പെണ്‍കുട്ടികള്‍ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയരായിത്തീരുകയും ചെയ്യുന്നു. കാര്യങ്ങള്‍ ഇത്രമേല്‍ മാരകമായിട്ടും മുസ്‌ലിം സമൂഹം ലൗ ജിഹാദികളാണെന്ന പ്രചാരണത്തിന് ഒരു കുറവുമില്ല. “പ്രേമക്കുരുക്ഷേത്രവും സ്നേഹക്കുരിശു യുദ്ധവു’മൊന്നും തീരെ വാര്‍ത്തയാവാറുമില്ല. എവിടെയൊക്കെയോ പിഴവു സംഭവിക്കുന്നില്ലേ?

ശ്വേതയെപ്പോലെ ഫോണ്‍ വഴിയാണ് പല സ്ത്രീകളും ചതിയിലെത്തുന്നത്. സിനിമ, സീരിയലുകള്‍ ഇത്തരം പേക്കൂത്തുകള്‍ക്ക് ഉത്തേജകം പകരുകയും ചെയ്യുന്നു. “തട്ടത്തിന്‍ മറയത്ത്’ മുതല്‍ മലയാളത്തിലിറങ്ങുന്ന ഒട്ടുമിക്ക ന്യൂജനറേഷന്‍ സിനിമകളിലും നായകന്‍ അമുസ്ലിമും നായിക മുസ്‌ലിം പെണ്‍കുട്ടിയുമാവുന്നതാണ് തിരക്കഥ. അത് കണ്ടിറങ്ങുന്ന ഇതരമത യുവാക്കളും മുസ്‌ലിം യുവതിയും ചിന്തിക്കുന്നത് സിനിമക്കഥ ജീവിതത്തിലുമൊന്ന് പയറ്റിയെടുക്കാനാണ്. സിനിമയില്‍ സംഭവിച്ചതുപോലെ ആദ്യം ചിലപ്രശ്നങ്ങളുണ്ടായാലും അതൊക്കെ പരിഹരിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. പെറ്റുവളര്‍ത്തിയ മാതാവിനെയും കുടുംബത്തെയും കണ്ണീര്‍കയത്തിലാഴ്ത്തി കാമുകനൊപ്പം ആടിപ്പാടുന്നതിന്റെ ആദ്യാരവങ്ങള്‍ കഴിയുോള്‍, അവന്റെ കൂട്ടുകാര്‍ക്കും പണത്തിനും അച്ഛനു വേണ്ടിവരെയും വസ്ത്രമഴിക്കേണ്ടി വരികയും തനിയൊരു നാടന്‍ വ്യേയുടെ റോളിലേക്ക് നായിക കളം മാറുകയും ചെയ്യുന്നു. കുടുംബം ആദ്യമേ കൈവിട്ടതിനാല്‍ ചോദിക്കാനും പറയാനും ആളില്ലാതാവുന്നതിനാല്‍ സര്‍വവും സഹിക്കുകയല്ലാതെ മാര്‍ഗമില്ലാതാവുകയാണ് ചെയ്യുക. ഡോ: മാത്യൂ വെല്ലൂര്‍ എഴുതിയ പോലെ പ്രേമ വിവാഹത്തില്‍ മഹാഭൂരിപക്ഷവും പരാജയപ്പെടും. വ്യത്യസ്ത മതക്കാരാവുോള്‍ പൂര്‍ണമായും പരാജയം സംഭവിക്കും. പിന്നെയുള്ളത് ചാണകത്തിലെ പുഴുവിന് സമാനമുള്ള ജീവിതംപക്ഷേ ഇതൊക്കെ പ്രേമ മാധുര്യത്തില്‍ ആറാടുോള്‍ പെണ്‍കുട്ടികള്‍ക്ക് മനസ്സിലാക്കാനാവാതെ പോകുന്നതാണ് വലിയ ദുരന്തം. എന്റെ ചേട്ടന്‍ മാത്രം അങ്ങനെയാവില്ലെന്ന് അവര്‍ സ്വയം വിശ്വസിക്കുകയോ വിശ്വസിപ്പിക്കപ്പെടുകയോ ചെയ്യുന്നു.

മുസ്‌ലിം ഗര്‍ഭ പാത്രങ്ങള്‍ ഇനിയും അന്യാധീനപ്പെടാതിരിക്കാന്‍ സമുദായം ഒന്നിച്ചു ചിന്തിക്കേണ്ട കാലം ഏറെ വൈകിയിരിക്കുന്നു. പ്രേമ വഞ്ചനകള്‍ക്കായി ഉപയോഗപ്പെടുത്തുന്ന മാര്‍ഗങ്ങളില്‍ പൈശാചിക വശീകരണങ്ങള്‍ വരെയുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സൗന്ദര്യവും സത്തും മതജ്ഞാനവും വിദ്യാഭ്യാസവുമുള്ള പാലക്കാട്ടുകാരി ജസീന (പേര് സാങ്കല്‍പികം) ക്ക് ഇതൊന്നുമില്ലാത്ത മദ്യപനും താന്തോന്നിയുമായ ഒരു പറയനോടൊപ്പം ഒളിച്ചോടാനാവുന്നതെങ്ങനെയാണ്? നാം ഇനിയും ഉണരാതിരുന്നാല്‍ സംഭവിക്കാനിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്ന് എല്ലാവരും ഓര്‍മിക്കുക. എന്നിട്ട് കൈകടിക്കുകയും പരസ്പരം പഴിചാരുകയും ചെയ്യുന്ന പതിവ് രീതിക്കു പകരം ഉണര്‍ന്നെഴുന്നേറ്റ് ഫലപ്രദമായി എന്തെങ്കിലും പ്രവര്‍ത്തിക്കുക. നാഥന്റെ കോടതി മറക്കാതിരിക്കുകയെങ്കിലും ചെയ്യുക.

Exit mobile version