തിരുവനന്തപുരം: സമൂഹത്തിന് നേര്‍ ദിശ കാണിച്ച അനുകരണീയ വ്യക്തിത്വമായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനായിരുന്ന താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തങ്ങളുടെ വിയോഗം മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉള്ളാള്‍ തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സൗമ്യതയും ആര്‍ദ്രതയും മുഖമുദ്രയാക്കി സത്യസന്ധമായ നിലപാടിലൂടെ മുസ്‌ലിം വൈജ്ഞാനിക പ്രബോധന മേഖലക്ക് ഏഴു പതിറ്റാണ്ട് കാലം അതുല്യമായ നേതൃത്വം നല്‍കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. കേരളത്തില്‍ മുസ്‌ലിംകള്‍ ഇന്ന് അനുഭവിക്കുന്ന ആത്മീയ വിദ്യാഭ്യാസ സാംസ്കാരിക നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ തങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. കേരള മുസ്‌ലികള്‍ക്ക് നേരെ ഉയര്‍ന്ന പലചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. കേരളത്തിലെ പൊതുസമൂഹത്തിന് പിന്തുടരാന്‍ കഴിയുന്ന നിരവധി മാതൃകകള്‍ അദ്ദേഹത്തിലുണ്ടായിരുന്നു. തങ്ങള്‍ മുന്നോട്ടുവെച്ച സന്ദേശം ഉള്‍ക്കൊണ്ട് മുന്നോട്ട് കുതിക്കാന്‍ മുസ്‌ലിം സമൂഹത്തിന് കരുത്തുണ്ടാകട്ടെയെന്നും ചെന്നിത്തല ആശംസിച്ചു. കെ എം ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. ഏരൂര്‍ ശംസുദ്ദീന്‍ മദനി അനുസ്മരണ പ്രഭാഷണം നടത്തി. എ സൈഫുദ്ദീന്‍ ഹാജി, സിദ്ദീഖ് സഖാഫി നേമം, വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, ഖലീലുല്‍ റഹ്മാന്‍ തങ്ങള്‍ പെരിങ്ങമ്മല, മുനീര്‍ നഈമി, നജീബുദ്ദീന്‍ സഖാഫി, മിഖ്ദാദ് ഹാജി, എ എ സലാം മുസ്‌ലിയാര്‍ പ്രസംഗിച്ചു.

You May Also Like

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

ഉസ്മാനിയ ഖിലാഫത്ത് വന്കരകളുടെ ഭരണസാരഥ്യം

പ്രഭാത സൂര്യന്റെ കിരണങ്ങള്‍ ചെരിഞ്ഞിറങ്ങുന്ന ഇടനാഴിയിലൂടെ സുല്‍ത്വാന്‍ മുഹമ്മദ് ദര്‍വീശിനൊപ്പം നടന്നു. ദര്‍വീശിന്റെ ഓരോ വാക്കും…

കൊരൂര്‍ ത്വരീഖത്തും ശൈഖിന്റെ “കറാമത്തും’

മനുഷ്യനെ ആത്മീയമായി ഉന്നതിയിലെത്തിക്കാനുള്ള വിശുദ്ധരുടെ മാര്‍ഗമാണല്ലോ ത്വരീഖത്ത്. യോഗ്യനായൊരു ശൈഖിനെയാണ് പിന്തുടരേണ്ടത്. ആ യോഗ്യതകള്‍ എന്തെല്ലാമാണെന്ന്…