കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് സ്ഥിര താമസക്കാരായ നിരാലംബരും നിരാശ്രിതരുമായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് വിവിധ സഹായ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. അഗതികള്‍, വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍, കിടപ്പിലായ രോഗികള്‍ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സാമൂഹ്യ സുരക്ഷാ മിഷന്‍ മേല്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ധാരാളം ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. ചിലതു പരിചയപ്പെടാം.

മദ്റസാ അധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

മദ്റസാ അധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്റസാ അധ്യാപകരുടെ മക്കള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ബോര്‍ഡ് അവാര്‍ഡ് നല്‍കുന്നു. 2014-15 വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. അംഗത്വ തിരിച്ചറിയല്‍ കാര്‍ഡിന്‍റെയും പാസ്ബുക്കിന്‍റെയും കോപ്പി മാര്‍ക്ലിസ്റ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മദ്റസാ അധ്യാപക ക്ഷേമനിധി ഓഫീസിലേക്ക് അയക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2720577, 2302090

അവസാന തിയ്യതി: ജൂണ്‍ 20

ക്യാന്‍സര്‍ സുരക്ഷ

18 വയസ്സിന് താഴെയുള്ള ക്യാന്‍സര്‍ ബാധിതരായ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നടപ്പാക്കുന്ന പദ്ധതി. ചികിത്സാ ചെലവുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

ഹൃദയരോഗത്തിന് താലോലം

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുണ്ടാകുന്ന ഹൃദയസംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സ. നാഡീ രോഗങ്ങള്‍, സെറിബ്രല്‍, പാര്‍സി, ഓട്ടിസം, അസ്ഥിവൈകല്യങ്ങള്‍ എന്നിവക്കും സഹായം ലഭിക്കും.

അനാഥര്‍ക്ക് സ്നേഹപൂര്‍വം

മാതാപിതാക്കള്‍ രണ്ടുപേരുമോ അല്ലെങ്കില്‍ ഒരാളോ മരണപ്പെട്ട ബിരുദതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സഹായം നല്‍കുന്നു. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

സമാശ്വാസം പദ്ധതി

ജീവന്‍ നിലനിര്‍ത്താന്‍ മാസത്തിലൊരിക്കല്‍ ഡയാലിസിസ് നടത്തേണ്ടിവരുന്ന ബിപിഎല്‍ കുടുംബങ്ങളിലെ വൃക്കരോഗികള്‍ക്ക് പ്രതിമാസം 1100 രൂപ ധനസഹായം ലഭ്യമാകും.

കരള്‍, വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് പരമാവധി അഞ്ചു വര്‍ഷം വരെ പ്രതിമാസം 1000 രൂപ സഹായം നല്‍കുന്നു. ഹീമോഫീലിയ രോഗികള്‍ക്ക് എപിഎല്‍/ബിപിഎല്‍ വ്യത്യാസമില്ലാതെ പ്രതിമാസം 1000 രൂപ ധനസഹായം നല്‍കിവരുന്നു.

മുഴുസമയ പരിചാരകരെ ആവശ്യമുള്ള രോഗികളെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ സഹായം നല്‍കുന്ന ആശ്വാസകിരണം പദ്ധതി, ശ്രുതിതരംഗം, സ്നേഹ സ്പര്‍ശം, 65 വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ മരുന്ന്-കൗണ്‍സിലിംഗ് ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി, ഹംഗര്‍ ഫ്രീ സിറ്റി, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സ്നേഹ സാന്ത്വനം എന്നീ പദ്ധതികളും കേരളാ സാമൂഹ്യ മിഷന്‍ നടപ്പിലാക്കി വരുന്നു.

അപേക്ഷാ ഫോറങ്ങളും വിശദ വിവരവും മിഷന്‍റെ വിവിധ ഓഫീസുകളിലും വെബ്സൈറ്റുകളിലും ലഭിക്കും.

www.socialsecuritymission.gov.in

ഫോണ്‍: 0495 2370302

പിവി അഹ്മദ് കബീര്‍

You May Also Like

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…

ബദര്‍ ശുഹദാക്കള്‍

ബദ്റില്‍ വീരമൃത്യുസൗഭാഗ്യം നേടിയ സ്വഹാബി വര്യര്‍ 14 പേരാണ്. ആറു മുഹാജിറുകളും എട്ട് അന്‍സ്വാരികളും. ഉബൈദതുബ്നു…

ഇഅ്തികാഫിന്റെ പുണ്യം

അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ച് ഭക്തിപൂര്‍വം പള്ളിയില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ്. നബി(സ്വ) ജീവിതാന്ത്യം വരേ നിലനിര്‍ത്തിപ്പോന്ന…