വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്നാണു തിരുവചനം. വൃത്തിയും ശുദ്ധിയും പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുമെന്ന് വിശുദ്ധ വേദം പലയാവര്‍ത്തി ഓര്‍മപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ഗത്തി ലെ അഷ്ടകവാടങ്ങളിലൂടെയും പ്രവേശിക്കാനുള്ള യോഗ്യത നേടിത്തരുമെന്ന് പരിചയപ്പെടുത്തി നബി (സ്വ) പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ഒരു ഭാഗമിങ്ങനെ: എന്നെ നീ ശുദ്ധിയുള്ളവരില്‍ ഉള്‍പ്പെടുത്തേണമേ…. ഇസ്‌ലാം ശുദ്ധിക്കു നല്‍കുന്ന പ്രാധാന്യം ഇതില്‍ നിന്നൊക്കെ മനസ്സിലാവുന്നുണ്ടല്ലോ? പ്രവര്‍ത്തി പഥത്തിലും ശക്തമായ വിധം ശുദ്ധിപാലിക്കാനുള്ള നിഷ്കര്‍ശയുണ്ട്. ഭക്ഷണത്തിനു മുമ്പും ശേഷവും കൈ കഴുകുക, വിസര്‍ജന സ്ഥലത്ത് ചെരിപ്പു ധരി ക്കുകയും തല മറക്കുകയും ചെയ്യുക, പലഘട്ടങ്ങ ളില്‍ വായ ബ്രഷ് ചെയ്യുക, ഐഛികവും നിര്‍ബന്ധ വുമായ വിവിധ കുളികള്‍, നഖം മുറിക്കുന്നതും അഴുക്ക് ബാധിക്കുന്ന ശരീരഭാഗങ്ങളിലെ രോമ ങ്ങള്‍ നീക്കുന്നതുമൊക്കെ മതനിയമമായത് വൃത്തി പാലിക്കുന്നതിന്റെ ഭാഗമായികൊണ്ടുകൂടിയാണ്. വസ്ത്രവും പരിസരവും ശരീരവും മനസ്സും ആത്മാ വുമെല്ലാം ശുദ്ധമായിരിക്കാനാണ് മതകല്‍പ്പന. അപ്പോഴാണ് ഒരാള്‍ ശരിയായ മനുഷ്യനും മുസ്ലി മുമായിത്തീരുന്നത്.
ഇങ്ങനെയൊക്കെയാണ് നിയമങ്ങള്‍. പക്ഷേ ചില വിശ്വാസികളുടെ ജീവിതത്തെകുറിച്ച് ചിന്തിച്ചാ ലോ, അപ്പോഴാണ് ഏട്ടിലെ പശു പുല്ലുതിന്നാത്തത് ബോധ്യം വരിക. വൃത്തി അവര്‍ക്ക് അലര്‍ജിയാ ണെന്നു തോന്നും നടപ്പു കണ്ടാല്‍. വിയര്‍ത്ത് മണം പിടിച്ച വസ്ത്രം, വളര്‍ന്ന് നില്‍ക്കുന്ന നഖം നിറയെ ചളിയും ചേറും. അനുബന്ധമായുണ്ടാകുന്ന ഫംഗസ്, ബാക്ടീരിയകള്‍ സുലഭമായി ഭക്ഷണം വഴി വയറ്റിലെത്തുന്നു. നീക്കേണ്ട രോമങ്ങള്‍ പലയിടങ്ങളില്‍ ഹുങ്കാരത്തോടെ വളര്‍ന്ന് പന്തലി ച്ചിരിക്കുന്നു. മീശ നീണ്ട് ചായ അരിക്കാന്‍ സൗക ര്യം ചെയ്യുന്നു അങ്ങനെ തികച്ചുമൊരു വികൃത രൂപി. ഇത് മതശീലമേയല്ല. അല്ലാഹു അതീവ സൗന്ദര്യവാനാണ്; അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെ ടുന്നു എന്നാണല്ലോ നബി വചനം.
പര്‍ദ 313 കളറുകളില്‍ നിന്ന് വെറും കറുപ്പിലേക്ക് ചുരുണ്ടു കൂടിയിരിക്കുകയാണല്ലോ ഇപ്പോള്‍. അതു കൊണ്ട് ലഭിക്കുന്ന വലിയ “സൗകര്യം’ തീരെ അലക്കിയില്ലെങ്കിലും ചളി കാണില്ലെന്നതാണ്. അങ്ങനെ മാസങ്ങള്‍ വെള്ളം തൊടാതെ ഇത് ഒപ്പിച്ചെടുക്കാനാവും. പര്‍ദയില്‍ തുന്നിച്ചേര്‍ത്ത മുത്തും കല്ലും പല തരം ചിത്രപ്പണികളും അലക്കാതിരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഫലമോ, ഇതും ധരിച്ച് ഒരു ഇത്താത്ത ബസ്സില്‍ കയറി യാല്‍ ശകടം മുഴുവന്‍ നാറും. മുന്നിലൂടെ നടന്നാല്‍ കോഴിവണ്ടി പോയ പ്രതീതിവരും. മണം വന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവു മെന്നതിനാല്‍ ഉള്ളിതിന്നവര്‍ പള്ളിയില്‍ വരരുതെന്നുകല്‍പ്പിച്ച മതമാണ് വിശുദ്ധ ഇസ്‌ലാം എന്നോര്‍ക്കുക.
ചില പള്ളികളിലെ മൂത്രപ്പുര ശരിക്കും ഞെളിയന്‍ പറമ്പിനു സമാനം. അത് ശ്രദ്ധിച്ചു നടത്താന്‍ ഒരാളെ ശമ്പളത്തിനു വെക്കുമ്പോ ഴേക്ക് കമ്മറ്റി മെലിഞ്ഞുപോകുമെന്നാണ് വെപ്പ്. അതുകൊണ്ട്തന്നെ മൂത്ര മണം ശക്തമായടിച്ചാല്‍ അവിടെയൊരു പള്ളിയു ണ്ടെന്നു മനസ്സിലാക്കാനാവും വിധം വസ്തുത തലകുത്തി നില്‍ക്കുന്നു. ഹൗളിന്റെ കാര്യമാണ് ഏറെ കഷ്ടം. മൂത്രപ്പുരയില്‍ എവിടെയും തൊടാതെ ശ്വാസം പിടിച്ച് ഉപയോഗിച്ചു പോന്നാല്‍ മതി. ഇതങ്ങനെ യല്ലല്ലോ. വായ, മൂക്ക്, മുഖം, തുടങ്ങി വിവിധ ഭാഗങ്ങള്‍ കഴുകാനുപയോഗിക്കുന്ന വെള്ളമാണ്. ടൈലിന്റെയും ഉച്ചിന്റെയും ശക്തമായ ദുര്‍ഗന്ധം. പോരാത്ത തിന് അഴുക്ക് കലങ്ങി ഗാഢത കൂടിയ വെള്ളവും. വുളൂഇനൊപ്പം മഞ്ഞപ്പിത്തമോ ചുരുങ്ങിയത് കണ്ണുരോഗമെ ങ്കിലുമോ തികച്ചും സൗജന്യം. ശരിക്കും പറഞ്ഞാല്‍ പൈപ്പു പോലുള്ളവയില്‍ നിന്നാണ് ശുദ്ധീകരണം വേണ്ടതെന്നു തോന്നും. അത് വലിയതോതില്‍ ജലനഷ്ടത്തി നുകാരണമാകുന്നതിനാല്‍ നമ്മുടെ നാടുക ളില്‍ ഹൗള് സംസ്കാരം വന്നു. അപ്പോഴും കൂടുതല്‍ വെള്ളമില്ലെങ്കില്‍ കൈയിട്ട് വുളൂഅ് ചെയ്യുന്നത് കറാഹത്താണ്. ഇതൊന്നും പാലിക്കുന്നില്ലെങ്കിലും ഹൗളും പരിസരവും കഴുകി വൃത്തിയാക്കുകയെങ്കിലും വേണ്ടേ. അലസമായി കിടക്കുന്ന ബ്രഷുകളും വേസ്റ്റ്വെളളം കെട്ടിക്കിടക്കുന്ന അഴുക്ക് ചാലു കളുമൊക്കെ മനം പിരട്ടലുണ്ടാക്കുന്നത് തന്നെയാണ്. എല്ലാത്തിനും അതിന്റെതായ അടുക്കും ചിട്ടയും നാമുമായി ബന്ധപ്പെടുന്നിടം മുഴുവന്‍ വൃത്തിയായി സൂക്ഷിക്കാനും വിശ്വാസികള്‍ക്കെങ്കിലുമാവണം. മനുഷ്യര്‍ ബന്ധപ്പെടുന്നിടങ്ങളില്‍ മലമൂത്ര വിസര്‍ജനം നിരോധിച്ച നബി(സ്വ)യുടെ അനുയായികള്‍ ഇതിന്റെ ഗൗരവം ഉള്‍കൊള്ളുകതന്നെ വേണം. ബസില്‍ നിന്നു പുറത്തേക്കും കവലകളിലും പള്ളിയുടെയും സ്കൂളിന്റെയും പരിസരത്തു മൊക്കെ കാറിത്തുപ്പി വൃത്തികേടാക്കുന്നത് വില കുറഞ്ഞ സംസ്കാരമാണെന്നെങ്കിലും തിരിച്ചറിയാന്‍ നമുക്കാവണം. ചുരുങ്ങിയ പക്ഷം, “ഇവിടെ തുപ്പരുത്’ എന്ന ബോര്‍ഡിനെയെങ്കി ലുമൊന്ന് തുപ്പാതെ വിടണം.