കോഴിക്കോട്: പലതിന്റെയും പേരില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു കഴിയുന്നവരെ കൈപിടിച്ചുയര്‍ത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് പ്രസ്താവിച്ചു. എസ്.വൈ.എസ് മിഷന് 2014 കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടന്ന സാന്ത്വനം ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാരകമായ രോഗങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും അടിപ്പെട്ട് തീരാ ദുരിതമനുഭവിക്കുന്ന ഒട്ടേറെ പേര് നമുക്കിടയിലുണ്ട്. സ്നേഹ പൂര്‍ണമായ ഒരു നോട്ടമെങ്കിലും പ്രതീക്ഷിച്ചു കഴിയുന്നവരാണിവര്‍. ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് സാന്ത്വനമേഖലയില്‍ ചെയ്യുന്ന ഏതു സേവനവും വിലപ്പെട്ടതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി അധ്യക്ഷത വഹിച്ചു. കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്, മാളിയേക്കല്‍ സലൈമാന്‍ സഖാഫി, റഹ്മത്തുല്ലാഹ് സഖാഫി എളമരം, എം. മുഹമ്മദ് സ്വാദിഖ്, ജഅ്ഫര്‍ ചേലക്കര, നാസര്‍ ചെറുവാടി, ഹസൈനാര്‍ സഖാഫി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. മുഹമ്മദ് പറവൂര്‍ സ്വാഗതവും പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. ജില്ലാ, സോണ്‍ ക്ഷേമകാര്യ സെക്രട്ടറിമാര്‍, സാന്ത്വനം ക്ലബ് കോഓഡിനേറ്റര്‍മാര്‍ ശില്പശാലയില് പങ്കെടുത്തു. സംസ്ഥാന ശില്പശാലയെ തുടര്‍ന്ന് ജില്ല, സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് തല ശില്പശാലകള് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് രൂപം നല്കി.