Sharaful Ulama Manjanadi Usthad

ആകാശചുംബികളായ കുന്നുകളും കരിമ്പാറകളും നിറഞ്ഞ മഞ്ഞനാടി തെന്നിന്ത്യയിലെ പ്രധാന ആത്മീയ കേന്ദ്രമായ ഉള്ളാളത്ത് നിന്ന് 13 കി.മീറ്റര്‍ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ദേശം ഇന്ന് അറിവിന്റെളയും ആത്മീയതയുടെയും പ്രഭവ കേന്ദ്രമാണ്. മെഡിക്കല്‍ സിറ്റി എന്ന് വിശേഷിപ്പിക്കുന്ന മംഗലാപുരത്തോട് ചേര്ന്ന് നില്ക്കു ന്ന ഈ അക്ഷര നഗരിയുടെ അഭൂതപൂര്വിമായ വളര്ച്ചലയും വികാസവും അത്ഭുതപ്പെടുത്തുന്നതാണ്. ‘അല്മ ദീന എജ്യുക്കേഷന്‍ കോംപ്ലക്സ്’ എന്ന സ്ഥാപന സമുച്ഛയമാണ് കര്ണ്ണാിടകയുടെ വൈജ്ഞാനിക ഭൂപടത്തില്‍ മഞ്ഞനാടിക്ക് ഇടം നല്കുഛന്നത്. നാടിന്റെട മത സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയില്‍ സ്ഥാപനവും അതിന്റെണ ശില്പിറ ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാരും അര്പ്പിഭച്ച സംഭാവന വലുതാണ്. മതബിരുദധാരികള്ക്ക്ജ പുറമെ പ്രൊഫഷണലുകളും അല്മവദീനയുടെ ചിറകിലേറി ദേശാടനം നടത്തിവന്നു.
അല്മവദീനയുടെ ശില്പിറയും ചെയര്മാിനുമായ മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ ശറഫുല്‍ ഉലമ എന്ന അപരനാമത്തിലാണ് കേരളത്തിലും കര്ണ്ണാുടകയിലും പ്രസിദ്ധനായത്. അദ്ദേഹത്തിന്റെേ വിയോഗം കര്ണ്ണാ്ടകയിലെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ്. സാമൂഹിക പുനരുദ്ധാരണത്തിനായി അബ്ബാസ് മുസ്ലിയാര്‍ ജീവിതം മാറ്റിവെച്ചപ്പോള്‍ കര്ണ്ണാധടകയിലെ പ്രബുദ്ധ ജനങ്ങള്‍ ജാതി മത ഭേദമന്യേ അദ്ദേഹത്തിന്റെര പിന്നില്‍ അണിനിരന്നു. നായകന്‍ നഷ്ടമായതിന്റൊ നൊമ്പരമാണ് വിയോഗ ദിവസം മഞ്ഞനാടിയില്‍ കണ്ടതും കേട്ടതും. രോഗ ശയ്യയില്‍ കിടക്കുമ്പോള്‍ ആശുപത്രിയിലും വീട്ടിലുമൊക്കെ അനുഭവപ്പെട്ട സന്ദര്ശതക പ്രവാഹം അന്ത്യവിശ്രമ സ്ഥലത്ത് ഇന്നും തുടരുകയാണ്. കര്ണ്ണാപടകയില്‍ അടുത്തൊന്നും കാണാത്ത ജനപ്രവാഹമാണ് അബ്ബാസ് ഉസ്താദിന്റെണ ജനാസ സന്ദര്ശി്ക്കാന്‍ മഞ്ഞനാടിയിലെത്തിയത്. ശറഫുല്‍ ഉലമയുടെ പ്രവര്ത്തറനങ്ങള്ക്ക് ജനം നല്കിായ സ്വീകാര്യതയും പിന്തുണയും വിളിച്ചോതുന്നതായി അത്.
പ്രഭാഷണ വൈഭവം കൊണ്ട് പേര് നേടിയ വ്യക്തിത്വമല്ല ശറഫുല്‍ ഉലമ. അല്മ ദീനയും നാടുനീളെ പരന്നുകിടക്കുന്ന ശിഷ്യസമ്പത്തുമാണ് ഉസ്താദിന്റെല മേല്വിയലാസത്തിന് കാരണം. പാണ്ഡിത്യം പ്രസരിക്കുന്ന മുഖവും ആത്മീയത നിറഞ്ഞുനില്ക്കു്ന്ന വദനവും ഉസ്താദിനെ ശ്രദ്ധേയനാക്കി.
1947 ജനുവരി 1-ന് ബലിപെരുന്നാള്‍ ദിവസത്തില്‍ കുടക് ജില്ലയിലെ മടിക്കേരിക്കടുത്ത ഹാക്കത്തൂര്‍ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ് ജനനം. കാസര്കോ്ട് ജില്ലയിലെ അഡൂരിനടുത്ത പള്ളംങ്കോട് കൊട്ടിയാടിയിലെ ദീനീസ്നേഹിയും കര്ഷ.കനുമായ മുഹമ്മദ് കുഞ്ഞിയാണ് പിതാവ്. കാഞ്ഞങ്ങാടുള്ള ബീഫാത്തിമ ഹജ്ജുമ്മ മാതാവും. കുടുംബം കുടകില്‍ ചെന്ന് സ്ഥിര താമസമാക്കുകയായിരുന്നു. പതിനൊന്ന് മക്കളാണ് ഇവര്ക്ക് . അതില്‍ മൂന്നാമനാണ് അബ്ബാസ് മുസ്ലിയാര്‍.
പിതാവ് മുഹമ്മദ് കുഞ്ഞി പണ്ഡിതന്മാ്രെയും സാദാത്തുക്കളെയും ഏറെ സ്നേഹിക്കുകയും സാധ്യമായ സഹായങ്ങള്‍ ചെയ്യുന്നയാളുമായിരുന്നു. ഈ സ്നേഹബന്ധങ്ങളാണ് ശറഫുല്‍ ഉലമയായി മകനെ വളര്ത്തി യെടുക്കാനുള്ള നിയോഗമായി മാറിയത്. റമളാന്‍, റബീഉല്‍ അവ്വല്‍ മാസങ്ങളില്‍ മുഴുസമയം ആരാധന നിരതനായി കഴിയുന്ന പിതാവിന്റെ് ജീവിതം അബ്ബാസ് മുസ്ലിയാര്ക്ക്ര ഉള്വിമളിയേകി. മാതാവിന്റൊ ദീനീ ചിട്ടയും ധര്മഅ താല്പിര്യവും മക്കള്ക്ക്ം നന്മയുടെ സന്ദേശം നല്കിത. വീട്ടുമുറ്റത്തെത്തുന്നവര്ക്ക് വയര്‍ നിറച്ചുണ്ണാന്‍ കൊടുക്കുമായിരുന്നു മാതാവ്. മാതാപിതാക്കളില്‍ നിന്ന് ലഭിച്ച ആത്മീയ ബോധമാണ് അബ്ബാസ് മുസ്ലിയാരിലെ സാമൂഹ്യ വിദ്യാഭ്യാസ കാരുണ്യ പ്രവര്ത്തതകനെ രൂപപ്പെടുത്തിയത്.
ഹാക്കത്തൂര്‍ ഓത്തുപള്ളിയില്‍ അഹ്മദ് മുസ്ലിയാരില്‍ നിന്നായിരുന്നു പ്രാഥമിക ഖുര്ആതന്‍ പഠനം. പിന്നീട് കൊണ്ടങ്കേരി ദര്സിയല്‍ കണ്ണിയത്ത് കെസി അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ അടുത്ത് അഞ്ച് വര്ഷംഹ പഠിച്ചു. 1957-ലാണ് ദര്സ്മ പഠനം തുടങ്ങിയത്. മുതഅല്ലിം ജീവിത കാലത്ത് തന്നെ സംശുദ്ധനും മാതൃകായോഗ്യനുമായിരുന്നു. സമയം വെറുതെ കളയുന്നതില്‍ വളരെ ശ്രദ്ധിച്ചിരുന്നു. കൊണ്ടങ്കേരിയില്‍ പഠിക്കുമ്പോള്‍ ചെലവ് വീട്ടില്‍ പോകുന്നതിനിടയിലാണ് ഉമര്‍ ഖാളി(റ)യുടെ ബൈത്തുകള്‍ മന:പാഠമാക്കിയിരുന്നത്. ഉമര്‍ ഖാളി(റ)യുടെ കവിതകള്‍ അദ്ദേഹത്തെ ആശിഖാക്കി. തിരുനബി(സ്വ)യെ കുറിച്ച് പാടാനും പഠിക്കാനുമായിരുന്നു ശറഫുല്‍ ഉലമക്ക് ഇഷ്ടം.
കൊണ്ടങ്കേരിയിലെ അഞ്ച് വര്ഷകത്തെ പഠനത്തിന് ശേഷം കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത തിരുവട്ടൂര്‍ സിപി മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യനായി പഠനം തുടര്ന്നു .
തിരുവട്ടൂരില്‍ നിന്ന് പഠനം പ്രസിദ്ധ തീര്ത്ഥാ ടന കേന്ദ്രമായ ഉള്ളാളത്തേക്ക് മാറ്റി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ്ി താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്ബുയഖാരി തങ്ങളുടെ ദര്സി്ല്‍ 1965-ലാണ് അബ്ബാസ് മുസ്ലിയാര്‍ ചേരുന്നത്. താജുല്‍ ഉലമയോട് പ്രവേശനാനുമതി ചോദിക്കാന്‍ റൂമിലെത്തിയ രംഗം ഉസ്താദ് അനുസ്മരിക്കാറുണ്ട്. ആഗതനെ കണ്ട താജുല്‍ ഉലമ തന്റെി പതിവ് ശൈലിയില്‍ പറഞ്ഞു: ‘ഇവിടെ നിങ്ങള്ക്ക്ത പഠിക്കാന്‍ പ്രയാസമാണ്. ചെലവ് വീട്ടിലേക്ക് മൂന്ന് കി.മീറ്റര്‍ നടക്കണം.’ ഭവ്യതയോടെ അബ്ബാസ് മുസ്ലിയാര്‍ പറഞ്ഞു: ‘ഞാന്‍ ഇവിടെ പഠിക്കാനാണ് വന്നത്, ഭക്ഷണം പ്രശ്നമല്ല.’ അത് താജുല്‍ ഉലമക്ക് ബോധിച്ചു. മനസ്സില്‍ പുതിയ ശിഷ്യന്‍ ഇടം നേടി. പള്ളിയിലെ മുഅദ്ദിനോട് വരാന്‍ പറയുകയും അബ്ബാസ് മുസ്ലിയാര്ക്ക്റ ചെലവ് വീട് ശരിപ്പെടുത്താന്‍ നിര്ദേ്ശിക്കുകയും ചെയ്തു. ദര്ഗാക്കു സമീപത്തുള്ള വീടാണ് ഭക്ഷണത്തിന് നിശ്ചയിച്ചത്. പള്ളിയില്‍ നിന്നുള്ള വെളിച്ചം മുറ്റത്തു വരെ എത്തുന്നതിനാല്‍ ടോര്ച്ച് പോലും വേണ്ടിവന്നില്ലെന്ന് ഉസ്താദ്.
ഉള്ളാളത്ത് മൂന്നു വര്ഷംക തുടര്ന്നു . ശേഷം താജുല്‍ ഉലമയുടെ നിര്ദേ്ശ പ്രകാരം ഉത്തര്‍ പ്രദേശിലെ ദയൂബന്ദിലേക്ക് ഉപരിപഠനാര്ത്ഥംന യാത്ര തിരിച്ചു. ദയൂബന്ദിലേക്കുള്ള 12 പേരടങ്ങുന്ന സംഘത്തിന്റെു തലവനായി താജുല്‍ ഉലമ നിര്ദേജശിച്ചത് അബ്ബാസ് മുസ്ലിയാരെയാണ്. ദയൂബന്ദില്‍ വിദ്യാര്ത്ഥി സമാജത്തിന്റെി അധ്യക്ഷനായും ഉസ്താദ് നിയമിതനായി. പാണ്ഡിത്യ രംഗത്ത് കൊടകിന്റൊ വരദാനമായി അബ്ബാസ് മുസ്ലിയാര്‍ മാറണമെന്ന് ചിന്തിച്ച മടിക്കേരിയിലെ പട്കള പള്ളി ഇമാമായിരുന്ന മലപ്പുറം മുഹമ്മദ് മുസ്ലിയാര്‍, റമളാന്‍ കുട്ടി ഹാജി, അഡ്വ. ഇബ്റാഹിം ഹാജി എന്നിവര്‍ ചേര്ന്ന് പിരിവെടുത്ത് ഉസ്താദിന്റെി പഠന ചെലവിനായി എല്ലാ മാസവും 100 രൂപ കോളേജിലേക്ക് അയച്ചുകൊടുക്കുമായിരുന്നു. ഒരു വര്ഷിത്തെ ഹദീസ് പഠനം കഴിഞ്ഞ് ഖാസിമി ബിരുദധാരിയായി 1968-ല്‍ അദ്ദേഹം തിരിച്ചെത്തി.
താജുല്‍ ഉലമയുമായി ശറഫുല്‍ ഉലമക്കുണ്ടായിരുന്ന സ്നേഹ ബന്ധം ശ്രദ്ധേയം. ദയൂബന്ദില്‍ പഠിക്കുമ്പോഴാണ് താജുല്‍ ഉലമയുടെ മകള്ക്ക് കുമ്പോല്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങളെ വരനായി ലഭിക്കുന്നത്. കല്യാണക്കാര്യവും മറ്റുംവച്ച് അബ്ബാസ് മുസ്ലിയാര്ക്ക്് താജുല്‍ ഉലമ എഴുതിയ കത്ത് മരണം വരെ ശറഫുല്‍ ഉലമ സൂക്ഷിച്ചിരുന്നു.
കാസര്കോ്ട് ജില്ലയിലെ ദേലംപാടിയിലാണ് ആദ്യമായി സേവനം ചെയ്യുന്നത്. താജുല്‍ ഉലമയാണ് അവിടെ മുദരിസായി അദ്ദേഹത്തെ നിയമിച്ചത്. അവിടെ അഞ്ച് വര്ഷംാ തുടര്ന്നു . ദേലംപാടിയില്‍ മുദരിസായിരിക്കെയാണ് വിവാഹം. ആത്മീയ രംഗത്തെ ചന്ദ്രശോഭയായ മഞ്ഞനാടി ഉസ്താദെന്ന സിപി മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ മകള്‍ ആസിയയാണ് ജീവിതസഖി. ആലോചന കൊണ്ടുവന്നതും താജുല്‍ ഉലമതന്നെ.
അബ്ദുല്‍ ഖാദര്‍ സഖാഫി(മാനേജര്‍ അല്മലദീന), മുഹമ്മദ് കുഞ്ഞി അംജദി(ഡയറക്ടര്‍ അല്മസദീന), അബ്ദുല്ല ദുബൈ, അബൂബക്കര്‍ സിദ്ദീഖ്(എന്ജിാനീയര്‍), അബൂസ്വാലിഹ് (സിറാജുല്‍ ഹുദാ ദഅ്വാ വിദ്യാര്ത്ഥി ), ആയിഷ, ഫാത്തിമ, സൈനബ എന്നിവരാണ് അവരുടെ മക്കള്‍. അബൂബക്കര്‍ മദനി, അബ്ദുറഹ്മാന്‍ മദനി പടന്ന, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി എന്നിവര്‍ മരുമക്കളും.
ദേലംപാടിയില്‍ നിന്ന് ദക്ഷിണ കര്ണാവടകയിലെ ഉജിറയിലേക്ക് മാറി. മൂന്നു വര്ഷംി അവിടെ ദര്സ്ന നടത്തി. 1977-ലാണ് അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടിയിലെത്തുന്നത്. മഞ്ഞനാടി ഉസ്താദ് എന്ന പേരില്‍ പ്രസിദ്ധനായ തന്റെി ഭാര്യ പിതാവ് സിപി മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ അസിസ്റ്റന്‍റ് മുദരിസായാണ് അദ്ദേഹം മഞ്ഞനാടി ജുമുഅത്ത് പള്ളിയില്‍ വരുന്നത്.
സുദീര്ഘലമായ ഇരുപത്തഞ്ച് വര്ഷ‍ത്തെ സേവനത്തിന് ശേഷം മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ മഞ്ഞനാടിയില്‍ നിന്ന് വിരമിച്ചപ്പോള്‍ പിന്ഗാസമിയായി ജ്ഞാനം പകര്ന്നു കൊടുക്കാന്‍ നാട്ടുകാരും മഞ്ഞനാടി ഉസ്താദും ശറഫുല്‍ ഉലമക്ക് ദര്സി്ന്റെന പൂര്ണി ഉത്തരവാദിത്വം നല്കിു. മുഴുസമയ ദര്സ്ദ സേവനം നിര്ത്തി യെങ്കിലും ആഴ്ചയില്‍ രണ്ട് ദിവസം മഞ്ഞനാടിയിലും പിന്നീട് അല്മ്ദീനയിലും മഞ്ഞനാടി ഉസ്താദിന്റെ് ക്ലാസ് നടന്നിരുന്നു. അല്മനദീനയിലെ ഇഹ്യാഉലൂമിദ്ദീന്‍ ക്ലാസില്‍ നൂറിലേറെ പണ്ഡിതന്മാരാണ് പങ്കെടുത്തിരുന്നത്.
21 വര്ഷംെ മഞ്ഞനാടി ജുമുഅത്ത് പള്ളി മുദരിസായി സേവനമനുഷ്ഠിച്ച അബ്ബാസ് ഉസ്താദ് നിരവധി ശിഷ്യഗണങ്ങളെ സമൂഹത്തിന് സമര്പ്പി ച്ചു. അവര്‍ ഇന്ന് നാടിന്റൊ വിവിധ ഭാഗങ്ങളില്‍ കര്മ്നിരതരാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട ദര്സിനന് ശേഷം പുതിയൊരു വിജ്ഞാന വിപ്ലവത്തിന് ശൈഖുന തുടക്കമിട്ടു. അതാണ് മഞ്ഞനാടി അല്മയദീന.
1994 മാര്ച്ച് 17-ന് ഉസ്താദിന്റെു കാഞ്ഞങ്ങാട്ടുള്ള വീട്ടില്‍ ശിഷ്യന്മാരുടെ ഒരു സംഗമം നടന്നു. അല്മ‍ദീന പൂവണിയുന്നത് ഈ സംഗമത്തിലാണ്. പതിനൊന്ന് കുട്ടികളെ കൊണ്ട് യതീംഖാന ആരംഭിച്ചാണ് സ്ഥാപനം തുടങ്ങിയത്. ഇപ്പോള്‍ അഗതിമന്ദിരം, ദഅ്വാ കോളേജ്, ഹിഫ്ളുല്‍ ഖുര്ആ്ന്‍ കോളേജ്, ഇംഗ്ലീഷ് മീഡിയം, നോര്ത്ത് കര്ണാ്ടക ഹോം, വിമന്സ്ണ കോളേജ്, വനിതാ ശരീഅത്ത് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലായി ആയിരത്തിലേറെ വിദ്യാര്ത്ഥി കള്‍ പഠിച്ചുവരുന്നു.
ആധ്യാത്മിക മേഖലയിലെ നായകരായ താജുല്‍ ഉലമ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍, മഞ്ഞനാടി ഉസ്താദ്, ജാവക്കല്‍ ഉപ്പാപ്പ തുടങ്ങി പത്തോളം പണ്ഡിത സൂഫിവര്യന്മാരില്‍ നിന്ന് അബ്ബാസ് മുസ്ലിയാര്‍ ഇജാസത്ത് സ്വീകരിച്ചിട്ടുണ്ട്.
രചനാപരമായ അബ്ബാസ് മുസ്ലിയാരുടെ സേവനങ്ങളും എടുത്തുപറയേണ്ടതാണ്. മന്ഖൂരസ് മൗലിദ് അറബി മലയാളത്തില്‍ ഭാഷാന്തരം ചെയ്തതാണ് ശ്രദ്ധേയമായ ഒരു രചന. 1991-ല്‍ അല്ബുമന്യാ്നുല്‍ മര്സൂതസ് ഫീ ശര്ഹി് മൗലിദില്‍ മന്ഖൂാസ് എന്ന അറബി ഗ്രന്ഥം രചിച്ചു. അറബി എഴുത്ത് പ്രാവീണ്യമാണ് അറബികള്ക്കി്ടയില്‍ അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. മന്ഖൂലസ് മൗലിദിന് അറബിയില്‍ എഴുതിയ വിശദീകരണ ഗ്രന്ഥം മൂന്ന് പതിറ്റാണ്ട് മുമ്പ് തന്നെ തുര്ക്കി ഇസ്തംബൂളിലെ വാഖിഫ് അല്ഇീഖ്ലാസ് എന്ന പ്രസാധകര്‍ അച്ചടിച്ച് ലോകത്തെ അനേകം ഉലമാക്കളുടെയും വിദ്യാര്ത്ഥി കളുടെയും കൈയില്‍ എത്തിക്കുകയുണ്ടായി. ഇതിന്റെ് നിരവധി പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അജ്മീര്‍ ഖാജാ മൗലിദ്, മഞ്ഞനാടി മഖാമില്‍ അന്തിയുറങ്ങുന്ന ബുഖാരി തങ്ങളുടെ മൗലിദ് എന്നിവയും ശറഫുല്‍ ഉലമ രചിക്കുകയുണ്ടായി.
അല്മ ദീനയിലൂടെ സാമൂഹ്യ പ്രവര്ത്തകന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഉസ്താദിന് സാധിച്ചു. സമൂഹ വിവാഹത്തിലൂടെ അഞ്ഞൂറിലേറെ പെണ്കുടട്ടികളെയാണ് അദ്ദേഹം കെട്ടിച്ചയച്ചത്. ഈ സേവനം കര്ണ്ണാഞടക സര്ക്കാകര്‍ തലങ്ങളില്‍ ഉസ്താദ് ശ്രദ്ധേയനാവാന്‍ കാരണമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, കര്ണാിടക ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍, സുന്നി കോഓര്ഡിപനേഷന്‍ കമ്മിറ്റി സംസ്ഥാന അധ്യക്ഷന്‍, കൊടക് ജില്ല ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍, മുടിപ്പൂ ദേര്ലാകട്ടെ സംയുക്ത ജമാഅത്ത് നാഇബ് ഖാസി തുടങ്ങിയ പദവികള്‍ വഹിച്ചു അബ്ബാസ് ഉസ്താദ്.
1979-ലാണ് ആദ്യ ഹജ്ജ് കര്മംി നിര്വ്ഹിച്ചത്. പിന്നീട് നിരവധി തവണ ഹജ്ജ് നിര്വഹിച്ചു. പലപ്പോഴും ഉംറക്ക് പോകാറുണ്ട്. സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, ദമാം, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്ശി,ച്ചിട്ടുണ്ട്. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്ത്തമന രംഗത്ത് ജ്വലിച്ചുനിന്ന ആ പണ്ഡിത തേജസ് 2019 ജൂലൈ 29-ന് ഇഹലോക വാസം വെടിഞ്ഞു. ഇനി ശറഫുല്‍ ഉലമ ജ്ഞാനസൗരഭ്യം പടുത്തുയര്ത്തിിയ മഞ്ഞനാടി അല്മ‍ദീന കാമ്പസില്‍ ആത്മീയ പരിമളം നല്കിസ അന്തിയുറങ്ങുന്നു.

You May Also Like
Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

Imam Boosweeri R - Malayalam article

ഇമാം ബൂസ്വീരി(റ)യുടെ കാവ്യദർശനം

പ്രവാചകസ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ വിശ്വപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗിയുമാണ് ഇമാം ബൂസ്വീരി(റ).…

● അലവിക്കുട്ടി ഫൈസി എടക്കര