കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ എസ്.വൈ.എസിന്റെ നവമാതൃക. ആയിരം വളണ്ടിയര്‍മാരെ നാടിന് സമര്‍പ്പിച്ച് കൊണ്ട് സേവന രംഗത്ത് സംഘടന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സംഗമം അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് പ്രതിജ്ഞ ചൊല്ലികൊടുത്ത് ഉദ്ഘാടനം ചെയ്തു. വിവിധകാരണങ്ങളാല്അവശത അനുഭവിക്കുന്നവര്‍ക്ക് പരിചരണമേകുക ലക്ഷ്യം വെച്ചാണ് വളണ്ടിയര്‍മാര്‍ കര്‍മ രംഗത്തിറങ്ങുന്നത്.ജീവകാരുണ്യ പ്രവര്‍ത്തനം ആരാധനയാണെന്നും സമൂഹത്തില്‍ വേദനയനുഭവിക്കുന്നവരെ കാണാന്‍ കഴിയണമെന്നും കാന്തപുരം പറഞ്ഞു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു.
സാന്ത്വനത്തിന്റെ അകംപൊരുള്‍ കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, ഒരു ജീവന് രക്ഷിക്കാം ഡോ: പി.പി. വേണുഗോപാല്‍, അനാഥ വേദനകളുടെ ചാരത്ത് ടി.കെ. ജാബിര്‍, സഹായി വാദീസലാം സേവനരംഗത്ത് ഒരു മാതൃക അബ്ദുല്ല സഅദി ചെറുവാടി എന്നിവര്‍ അവതരിപ്പിച്ചു.
ഡോ. പി അശ്റഫ്, ഡോ. അബ്ദുല്ല ചെറിയക്കാട്, ഡോ. അന്‍വര്‍, ഡോ. പി.എ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഡോ: വി.ടി. അജിത്കുമാര്‍, ത്വാഹാ തങ്ങള്‍ സഖാഫി, വി.പി.എം. ഫൈസി വില്ല്യാപ്പള്ളി, പ്രൊഫ: എ.കെ. അബ്ദുല്‍ ഹമീദ്, ടി.കെ അബ്ദുറഹ്മാന് ബാഖവി, വി.എം. കോയ മാസ്റ്റര്‍, ബശീര്‍ മുസ്ലിയാര്, ശുക്കൂര്‍ സഖാഫി, ഹുസൈന് മാസ്റ്റര്‍, സലീം അണ്ടോണ സംബന്ധിച്ചു. സി.എച്ച് റഹ്മത്തുല്ല സഖാഫി സ്വാഗതവും നാസര്‍ ചെറുവാടി നന്ദിയും പറഞ്ഞു.