‘കെട്ടതും ചീഞ്ഞതും പൊട്ടക്കിണറ്റിലേക്ക്’ എന്നാണു ചൊല്ല്. പുതിയ കാലത്ത് വേസ്റ്റ് ബക്കറ്റിലേക്ക് എന്നും പറയാം. ഇതില്‍ നിന്നെല്ലാം മാറി ചേളാരി ആലയത്തിലേക്കെന്ന പരിണാമമെത്തിയതാണ് പുതിയ കൗതുകം. ഒരു സംഘടനയാവുമ്പോള്‍ അതിന്‍റേതായ നിയമ വ്യവസ്ഥവേണം, ചിട്ടവട്ടങ്ങളും തീരുമാനങ്ങളുമുണ്ടാവണം, പരമപ്രധാനമായി വ്യക്തമായ നയവും ദര്‍ശനവും വേണം. ഇതൊന്നുമില്ലാതെ ഏതു വേസ്റ്റുകളും സര്‍വപുഴുക്കളെയും കണ്ണടച്ച് കൂട്ടിപ്പിടിക്കാന്‍ തുടങ്ങുമ്പോള്‍ ആ സംഘം ആലയക്കാരാവും.
പറഞ്ഞുവരുന്നത് മനസ്സിലായിക്കാണും. സുന്നീ സംഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ, നന്നാവാനുള്ള അവസരം നല്‍കിയിട്ടും വളവ് നിവരുന്നില്ലെങ്കില്‍ പ്രസ്ഥാനം പുറത്താക്കുക തന്നെചെയ്യും. ആരും സംഘടനക്കതീതരല്ല- അത് നമ്മുടെ ആര്‍ജ്ജവം. അങ്ങനെയുള്ളവ മൊത്തം കോരിയെടുക്കുകയും ‘കാന്തപുരം ഗ്രൂപ്പിന്‍റെ അബദ്ധം തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ സമസ്തയിലേക്ക് വന്നവര്‍’ എന്ന് പ്രചാരണം നടത്തുകയും ചെയ്യുന്നത് ഛര്‍ദ്ദിയുടെ ഉച്ചിഷ്ടം വാരിത്തിന്നുന്ന പണിയാണ്. വ്യാജ ത്വരീഖതുമായി ബന്ധപ്പെട്ട് സുന്നീ പ്രസ്ഥാനം ചിലരെ ശിക്ഷിച്ചിരുന്നു. നൂരിഷക്കൊത്തു നിന്നപ്പോള്‍ അവിഭക്ത സമസ്ത പല പ്രമുഖരെയും എല്ലാവിധ അംഗത്വങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നല്ലോ. ഇങ്ങനെയുള്ള ബഹിഷ്കൃതര്‍ മൊത്തം ഇപ്പോള്‍ ആലയത്തിലെ മഹാസംഭവങ്ങളാണ്. വേദികളില്‍ നിന്ന് വേദികളിലേക്ക് പ്രദര്‍ശനാര്‍ത്ഥം എഴുന്നള്ളിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. പരിതാപകരം എന്നല്ലാതെന്തു പറയാന്‍?
ഇവിടെ നിന്ന് ഒഴിവാക്കപ്പെടുന്നതോടെ തനിസാധുക്കള്‍ വരെ മഹാപണ്ഡിതരാവും. മെമ്പര്‍ഷിപ്പുപോലും ലഭിച്ചിട്ടില്ലാത്തവര്‍ 50 പ്രമുഖ നേതാക്കളായിത്തീരും. അബദ്ധത്തില്‍ പോലും കിതാബ് തുറന്ന് നോക്കാത്തവര്‍ ഉസ്താദുമാരാവുന്ന അത്ഭുതവും കാണേണ്ടിവരും! എന്തിനധികം സമസ്ത ഭിന്നിക്കുന്നതിനു മുമ്പ് നടന്ന കല്ല്യാണങ്ങളിലെ മരുമകന് മൂല്യംകൂടി ആകാശം മുട്ടുന്നു. അന്നുമുതല്‍ ചേളാരി ആലയത്തില്‍ ഒട്ടിനിന്നിട്ടും ഈയിടെ മാത്രം ടിയാന് ചില പുതു വിശേഷണങ്ങള്‍ കിട്ടി-കാന്തപുരത്തിന്‍റെ സ്വന്തം മരുമകനും കൂടാരംവിട്ടു!! അദ്ദേഹം എന്നായിരുന്നു അകത്തുണ്ടായിരുന്നത്? നുബുവ്വത്ത് ലഭിക്കുന്നതിന് മുമ്പ് നബി(സ്വ)യുടെ രണ്ടുമരുമക്കള്‍ അബൂലഹബിന്‍റെ മക്കളായ ഉത്ബയും ഉതൈബയുമായിരുന്നുവെന്നകാര്യം ഇവര്‍ക്കറിയുമോ ആവോ?
സുന്നീ രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഒരു പ്രഭാഷകന്‍ വ്യാജ ത്വരീഖതില്‍ കുടുങ്ങിയതിനാല്‍ മുമ്പ് പുറത്തായിരുന്നു. അദ്ദേഹത്തെ ചിലവേദികളില്‍ വിഘടിതര്‍ ആനയിച്ചുവെങ്കിലും പിന്നെ തിരിഞ്ഞു നോക്കിയില്ല. മാതൃപ്രസ്ഥാനത്തെയും നേതാക്കളെയും കുറിച്ച് വളിച്ചതു പറയാത്തതു കൊണ്ടായിരുന്നു അത്. മറ്റുചില പ്രഭാഷണ മാഫിയക്കാര്‍ (ആലയ നേതാക്കളുടെ തന്നെ പ്രയോഗം) തെറിയുടെ സ്വാധീനം മനസ്സിലാക്കുതിപ്പോഴാണ്. പിന്നെ ബിസിനസിനു ഭംഗം വരാതിരിക്കാന്‍ ക്ഷണിക്കാത്ത വേദികളില്‍ പോലും കേറിയങ്ങ് കാച്ചി കുറേ പൂരപ്പാട്ടുകള്‍! ഇനികുറേ കാലം കുശാലുതന്നെ. ആവേശം മൂത്ത് മൂപ്പര്‍ തന്‍റെ ശക്തനായ വിമര്‍ശകനും തനി നാടനുമായ ഒരുത്തനെ ജാക്കിവെച്ച് ഉസ്താദ് എന്നു പോലും പ്രയോഗിച്ചു കളഞ്ഞു. എന്തൊരു വിധേയത്വം; ‘കുട്ടികള്‍ കാറ്റുവിഴുങ്ങാതിരി’ക്കാനുള്ള ആക്രാന്തം നോക്കണേ. വിരലിലെണ്ണാവുന്ന ഏതാനും പണ്ഡിതര്‍ മാത്രം ഇറങ്ങിവന്നിട്ടും ഈ ആദര്‍ശ പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുന്ന ജനലക്ഷങ്ങള്‍ മുഴുവന്‍ മറുകണ്ടത്തെ മാലിന്യം തിരിച്ചറിഞ്ഞ് ഇങ്ങോട്ടെത്തിയതാണെന്ന സത്യം ഓര്‍മിക്കാതിരിക്കരുത്.