Pre school in kerala

രു വ്യക്തിയുടെ ജീവിത്തിലെ ഏറ്റവും ശ്രദ്ധേയവും വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുമായ ഘട്ടമാണ് ശൈശവം അഥവാ ഋമൃഹ്യ ഇവശഹറവീീറ. ശുദ്ധ പ്രകൃതിയിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ ഭാവിയിൽ ആരായിരിക്കും, എങ്ങനെയായിരിക്കുമെന്നൊക്കെ നിർണയിക്കുന്നതിൽ ശൈശവകാല അനുഭവങ്ങൾക്ക് വലിയ പങ്കുണ്ട്. തിരുനബി(സ്വ) പറഞ്ഞ ഒരു വിശുദ്ധ വചനത്തിന്റെ സാരാംശം ഇങ്ങനെ: ‘ഓരോ കുട്ടിയും സത്യം ഉൾകൊള്ളാനുള്ള മാനസികാവസ്ഥയിലാണ് ഭൂമുഖത്ത് പിറന്നു വീഴുന്നത്. പക്ഷേ, അവന്റെ സ്വഭാവ രൂപീകരണത്തിൽ ചുറ്റുപാടുകൾക്കും സമൂഹത്തിനും വലിയ സ്വാധീനമുണ്ട്’ (ബുഖാരി, മുസ്‌ലിം).

മാതൃത്വത്തിന്റെ നിർവൃതിയും കുടുംബത്തിന്റെ ആഹ്ലാദവും നിറഞ്ഞുനിൽക്കുന്ന ശൈശവും ബാല്യവും പല രക്ഷിതാക്കളും അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. ശാരീരികവും മാനസികവുമായ സമ്പൂർണ സന്തുലിതാവസ്ഥയാണ് ആരോഗ്യം എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിനുള്ള ശ്രമങ്ങൾ ഓരോ വ്യക്തിയിലും ഗർഭാവസ്ഥയിൽ തന്നെ തുടങ്ങുകയും ശൈശവത്തിൽ പ്രത്യേകം കരുതലുകൾ നടത്തുകയും ചെയ്യേണ്ടതുണ്ട്.

ശൈശവത്തെ സർഗാത്മഗതയിലൂടെയാണ് പരിപോഷിപ്പിക്കേണ്ടത്. കുഞ്ഞുങ്ങളുടെ സർവതോന്മുഖ വളർച്ചക്കുതകുന്ന പരിചരണമാണ് അവർക്ക് ലഭിക്കേണ്ടത്. ജന്മനാ ചലനാത്മകതയുള്ളവരും വിനോദങ്ങളോട് താൽപര്യമുള്ളവരുമാണ് കുട്ടികൾ. കുഞ്ഞുങ്ങളുടെ താൽപര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചുള്ള അന്തരീക്ഷത്തിലാണ് അവരെ വളർത്തേണ്ടത്. ഭാവനയും സൃഷ്ടിപരമായ കഴിവുകളും ഉണർന്നിരിക്കുന്ന പ്രായമാണത്. അത് കൊണ്ടുതന്നെ പ്രകൃതി പ്രതിഭാസങ്ങളിലും ചുറ്റുമുള്ള ആളുകളിലും പരിസ്ഥിതിയിലെ വസ്തുക്കളിലും കൗതുകം കൊള്ളുന്നവരാണവർ. പ്രകൃതി നിരീക്ഷണത്തിലൂടെ പരിസ്ഥിതിയുമായി ഇഴുകിച്ചേരാനും പ്രകൃതി സൗന്ദര്യം മനസ്സിലാക്കാനും ഭാവനകൾ വളർത്തിയെടുക്കാനും സാധിക്കും.

എന്നാൽ പലപ്പോഴും കൂട്ടിലിട്ട പക്ഷികളെപ്പോലെയാണ് പുതിയ ലോകത്തെ കുട്ടികൾ വളരുന്നത്. കുശവന്റെ കൈയിലെ മണ്ണു പോലെയാണവർ. ശൈശവത്തിൽ തന്നെ ജീവതത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രാഥമിക പാഠങ്ങൾ അവരഭ്യസിക്കണം. പ്രവാചകർ(സ്വ)യുടെ ശൈശവത്തിന്റെ ആദ്യ നാലു വർഷങ്ങൾ ബനീ സഅദിലെ ഗ്രാമത്തിലാണ് ചെലവഴിച്ചത്. അത് കൊണ്ട് തന്നെ ശുദ്ധമായ ഭാഷയും ശക്തമായ ശരീരപ്രകൃതിയും ദൃഢമായ ആരോഗ്യവും പ്രവാചകർക്കു സ്വായത്തമാക്കാനായി. ചെറുപ്പത്തിൽ തന്നെ കുതിര സവാരിയിൽ നൈപുണ്യവും മാനവിക മൂല്യങ്ങളുടെ അടിസ്ഥാന ശേഷികളും നേടി.

ജനന സമയം മുതൽ കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിന്റെ പ്രക്രിയ തുടങ്ങുന്നു. അനുകരണീയ മാതൃകയാകേണ്ട മാതാപിതാ ക്കളിലൂടെയാണ് സ്വഭാവരൂപീകരണവും പെരുമാറ്റ ശൈലിയും രൂപപ്പെടേണ്ടത്. ശൈശവകാല വിദ്യാഭ്യാസം ഇക്കാലത്ത് സാർവത്രികമായി ഏറ്റെടുത്തിരിക്കുന്നത് വിവിധ ഏജൻസികളാണ്. പല സ്ഥാപനങ്ങളിലും ശിശുസൗഹൃദ പൂർണമായ അന്തരീക്ഷം അനുഭവിക്കാൻ കുട്ടികൾക്ക് കഴിയാതെ പോവുന്നുണ്ടെന്നാണ് യാഥാർത്ഥ്യം. പ്രീസ്‌കൂൾ പാഠ്യപദ്ധതിയിൽ അധ്യാപന നിലവാരവും ലഭ്യമാക്കേണ്ട സൗകര്യങ്ങളും അധ്യാപക-വിദ്യാർത്ഥി അനുപാതവും ടീച്ചർമാർക്കുള്ള പരിശീലനവും പലയിടത്തും കാര്യക്ഷമമായ പരിഗണനക്ക് വിധേയമാക്കുന്നില്ല. കുഞ്ഞിളം പ്രായത്തിൽ തന്നെ നിർബന്ധിത എഴുത്തും വായനയും ഔപചാരിക വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തിലുള്ള പരീക്ഷകളും പുസ്തക ഭാരവും അവർ അനുഭവിക്കേണ്ടിവരുന്നു.

അഞ്ചര വയസ്സിനു ശേഷം ആരംഭിക്കേണ്ട ഔപചാരിക വിദ്യാഭ്യാസത്തിന് കുട്ടികളെ പ്രാപ്തരാക്കുന്ന വിവിധയിനം ശേഷികളെ വികസിപ്പിക്കുന്നതിനുതകുന്ന പഠന പ്രവർത്തനങ്ങളാണ് അതിന് മുമ്പ് നടക്കേണ്ടത്. അല്ലാതെ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുകയല്ല. കുട്ടികളെ നിർബന്ധിത പഠനത്തിന് വിധേയമാക്കുമ്പോൾ അതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഇത് അവരുടെ സാമൂഹ്യവും ശാരീരികവും ബുദ്ധിപരപരവും വൈകാരികവുമായ വികസനത്തെ ഗുരുതരമായി ബാധിക്കുമെന്നതിൽ സംശയമില്ല.

കളിമണ്ണ്, മണൽ, വെള്ളം തുടങ്ങിയ പ്രകൃതി പദാർത്ഥങ്ങൾ കൈകാര്യം ചെയ്തും കീറൽ, മുറിക്കൽ, തുന്നൽ, ഒട്ടിക്കൽ എന്നീ പ്രവർത്തനങ്ങളിലൂടെ ഇന്ദ്രിയ ക്ഷമത വികസിപ്പിച്ചും എഴുത്തിനു സഹായിക്കുന്ന കുട്ടികളുടെ മസിലുകൾ വളർത്തിയെടുത്ത ശേഷമാണ് എഴുത്ത് തുടങ്ങേണ്ടത്. മണ്ണിൽ കൈവിരലുകൾ സ്പർശിക്കുമ്പോൾ മോട്ടോർ മസിലുകൾ വികസിക്കുന്നു. കൈയക്ഷരം നന്നാവാനും കണ്ണും കൈയും തമ്മിലുള്ള ബന്ധം മെച്ചപ്പെടാനും തലച്ചോറിന്റെ പ്രവർത്തനവും ബുദ്ധിയും ഉത്തേജിപ്പിക്കപ്പെടാനും ഇതുതകുന്നു.

കുഞ്ഞ് ജനിക്കുമ്പോൾ ഭാഷയുടെ ഏതെങ്കിലും നിയമങ്ങൾ അവനറിയില്ല. ഏത് സാഹചര്യത്തിലാണോ വളരുന്നത് അവിടത്തെ ഭാഷ അവൻ പഠിക്കുന്നു. ഒന്നിലധികം ഭാഷകൾ സംസാരിക്കുന്ന സാഹചര്യമാണെങ്കിൽ അതിനനുസരിച്ച് അവൻ ഉയരും. കുട്ടികൾക്ക് പത്തോളം ഭാഷകൾ ഒരേ സമയം സ്വായത്തമാക്കാൻ സാധിക്കുമെന്നാണ് ആധുനിക പഠനങ്ങൾ പറയുന്നത്. അറിയാവുന്ന ഭാഷകളിലൊക്കെ ഉച്ചാരണ ശുദ്ധിയോടെ കുട്ടികളോട് സംസാരിക്കണം. ഇത് വേഗത്തിൽ വാക്കുകളും പ്രയോഗങ്ങളും ഗ്രഹിക്കാൻ അവരെ സഹായിക്കും. പാട്ട് പാടുന്നതും കഥ പറയുന്നതും കുട്ടികളിൽ ഏറെ താൽപര്യമുളവാക്കുന്നു. പഴമക്കാർ ഇതിന്റെ ഗുണങ്ങൾ മനസിലാക്കിയത് കൊണ്ടാവാം താരാട്ടു പാട്ടുകൾക്കും രാക്ക ഥകൾക്കും പ്രാധാന്യം നൽകിയത്. കുട്ടികളുടെ അകക്കണ്ണിൽ നന്മയും ധാർമിക മൂല്യങ്ങളും വളർത്താനുതകുന്ന കഥകളും പാട്ടുകളും മാത്രമായിരിക്കണം അവരെ കേൾപ്പിക്കുന്നത്.

 

ത്രിവത്സര പ്രീസ്‌കൂളുകൾ

ശിശു വിദ്യാഭ്യാസത്തിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. പ്രീെ്രെപമറി വിദ്യാഭ്യാസം നേരത്തെ രണ്ടു വർഷമായിരുന്നെങ്കിൽ ഇന്നത് മൂന്ന് വർഷമായി പുന:മ്രീകരിച്ചിരിക്കുന്നു. പ്രീപ്രൈമറി പഠനം വീടിനെയും സ്‌കൂളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായിട്ടാണ് കരുതിയിരുന്നതെങ്കിൽ ഇന്നത് പഠന പ്രക്രിയയിലെ ആദ്യ ഘട്ടമായിട്ടാണ് ഗണിക്കുന്നത്. കുട്ടികളെ പഠിക്കാൻ പ്രാപ്തരാക്കുന്ന ശേഷികൾ വളർത്തുന്ന പഠന പ്രവർത്തനങ്ങൾക്ക് പകരം ഔപചാരിക വിദ്യാഭ്യാസമാണ് അവിടെ നടക്കുന്നത്.

നഴ്‌സറി വിദ്യാഭ്യാസം രണ്ട് വർഷമായിരിക്കണമെന്നും പഠിപ്പിക്കുന്ന അധ്യാകർ പന്ത്രണ്ടാം ക്ലാസ് പാസാവുകയും ചഇഋഞഠ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് പ്രീസ്‌കൂൾ എജ്യുക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കുകയും ചെയ്യണമെന്ന് ചഇഋഞഠ മാർഗരേഖയിലിണ്ട്. എന്നാൽ മാർഗരേഖാ നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് കേരളത്തിലെ വിവിധ ഏജൻസികളുടെ പ്രീസ്‌കൂൾ കരിക്കുലം രൂപകൽപന ചെയ്തിരിക്കുന്നത്. 4 വയസ്സ് പ്രായമുള്ള കുട്ടിക്ക് 3 വർഷത്തെ പ്രീസ്‌കൂൾ പഠനം കഴിയുമ്പോൾ 7 വയസ്സും 10-ാം ക്ലാസ് കഴിയുമ്പോൾ 17 വയസ്സും കഴിയുന്നു.

മൂന്നര വയസ്സ് വരെ പ്രായമുള്ള കട്ടികൾക്ക് പ്ലേ സ്‌കൂളുകളാണ് സംവിധാനിക്കേണ്ടത്. സർക്കാറും വനിതാ-ശിശുക്ഷേമ മന്ത്രാലയവും നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പ്ലേ സ്‌കൂളുകളായിരിക്കണമത്. കുട്ടികളെ മാനസികമായി കൂടുതൽ കഴിവുള്ളവരാക്കുന്ന പാ ഠ്യപദ്ധതി, ക്ലാസ് റൂം, ടോയ്‌ലറ്റ്, കളിസ്ഥലം, പഠനോപകരണങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കണം. 10 കുട്ടികൾക്ക് ഒരു മെന്റർ എന്നാണ് സർക്കാർ നിർദേശം.

 

ഇസ്‌ലാമിക് പ്രീസ്‌കൂളുകൾ

 

ഇവയിൽ ഏറെ ശ്രദ്ധേയവും ഗുണപ്രദവുമാണ് സുന്നീ വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള തിബ്‌യാൻ കോഴ്‌സും മർകസ് നേരിട്ടു നടത്തുന്ന സഹ്‌റതുൽ ഖുർആൻ സംരംഭവും.

നഴ്‌സറി വിദ്യാഭ്യാസത്തിനു പുതിയ മുഖം നൽകി വിവിധ ബ്രാന്റുകളിൽ നമ്മുടെ നാട്ടിൽ ഇസ്‌ലാമിക് പ്രീസ്‌കൂളുകൾ പ്രവർത്തിക്കുന്നു. ഇവയിൽ ഏറെ ശ്രദ്ധേയവും ഗുണപ്രദവുമാണ് സുന്നീ വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള തിബ്‌യാൻ കോഴ്‌സും മർകസ് നേരിട്ടു നടത്തുന്ന സഹ്‌റത്തുൽ ഖുർആൻ സംരംഭവും. വിദ്യാർത്ഥികളെ ഇസ്‌ലാമിക മൂല്യങ്ങളിലൂടെ വളർത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രീസ്‌കൂളുകളിൽ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകും.  മൂന്ന് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കുന്നവർ വിശുദ്ധ ഖുർആൻ നിയമാനുസൃതം പാരായണം ചെയ്യുകയും നിർണിത ഭാഗങ്ങൾ മന:പാഠമാക്കുകയും നിത്യജീവിതത്തില നിവാര്യമായിവരുന്ന ഇസ്‌ലാമിക മൂല്യങ്ങൾ ശീലമാക്കുകയും ചെയ്യുന്ന നൂതന സംവിധാനമാണിത്. മൂന്ന് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കുന്നർക്കനുസൃതമായ പാഠ്യപദ്ധതി സ്‌കൂളിലും മദ്‌റസയിലുമുണ്ടാവണം. എന്നാൽ മതപഠനം ഒന്നാം ക്ലാസ് നിലവാരത്തിനപ്പുറമായതിനാൽ മദ്‌റസയിലെ ഒന്നാം ക്ലാസ് ഇവരെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരിക്കില്ല. ഉന്നത നിലവാരമുള്ള സ്‌കൂളുകളിലെ ഫസ്റ്റ് സ്റ്റാന്റേർഡ് കുട്ടികളുടെ നിലവാരത്തിലെത്താതിരിക്കുമ്പോൾ അവിടെയും പ്രയാസപ്പെടും. മന:പാഠമാക്കിയ ഖുർആൻ ഭാഗങ്ങൾ നിലനിർത്താനുതകുന്ന തുടർപഠന സാഹചാര്യമില്ലെങ്കിൽ എളുപ്പത്തിൽ മറക്കാനിടയാവുകയും ചെയ്യും.

കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവമായ വികസനത്തിനുതകുന്ന പാഠ്യപദ്ധതിയാണ് പ്രീസ്‌കൂളുകളിൽ സംവിധാനിക്കേണ്ടതെന്നു ചുരുക്കം. തുടർപഠനത്തിനനുസൃതമായ സിലബസ് ഒന്നാം ക്ലാസിലുമുണ്ടാവണം.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…