Nambi Narayanan

വിഖ്യാത ശാസ്ത്രജ്ഞൻ എപിജെ അബ്ദുൽ കലാം ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോറുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയ എൺപതുകളിൽ ദ്രവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന റോക്കറ്റുകളുടെ ആവശ്യകത മനസ്സിലാക്കിയ ദീർഘവീക്ഷണമുള്ള ഒരു മലയാളി ശാസ്ത്രജ്ഞൻ ഐഎസ്ആർഒയിൽ സേവനമനുഷ്ഠിച്ചിരുന്നു. തിരുവനന്തപുരത്തുകാരനായ നമ്പി നാരായണൻ. എന്നും വ്യത്യസ്തമായി ചിന്തിക്കുകയും അനേകം ബഹിരാകാശ ഗവേഷണ നേട്ടങ്ങൾ ഇന്ത്യയ്ക്കു സമ്മാനിക്കുകയും ചെയ്ത ശാസ്ത്രപ്രതിഭ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചരിത്രത്തിൽ ആദ്യമായി ദ്രവ ഇന്ധന പ്രൊപല്ലന്റ് (റോക്കറ്റുകളെയും വിമാനത്തെയും മുന്നോട്ട് നയിക്കുന്നതിനുള്ള സജ്ജീകരണം) നിർമിക്കാൻ രാജ്യത്തിനു സാധിച്ചത്.

1992-ൽ ക്രയോജനിക്‌സ് അടിസ്ഥാന ഇന്ധന നിർമാണ സാങ്കേതിക വിദ്യ കൈമാറുന്നതിനു വേïി ഇന്ത്യ റഷ്യയുമായി 235 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു. ഇതേസമയത്തുതന്നെ സമാന സാങ്കേതികവിദ്യ അമേരിക്ക 950 കോടി രൂപയ്ക്കും ഫ്രാൻസ് 650 കോടി രൂപയ്ക്കും നമുക്ക് വാഗ്ദാനം ചെയ്തിരുന്നു. റഷ്യയുമായുള്ള കരാർ ലോകത്തെ വൻശക്തികളെ ചൊടിപ്പിച്ചതു സ്വാഭാവികം. അതിന്റെ ഫലമായി ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്വപ്നങ്ങൾക്ക് മേൽ അവർ തുരങ്കം വച്ചു. ഈയിടെ അന്തരിച്ച അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ബുഷ് കരാറിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊï് റഷ്യൻ പ്രസിഡന്റിന് കത്തയച്ചു. റഷ്യക്കെതിരെ ഉപരോധഭീഷണിയും മുഴക്കി. അവസാനം അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി റഷ്യ കരാറിൽ നിന്ന് പിൻമാറി.

ഈ പ്രതിസന്ധികളെ മറികടക്കാൻ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഒർഗനൈസേഷൻ പരിശ്രമിച്ചുകൊïിരുന്നു. ക്രയോജനിക്‌സ് ടെക്‌നോളജി സ്വന്തമാക്കാനുള്ള ആ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത് നമ്പി നാരായണനായിരുന്നു. ഒരു വഴി അടഞ്ഞപ്പോൾ മറ്റൊന്നു കïെത്താനുള്ള പരിശ്രമം അദ്ദേഹം തുടർന്നു.

ഇതിനിടയിലാണ് ഒരുപാട് വിവാദങ്ങൾക്ക് കാരണമായ സംഭവവികാസങ്ങൾ അരങ്ങേറിയത്. നമ്പി നാരായണനെതിരെ ചാരക്കേസ് ആരോപിക്കപ്പെട്ടു. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. റോക്കറ്റുകളുടെയും സാറ്റലൈറ്റുകളുടെയും പരീക്ഷണത്തിൽ നിന്നുള്ള നിർണായക വിവരങ്ങൾ മാലിദ്വീപ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ചോർത്തിനൽകി എന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. ചാരക്കേസിന്റെയും തുടർന്നുïായ വിവാദങ്ങളുടെയും പേരിൽ അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരന് രാജിവെക്കേïി വന്നതു ശിഷ്ട കഥ.

1996-ൽ കേസന്വേഷണം നടത്തിയ സിബിഐ നമ്പി നാരായണനെ കുറ്റവിമുക്തനാക്കുകയും ആരോപണം വ്യാജമാണെന്ന് തെളിയിക്കുകയും ചെയ്തതോടെ കേരള രാഷ്ട്രീയത്തിലെ പല മുഖംമൂടികളും അഴിഞ്ഞുവീണു.

ബഹിരാകാശ ശക്തിയായി ഇന്ത്യ ഉയർന്നുവരുന്നു എന്ന് തിരിച്ചറിഞ്ഞ ലോകത്തെ വൻശക്തികൾ ആസൂത്രണം ചെയ്തതാണ് ഐ.എസ്.ആർ.ഒ. ചാരക്കേസ് എന്ന് കാൽനൂറ്റാണ്ടായി നമ്പി നാരായണൻ ഉറക്കെ പറഞ്ഞുകൊïിരിക്കുന്നു. തങ്ങളുടെ മേധാവിത്വത്തിനു വെല്ലുവിളി ഉയർത്തുന്ന രാജ്യങ്ങളിലെ ശാസ്ത്ര-സാങ്കേതിക വികസനങ്ങളെ എങ്ങനെയാണ് സാമ്രാജ്യത്വ ഭീകരന്മാർ ഇല്ലാതാക്കുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണ് ഐഎസ്ആർഒ ചാരക്കേസ്.

യു.ഡി.എഫിലും കേസ് വലിയ അട്ടിമറികൾ സൃഷ്ടിച്ചു. മുഖ്യമന്ത്രി കെ. കരുണാകരനെതിരെ ചാരക്കേസിന്റെ പേരിൽ പാർട്ടിക്കകത്ത് കലാപമാരംഭിച്ചു. കോൺഗ്രസ് എ ഗ്രൂപ്പും അതിന്റെ നേതാക്കളായ ഉമ്മൻചാïിയും ആന്റണിയുമൊക്കെയാണ് അതിന് നേതൃത്വം കൊടുത്തത്. അന്നത്തെ ഐ.ജി. ആയിരുന്ന രമൺ ശ്രീവാസ്തവക്കെതിരെയും ആരോപണങ്ങൾ ഉയർന്നു. അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം തെളിവിന്റെ അഭാവത്തിൽ കരുണാകരൻ തള്ളി. പക്ഷേ, പിന്നീട് മുഖ്യമന്ത്രിക്കു നേരെ വ്യാപകമായ സമരം അരങ്ങേറുകയും ഒടുവിൽ കരുണാകരന് രാജിവെക്കേïി വരികയും ചെയ്തു.

ഈ രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ ചതച്ചരയ്ക്കപ്പെട്ട ജീവിതമായിരുന്നു നമ്പി നാരായണന്റേത്. നഷ്ടപരിഹാരത്തിനു വേïി അദ്ദേഹം കോടതിയെ സമീപിക്കുകയും വർഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവിൽ മാസങ്ങൾക്ക് മുമ്പ് സുപ്രീംകോടതി അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരത്തുക വിധിക്കുകയും ചെയ്തു.

മനുഷ്യാവകാശം സംരക്ഷിക്കാൻ താൻ നടത്തിയ സമരപോരാട്ടത്തിന്റെ കഥ പങ്കുവെക്കുകയാണ് അദ്ദേഹം.

 

ഇന്ത്യയുടെ പ്രധാനപ്പെട്ട പല ബഹിരാകാശ ഗവേഷണ പദ്ധതികളുടെയും നേതൃസ്ഥാനം വഹിച്ച ശാസ്ത്രജ്ഞനാണല്ലോ താങ്കൾ. ശാസ്ത്രജ്ഞനായി മാറാൻ എന്തായിരുന്നു പ്രചോദനം?

ശാസ്ത്രജ്ഞനാവുന്നതിനെ കുറിച്ച് കുട്ടിക്കാലത്ത് ഞാൻ ചിന്തിച്ചിരുന്നില്ല. രïു ചിന്തകളായിരുന്നു സ്‌കൂൾ കാലത്തിന് ശേഷം എനിക്കുïായിരുന്നത്. ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ. പക്ഷേ, വൈദ്യശാസ്ത്രത്തിലെ കടുകട്ടിയുള്ള വാക്കുകളും ആയിരക്കണക്കിന് മരുന്നുകളുടെ പേരുകൾ ഹൃദ്യസ്ഥമാക്കേïിവരുന്നതും എന്നെ ഭയപ്പെടുത്തിയിരുന്നു. അതുകൊïുതന്നെ ഡോക്ടറാവില്ല എന്ന് എനിക്ക് തന്നെ നല്ല ബോധ്യമുïായിരുന്നു. പിന്നെ എന്താവാണമെന്നതിനെക്കുറിച്ചു കാഴ്ചപ്പാടില്ലായിരുന്നെങ്കിലും എന്താവരുത് എന്നതിനെക്കുറിച്ച് അറിയാമായിരുന്നു. അങ്ങനെ എഞ്ചിനീയറിംഗാണ് താൽപര്യമെന്ന് സ്വയം കïെത്തുന്നതും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠന മേഖലയായി സ്വീകരിക്കുകയും ചെയ്തത്. പഠനകാലത്തുതന്നെ എയറോനോട്ടിക്‌സിലും വിമാനങ്ങളുമായി ബന്ധപ്പെട്ട യന്ത്രങ്ങളിലും താൽപര്യം ജനിച്ചു. അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായി ഞാൻ തിരഞ്ഞെടുത്തത് ഒരു ആക്‌സിയൽ ഫ്‌ളോ കംപ്രസിനെക്കുറിച്ചുള്ള പഠനമായിരുന്നു. ജെറ്റുകളുടെയും അതിവേഗ കപ്പലുകളുടെയുമെല്ലാം എഞ്ചിനുകൾ നിർമിക്കുന്നതിലെ നിർണായക ഭാഗത്തെക്കുറിച്ചുള്ള ഗവേഷണം.

അതിന്റെ ഡിസൈനിംഗ് മുതലുള്ള എല്ലാ ജോലികളും പരസഹായമില്ലാതെയാണ് ചെയ്തുതീർത്തത്. മറ്റുള്ളവരെല്ലാം മൂന്നും നാലും പേരടങ്ങിയ ചെറു ടീമുകളായാണ് പ്രോജക്ട് വർക്ക് ചെയ്തത്. എന്നാൽ എനിക്ക് ഇത് ഒറ്റക്ക് ചെയ്തുതീർക്കാനാവുമെന്ന ആത്മവിശ്വാസമുïായിരുന്നു. അതുകൊï് തന്നെ മറ്റാരുടെയും ഇടപെടലിൽ താൽപര്യപ്പെട്ടില്ല.

ആ പ്രോജക്ടാണ് അമേരിക്കയിലെ പ്രശസ്തമായ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് അവസരം ലഭിക്കുന്നതിൽ എന്നെ സഹായിച്ചത്. പ്രിൻസ്റ്റണിലെ പഠനകാലവും ആർതർ ഷെപ്പീപോയെ പോലുള്ള വളരെയധികം കഴിവുറ്റ അധ്യാപകരും പിന്നീടുള്ള ജീവിതത്തിനും വലിയ വഴിത്തിരിവുïാക്കി.

എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിലെ അതികായന്മാരായ ഏറ്റവും മികച്ച അധ്യാപക നിരതന്നെ അന്ന് പ്രിൻസ്റ്റണിലുïായിരുന്നു. അവർ എന്റെ ചിന്തകളെ വലിയ രീതിയിൽ സ്വാധീനിക്കുകയുïായി. ശാസ്ത്രഗവേഷണ രംഗങ്ങളിൽ മുന്നേറുന്നതിൽ എന്റെ ഏറ്റവും വലിയ ഊർജ്ജം ആ പഠനകാലമാണെന്നു പറയാം.

 

2008-ൽ ഇന്ത്യയുടെ ചരിത്രപരമായ നേട്ടമായിരുന്നല്ലോ ചാന്ദ്രയാൻ ദൗത്യം. ആ പദ്ധതിക്ക് കാരണമായിത്തീർന്നത് വികാസ് എഞ്ചിനുകളായിരുന്നു. അതിന്റെ പ്രൊജക്ട് മാനേജറായിരുന്നു താങ്കൾ. എങ്ങനെയാണ് വികാസ് എഞ്ചിനുകളുടെ നിർമാണം സാധ്യമായത്?

ഉയർന്ന കാര്യക്ഷമതയുള്ളതും കൂടുതൽ കരുത്തുറ്റതുമായ എഞ്ചിനുകളെക്കുറിച്ചുള്ള ചിന്തകളാണ് വികാസ് എഞ്ചിൻ വികസിപ്പിക്കുന്നതിലേക്ക് നയിച്ചത്. അന്നുവരെ ഇന്ത്യ നിർമിച്ചതിൽ വച്ച് ഏറ്റവും കരുത്തുറ്റതായിരുന്നു വികാസ് എഞ്ചിൻ. ഉയർന്ന വിക്ഷേപണശേഷിയുള്ളതും ബഹുമുഖ പ്രത്യേകതകൾ നിറഞ്ഞതുമായ ഒരു വിക്ഷേപണ യന്ത്രത്തിന്റെ നിർമിതി ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളെ കൂടുതൽ എളുപ്പമാക്കി. വലിയ സാമ്പത്തിക നേട്ടവും ഇതുകാരണം രാജ്യത്തിനുïായി. മംഗൾയാൻ ദൗത്യത്തിലാണ് ഇത് നമ്മെ ഏറെ സഹായിച്ചത്. സമാന പദ്ധതിയ്ക്ക് വേïി അമേരിക്കയ്ക്കു ചെലവായത് നാലായിരം കോടി രൂപയാണ്. എന്നാൽ, മംഗൾയാൻ ദൗത്യത്തിന് വേïി ഇന്ത്യക്ക് ചെലവായത് നാനൂറ് കോടി രൂപ മാത്രമാണ്.

അമേരിക്കയേക്കാൾ വലിയ ബഹിരാകാശ ശക്തിയായി മാറാൻ നമുക്ക് കഴിയുമെന്ന ആത്മവിശ്വാസം സൃഷ്ടിച്ച പദ്ധതിയായിരുന്നു മംഗൾയാൻ. ബുദ്ധിപരമായ ആസൂത്രണമാണ് താരതമ്യേന ചെലവ് കുറഞ്ഞ രീതിയിൽ ആ ചരിത്രനേട്ടം കൈവരിക്കാൻ നമ്മുടെ രാജ്യത്തെ സഹായിച്ചത്.

 

1994-ൽ ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥനായിരിക്കെയാണല്ലോ താങ്കൾക്കെതിരെ ചാരക്കേസ് ചുമത്തപ്പെട്ടത്. ഏതാനും മാസങ്ങൾ തടവുകാരനാക്കപ്പെടുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം കുറ്റക്കാരനല്ലെന്ന് കïെത്തി കോടതി താങ്കളെ വെറുതെ വിടുകയുണ്ടായി. ഇന്ത്യയുടെ ശാസ്ത്രഗവേഷണങ്ങളെ ചാരക്കേസ് ഏതെങ്കിലും തരത്തിൽ ബാധിച്ചു എന്ന് താങ്കൾ കരുതുന്നുïോ?

തീർച്ചയായും. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളും ശാസ്ത്രവികസനങ്ങളും പതിനഞ്ച് വർഷമെങ്കിലും പുറകോട്ട് നയിക്കപ്പെട്ടു എന്നാണ് ഞാൻ അനുമാനിക്കുന്നത്.

വികാസ് എഞ്ചിനുകളുടെ രïാം ഘട്ട വികസന പദ്ധതിയുടെയും പി.എസ്.എൽ.വിയുടെ നാലാംഘട്ട വികസന പദ്ധതിയുടെയും ക്രയോജനിക്‌സ് പദ്ധതിയുടെയുമെല്ലാം ചുമതലകൾ വഹിച്ചിരുന്ന കരിയറിലെ തന്നെ സുപ്രധാന ഘട്ടത്തിലാണ് ഞാൻ കുറ്റാരോപിതനാവുന്നത്.

ഈ സ്ഥാനങ്ങളിൽ നിന്നെല്ലാം എന്നെ നീക്കം ചെയ്തതിനാൽ ആ പദ്ധതിത്തുടർച്ചകളെ സാരമായി ബാധിക്കുമെന്ന് ഗൂഢാലോചന നടത്തിയവർക്ക് വ്യക്തമായി അറിയാമായിരിക്കണം. പ്രസ്തുത സ്ഥാനങ്ങളിലേക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് കാലതാമസമെടുത്തു. എനിക്ക് പകരം പത്തോളം ഉദ്യോഗസ്ഥർ ആ സ്ഥാനങ്ങളിലേക്ക് നിയമിതരായി.

ദൗർഭാഗ്യവശാൽ, ഞാൻ തുടങ്ങിവച്ച പദ്ധതികൾ മുന്നോട്ടുകൊïുപോവാൻ അവർക്കു സാധിച്ചില്ല. രാജ്യത്തിന്റെ ശാസ്ത്രഗവേഷണ പുരോഗതികളെ ഇത് പുറകോട്ട് നയിച്ചു. ഒരുപക്ഷേ, ചാരക്കേസ് ആരോപിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്നുള്ളതിനേക്കാൾ വലിയ നേട്ടങ്ങൾ രാജ്യം സ്വന്തമാക്കുമായിരുന്നുവെന്നാണ് എന്റെ പക്ഷം.

 

ചാരക്കേസ് താങ്കൾക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് വിശ്വസിക്കുന്നുïോ?

ഒരിക്കലുമില്ല. എനിക്കെതിരായ ഗൂഢാലോചനയായിരുന്നില്ല അത്. തൊണ്ണൂറുകളുടെ ആദ്യത്തിൽ ഐ.എസ്.ആർ.ഒ. വലിയ കുതിച്ചുചാട്ടങ്ങൾക്ക് തയ്യാറെടുത്തുകൊïിരിക്കുകയായിരുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ പല ശക്തികൾക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ബഹിരാകാശ ഗവേഷണത്തിൽ ലോകത്തെ വൻ ശക്തികളുടെ അപ്രമാദിത്വത്തിന് വെല്ലുവിളി ഉയർത്തുന്ന രീതിയിൽ ഇന്ത്യയുടെ ഗവേഷണങ്ങൾ പുരോഗമിക്കുന്നത് തടയാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമായിരുന്നു ചാരക്കേസ് എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. അന്ന് സുപ്രധാന പദ്ധതികളുടെ നേതൃസ്ഥാനത്ത് ഞാനായിരുന്നു എന്നത് കൊണ്ടാണ് ഞാൻ കുറ്റാരോപിതനായത്. നമ്പി നാരായണൻ അല്ലെങ്കിൽ ആ സ്ഥാനത്തുള്ള മറ്റൊരു വ്യക്തി ഇരയാക്കപ്പെടുമായിരുന്നു. പലയിടത്തും ഞാനിത് പറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ശക്തികൾ നമ്മുടെ രാജ്യത്തിന്റെ വികസനങ്ങളെ തടയാൻ ശ്രമിക്കുന്നത് ഉത്തരവാദപ്പെട്ട പലരെയും ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുï്. പക്ഷേ, ഇതുവരെ അത് നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സകല ഗൂഢാലോചനാ കേന്ദ്രങ്ങളെയും അത് പുറത്തുകൊïുവരുമെന്ന് പ്രതീക്ഷിക്കുന്നു.

 

നീï ഇരുപത്തിനാല് വർഷത്തെ പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചു എന്ന് കരുതുന്നുവോ?

തീർച്ചയായും. വൈകിയാണെങ്കിലും നീതി ലഭിച്ചു എന്ന് ഞാൻ വിചാരിക്കുന്നു. വർഷങ്ങൾ നീïുനിൽക്കുന്ന നിയമപോരാട്ടം എത്ര ശക്തരായവരെയും തളർത്തിക്കളയും എന്നതാണ് വസ്തുത. ചാരക്കേസിൽ കുറ്റാരോപിതരായവരിൽ പലരും വർഷങ്ങൾക്കു മുമ്പേ നിയമപോരാട്ടത്തിൽ നിന്ന് പിൻവാങ്ങി. എന്നാൽ ഞാനുറച്ചുനിന്നു. ആയുസ്സിന്റെ വലിയൊരു ഭാഗംതന്നെ അതിനുവേïി സമർപ്പിച്ചു. ഒരുപക്ഷേ, ഒന്നോ രïോ വർഷം കൂടി കേസ് നീണ്ടുപോയിരുന്നെങ്കിൽ ഞാനും പിൻവാങ്ങുമായിരുന്നു. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുïായിരുന്നു. പക്ഷേ, അതനുഭവിക്കാൻ ഞാൻ ജീവിച്ചിരിക്കുമോ എന്നതിൽ സംശയമുïായിരുന്നു. കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും കോടതി രേഖകൾ കൊïുവരികയാണെങ്കിൽ അതൊന്ന് നോക്കാൻ പോലുമുള്ള ശേഷി ഇന്നെനിക്കില്ല. ഇരുപത്തിനാല് വർഷം എനിക്ക് ചുറ്റും കോടതിരേഖകളായിരുന്നു. മനസ്സും ശരീരവും തളർന്നു.

ഏതു കാര്യത്തിലാണെങ്കിലും മനുഷ്യനൊരു പരിധിയുï്. അതിനപ്പുറം നമുക്കൊരിക്കലും ക്ഷമിക്കാൻ കഴിയില്ല. നാം തളർന്നുപോകും. അത്തരമൊരു അവസ്ഥയിലായിരുന്നു ഞാൻ. ആ സമയത്താണ് നീതി ലഭിച്ചത്. അതിൽ സന്തോഷമുï്.

 

ജീവിതത്തിന്റെ വലിയൊരു ഭാഗം സ്വന്തം നിരപരാധിത്വം തെളിയിക്കാൻ വേïി മാറ്റിവെക്കേïിവന്നല്ലോ. അതിനായി ധാരാളം സമയവും ഊർജ്ജവും പണവും നഷ്ടപ്പെട്ടു. നമ്മുടെ രാജ്യത്ത് ഒറ്റപ്പെട്ട സംഭവമല്ല ഇത്. ആയിരക്കണക്കിന് നിരപരാധികൾ വിചാരണത്തടവുകാരായി ജയിലുകളിൽ കഴിയുന്നു. നീï ജയിൽവാസം അവരുടെയും കുടുംബത്തിന്റെയും ജീവിതം തകർത്തുകളയുന്നു. ഈ ഭീകരമായ സാമൂഹിക പ്രശ്‌നത്തെ എങ്ങനെയാണ് നമുക്ക് പരിഹരിക്കാനാവുക?

ജയിലനുഭവങ്ങൾ എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുï്. ഒരു പൗരന്റെ ജീവിതത്തിൽ ജയിൽവാസം വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് നിരപരാധി എന്നും പറഞ്ഞുകൊïിരിക്കും. പക്ഷേ, സാഹചര്യത്തെളിവുകൾ എതിരാവുകയും കോടതി അയാളെ ശിക്ഷിക്കുകയും ചെയ്താൽ ആ നിമിഷം മുതൽ അയാൾ നിസ്സഹായനാണ്.

ഇത്തരം അനേകം സംഭവങ്ങൾ എനിക്കറിയാം. എന്റെ അഭിപ്രായത്തിൽ രാജ്യത്ത് ശിക്ഷിക്കപ്പെടുന്നവരിൽ നാൽപത് ശതമാനത്തിലധികവും നിരപരാധികളാണ്. കോടതിയിൽ അവർക്കത് തെളിയിക്കാൻ സാധിച്ചില്ല എന്ന് മാത്രം. ജയിലിൽവച്ച് പരിചയപ്പെട്ട ആന്റണി എന്നൊരാളെ ഓർക്കുന്നു. ഒരാൾ കള്ളസാക്ഷി പറഞ്ഞതിന്റെ പേരിൽ ജയിലിലകപ്പെട്ട അദ്ദേഹം പുറത്തിറങ്ങിയതിന് ശേഷം കള്ളസാക്ഷി പറഞ്ഞവനെ കൊന്ന് ജയിലിലേക്ക് തന്നെ തിരിച്ചുവന്നു.

നമ്മുടെ നീതിന്യായ സംവിധാനം എങ്ങനെയാണ് ക്രിമിനലുകളെ സൃഷ്ടിക്കുന്നതെന്ന് നോക്കൂ. നിശ്ശബ്ദതയാണ് അനീതിയുടെ ഏറ്റവും വലിയ ശക്തി. ഒന്നും മിïാതെ എല്ലാം സഹിക്കാൻ തയ്യാറാവുന്നതുകൊïാണ് അനീതികൾ തുടരുന്നത്. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുകയും നിരന്തരം കലഹിക്കുകയും ചെയ്യുക. ലക്ഷ്യം നേടുന്നതുവരെ പോരാടുക.

നീï പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചത് കൊï് മാത്രമാണ് എന്റെ കഥ ചർച്ചയായത്. എന്നാൽ എന്റെ കൂടെയുïായിരുന്ന മറ്റ് നാല് പേർ അനുഭവിച്ച യാതനകളൊന്നും ആരും ചർച്ച ചെയ്തില്ല. അവർക്ക് വേïി ശബ്ദിക്കാൻ ആരുമുïായതുമില്ല.

 

ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങളെക്കുറിച്ചുള്ള താങ്കളുടെ ചിന്തകൾ എന്തൊക്കെയാണ്? കൂടുതൽ മികവുറ്റ ഗവേഷണ നേട്ടങ്ങൾക്ക് നേരിടുന്ന പ്രതിസന്ധികൾ എന്തെല്ലാമാണ്?

ധാരാളം നേട്ടങ്ങൾ ഇക്കാലയളവിനുള്ളിൽ രാജ്യം കൈവരിച്ചിട്ടുï്. പക്ഷേ, നമ്മുടെ കഴിവിന്റെ പരമാവധി അതിനുവേïി ചെലവഴിച്ചിട്ടില്ല. രാജ്യം ഇന്ന് നേടിയ ഗവേഷണ മുന്നേറ്റങ്ങൾ ഒരു അമ്പത് വർഷം മുമ്പേ നമുക്ക് നേടാൻ സാധിക്കുമായിരുന്ന കാര്യങ്ങളാണ്.

കൂടുതൽ സങ്കീർണവും ശക്തവുമായ ഒരു റോക്കറ്റ് നിർമിക്കാൻ നമുക്ക് ഇന്നുവരെ സാധിച്ചിട്ടുïോ? ഒരു യാത്രവിമാനം സ്വന്തമായി നിർമിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടുïോ? ഈ ചോദ്യങ്ങൾ നിങ്ങൾ സ്വയം ചോദിച്ചുനോക്കുക. എന്തുകൊïാണ് നമുക്ക് അത് സാധ്യമാവാതെ പോയത് എന്ന മറ്റൊരു  ചോദ്യത്തിലേക്ക് അത് നിങ്ങളെ എത്തിക്കും. അതിന് ഉത്തരം കïെത്തേïത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്.

 

പുതുതലമുറയുടെ ശാസ്ത്രബോധത്തെയും വിജ്ഞാനത്തെയും കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട്? എന്താണ് അവരോട് താങ്കൾക്ക് പറയാനുള്ളത്?

പുതുതലമുറ ഏറെ പ്രതീക്ഷകൾ നൽകുന്നുï്. അവർ ബുദ്ധിശാലികളാണ്. മുൻതലമുറകളെ അപേക്ഷിച്ച് കൂടുതൽ കഴിവുള്ളവരും. പക്ഷേ, കൂടുതൽ കരുത്തുള്ളവരല്ല. നമുക്ക് കരുത്ത് തരുന്നത് കഠിനാധ്വാനമാണ്. കൂടുതൽ പേരും മടിയന്മാരായി കാണപ്പെടുന്നു. ജീവിത സാഹചര്യങ്ങൾ അവരെ മടിയന്മാരാക്കി മാറ്റുന്നുവെന്നുവേണം പറയാൻ. എല്ലാം തമാശയായി മാറിയ ഒരു ലോകമാണ് അവരുടേത്. സാമൂഹിക മാധ്യമങ്ങൾ അവരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നു. സദാസമയവും സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്നതിലൂടെ ന്യൂജനറേഷൻ കൂടുതൽ മടിയന്മാരായി മാറുന്നുവെന്ന അക്കാദമിക പഠനങ്ങൾ സത്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ഫേസ്ബുക്ക് കïുപിടിച്ച മാർക്ക് സുക്കർബർഗ് പോലും ദിവസം പരമാവധി ഇരുപത് മിനിറ്റ് മാത്രമാണ് അതുപയോഗിക്കുന്നതത്രെ.

കഠിനാധ്വാനം ചെയ്യാനുള്ള ഒരു മനസ്സുïെങ്കിൽ സങ്കൽപിക്കാൻ കഴിയുന്നതിനേക്കാൾ വലിയ നേട്ടങ്ങളിലേക്ക് കുതിക്കാൻ പുതുതലമുറക്ക് സാധിക്കും. പഠിക്കുക എന്നതു മാത്രമല്ല, ഒരു വിദ്യാർത്ഥിയുടെ കടമ. ധാരാളം വായിക്കുക. വായന പുതിയ ചിന്തകൾ സമ്മാനിക്കും. ആ ചിന്തകൾ വലിയ പ്രവർത്തനങ്ങളായി മാറും.

You May Also Like

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ഖിബ്‌ല മാറ്റം: തിരുനബിയുടെ ഇഷ്ടം പോലെ

ഹിജ്‌റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിലാണ് മുത്ത് നബിയുടെ ഇഷ്ടം പോലെ ഖിബ്‌ല മാറ്റമുണ്ടായത്. ഖുർആൻ…

● അലവിക്കുട്ടി ഫൈസി എടക്കര

ബദര്‍ ശുഹദാക്കള്‍

ബദ്റില്‍ വീരമൃത്യുസൗഭാഗ്യം നേടിയ സ്വഹാബി വര്യര്‍ 14 പേരാണ്. ആറു മുഹാജിറുകളും എട്ട് അന്‍സ്വാരികളും. ഉബൈദതുബ്നു…