കോഴിക്കോട്: സമസ്തകേരള സുന്നി യുവജന സംഘം 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള നിധി സമാഹരണം ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍സോണ്‍പരിധിയിലും സമ്മേളന പ്രവര്‍ത്തനങ്ങളില്‍കുറഞ്ഞത് നൂറ് പേരെയെങ്കിലും പങ്കാളികളാക്കുന്നതിന് സംവിധാനിച്ച പദ്ധതിയാണ് നിധി. ആയിരം രൂപയുടെ അംഗത്വ കൂപ്പണ്സ്വീകരിച്ച് പങ്കാളിയാവുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തളിപ്പറമ്പ് സോണില്സമസ്ത കേരള ജംഇയ്യതുല്ഉലമ ട്രഷറര്‍കെ.പി ഹംസ മുസ്ലിയാര്നിര്വഹിച്ചു. നിധി സമാഹരണ പ്രവര്‍ത്തനം സംസ്ഥാനത്തെ മുഴുവന്സോണുകളിലും സജീവമായി. സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച കാലാവധിക്കുള്ളില്‍തന്നെ പദ്ധതി പൂര്‍ത്തീകരിച്ച് നവംബര്‍എട്ടിന് ജില്ലാ കേന്ദ്രങ്ങളില്നടക്കുന്ന നേതൃസംഗമത്തില്വെച്ച് സംസ്ഥാന നേതാക്കള്അംഗത്വ ഫോറവും നിധിയും ഏറ്റുവാങ്ങും.
എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍സയ്യിദ് ത്വാഹാ സഖാഫിയുടെ നേതൃത്വത്തില്അഞ്ചംഗ സമിതിയാണ് ഇതിന്റെ പ്രവര്ത്തനങ്ങള്ഏകീകരിക്കുന്നത്. ഒക്ടോബര്‍31ന് മുമ്പ് മുഴുവന്സോണുകളിലും പങ്കാളിത്ത സമാഹരണം പൂര്‍ത്തിയാക്കി മേല്‍ഘടകത്തിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സമിതി കണ്വീനര്അറിയിച്ചു.