നമ്മുടെ നാടിന് മഹത്തായൊരു പൈതൃകമുണ്ട്. പലമേഖലകളിലും കേരളം മാതൃകാ സംസ്ഥാനമായി വിലയിരുത്തപ്പെടുന്നു. വിദ്യാഭ്യാസവും സംസ്കാരവും മത സൗഹാര്‍ദവുമെല്ലാം സംസ്ഥാനത്തിന് എടുത്ത് പറയാവുന്ന മികവുകളാണ്. അത് ഏറെ പ്രതീക്ഷകള്‍നല്‍കുന്നു. നാടിനെ സന്നമാക്കുന്നതില്‍മതസംഘടനകള്‍ക്കും മതനേതാക്കള്‍ക്കും വലിയ ഭാഗധേയത്തമുണ്ട്. മുസ്‌ലിം പണ്ഡിതന്‍മാരും ആത്മീയ നേതാക്കളും അതില്‍ഒട്ടും പിന്നിലല്ല.

കേരളീയരുടെ വിദ്യാഭ്യാസപരവും ധാര്‍മികവും സാംസ്കാരികവുമായ വളര്‍ച്ചയില്‍സുന്നി പ്രസ്ഥാനത്തിന്റെ പങ്ക് ആര്‍ക്കും ചോദ്യം ചെയ്യാന്‍കഴിയുകയില്ല. അതിനെ തടയിടാനുള്ള ഗൂഢാലോചനകള്‍എല്ലാകാലത്തും നടന്നിട്ടുണ്ട്. പ്രസ്ഥാനത്തിനും നേതൃത്വത്തിനുമെതിരെ അഴിച്ചുവിടുന്ന ആരോപണങ്ങളും ആക്രമണങ്ങളും ഇതിന്റെ ഭാഗമാണ്. മഹല്ലുകളിലും സ്ഥാപനങ്ങളിലും വലിയ അരാജകത്വമാണ് ഇതിലൂടെ ഉടലെടുക്കുന്നത്.

ശത്രുക്കള്‍നടത്തിവരുന്ന അതിക്രമങ്ങളെ അതിജയിച്ചു മുന്നേറാനുള്ള ആര്‍ജ്ജവം ഈ പ്രസ്ഥാനത്തിനുണ്ട്. മുന്‍ഗാമികള്‍നടത്തിയ ധീരോദാത്തമായ ത്യാഗത്തിന്റെയും സര്‍പ്പണത്തിന്റെയും ചരിത്രം നമുക്കെന്നും പാഠമാണ്. അവര്‍നല്‍കിയ സംഭാവനകള്‍മാതൃകയാക്കി എതിര്‍പ്പുകളെ അതിജീവിക്കാനുള്ള കരുത്ത് നാം നേടണം.

വിജയം എന്നത് ഇച്ഛാശക്തിയുടെ ഫലമാണെന്ന് ഓരോ പ്രവര്‍ത്തകനും തിരിച്ചറിയണം. മുില്‍വരുന്ന പ്രതിസന്ധികളെ അതിജയിക്കാനും ഉയരങ്ങളിലേക്ക് കയറിപ്പറ്റാനും കരുത്ത് കാണിക്കണം. അതിനുള്ള മനസ്സും മനോഭാവവും വളര്‍ത്തിയെടുക്കുക.

ഇന്ന് നാം ചെയ്തുകൊണ്ടിരിക്കുന്നതും നാളെ ചെയ്തു തീര്‍ക്കാനുള്ളതുമായ ദൗത്യങ്ങളെ കുറിച്ച് തികഞ്ഞ ബോധവും തിരിച്ചറിവും പ്രധാനമാണ്. എല്ലാ അര്‍ത്ഥത്തിലും സന്നമായ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് നാം. ശക്തമായ ജനകീയ പങ്കാളിത്തവും നേതൃ സൗഭാഗ്യവും നമ്മെ ധന്യമാക്കിയിട്ടുണ്ട്. പരിശുദ്ധമായ ലക്ഷ്യങ്ങളും കര്‍മ പദ്ധതികളുമാണ് പ്രസ്ഥാനത്തെ സന്നമാക്കുന്നത്. ഭൗതിക ജീവിതത്തില്‍എന്ത് നഷ്ടപ്പെട്ടാലും സ്രഷ്ടാവായ നാഥന്റെ മുില്‍നമുക്ക് വിജയിക്കണം. അവന്റെ പ്രീതിയും പൊരുത്തവും കാംക്ഷിച്ചു ദിശ അറിഞ്ഞുമുള്ള പ്രവര്‍ത്തനങ്ങളാണ് വിജയം വരിക്കുക.

You May Also Like

നബി കീര്‍ത്തനത്തിന്റെ മലയാളപ്പെരുമ

കൃതികള്‍മനുഷ്യ കഥാനുഗായികള്‍എന്നാണല്ലോ. കവികളും അങ്ങനെ തന്നെ. അവരുടെ മനസ്സിനെ സ്വാധീനിക്കുന്ന എന്തും കവിതകള്‍ക്ക് വിഷയീഭവിക്കുന്നു. പ്രതിഷേധവും…

ഉമ്മു അയ്മന്‍: പോറ്റുമ്മയുടെ നബിപര്‍വം

നബി(സ്വ)യുമായി ജീവിതത്തിലുടനീളം സഹവസിക്കാന്‍അസുലഭ സൗഭാഗ്യം ലഭിച്ച മഹദ് വനിതയാണ് ഉമ്മുഅയ്മന്‍(റ). നബി(സ്വ)യുടെ പിറവി മുതല്‍വഫാത്ത് വരെ…

റസൂലിന്റെ ദീര്‍ഘദര്‍ശനം

ഹുദൈബിയ്യയിലെ കൂടാരത്തിനുമീതെ കൊടുങ്കാറ്റ് കെട്ടഴിഞ്ഞ് വീശുകയായിരുന്നു. അടഞ്ഞുകിടക്കുന്ന വാതില്‍ഉന്തിത്തുറന്ന് അയാള്‍സധീരം അകത്തു കടന്നു. നബി(സ്വ)യും കൂട്ടുകാരും…