ജമാഅത്തെ ഇസ്‌ലാമിക്ക് ഈയിടെ കണ്ടുവരുന്ന വിഭ്രാന്തികള്‍ റാബീസ് വൈറസ് ബാധയെയാണ് ഓര്മിപ്പിക്കുന്നത്. തണുപ്പ്, ചൂട്, ഭക്ഷണം, വെള്ളം നിദ്ര ഇതൊന്നും സഹിക്കാനാവാതെ ഭ്രാന്തിളകിയാടുക. മനുഷ്യരുമായി യാതൊരു ബന്ധവും പുലര്ത്താ നാവാതെ ശുനക ശബ്ദം അനുകരിക്കുക. ജീവന്‍ നിലനിര്ത്താിനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി അക്രമ സ്വഭാവം പ്രകടിപ്പിക്കുക. ജമാഅത്തെന്ന ഈര്ക്കി്ല്‍ പാര്ട്ടി യെ കേരളക്കാര്ക്ക് ശരിക്കറിയാം. ഭാരതത്തിലും ലോകത്താകെയും കടു കട്ടിയുള്ള ഇലാഹീ ഭരണം സ്ഥാപിക്കാനിറങ്ങുകയും തദാവശ്യാര്ത്ഥംട മത പ്രമാണങ്ങള്‍ വക്രീകരിച്ച് കോടതി, സര്ക്കാ ര്‍ ജോലി, വോട്ട് ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളൊക്കെയും കഠിന ശിര്ക്കാ ക്കുകയും ഇതൊക്കെ ചെയ്യുന്നവരാകയാല്‍ ലോക മുസ്‌ലിംകളെല്ലാം ശിര്കുു കാരായെന്ന തനി കിറുക്ക് പ്രചരിപ്പിച്ചു നടക്കുകയും ചെയ്തു ആദ്യ ഘട്ടത്തില്‍. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ടിരുന്ന പൂര്വാംശ്രമ ജന്മത്തില്‍ നിന്ന് മത സ്ഥാപകന്‍ മൗദൂദി ശഹാദത് ചൊല്ലി ഇസ്‌ലാമില്‍ പ്രവേശിക്കുകയും ചെയ്തു. അങ്ങ് ഉത്തരേന്ത്യയിലായിരുന്നതിനാലോ സ്ഥിരം തൊപ്പിയുള്ളതു കൊണ്ടോ എന്താണെന്നറിയില്ല അദ്ദേഹം പൊന്നാനിയില്‍ പോയി തൊപ്പിയിട്ടതറിയില്ല. എന്നാലും ‘പുതുസ്ളാമി’യായി! പിന്നെ ഭരണാധികാരിയാവുന്ന സുന്ദര സ്വപ്നം തലോലിച്ച് മൃതിയടഞ്ഞു. ശേഷം അനുയായികളുടെ ഊഴം. അവരും കുറേകാലം തുടര്‍ സ്വപ്നങ്ങള്‍ നെഞ്ചേറ്റിയെങ്കിലും സ്വന്തം നിഴല്‍ പോലും വഴി മാറിപ്പോകുന്നതു കണ്ടപ്പോള്‍ കളം മാറിച്ചവിട്ടി. അങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവല്ക്കാ രായി പല വിധ സാന്പാര്‍ മുന്നണികളുണ്ടാക്കി തെരഞ്ഞെടുപ്പില്‍ പടവെട്ടി. അവസാനം സ്വയമൊരു വെല്ഫെയര്‍ പാര്ട്ടി യായി അധോഗതി പ്രാപിച്ചു. ഇതു വഴി വന്ന ശിര്ക്ക് , തൗഹീദ് ഗുലുമാലുകളൊക്കെ അവിടെ കിടക്കട്ടെ, കേരളത്തിലെ ഒരു പാര്ട്ടി്യും രാഷ്ട്രീയക്കാരനും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത എടുക്കാച്ചരക്കായി ജമാഅത്തുകാര്‍ ഇപ്പോള്‍ ലോകം ‘ഭരിച്ചു’ കൊണ്ടിരിക്കുകയാണ്. ആകെ നാലാളുകള്‍ മാത്രമുള്ള പല രാഷ്ട്രീയപാര്ട്ടിാകളുടെയും കളം മാറ്റവും തൊഴുത്തില്‍ കുത്തും നാം ഈ തെരഞ്ഞെടുപ്പില്‍ ഏറെ സഹിച്ചല്ലോ. അവരുടെയൊക്കെ പിറകില്‍ പ്രധാന പാര്ട്ടി കളുടെ ദേശീയ നേതാക്കള്‍ വരെയും വയളും ഓഫറും നല്കിി നടക്കുന്ന കാഴ്ചയും കണ്ടു. പലപ്പോഴും സ്വന്തം പരിപാടികളിലേക്കു ക്ഷണിച്ചും മറ്റു പരിപാടികളില്‍ വലിഞ്ഞു കേറിയും വിവിധ വിപ്ലവ മുദ്രാവാക്യങ്ങളുമായി തെരുവുകള്‍ മലിനമാക്കിയും ജമാഅത്തുകാര്‍ ഇവരുടെയൊക്കെ മുന്നില്‍ തിരിഞ്ഞുകളിച്ചിട്ടും ഒരാളും കണ്ടതായി ഭാവിച്ചതേയില്ല…….ന്നെ വിളിച്ച്യോന്ന് ചോദിച്ചു നോക്കിയിട്ടും നോ രക്ഷ! ഇനിയെന്ത്? അങ്ങനെയാണ് സ്വന്തം സ്ഥാനാര്ത്ഥി കളെ നിര്ത്തി ജയിച്ചുകയറാനിറങ്ങിയിരിക്കുന്നത്. ഭാര്യ സന്താനങ്ങളുടെ വോട്ടുപോലും ലഭിക്കാതെ ഒന്ന്, അതേ ഒരേ ഒരെണ്ണം വോട്ട് മാത്രം നേടിയ മുന്‍ അനുഭവങ്ങളാണ് ഇതിനു കലശലായ ധ്യൈം പകര്ന്നണത്.
യു.ഡി.എഫും മുസ്‌ലിം ലീഗും ചേളാരി സമസ്തയുടെ പോഷകഘടങ്ങളല്ലെന്ന് അതിന്റെ നേതാക്കള്‍ തിരിച്ചറിഞ്ഞതിനാല്‍ ചില ചേളാരിക്കാര്ക്ക് മറ്റു ചില പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ടല്ലോ. എതിര്ക്കും , തോല്പ്പി ക്കും, തടയും എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളാണ് ഇതിന്റെ പ്രധാന ലക്ഷണം. ന്നാപിന്നെ ആ വോട്ടുകള്‍ ഞമ്മന്റെ വെല്ഫയയര്‍ സ്ഥാനാര്ത്ഥി ക്ക് പോരട്ടെന്നുള്ള വിചാരമാണ് മൗദൂദികളെ തുടക്കത്തിലെഴുതിയ പരുവത്തിലെത്തിച്ചത്. അങ്ങനെ ഈയിടെയായി കാന്തപുരം ഉസ്താദിനും സുന്നി സംഘടനകള്ക്കുതമെതിരെ പേവിഷബാധയേറ്റവരുടെ ശൈലിയില്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ശഅ്റെമുബാറക്കും മറ്റുമായി ബന്ധപ്പെട്ട് ഒന്നിച്ചിരുന്ന് ബിരിയാണി കഴിച്ച ലോഹ്യത്തിന് മൂര്ച്ചത കൂട്ടാന്‍ അവരൊക്കെ ക്ഷീണിച്ചിരിക്കുന്ന അങ്കത്തട്ടില്‍ അവരെ കടത്തിവെട്ടുന്ന ഉറഞ്ഞു തുള്ളലാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. കാന്തപുരം ഉസ്താദിന്റെ, മാസങ്ങള്ക്ക് മുന്പേ തീരുമാനിച്ച ഗുജറാത്ത് സമ്മേളനം വരെ മലിനമാക്കി വാര്ത്്റകള്‍ വെട്ടിമുറിച്ച് പാകപ്പെടുത്തിയെടുക്കുന്നതും അതിന് വേണ്ടി തന്നെ. ഇതൊക്കെ തിരിച്ചറിയാതിരിക്കാന്‍ കേരളക്കാര്‍ മുഴുവനും ആലയക്കാരോ ചേന്ദമംഗല്ലൂര്ക്കാ രോ ആണോ? ആത്മീയ തട്ടിപ്പും അതു വഴിയുള്ള സാമ്പത്തിക ചൂഷണവും ജമാഅത്തുകാരെ ഏറെ വേദനിപ്പിക്കുന്നുവെന്നാണ് മുതലക്കണ്ണുനീര്‍ വഴി തെളിയിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മഖ്ബറയും അവിടെയുള്ള നേര്ച്ച്, ജാറം മൂടല്‍ വരുമാനവും ജമാഅത്തു ഭാഷയില്‍ എന്താണ്? ശിര്ക്കോ തൗഹീദോ സുതാര്യമോ ചൂഷണമോ? ഇങ്ങനെയുള്ള പണം കൊണ്ട് സ്ഥാപനം നടത്തുകയും ശമ്പളം പറ്റുകയും ചെയ്യുന്ന ഒരാളെ ഒപ്പം നിര്‍ത്തി സമരം ചെയ്യുന്നത് എന്തു ലക്ഷ്യത്തിനായാണ്? ഇതാണ് നേരത്തെപ്പറഞ്ഞത്: ആത്മീയ ചൂഷണം മഹാശ്ചര്യം മ്മക്കും വേണം ഓട്ട്!