salafism

ലഫി, സലഫിസം, സലഫിയ്യത്ത്, സലഫീ മന്ഹ‍ജ് തുടങ്ങിയ പദാവലികളെ ചൊല്ലി മുജാഹിദ് സുഹൃത്തുക്കള്ക്കു ള്ള പലമാതിരി ആശയക്കുഴപ്പങ്ങളും സന്ദേഹങ്ങളും ഇനിയും തീര്ന്നി ട്ടില്ല. മാത്രമല്ല, അത് വല്ലാതെ വണ്ണം വെക്കുകയുമാണ്. തങ്ങള്ക്ക്ര ‘സലഫി’ എന്ന പേരില്‍ അറിയപ്പെടാന്‍ ഉദ്ദേശ്യമില്ല എന്നാണ് മര്കകസുദ്ദഅ്വ നേതാവ് ജോ. ജാബിര്‍ അമാനി കോഴിക്കോട്ട് മാധ്യമ പ്രവര്ത്തനകര്ക്ക്ഹ മുമ്പില്‍ തുറന്ന് പറഞ്ഞിത്. ‘ഞാന്‍ എന്നെ വിളിക്കുന്ന പേര് വിമല്‍ കുമാര്‍ എന്നാണ്’ എന്ന ആ ഡയലോഗിനെ ഓര്മി്പ്പിക്കുന്ന വിധത്തില്‍ ‘കേരള നവോത്ഥാന പ്രസ്ഥാന’മെന്ന് വിളിക്കപ്പെടാനുള്ള പൂതിയും അദ്ദേഹം പ്രകടിപ്പിക്കുകയാണ്ടായി. മുമ്പൊക്കെ സലഫി പ്രസ്ഥാനം എന്നാല്‍, ഖുര്ആദനും സുന്നത്തും പിന്തുടരുന്നവരായിരുന്നു. ഇപ്പോള്‍ ആഗോള തലത്തില്‍ സലഫി എന്ന പദത്തിന് വ്യാഖ്യാനങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. അത് തീവ്രവാദ സംഘടനകളെ പ്രതിനിധാനം ചെയ്യുന്നുവെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത് എന്നും സ്വന്തം നിലപാടിന് അദ്ദേഹം ന്യായം പറയുന്നു.
ഇത് ചര്ച്ചഘയായതിനെ തുര്ന്ന് അദ്ദേഹം ഇറക്കിയ വിശദീകരണക്കുറിപ്പും ഏറെക്കുറെ മുന്‍ പ്രസ്താവനയെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ്: “സമീപകാലത്ത് ‘സലഫ് സലഫി’ പ്രയോഗങ്ങള്ക്ക്ി വലിയ അര്ത്ഥല വ്യത്യാസങ്ങള്‍ വരുന്നുണ്ട്. ചില പ്രത്യേക ചിന്താധാരകളായും തീവ്രവാദ വ്യാഖ്യാനങ്ങള്‍ നല്കി്യും ബഹുസ്വരജീവിതത്തിന് പ്രയാസങ്ങളുണ്ടാക്കുന്ന സമീപനങ്ങളായും ഉപയോഗിച്ച് വരുന്നു. അത്തരത്തിലുള്ള ‘സലഫി ‘കളുടെ പ്രതിനിധാനം ഈ സംഘടനക്ക് സ്വീകരിക്കാന്‍ സാധ്യമല്ല.”
മര്കസസുദ്ദഅ്വ ഗ്രൂപ്പിന്റൊ താത്വിക പ്രസിദ്ധീകരണമായ അത്തൗഹീദിലും മുജാഹിദ് സുഹൃത്തുക്കളുട ആശയക്കുഴപ്പം പ്രതിഫലിക്കുന്നുണ്ട്. അതിന് അവരെ പറഞ്ഞിട്ട് കാര്യമില്ല, അവരുടെ സ്ഥാനത്ത് നമ്മളാരായാലും അളതപ്പിപ്പോകും. മുഖ്യധാരാ സലഫികള്‍ മുതല്‍ റാഡിക്കല്‍ ജിഹാദി സലഫികള്‍ വരെയുള്ള എത്രയെത്ര ഇനമാണിത് നാട്ടിലുള്ളത്? നിസ്കാരത്തിന്റൊ സ്വഫ്ഫിനുള്ള കാര്പ്പ്റ്റിലെ ലൈന്‍ വരെ ബിദ്അത്തില്‍ പെടുത്തുന്നവര്‍ വരെ അതില്‍ പെടുന്നു. മിമ്പറിന്റെര പടികളുടെ എണ്ണത്തിലുള്ള കാര്ക്കുഷ്യത്തിന്റെ് പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പുണ്ട്. മുഖ്യധാരാ വിഭാഗം ഹംബലി മദ്ഹബിനെ അനുഗമിക്കാന്‍ നോക്കുന്നവരാണെങ്കില്‍, അല്ബാംനിയുടെ ജോര്ദാനനിയന്‍ ഗ്രൂപ്പ് തീവ്രമദ്ഹബ് വിരുദ്ധരാണ്. ഗള്ഫ്മ യുദ്ധകാലത്ത് ഉരുവംകൊണ്ട സഹ്വ പ്രസ്ഥാനം വേറൊന്ന്. രാഷ്ട്രീയ പരിഷ്കാരമാണത്രേ ലക്ഷ്യം, എന്ന് വെച്ച് ഭരിക്കുന്നവരോട് കച്ചറക്ക് പോകുന്നില്ല. മദ്ഖലീ ഗ്രൂപ്പ്എന്നൊരു പാര്ടി്ന യുണ്ട്. മനുഷ്യര്‍ സലഫീ മന്ഹനജിലാണോ എന്ന ഒളിഞ്ഞുനോട്ടമാണത്രേ മുഖ്യ പരിപാടി. ഭരണകൂടത്തിന് ഓശാന ചൊല്ലലാണ് മറ്റൊരു ധര്മംഞ. അറബ് വസന്തത്തിന് ശേഷം അലകും കോലും വേറുട്ടുപോയ ഈജിപ്ത്യന്‍ സലഫിസം ജീവിച്ചിരിപ്പുണ്ട്. റാഡിക്കല്‍ സലഫി വീക്ഷണത്തിന് അടിപ്പടവ് കെട്ടുന്ന തക്ഫീരി സലഫികളാണ് മറ്റൊരു സംഘം. മുസ്ലികളെ, വിശേഷിച്ചും ശരീഅത്തിന്റെക അടിസ്ഥാനത്തിലല്ലാതെ വിധി വിലക്കുകള്‍ കല്പ്പിളക്കുന്ന ഭരണാധികാരികളെ കാഫറാക്കാലണ് മുഖ്യവിനോദം. റാഡിക്കല്‍ ജിഹാദി സലഫികളെക്കുറിച്ച് പറയേണ്ടല്ലോ. തീവ്രരാഷ്ട്രീയ വീക്ഷണവുമുള്ള അല്ഖാലഇദ, ഐ എസ് ഐ എസ് തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ പെടുന്നു. സഊദി സലഫിസത്തിന്റെിയും മുസ്ലിം ബ്രദര്‍ ഹുഡിന്റെവയും അവാന്തര വിഭാഗങ്ങളില്‍ നിന്നുണ്ടായ സംയുക്തമാണ് ഈ ഗ്രൂപ്പ് എന്നാണ് പറയപ്പെടുന്നത്.
സലഫിസമെന്നാല്‍ പ്രസ്ഥാനമല്ല, അതൊരു സമീപന രീതിയാണ്, രീതിശാസ്ത്രമാണ്, ചിന്താധാരയാണ്, ഒരു സമീപന യുക്തബോധമാണ്, രീതിശാസ്ത്രമാണ്, മെതഡോളജിയുടെ പേരാണ്, ആനയാണ് കുതിരയാണ് എന്നൊക്കെയാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലെ സലഫീ സുഹൃത്തുക്കള്‍ പറയുന്നത്. ഇ ടി മുഹമ്മദ് ബഷീര്‍ ജോണീ ലൂക്കോസുമായുള്ള അഭിമുഖത്തിലും ഏതാണ്ടിമ്മാതിരി ഒരു ഉരുണ്ട് കളിയുണ്ട്.
ഏതായാലും കേരളത്തിലെ മതനവീകരണ പ്രസ്ഥാനങ്ങള്‍ ഈ സംജ്ഞയെ ചൊല്ലിയ നല്ല ആശയക്കുഴപ്പത്തിലാണ്. ഈ സന്ദേഹം പദാവലിയോട് വലിയ അനുകമ്പയില്ലാത്ത മര്കാസുദ്ദഅ്വക്കാരില്‍ പോലും പ്രതിഫലിക്കുന്നുണ്ട്. പിന്നെ മറ്റു ഗ്രൂപ്പുകളുടെ കാര്യം പറയാനുണ്ടോ? ആഗോള തലത്തിലുള്ള ചര്ച്ചകകളും സംഭവ വികാസങ്ങളും ഈ ആശയക്കുഴപ്പത്തിന്റെ് വ്യാപ്തി വര്ധിരപ്പിക്കുകയും ചെയ്യുന്നു.
‘സലഫീ മന്ഹ‍ജ്’ എന്ന താല്ക്കോ ല്‍ പദത്തെ ചൊല്ലിയാണ് പത്ത് പതിനഞ്ച് കൊല്ലം മുമ്പ് കേരളത്തിലെ മുജാഹിദുകള്‍ ആദ്യമായി പിളര്ന്ന ത്. അന്ന് ഹുസൈന്‍ മടവൂരിന്റെപ നേതൃത്വത്തിലുള്ള യുവജന വിഭാഗം സലഫീ മന്ഹ ജില്‍ (സലഫീ മാര്ഗിത്തില്‍ ) നിന്ന് പുറത്ത് പോയെന്നും അങ്ങനെ അവര്‍ക്ക് ആദര്ശാ വ്യതിയാനം സംഭവിച്ചുവെന്നുമുള്ള വിമര്ശവനമാണ് വഴിപിരിച്ചിലിലെത്തിച്ചത്. സുബൈര്‍ മങ്കട എന്ന ഒരാളായിരുന്നു ഇങ്ങനെയൊരു പിളര്പ്പി ന്റെി വൈറസിനെ പ്രസ്ഥാനത്തിനകത്ത് കണ്ടെത്തിയതത്രേ. മറ്റൊരാരോപണം ‘സൂറൂറിസ’വുമായി യുവജന വിഭാഗം നേതാക്കള്ക്ക് ബന്ധമുണ്ടെന്നതായിരുന്നു. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സുറൂറികളുടെ അല്ബ യാന്‍ മാസിക കേരളത്തില്‍ പ്രചരിപ്പിച്ചത് ഇവരാണെന്നും ആക്ഷേപമുണ്ടായി. സലഫീ പ്രസ്ഥാനത്തെ തകര്ക്കാ ന്‍ ഇഖ്വാനികള്‍ രൂപം കൊടുത്തതാണ് സുറൂസിസമെന്നാണ് പറയുന്നത്.
പിന്നെ ‘സലഫി’യെയും സലഫീ മന്ഹകജിനെയും ചൊല്ലിയുള്ള കുതര്ക്ക ങ്ങളുടെയും കുതുഹുലങ്ങളുടെയും കാലമായിരുന്നു. സലഫികളുടെ മാര്ഗജത്തില്‍ നിന്ന് ഇവരില്‍ ചിലര്‍ പിഴച്ചു എന്ന് ഗള്ഫ്ല സലഫികള്‍ മുന്നറിയിപ്പ് നല്കിവയിരുന്നുവെന്ന വാദം ചര്ച്ചലയുടെ ടെമ്പറേച്ചര്‍ കൂട്ടി.
സലഫി മന്ഹുജ് എന്നൊരു സാധനം കേരളത്തിലെ മുജാഹിദുകള്ക്ക്പ പരിചയമില്ലെന്നും ഇത് കേരളത്തില്‍ മാത്രമുള്ള സ്വതന്ത്ര പ്രസ്ഥാനമാണെന്നും മടവൂര്‍ വിഭാഗം പറഞ്ഞുനോക്കി. ‘സലഫി’ കടന്നുവരുന്നത് ഗള്ഫിില്‍ എണ്ണവിപണി ഉയര്ന്നലപ്പോഴാണെന്നും അവര്‍ തെളിവ് നിരത്തി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഹായം ലഭിക്കുന്നത് കെ എന്‍ എമ്മിനാണെന്ന് എ പി അബ്ദുല്‍ കാദര്‍ മൗലവി തന്നെ തുറന്നുപറഞ്ഞതും അക്കാലത്തായിരുന്നു.
വീര്യം കൂടിയ മുജാഹിദുകളാണെന്നും ശുദ്ധ സലഫികളാണെന്നും വരുത്തിത്തീര്ക്കാ നാണ് ഇടക്കിടെ ഈ സലഫി സലഫി എന്ന് ചിലര്‍ പറയുന്നതെന്നായിരുന്നു മര്ക സുദ്ദഅവക്കാരുടെ വിമര്ശഫനം. അക്കാലത്ത് അവരുടെ നേതാവായിരുന്ന ഹുസൈന്‍ മടവൂര്‍ തന്നെ എഴുതി: “മര്ഹും് കെ എം മൗലവി സ്ഥാപിച്ച രണ്ട് സ്ഥാപനങ്ങളാണ് തിരൂരങ്ങാടി യതീംഖാനയും നൂറുല്‍ ഇസ്ലാം മദ്റസയും. എന്‍ വി അബ്ദുസ്സലാം മൗലവി സ്ഥാപിച്ചതാണ് സുല്ലമുസ്സലാം അറബിക്കോളജൂം മേത്തലങ്ങാടി ജുമഅത്ത് പള്ളിയും. എം സി സി അബ്ദുര്റഅഹ്മാന്‍ മൗലവി സ്ഥാപിച്ചതാണ് പുളിക്കല്‍ മദീനത്തുല്‍ ഉലൂം…..അവരാരും തന്നെ സലീഫീ കോളജ്, മുജാഹിദ് മസ്ജിദ് എന്നൊന്നും പേരിട്ടില്ല. വളരെ അടുത്ത കാലത്തുണ്ടായ ഒരു പ്രവണതയാണ് പള്ളിയുടെ മുമ്പില്‍ പോലും മുജാഹിദ് മസ്ജിദ് എന്ന ബോര്ഡ്ാ സ്ഥാപിക്കല്‍….” എന്തുകൊണ്ടാണ് മഞ്ചേരിയിലെ കെ എന്‍ എം പ്രസിന് ‘കലിക്കറ്റ് ഓപ്സറ്റ് പ്രസ്’ എന്നും പുളിക്കലലിലെ ആശുപത്രിക്ക് ‘മലബാര്‍ ആയുര്വേറദിക് ആശുപത്രി’യെന്നും പേരിട്ടതിനെ അദ്ദേഹം ചോദിച്ചു. സലഫീ ലോഡ്ജും സലഫീ ആയുര്വേതദവും സലഫീ പ്രസ്സുമായി നടന്നാല്‍ എന്താകുമെന്ന് നേതാക്കള്ക്ക റിയാമെന്ന് പരിഹസിക്കകുകയും ചെയ്തു മടവൂര്‍.
കാസര്കോളട് സലഫീ സെന്റിറിന്റെല പ്ലേനും എസ്റ്റിമേറ്റും തയ്യാറാക്കി എ പി അബ്ദുല്‍ ഖാദര്‍ മൗലവിയെ സമീപിച്ചപ്പോള്‍, ആ പേര് വേണ്ട, കാരണം വിദേശത്ത് നമുക്ക് പണം തരുന്നവര്‍ സലഫികളാകണമെന്നില്ല എന്നും അതുകൊണ്ട് സലഫീ സെന്റാര്‍ എന്ന പേരല്ല നല്ലത് എന്നും എ പി ജില്ലാ സെക്രട്ടറിയോട് എ പി നിര്ദേ്ശിച്ചത്രേ. പുളിക്കല്‍ ജാമിഅ സലഫിയ്യയുടെ പേപ്പറുകള്‍ കുവൈത്തിലെ ഓഫീസുകളില്‍ ‘ജാമിഅ ഇസ്ലാമിയ്യ’ എന്ന പേരില്‍ തയ്യാറാക്കിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ടി പിയുടെ ആശുപത്രി വളപ്പിലെ പള്ളിക്ക് മുജാഹിദ് എന്ന് പേരിട്ടിട്ടില്ലല്ലോ എന്ന് കളിയാക്കുന്നുണ്ട് ഒരിടത്ത് മടവൂര്‍.
എന്നാല്‍, 1959ല്‍ കെ എം മൗലവി ജലാലത്തുല്‍ മലിക് സുഊദ് ബിന്‍ അബ്ദില്‍ അസീസ് അവര്ക ള്ക്ക്ന എഴുതിയ കത്തായിരുന്നു മറുഭാഗത്തിന്റെദ തുറുപ്പ്. “അറേബ്യന്‍ ഉപദ്വീപിന്റെക ഭരണ സാരഥിയും അല്ലാഹുവിന്റെി ശ്രദ്ധയാല്‍ സംരക്ഷിക്കപ്പെടുന്ന സഊദിയ അറേബ്യന്‍ ഭരണകൂടത്തിന്റെു ഇമാമും ആയ മഹാനായ രാജാവ് സഊദ് ഒന്നാമന്‍ അവര്കയളുടെ സമക്ഷത്തിങ്കലേക്ക്, സുരക്ഷതനായ രാജാവവര്കകളേ” എന്ന് പറഞ്ഞ് തുടങ്ങുന്ന മെമ്മോറാണ്ടത്തില്‍ മൗലവി സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: “ഏകദേശം മൂന്ന് പതിറ്റാണ്ടുകള്ക്ക്ദ മുമ്പ് തന്ന സലഫീ വിശ്വാസം സ്വന്തമാക്കിയ അങ്ങയുടെ സഹോദരന്മാരായ മലബാര്‍ മുസ്ലിംകളുടെ അഥവാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ കേരള മുസ്ലിംകളുടെ ഗണത്തില്‍ പെട്ട ഒരു സഹോദരാനാണീ കുറുപ്പുകാരന്‍….” അതൊക്കെ പഴയ ചരിത്രം.
എന്നാല്‍, പയ്യെപ്പയ്യെ മടവൂര്‍ പറഞ്ഞതിനൊടെല്ലാം സുല്ലായി. സലഫികള്‍ സമാധാനത്തിന്റെു വെള്ളരിപ്രാവുകള്‍ എന്നൊക്കെ പ്രസ്താവന ഇറക്കി. പറഞ്ഞതെല്ലാം അദ്ദേഹത്തോട് മാറന്നുപോയി.
മൂപ്പരുടെ അന്നത്തെ ആ ബാധയാണ് ഇപ്പോള്‍ മര്സുതദ്ദഅ്വക്കാര്ക്ക്ട വിട്ടുപോകാത്തത്. ഹുസൈന്‍ മടവൂര്‍ പോയെങ്കിലും ‘സലഫി’ക്കും ‘സലഫീ മന്ഹ‍ജി’നും എതിരായ അദ്ദേഹത്തിന്റെു വീരവാദങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയിയലും ബുക്സ്റ്റാളുകളിലും ഇണ്ടല്ലോ. മര്കു്സദ്ദഅ്വക്കാര്‍ അവരുടെ വിമല്‍ കുമാര്‍ മോഹവുമായി നടക്കട്ടെ. അതുപോലെയല്ലല്ലോ മറ്റു ഗ്രൂപ്പുകള്‍. അവരൊക്കെ എന്തു ചെയ്യും? വിസ്ഡംകാരും കെ എന്‍ എം ഗ്രൂപ്പുമൊക്കെ എണ്ണിയാലൊടുങ്ങാത്ത വിദേശത്തെ സലഫി ഗ്രൂപ്പുകളില്‍ ഏതിനെയാകും തഖ്ലീദ് ചെയ്യുന്നുണ്ടാകുക? മദ്ഖലിയെയോ മുഖ്യധാരെയെയോ? അതോ തക്ഫീര്‍ ഗ്രൂപ്പിനെയോ ജോര്ദാ്നിയന്‍ വേര്ഷുനെയോ? ഇനി അതുമല്ല, സഹ്വക്കാരെയും ഈജിപ്ഷ്യന്‍ സലഫിസത്തെയും പുല്കു്ന്നോ? ഇനി കുറച്ചുകൂടി ഡോസ് കൂടിയ റാഡിക്കല്‍ ജിഹാദി സലഫിസത്തിന്റെോ വഴിയോ? ഇനി എല്ലാറ്റിന്റെടയും ഒരു സംയുക്ത രസായനം തയ്യറാക്കിയിട്ടുണ്ടാകുമോ? ആര്ക്കരറിയാം?

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

rifaee mala-malayalam

രിഫാഈ മാല: ആത്മജ്ഞാനത്തിന്റെ കീര്‍ത്തനഹാരം

മഹാനായ ശൈഖുല്‍ ആരിഫീന്‍ രിഫാഈ(റ – 512-578) ന്റെ പേരില്‍ രചിക്കപ്പെട്ട കാവ്യ കീര്‍ത്തനമാണ് രിഫാഈ…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്
Shaikh Rifaee R

ശൈഖ് രിഫാഈ(റ): ആത്മീയ ലോകത്തെ ജ്ഞാനചക്രവര്‍ത്തി

ആത്മീയ ലോകത്തെ മഹാഗുരുവാണ് ശൈഖ് രിഫാഈ(റ). ജ്ഞാനം, ഭക്തി, സ്വഭാവം, സഹജീവി സ്നേഹം, രചന, ശിഷ്യ…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്