ഒരു സുഹൃത്ത് അദ്ദേഹത്തിനുണ്ടായ ഫോണ്‍അനുഭവം വിശദീകരിച്ചതിങ്ങനെ:

രാത്രി ഉറക്കു പിടിച്ചുകാണും, അപ്പോഴാണ് മൊബൈല്‍ശബ്ദിക്കുന്നത്. മറുതലക്കല്‍ഇത്തിരി ഗൗരവസ്വരം: നിങ്ങള്‍ഇന്നയാളെ പരിചയമുണ്ടല്ലോ. അദ്ദേഹത്തിന്റെ അമ്മായിയുടെ മകന്‍കല്ല്യാണം കഴിച്ച പെണ്ണിന്റെ സഹോദരന്‍നല്ല ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് രണ്ടുലക്ഷത്തി പതിയായിരം രൂപക്ക് എന്റെ മകന് വിസകൊടുത്തു. ഇപ്പോള്‍പറഞ്ഞ പണിയില്ല, ശമ്പളവുമില്ല.

ഇദ്ദേഹം വിനയം വിടാതെ ചോദിച്ചു: അതിനു ഞാന്‍…..? മറുതലക്കല്‍പരുഷ സ്വരം: അത് ശരി, തനിക്കറിയോ ആ പൈസ എങ്ങനെ ഉണ്ടാക്കിയതാണെന്ന്? നല്ല വണ്ണമെങ്കില്‍ഞങ്ങളും അങ്ങനെ, അല്ലെങ്കില്‍… നീ അയാളെ കണ്ട് മര്യാദക്ക് പൈസ തിരിച്ചു വാങ്ങിത്തരണം.

അത്രയുമായപ്പോള്‍സുഹൃത്തിനും നിയന്ത്രണം വിട്ടു: “താങ്കള്‍എന്നോടു ചോദിച്ചായിരുന്നോ വിസക്കച്ചവടം നടത്തിയത്. അല്ലെങ്കില്‍ഇപ്പോള്‍പണം നല്‍കണമെന്നു പറയുന്ന അകന്ന ബന്ധുവിനോട്? അതൊന്നുമല്ല, പിന്നെ ഈ ഇടപാട് നല്ലരീതിയില്‍മുന്നോട്ടു പോയിരുന്നുവെങ്കില്‍ഞങ്ങളെ ആരെയെങ്കിലും താങ്കള്‍ക്ക് ആവശ്യമുണ്ടാവുമായിരുന്നോ. അതുകൊണ്ട് താങ്കള്‍കരുതിയപോലെ ചെയ്യുക. എനിക്കിതില്‍ഒരു താല്‍പര്യവുമില്ല’.

സമാനമായി ധാരാളം അനുഭവങ്ങള്‍വേറെയുമുണ്ട്. പാര്‍ട്ണര്‍ഷിപ്പ് ചേര്‍ന്നുള്ള കച്ചവടവും അതില്‍ലാഭവും നഷ്ടവുമൊക്കെ നാട്ടു നടപ്പാണ്. നഷ്ടം വരുന്പോള്‍ഇവ്വിധം ചില ആവശ്യങ്ങള്‍വരും. അതിലേറെ മാരകമാണ് ആരില്‍നിന്നൊക്കെയോ പണം വാങ്ങി അസ്്ലും ഫസ്്വലുമില്ലാത്ത ഏതെങ്കിലും ബിസിനസ് തട്ടിപ്പുകള്‍ക്ക് നല്‍കി അവസാനം അണ്ടിപോയ അണ്ണാന്‍പരുവത്തിലാവുന്ന നിരവധി കേസുകള്‍. പണമുടമ തിരിച്ചു ചോദിച്ചു തുടങ്ങുന്പോള്‍മുതല്‍പ്രശ്നങ്ങളാവും. ചിലര്‍എങ്ങനെയെങ്കിലും കുറച്ചൊക്കെ ഒപ്പിച്ചു കൊടുക്കും. മറ്റുചിലര്‍സുഖസുന്ദരമായി മുങ്ങും. അപ്പോഴൊക്കെയാണ് ഒന്നാം മുതലാളി സജീവമാകുന്നത്. പണം വാങ്ങിയവന്റെ അധ്യാപകന്‍, ബന്ധു പോലുള്ളവരെയൊക്കെ സമീപിച്ച് അടിക്കും, പൊളിക്കും പോലുള്ള “നല്ലവര്‍ത്തമാനങ്ങള്‍’ കാച്ചും. മറ്റു ചിലര്‍”നിങ്ങളുടെ മഹല്ലിലുള്ള ഇന്നയാള്‍ഇത്ര സംഖ്യയുമായി മുങ്ങിയിട്ടുണ്ട്. അത് പരിഹരിച്ചു തരണമെന്ന്’ മഹല്ലുകമ്മറ്റിക്ക് അപേക്ഷ നല്‍കും. മഹല്ലുകമ്മറ്റി എടുത്ത തീരുമാന പ്രകാരാമായിരുന്നു ഇവര്‍ഇടപാടു തുടങ്ങിയതെന്ന് തോന്നും ഇതൊക്കെ കണ്ടാല്‍. സമ്പത്തിനോടുള്ള അതിമോഹം മനുഷ്യനെ അന്ധനാക്കുന്നതാണ് ഇത്തരം ഇടപാടുകള്‍ക്ക് പിന്നില്‍. എത്രയോ പേര്‍വന്‍കുഴിയിലകപ്പെട്ടാലും, പിന്നെയും പറ്റിക്കപ്പെടാന്‍നിരവധിയാളുകളുണ്ടാവുന്നതിന്റെ മന:ശാസ്ത്രവും ഈ പണമോഹം തന്നെയാണ്. കേരളത്തില്‍തന്നെ എത്ര വന്‍കിട തട്ടിപ്പുകള്‍ഒന്നിനുപിറകെയായി നടന്നു. അവസാനം സരിതാമേഡത്തിന്റെ തേനൂറും സോളാര്‍തട്ടിപ്പും അരങ്ങേറി. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യനില്‍നിന്ന് സര്‍ക്കാര്‍ഉടമസ്ഥതയിലുള്ള കിന്‍ഫ്രാ പാര്‍ക്കിലെ വിശാല ഭൂപ്രദേശം “വിറ്റ്’ ലക്ഷങ്ങള്‍തട്ടാനാവുന്നത് ഒരു ശരാശരിക്കാരന് മനസ്സിലാവില്ല. എന്നാല്‍, അതും ഇവിടെ സംഭവിച്ചു. നല്ല വിദ്യാഭ്യാസമുള്ള ഒരാളാണ് ഇതിനു വിധേയനായത്. കേരളക്കാര്‍അങ്ങനെയാണ്. എന്നെയൊന്നു പറ്റിച്ചുതരുമോ എന്ന ചോദ്യമാണ് അവരുടെ ശരീരഭാഷപോലും. ഇതു മനസ്സിലാക്കിയാണ് കോഴി, പച്ചക്കറി, കളിപ്പാട്ടം പോലുള്ളവയിലൊക്കെ അന്യ നാട്ടുകാര്‍നമ്മെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സ്വന്തം നദികള്‍പോലും നമ്മുടേതല്ലെന്ന തീരുമാനങ്ങള്‍അംഗീകരിക്കേണ്ടിവരുന്നത്.

മൊബൈലില്‍ഇങ്ങനെ ഒരു മെസേജ് വരുന്നു: “അമേരിക്കയിലെ ഒരു കോടീശ്വരന്‍മരണപ്പെട്ടു. അദ്ദേഹത്തിന്റെ കണക്കില്ലാത്ത സ്വത്ത് ദാനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതില്‍ഏഴു കോടി നിങ്ങള്‍ക്കാണ് നല്‍കുന്നത്. ഉടന്‍വിശദവിവരം ഇമെയില്‍ചെയ്യുക’. ഇതു വായിച്ചുകഴിയുന്പോഴേക്ക് മലയാളി സങ്കല്‍പ ലോകത്ത് രാജാവാകുകയായി. നല്ലൊരുഭവനം, വാഹനം, ഏതാനും ബിസിനസ് ഗ്രൂപ്പുകള്‍, എന്നിട്ടും പണം ബാക്കി. ഏഴുകോടിയല്ലേഞാനാരാമോന്‍…! ഉടന്‍നടപടി ക്രമങ്ങളായി. മറുതലക്കലെ നിര്‍ദ്ദേശം പാലിച്ച് സര്‍വ്വീസ് ചാര്‍ജ് അഞ്ചുലക്ഷം അയച്ചുകൊടുക്കുന്നു. ചിലര്‍ബാങ്ക് അക്കൗണ്ട് നമ്പറും പിന്‍നമ്പറുമൊക്കെ ഔദാര്യമായി നല്‍കുന്നു. അതോടെ സംഗതി ക്ലോസ്. ഈ സ്വപ്ന ജീവി തനി ഫ്ളാറ്റാവാന്‍കൂടുതല്‍സമയം വേണ്ട. സ്വന്തമായുള്ള എല്ലാ സമ്പത്തും ഏതോ നൈജീരിയക്കാരന്റെ മക്കളുടെ അനന്തരാവകാശമായിട്ടുണ്ടാവും ചിന്ത ഉണരുന്പോഴേക്ക്. ചില മഹാമഠയന്‍മാര്‍നിര്‍ദേശം പാലിച്ച് ഡല്‍ഹിയിലെത്തുന്നു. അവര്‍നല്‍കിയ ഇരുമ്പുപെട്ടി താങ്ങിപിടിച്ചു കഷ്ടപ്പെടുന്നു. പെട്ടിതുറന്നാലോ “കട്ടപ്പുഹ…’ താനറിയാത്ത കോടിശ്വരന്റെ പൂത്ത പണം ചീഞ്ഞു നാറി അന്നാട്ടുകാര്‍ക്ക് ദുര്‍ഗന്ധമടിച്ചു ബുദ്ധിമുട്ടാവുന്നതിനാല്‍അത് കോരി ഒഴിവാക്കുകയാണെന്നായിരിക്കുമോ ഇവരുടെയൊക്കെ വിചാരം. ഏഴ് കോടി നല്‍കുന്നവര്‍അതിന്റെ സര്‍വീസ് ചാര്‍ജ് ആയി ആദ്യം അഞ്ചുലക്ഷവും രണ്ടാം ഘട്ടത്തില്‍അമ്പതുലക്ഷവുമാണ് ആവശ്യപ്പെടുന്നത്. ഇത് എഴു കോടിയില്‍നിന്നെടുത്തിട്ട് ബാക്കി ആറുകോടി നാല്‍പ്പത്തിയഞ്ചു ലക്ഷം നല്‍കിയാല്‍പോരെ ഇവര്‍ക്കെന്നെങ്കിലും ചിന്തിക്കാന്‍കഴിയാതെ വരുന്നതെന്തുകൊണ്ടാണ്. അതുമല്ലെങ്കില്‍കഷ്ടപ്പെട്ട് കോടികള്‍കേരളത്തില്‍കൊണ്ടുവന്ന് തരുന്നവര്‍അവയത്രയും സ്വന്തമായെടുക്കാതെ വിതരണത്തിന് തയ്യാറാവുന്നതെന്തു കൊണ്ടായിരിക്കുമെന്ന് ഒന്നാലോചിച്ചു കൂടേ. തന്റെ ടീറ്റേല്‍സ് ആവശ്യപ്പെടുന്നവര്‍അതറിയാതെ എങ്ങനെയാണ് തന്നെ തിരഞ്ഞെടുത്തത് എന്നെങ്കിലും.

ഇതൊന്നും ചിന്തിക്കാന്‍മനസ്സ് പാകപ്പെടാത്ത വിധം ധനാര്‍ത്തി മലയാളിയെ കീഴടക്കിയിരിക്കുന്നു. ഇവിടെയാണ് അന്യ നാട്ടുകാരായ ആണ്‍കുട്ടികള്‍മണ്ണും ചാരി നിന്ന് പെണ്ണും കൊണ്ടുപോവുന്നത്. പത്തു രൂപക്ക് കടല വാങ്ങി വറുത്ത് പന്ത്രണ്ടു രൂപക്കു വിറ്റാല്‍കിട്ടുന്ന രണ്ടു രൂപയുണ്ടല്ലോ, അത് അനുഗ്രഹത്തിന്റെതാണ്, ആത്മാര്‍ത്ഥതയും അദ്ധ്വാനവും കലര്‍ന്ന ശുദ്ധധനം. നിലവിലുള്ള മത/മതേതര സേവനങ്ങള്‍ക്കൊപ്പം ഇത്തരം ഹലാലായ ബിസ്സിനസുകളാവാം. വീടു കേന്ദ്രീകരിച്ചുള്ള ടൈലറിംഗ്, ഡി ടി പി വര്‍ക്ക്, കോഴിവളര്‍ത്തല്‍, കൃഷി, ട്രാന്‍സിലേഷന്‍ഒക്കെയാവാം. അതൊക്കെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. പൂര്‍വിക പണ്ഡിതരില്‍കര്‍ഷകരും കച്ചവടക്കാരും തൊഴിലെടുക്കുന്നവരും ധാരാളമുണ്ടായിരുന്നു. ഇമാം മഹല്ലി(റ)യെ പോലുള്ളവര്‍ശരിക്കും ബിസിനസ്സുകാരായിരുന്നു. നമുക്ക് പറ്റുമെങ്കില്‍നല്ലകാര്യമാണിതൊക്കെ. എന്നാല്‍, ഏതോ ഒരാളുടെ പോക്കറ്റിലെ പണം മറ്റാര്‍ക്കോ വാങ്ങിനല്‍കി അദ്ദേഹം തരുന്നതിന്റെ ഒരു വിഹിതം പണമുടമക്കും മറ്റേത് സ്വന്തം പോക്കറ്റിലേക്കും താഴ്ത്തുന്ന ഏര്‍പ്പാടുണ്ടല്ലോ, ഇത് ബിസിനസല്ല; പ്രോത്സാഹിപ്പിക്കേണ്ടതുമല്ല. തനി പോഴത്തമാണിത്. ധനസന്പാദനവും ചെലവഴിച്ച രീതിയും ചോദിക്കാതെ ഒരാളെയും മഹ്ശറില്‍മുന്നോട്ടു നടക്കാനനുവദിക്കില്ലെന്ന ഹദീസ് എപ്പോഴും ഓര്‍ത്തിരിക്കുക.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…