എസ് വൈ  എസ് അറുപതാം വാര്‍ഷിക സമ്മേളന വിജയത്തിനുവേണ്ടി യൂണിറ്റ് വരെയുള്ള എക്സിക്യൂട്ടീവ് കൗണ്‍സിലുകള്‍സജ്ജരായിക്കഴിഞ്ഞു. കേവലം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വൈജ്ഞാനികവും ആദര്‍ശപരവും സാമൂഹികവുമായ വിപുലമായ കര്‍മപരിപാടികളാണ് സംഘടന ആവിഷ്കരിച്ചിരിക്കുന്നത്.

നാടിനെയും സമൂഹത്തെയും ഉണര്‍ത്തുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുക എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കും വിധം ജീവന്‍രക്ഷാ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ഭീമമായ സാമ്പത്തിക ബാധ്യത വരുമെന്നതില്‍സംശയമില്ല. ഈ പദ്ധതികള്‍മുന്നില്‍കണ്ടു അറുപതാം വാര്‍ഷിക നിധി സമാഹരണം ആരംഭിച്ചിട്ടുണ്ട്.

പ്രമുഖ വ്യക്തികളെയും സംഘടനയിലെ ഉന്നതരെയും ഈ നിധിയില്‍പങ്കാളികളാക്കിയാണ് ഒന്നാംഘട്ട സമാഹരണം. സോണ്‍തലത്തില്‍ഇതിന് അര്‍ഹരായ മിനിമം നൂറു പേരെ കണ്ടെത്തി ഫണ്ട് വിജയിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഘടകങ്ങളും അംഗങ്ങളും എല്ലാവിധ ശ്രമങ്ങളും ഒക്ടോബര്‍അവസാനിക്കുന്നതിനു മുമ്പ് തന്നെ നടത്തണം.

പുതിയ ലോകക്രമങ്ങളും സംസ്കാരങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് മധ്യേ പ്രബോധനവും വൈജ്ഞാനിക മുന്നേറ്റവും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകളും പഠനങ്ങളും സമ്മേളനത്തോടനുബന്ധിച്ച് സജീവമാക്കേണ്ടതുണ്ട്. “സമര്‍പ്പിത യൗവനം സാര്‍ത്ഥ മുന്നേറ്റം’ എന്ന പ്രമേയത്തിന്റെ സത്ത ഉള്‍ക്കൊണ്ട് ഏറ്റവും ഉന്നതമായ ചര്‍ച്ചകള്‍നടത്തുന്നതിന് വേണ്ടി മുഅല്ലിംകളുടെയും മുതഅല്ലിംകളുടെയും ജില്ലാതല സമ്മേളനങ്ങള്‍നവംബറില്‍നടക്കുകയാണ്.

പുതുയുഗത്തിന്റെ പ്രതീക്ഷകളായി വളരുന്ന മുതഅല്ലിംകളെയും മുഅല്ലിമുകളെയും സമസ്തയുടെയും എസ് വൈ എസിന്റെയും ചരിത്രം ത്യെപ്പെടുത്തുന്നതിനും പുതിയ കര്‍മഭൂമിക സജ്ജമാക്കുന്നതിനും ഈ സമ്മേളനങ്ങള്‍വഴി സാധിക്കും. ഇതിന്റെ പ്രാധാന്യവും കാലിക പ്രസക്തിയും തിരിച്ചറിഞ്ഞു ഐതിഹാസികമാക്കുന്നതിന് മുന്നിട്ടിറങ്ങുക. കര്‍മരംഗത്ത് നമുക്ക് വിശ്രമമില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ.

You May Also Like

കര്‍ബല ചരിത്രത്തിലെ സത്തും മിത്തും

അലവിക്കുട്ടി ഫൈസി എടക്കര നാലു ഖലീഫമാര്‍ക്ക് ശേഷം അല്‍പകാലം ഹസന്‍(റ) ഖലീഫയാെയങ്കിലും വൈകാതെ അദ്ദേഹം മുആവിയ(റ)ന്…

നബികുടുംബം നിലനിന്നതെങ്ങനെ?

സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി ആര്‍ത്തലച്ച് ചീറിയടുക്കുന്ന ജല പ്രളയം. പര്‍വതങ്ങളും മാമലകളും അമ്പരചുംബികളായ ബഹുനില കെട്ടിടങ്ങളും…

അഹ്ലുബൈത്ത് മിഥ്യയല്ല

സയ്യിദ് സ്വലാഹുദ്ദീന്‍ബുഖാരി തിരുനബി(സ്വ)യുടെ സന്താന പരമ്പരയാണ് അഹ്ലുബൈത്ത്. അഹ്ലുബൈത്ത് സത്യമോ മിഥ്യയോ എന്ന ചോദ്യം തന്നെ…