മുജാഹിദ് മതക്കാര്ക്ക് നബിമാര്‍ മൗലവി മാരെപൊലെ തന്നെയാണ്തെറ്റുചെയ്യുന്നവര്‍, വാക്ക് പിഴക്കുന്നവര്‍, സാധാരണ കാഴ്ചയും കേള്വിായും ഉള്ളവര്‍, അഭൗതികമായ യാതൊന്നും കേള്ക്കാ നോ കാണാനോ കഴിയാത്തവര്‍. മുഹമ്മദ് റസൂല്‍(സ്വ)യെ കുറിച്ചടക്കം സാധാരണ അറബി പയ്യന്‍ എന്നാണ് ഒരു ജഗജില്ലി മൗലവി പ്രയോഗിച്ചുകളഞ്ഞത്. പെരും സാധാരണക്കാരന്‍ ആകയാല്‍ ഇവര്ക്ക് സൗദി ഭരണം ലഭിച്ചാല്‍ ഒന്നാം പരിപാടി നബി(സ്വ)യുടെ ജാറം പൊളിക്കലാണെന്ന് ധാര്ഷ്ഠ്യം പ്രസംഗിച്ചുനടക്കുകയും ചെയ്യും. മുജാഹിദുകളാകയാല്‍ പൊതു സമൂഹത്തിന് ഇവരെ തിരിച്ചറിയും. പലപ്പോഴും ഇതിലധികം തമാശകള്‍ ആവര്ത്തി ച്ചു പറയുന്നതിനാല്‍ ഇതും ജനങ്ങള്‍ വേണ്ടവിധം മനസ്സിലാക്കിക്കൊള്ളും.
എന്നാല്‍ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യാനാവുമോ സമസ്തയുടെ അഡ്രസില്‍ പിടിച്ചു നില്ക്കു ന്ന ഒരു വിഭാഗം ഔദ്യോഗിക പത്രത്തില്‍ ഇതേ ആശയം ശക്തമായെഴുതിയാല്‍!. നബി(സ്വ)യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏതും എതിര്ത്ത് കുറച്ചുകാലമായി ബിദ്അത്തുകാരുടെ ഊറിച്ചിറി ഏറ്റുവാങ്ങുകയായിരുന്നു ഈ വിഘടനക്കാര്‍. ഇപ്പോഴത് മൂര്ധാന്യതയിലെത്തിച്ച് നബി(സ്വ) സാധാരണക്കാരനാണെന്നു മാത്രമല്ല, പ്രവാചകര്‍(സ്വ) അത് അഭിമാന പൂര്വംാ പ്രഖ്യാപിക്കുമായിരുന്നുവെന്ന പച്ചക്കള്ളം കൂടി ഇവര്‍ പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് വായിക്കുക: ഞാന്‍ ഒരു സാധാരണ മനുഷ്യനാണെന്ന് ലോകത്തോട് അഭിമാന പൂര്വ്വം വിളിച്ചുപറഞ്ഞ മുഹമ്മദ് നബി(സ) ഉയര്ത്തി യ അടിസ്ഥാന സന്ദേശം അഭിമാന പൂര്വം് ഓര്ത്തു വയ്ക്കുക (അഫ്കാര്‍, 2014 മാര്ച്ച് 19). എങ്ങനെയുണ്ട്?
മൂത്ത മകന്‍ മരിച്ചിട്ടെങ്കിലും മരുമകളുടെ കണ്ണീരുകാണാന്‍ കൊതിച്ച മഠയ വൃദ്ധയെ ഓര്ക്കുകക. തന്റെ “മഹാ സാമ്രാജ്യ’മാകുന്ന മലിന മണ്ഡൂകത്തിനപ്പുറമുള്ളതൊന്നും സഹിക്കാനാവാത്തതിനാല്‍ നബി(സ്വ)യെ താഴ്ത്തിക്കെട്ടിയെങ്കിലും കാന്തപുരം ഉസ്താദിനെ മേക്കിട്ടുകയറാനാണ് ആലയത്തിലെ കൂലിയെഴുത്തുകാരന്‍ ശ്രമിക്കുന്നത്. ഇതു പക്ഷേ, നബി(സ്വ)യെ ഭത്സിച്ചുകൊണ്ടായതാണ് വിശ്വാസികള്ക്ക്ന സഹിക്കാനാവത്തത്. വിനയത്തോടെ ചോദിക്കട്ടെഏതു ഹദീസിലാണ് ഞാന്‍ സാധാരണക്കാരനാണെന്ന് തിരുനബി(സ്വ) അഭിമാനത്തോടെ പഠിപ്പിച്ചത്? തോന്നിവാസമെഴുതുമ്പോള്‍ അത് പ്രവാചകര്ക്കെ തിരാണെന്ന ഓര്മായെങ്കിലും ഉണ്ടാവാതിരിക്കുന്നതിന് എന്ത് പേരിടണം സമൂഹം തീരുമാനിക്കുക. അഭിമാനത്തോടെ നബി(സ്വ)യെ സാധാരണക്കാരനാക്കുന്ന വക്രബുദ്ധികള്ക്കാ യി ചില അസാധാരണ നബി വചനങ്ങള്‍ പരിചയപ്പെടുത്താം: ഞാന്‍ നിങ്ങളില്‍ ആരെയും പോലെയല്ല (ബു,മു), ഞാന്‍ മുമ്പിലുള്ളത് കാണുന്നതുപ്രകാരം പിറകിലുള്ളതും കാണുന്നു(ദാരിമി), ഞാന്‍ ഒരു തെറ്റും ചെയ്യില്ല(ബു,മു). ഇതൊക്കെ പറഞ്ഞ റസൂല്‍(സ്വ) എപ്പോഴാണ് ഞാന്‍ സാധാരണക്കാരനാണെന്ന് അഭിമാനം പറഞ്ഞത്?