ഇസ്‌ലാമിക നവോത്ഥാന രംഗത്ത് ഈ നൂറ്റാണ്ടിലെ ഇതിഹാസമാണ് താജുല്‍ ഉലമ. ദീനിനും മുസ്‌ലിം ഉമ്മത്തിനും രാജ്യത്തിനും നല്‍കേണ്ടതു മുഴുവന്‍ അവിടുന്ന് നല്‍കി. ആറ് പതിറ്റാണ്ട് സമസ്തയുടെ സാരഥ്യം വഹിച്ച അനുപമ വ്യക്തിത്വം താജുല്‍ ഉലമ അല്ലാതെ ആരുമുണ്ടാവില്ല. മുസ്‌ലിം കൈരളിയുടെ എല്ലാ തുറകളിലും ആ വ്യക്തിപ്രഭാവം പ്രസ്ഥാനത്തിനും മുസ്‌ലിം ഉമ്മത്തിനും കരുത്തും ശക്തിയുമായി. താജുല്‍ ഉലമ ഇന്ന് നമുക്കൊപ്പമില്ല. ആ വഫാത്തോടെ വന്ന വിടവ് നികത്തപ്പെടുക സാധ്യവുമല്ല. അവിടുന്ന് നല്‍കിയ ആര്‍ജവവും ആദര്‍ശവീര്യവും നെഞ്ചിലേറ്റി ആ മഹാന്‍ കാണിച്ച പാതയിലൂടെ സഞ്ചരിക്കാന്‍ നാം തയ്യാറാവുക. ആ മഹല്‍ ജീവിതം അല്ലാഹു പ്രകാശിപ്പിക്കട്ടെ.
എസ് വൈ എസ് സംഘടനാ വര്‍ഷത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. യൂണിറ്റ് മുതല്‍ എല്ലാ ഘടകങ്ങളുടെയും പിന്നിട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ കര്‍മ പദ്ധതികളുടെ പഠനത്തിനും ഊന്നല്‍ നല്‍കി മാര്‍ച്ച് ഒന്ന് മുതല്‍ വാര്‍ഷിക കൗണ്‍സിലുകള്‍ നടക്കുകയാണ്.
സംഘടനാ ശാക്തീകരണത്തില്‍ കൗണ്‍സിലുകളുടെ ഭാഗധേയത്വം വളരെ വലുതാണ്. സംഘടനാ അജണ്ടകള്‍ ചര്‍ച്ച ചെയ്യാനും പ്രവര്‍ത്തകരെ സജ്ജീകരിക്കാനും ഈ അവസരം നല്ലപോലെ വിനിയോഗിക്കണം. അടിസ്ഥാന ഘടകങ്ങളുടെയും പ്രവര്‍ത്തകരുടെയും സജീവതയാണ് സംഘടനയുടെ യഥാര്‍ത്ഥ വിജയം. അത് ഗൗരവമായി കണക്കിലെടുത്ത് വളരെ വ്യവസ്ഥാപിതമായി തന്നെ കൗണ്‍സില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
അതിനുവേണ്ടി ജില്ലാ, സോണ്‍ തലങ്ങളില്‍ നല്ലപോലെ തയ്യാറെടുക്കണം. സര്‍ക്കിള്‍, യൂണിറ്റ് കൗണ്‍സിലുകളുടെ സുഗമമായ നടത്തിപ്പിനുള്ള എല്ലാ നിയന്ത്രണവും നിരീക്ഷണവും മേല്‍ഘടകങ്ങള്‍ കൃത്യമായി നടത്തണം. സ്റ്റേറ്റ് കമ്മറ്റി നല്‍കിയ കൗണ്‍സില്‍ സര്‍കുലറുകള്‍ ജില്ലാസോണ്‍ ഘടകങ്ങള്‍ നല്ലപോലെ പഠനം നടത്തുകയും അതിനനുസരിച്ച് കീഴ്ഘടകങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട മുന്നൊരുക്കങ്ങള്‍ നടത്തുകയും വേണം.
മിഷന്‍ 2014ന്റെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്തു തീര്‍ക്കാനുണ്ട്. കൗണ്‍സിലുകളെ സജീവമാക്കുന്ന മുഖ്യ പദ്ധതിചര്‍ച്ച മിഷന്‍ 2014 തന്നെയാകണം. പരിശീലനം ലഭിച്ച സി സി (കൗണ്‍സില്‍ കണ്‍ട്രോളര്‍) മാരുടെ നിയന്ത്രണത്തിലാണ് ജില്ലാ ഘടകത്തിന്റെ കൗണ്‍സിലുകളും നടക്കേണ്ടത്. സോണ്‍ അടിസ്ഥാനത്തില്‍ എല്ലാ യൂണിറ്റിലേക്കുമുള്ള സി സിമാരെ തയ്യാറാക്കി നിയമിക്കുന്നതാണ്. ഇവ കൃത്യമായി നടത്തുന്നതിന് വേണ്ടി സ്റ്റേറ്റ്, ജില്ല, റിസോഴ്സ് ഗ്രൂപ്പുകളെ സ്റ്റഡി ചെയ്ത് തയ്യാറാക്കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അടങ്ങുന്ന സര്‍കുലര്‍ ഓരോ ഘടകത്തിനും ലഭിക്കുന്നതാണ്. അത് പ്രകാരം തന്നെ എല്ലാ നടപടികളും സമയബന്ധിതമായും കൃത്യമായും നടത്തുന്നതിന് പ്രവര്‍ത്തകരും നേതൃത്വവും ജാഗ്രത പുലര്‍ത്തുക.

 

കാര്യദര്ശി

You May Also Like

കേരളത്തിലെ സാദാത്തു പരമ്പര

കേരളത്തില്‍ വന്ന സാദാത്ത് ഖബീല മുഴുവനുമെന്നു പറയാം, യമനിലെ തരീമില്‍ നിന്നു വന്നവരാണ്. ബാഅലവി, ബാഫഖി,…

പരിസ്ഥിതി സംരക്ഷണം പ്രവാചകരീതി

മനുഷ്യനിണങ്ങിയ ആവാസവ്യവസ്ഥ പ്രപഞ്ചനാഥന്റെ ക്രമീകരണമാണ്. മനുഷ്യന്റെയും അവനു വേണ്ടിയുള്ളതിന്റെയും സൃഷ്ടിപ്പിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള സാഹചര്യം പ്രപഞ്ചസംവിധാനത്തില്‍…

സിയാറത്തും ചരിത്രനീതിയും

അല്‍ഹാഫിള് ഇബ്നു അസാകിര്‍ പറഞ്ഞു: മഹനായ മുഹമ്മദ്ബ്നു ഹുസൈന്‍(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പ്രതിഭാധനനായ അല്‍…