കോഴിക്കോട്: ഇസ്ലാമിന്റെ യഥാര്‍ത്ഥ രൂപമായ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങളുടെ തനിമ നിലനിര്‍ത്തലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ലക്ഷ്യം. അതിനുവേണ്ടി രൂപീകൃതമായ സമസ്തയുടെ ആശയം മുറുകെ പിടിച്ച് ജീവിക്കാന്‍ മുഴുവന്‍ ആളുകളും തയ്യാറാവണമെന്ന് സമസ്ത പ്രസിഡണ്ട് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് പറഞ്ഞു. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കോഴിക്കോട് സമസ്ത സെന്ററില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഭൗതിക രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു സ്വാര്‍ത്ഥ താല്പര്യത്തിന്റെ പേരിലോ ഭിന്നിച്ചു പോകാതെ സമസ്തയുട ആദര്‍ശം നിലനിര്‍ത്തുന്നതിന് വേണ്ടി പണ്ഡിതര്‍ ഒത്തു ചേരണം. ബഹു ജനങ്ങള്‍ അതിന്ന് പിന്നില്‍ അണിനിരക്കുകയും വേണം. ഇന്ത്യാ രാജ്യത്തിന്റെ മറ്റൊരിടത്തും കാണാത്തവിധം സുന്നത്ത് ജമാഅത്തിന്റെ ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരെയും സമുന്നതമായ ഇസ്ലാമിക സ്ഥാപനങ്ങളും കേരളത്തില്‍ കാണാന്‍ കഴിയുന്നത് സമസ്തയുടെ സാന്നിധ്യം കൊണ്ടാണ്.
ബഹുമാനപ്പെട്ട മര്‍ഹൂം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന് അല്‍ ബുഖാരി വരെയുള്ള മഹാന്മാര് അതിനെ ശക്തിപ്പെടുത്തുകയും നമ്മില്‍ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ സംരക്ഷിക്കുകയും പിന്‍തലമുറക്ക് കൈമാറുകയും ചെയ്യേണ്ട ബാധ്യത നമുക്കുണ്ട്എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. കെകെ അഹ്മദ്കുട്ടി മുസ്ലിയാര്, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സി മുഹമ്മദ് ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, പ്രഫ. എകെ അബ്ദുല്‍ ഹമീദ്, വിഎം കോയമാസ്റ്റര്‍ പ്രസംഗിച്ചു.