പത്തു മാസക്കാലമായി എസ് വൈ എസ് കര്‍മഭടന്മാര്‍ നെഞ്ചേറ്റിയ 60-ാം വാര്‍ഷിക പദ്ധതികള്‍ ലക്ഷ്യം കൈവരിച്ചു. ഇനി വാര്‍ഷിക സുദിനങ്ങളുടെ ആവേശകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നാം. എല്ലാ കണ്ണുകളും ഖല്‍ബുകളും താജുല്‍ ഉലമാ നഗറിലേക്ക് നീങ്ങിത്തുടങ്ങി.
25000 സ്വഫ്വ അംഗങ്ങളെ സാക്ഷിനിര്‍ത്തി ഫെബ്രുവരി 26-ന് നാലു മണിക്ക് പ്രസ്ഥാനത്തിന്റെ സമുന്നതരായ 60 നേതാക്കള്‍ 60 പതാകകള്‍ ഒന്നിച്ചുയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. വിശാലമായ സമ്മേളന നഗരിയില്‍ ലക്ഷങ്ങള്‍ക്ക് സംഗമിക്കാനും സമ്മേളനം ആസ്വദിക്കുന്നതിനും അത്യപൂര്‍വമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 10000 പ്രതിനിധികള്‍ക്ക് സമ്മേളനത്തില്‍ സംബന്ധിക്കാനും താമസിക്കാനുമായി ഏറ്റവും പുതുമയുള്ളതും മികച്ചതുമായ വിദേശ നിര്‍മിത പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്.
ജീവിതത്തെ ആത്മീയമായി ക്രമപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങളും ദേശീയവും അന്തര്‍ദേശീയവുമായ ഇസ്‌ലാമിക ചലനങ്ങളും ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയും മതേതര ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമാവും. പ്രസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന വിഷന്‍ 2015 കേരളത്തിലെന്ന പോലെ ദേശീയ തലത്തിലും ദീനീ ദഅവത്തിന്റെ സാധ്യതകളും കര്‍മപദ്ധതികളും തയ്യാറാക്കും.
രജിസ്റ്റര്‍ ചെയ്ത സ്ഥിരം പ്രതിനിധികള്‍ക്കു പുറമെ നഗരിയിലെത്തുന്ന എല്ലാ ജനങ്ങള്‍ക്കും സമ്മേളനം വീക്ഷിക്കുന്നതിനും പഠനങ്ങളില്‍ സാന്നിധ്യം വഹിക്കുന്നതിനും സൗകര്യങ്ങളുണ്ട്. ഇസ്‌ലാമിക ചരിത്രങ്ങളും പ്രാസ്ഥാനിക ചരിത്രങ്ങളും അയവിറക്കുന്നതിനും വൈജ്ഞാനിക പ്രദര്‍ശനങ്ങളുടെ ദര്‍ശനത്തിനും സമ്മേളന വേദികള്‍ സജ്ജമായിട്ടുണ്ട്.
പ്രധാന സമ്മേളന വേദിക്കുപുറമെ പതിനൊന്ന് അനുബന്ധ വേദികളും പ്രത്യേകം സജ്ജീകരിച്ചുകഴിഞ്ഞു. ഇതോടെ എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം കേരള ചരിത്രത്തില്‍ വേറിട്ട അനുഭവമാകും. ഈ ചരിത്ര വിസ്മയത്തിന് സാക്ഷിയാവുന്ന ഏതൊരു വിശ്വാസിക്കും പുതിയ അനുഭവവും അനുഭൂതിയും ലഭിക്കുകതന്നെ ചെയ്യും.
ഈ സത്യം നിരന്തര സമ്പര്‍ക്കത്തിലൂടെ ഓരോ കൂട്ടുകാരിലേക്കും കുടുംബങ്ങളിലേക്കും പ്രവര്‍ത്തകര്‍ പകര്‍ന്നുകൊടുക്കണം. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ വ്യക്തികളെ താജുല്‍ ഉലമാ നഗറിലേക്ക് ക്ഷണിക്കുകയും ചെയ്യുക. സൗഹൃദ സന്ദര്‍ശനങ്ങളും നിശ്ശബ്ദ പ്രചാരണങ്ങളും അവശേഷിക്കുന്ന ദിവസങ്ങളില്‍ ഓരോ എസ്വൈഎസുകാരനും സജീവമാക്കണം. ഇതോടെ ആ ചരിത്ര വിസ്മയം യാഥാര്‍ത്ഥ്യമാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.

You May Also Like

എസ് വൈ എസ് മുന്നേറ്റത്തിന്റെ അറുപത് വര്‍ഷങ്ങള്‍

1945-ല്‍ കാര്യവട്ടത്തു ചേര്‍ന്ന സമസ്തയുടെ സമ്പൂര്‍ണ സമ്മേളനത്തില്‍ വെച്ച് ആമിലാ സംഘം എന്ന പേരില്‍ ഒമ്പത്…

സമസ്തയുടെ പ്രമേയങ്ങള്‍

മുസ്‌ലിം കേരളത്തിന്റെ ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു മാതൃകാ പ്രസ്ഥാനമെന്ന…

വിജയകവാടങ്ങളാണ് മാതാപിതാക്കള്‍

ഖുര്‍ആനില്‍, മാതാപിതാക്കളോട് കാണിക്കേണ്ട കാരുണ്യവും സ്നേഹവും പെരുമാറ്റ രീതികളും പ്രത്യേകം ഉണര്‍ത്തുകയും, അവര്‍ നമുക്കുവേണ്ടി സഹിച്ച…