1973ല്‍ ജമാഅത്തെ ഇസ്‌ലാമി പ്രബോധനത്തില്‍ ഒരു വാര്‍ത്ത വന്നു. ബാഖിയ്യാത്തില്‍ ജമാഅത്ത് അമീറിന് സ്വീകരണം എന്ന ശീര്‍ഷകത്തില്‍. ഈ റിപ്പോര്‍ട്ടിനെ നിരൂപിച്ച് അതേ ശീര്‍ഷകത്തില്‍ 180573 സുന്നി ടൈംസിലും ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. ബാഖിയ്യാത്ത് ഗ്രൗണ്ടില്‍ നടന്ന ശരീഅത്ത് നിയമ ചര്‍ച്ചാ സമ്മേളനത്തില്‍ വിവിധ സംഘടനകളെയും വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് പലരും പ്രസംഗിച്ച കൂട്ടത്തില്‍ ജമാഅത്തിന്റെ അമീറും പങ്കെടുത്തതിനെക്കുറിച്ചാണ് അമീറിന് ബാഖിയാത്തില്‍ സ്വീകരണം നല്‍കിയെന്നു പ്രബോധനം കൊട്ടിഘോഷിച്ചത്. പ്രസ്തുത ലക്കത്തില്‍ നിന്ന്:
“റിപ്പോര്‍ട്ടുകള്‍ മായം ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്നതും ഇല്ലാത്ത സ്വീകരണങ്ങളും യോഗങ്ങളും അടിച്ചുവിട്ടു ലോകത്തൊക്കെ മൗദൂദികളാണെന്ന് കള്ള പ്രചാരണം നടത്തുന്നതും അവര്‍ക്ക് മുമ്പേ പതിവാണ്….
ഇയ്യിടെ ബാഖിയ്യാത്ത് ഗ്രൗണ്ടില്‍ നടന്ന ശരീഅത്ത് നിയമ ചര്‍ച്ചാ സമ്മേളനത്തില്‍ ജമാഅത്ത് അമീര്‍ പ്രസംഗിച്ചതിനെ കുറിച്ചായിരിക്കാം പ്രബോധനത്തില്‍ സ്വീകരണമെന്ന് പ്രയോഗിച്ചത്. ഖബ്ര്‍ സിയാറത്ത് എന്നതിന് ഖബ്റാരാധന എന്ന വാക്കുപയോഗിക്കാന്‍ മാത്രം അറിയാവുന്നവര്‍ ഇപ്രകാരമുള്ള താണതരം പ്രചാരണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ അദ്ഭുതമെന്തുള്ളൂ! പ്രസ്തുത ശരീഅത്ത് നിയമ ചര്‍ച്ചാ സമ്മേളനം ബോംബെയില്‍ വെച്ച് ഇയ്യിടെ നടത്തപ്പെട്ട ചര്‍ച്ചാ സമ്മേളനത്തിന്റെ ഭാഗമായിരുന്നു. ഈ രണ്ടു യോഗങ്ങളിലും മൗദൂദികള്‍ മാത്രമല്ല ശിയാ തുടങ്ങി പല പാര്‍ട്ടികളും പങ്കെടുത്തതിന്റെ റിപ്പോര്‍ട്ടുകള്‍ പ്രബോധനത്തില്‍ എന്തേ സ്വീകരണം എന്ന തലക്കെട്ടില്‍ വരാഞ്ഞത്?
ഏതായാലും ജനങ്ങളോട് പറയാനുള്ളത് ഇതാണ്. ബാഖിയാത്തില്‍ ഇത്തരം യാതൊരു സ്വീകരണവും നടന്നിട്ടില്ല. ജമാഅത്തുകാര്‍, ശിയാക്കള്‍ ആദിയായ അഹ്ലുസ്സുന്നത്തിന്റെ പുറത്തുള്ളവര്‍ പങ്കെടുത്ത ഈ സമ്മേളനം ബാഖിയാത്തില്‍ വെച്ചു നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാരില്‍ നിന്നും ചില ഉര്‍ദു പത്രങ്ങളില്‍ പോലും ആക്ഷേപങ്ങളുണ്ടായപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബാഖിയാത്തിലെ പ്രശസ്തരായ പണ്ഡിതന്മാര്‍ ഒപ്പിട്ട ജമാഅത്തുകാരുടെ പ്രവാചകനായ മൗദൂദിയെയും അവരുടെ പുതിയ മതത്തെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള ഫത്വകള്‍ സമ്മേളനം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം വീണ്ടും പ്രസിദ്ധീകരിക്കുകയുണ്ടായി.”
ഏതും തങ്ങളുടെതാക്കാനുള്ള ജമാഅത്തു പത്രത്തിന്റെ തൃഷ്ണക്ക് ഒരുദാഹരണം കൂടി ഈ കുറിപ്പില്‍ കാണാം:
“രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം പൊന്നാനിയില്‍ ഒരു പള്ളി ഉദ്ഘാടനം നടന്നു. ഉദ്ഘാടന കര്‍മം നിര്‍വഹിച്ചുകൊണ്ട് ഒരു നീണ്ട പ്രസംഗം ചെയ്തത് പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബി കോളേജ് പ്രിന്‍സിപ്പാള്‍ കെകെ അബ്ദുല്ല മൗലവി ആയിരുന്നു. മറ്റുപലരും പ്രസംഗിച്ച കൂട്ടത്തില്‍ ഒരു ജമാഅത്തുകാരനും ഏതാനും നിമിഷങ്ങള്‍ സംസാരിച്ചു. പക്ഷേ, പ്രബോധനത്തില്‍ അതിന്റെ റിപ്പോര്‍ട്ട് വായിച്ചിട്ട് അതൊരു ജമാഅത്ത് യോഗമായിരുന്നുവെന്നും പള്ളിയുടെ പുനര്‍നിര്‍മാണം നടത്തിയത് ജമാഅത്തുകാരായിരുന്നുവെന്നും ചില പാവങ്ങള്‍ ധരിച്ചുവശായി.”
ടൈംസിന്റെ ഈ കുറിപ്പിനെതിരില്‍ പ്രബോധനത്തിലെ ചോദ്യോത്തര പംക്തിയില്‍ പിന്നീട് “മുജീബ്” ഉറഞ്ഞുതുള്ളി. ബാഖിയാത്ത് സമ്മേളനത്തെക്കുറിച്ചുള്ള പ്രബോധനം വാര്‍ത്തയില്‍ “സ്വീകരണം” എന്ന പദമുണ്ടായിരുന്നില്ലെന്നു പറഞ്ഞാണ് മുജീബ് കോപിച്ചുകളഞ്ഞതെന്ന് 290673 സുന്നി ടൈംസില്‍ മുജീബിനുള്ള മറുപടി കുറിപ്പില്‍ പറയുന്നു. ജൂണ്‍ 19 ലക്കം മൗദൂദി വാരിക ഉദ്ധരിച്ച് ടൈംസ് എഴുതുന്നു:
“അതിലെവിടെയും സ്വീകരണം എന്ന പദം തന്നെയില്ല. ഒരു പക്ഷേ, അന്ധമായ ജമാഅത്ത് വിരോധം മനസ്സില്‍ വെച്ച് പ്രബോധനം വായിച്ചപ്പോള്‍ എന്തോ മിഥ്യാ ദര്‍ശനങ്ങള്‍ അനുഭവപ്പെട്ടതാവാം സുന്നി ലേഖകന്.”
ഈ ആരോപണത്തിന് ടൈംസിന്റെ മറുപടിയിങ്ങനെ: “1973 മാര്‍ച്ച് 24ലെ മൗദൂദി പത്രത്തില്‍ മുജീബ് പറയുന്നതു കാണുക: ….തികച്ചും സ്വാഗതാര്‍ഹമായൊരു നടപടി. ഇതും വേലൂര്‍ ബാഖിയാതുസ്വാലിഹാതില്‍ വെച്ചു ജമാഅത്തെ ഇസ്‌ലാമി അഖില്യോ അമീറിനു നല്‍കപ്പെട്ട സ്വീകരണവും ബോംബെ മുസ്‌ലിം പേഴ്സണല്‍ ലോ കണ്‍വെന്‍ഷനില്‍ കണ്ട എ്യെത്തിന്റെ സ്പിരിറ്റ് നിലനിറുത്താനും പരിപോഷിപ്പിക്കാനും സഹായകമാണെന്നു മുജീബ് കരുതുന്നു.”
ടൈംസ് തുടരുന്നു: “ഇതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ 73 മാര്‍ച്ച് 24ലെ മൗദൂദി പത്രം എടുത്തു നോക്കുക. ജമാഅത്ത് അമീറിന്റെ ഗ്രൗണ്ട് പ്രവേശനം മുജീബ് തന്നെ സ്വീകരണമായി അഭിമാനിക്കുമ്പോള്‍ മറ്റുള്ളവര്‍ അങ്ങനെ പറയരുതെന്ന വാദം ബാലിശമാണ്, നിരര്‍ത്ഥകമാണ്. “അഖില്യോ അമീര്‍ വേലൂര്‍ ബാഖിയാതുസ്വാലിഹാതില്‍” എന്ന മൗദൂദി പത്രത്തിലെ തലക്കെട്ടും മേലുദ്ധരിച്ച മുജീബിന്റെ ജവാബും ഒന്നായിക്കാണാനുള്ള മാനസിക വിശാലതയും ബോധവും മറുപടിക്കാരനുണ്ടെങ്കില്‍ ഈ ശകാരവര്‍ഷത്തിനദ്ദേഹം തുനിയുമായിരുന്നില്ല…. കളവും ചതിയും നടത്തുന്നതാണെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.” പ്രബോധനത്തിന്റെ കള്ളത്തരം തുറന്നുകാട്ടി ടൈംസ് എഴുതി.

ചരിത്രവിചാരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇമാം ശാഫിഈ(റ)

നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഖുറൈശികളെ അധിക്ഷേപിക്കരുത്. കാരണം അതിലൊരു പണ്ഡിതന്‍ ഭൂലോകമാസകലം വിജ്ഞാനത്താല്‍ നിറക്കുന്നതാണ്.’ ‘അല്ലാഹുവേ…

അസ്വുഹാബുല്‍ കഹ്ഫിന്റെ ഗ്രാമം

വിശുദ്ധ ഖുര്‍ആന്‍റെ അവതരണ മാസമാണല്ലോ റമളാന്‍. മാനവ സംസ്കരണത്തിനുതകുന്ന പാഠങ്ങളും മുന്നറിയിപ്പുകളുമുള്ളതു പോലെ ഖുര്‍ആനില്‍ ധാരാളം…

ഖൈബര്‍ നിലക്കാത്ത പോരാട്ടത്തിന്റെ ചരിത്രപാഠം

ഹിജ്റ ആറാം വര്‍ഷത്തില്‍ നബി(സ്വ) സ്വഹാബികളൊന്നിച്ച് ഉംറ നിര്‍വഹിക്കാനായി മദീനയില്‍ നിന്നു മക്കയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ…