“മുത്ത് നബി(സ്വ) വിളിക്കുന്നു’എസ് വൈ എസ് മീലാദ് കാമ്പയിന്‍ സമാപിച്ചു

കൊല്ലം: രാജൃത്തെ മുസ്ലിങ്ങള്‍ ഉള്‍െപ്പടെയുള്ള ന്യൂനപക്ഷങ്ങളെ അവഗണിച്ച് ഒരു രാഷ്ട്രീയ പാര്‍ടികള്‍ക്ക് മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന് അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കൊല്ലം ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങുന്നതിന് സമുദായത്തിന്റെ പൊതുവായ യോജിപ്പ് ആവശ്യമാണ്. എന്നാല്‍ ഇതിനെ ഇതര മതങ്ങള്‍ക്കെതിരായ നീക്കമാണെന്ന് ആരും വ്യാഖ്യാനിക്കേണ്ട. മറ്റു സമുദായങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി യോജിക്കുന്നത് പോലെ ഇതിനെയും കണ്ടാല്‍ മതിയെന്നും  കാന്തപുരം പറഞ്ഞു.
ഇപ്പോഴാണ് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും തുടങ്ങിയത്. അതേസമയം ജമാഅത്തെ ഇസ്‌ലാമി മതസംഘടനയല്ല, രാഷ്ട്രീയ അട്ടിമറി മോഹികളായ വിപ്ലവ സംഘടനയാണെന്നും രാജ്യത്തിന്റെ ഭരണഘടനക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരാണെന്നും 1943 മുതല്‍ സുന്നി നേതാക്കള്‍ പറയാന്‍ തുടങ്ങിയതാണ്. എന്നാല്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറയുമ്പോള്‍ സുന്നികളെ പഴഞ്ചന്‍മാരെന്ന് മുദ്ര കുത്താനാണ് പലരും ശ്രമിച്ചതെന്നും കാന്തപുരം ചൂണ്ടികാട്ടി.
മഅ്ദനിക്ക് നീതി ലഭിക്കാന്‍ ശബ്ദിക്കുന്നതില്‍ രാഷ്ട്രീയം കാണാതെ മാനുഷിക പരിഗണനയ്ക്ക് മുന്‍ഗണന നല്‍കാന്‍ എല്ലാവരും തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
സമസ്ത മുശാവറ അംഗം പി എ ഹൈദറൂസ് മുസ്ലിയാര്‍ ഫൈസി അധൃക്ഷത വഹിച്ചു. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെപിസിസി സെക്രട്ടറി അഡ്വ.എ ഷാനവാസ് ഖാന്‍, സയ്യിദ് ഹസ്ബുല്ല തങ്ങള്‍, പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, പി കെ മുഹമ്മദ് ബാദുഷാ സഖാഫി, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, മൈലക്കാട് ഷാ, അന്‍സര്‍, മണക്കാട് നുജുമുദ്ദീന്‍, നിസാമുദ്ദീന്‍ കാമില്‍ സഖാഫി, എസ്ആര്‍ ഫൈസല്‍, ഷെമീര്‍ കിളികൊല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

You May Also Like

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം

ജൈവികമായ സമൂഹനിലയെയാണ് സാമൂഹികത എന്ന പദം കൊണ്ട് പൊതുവിൽ അർത്ഥമാകുന്നത്. ആ ജൈവികാവസ്ഥ എല്ലാ സമൂഹങ്ങളിലും…

● എം മുഹമ്മദ് സ്വാദിഖ്

താജുല്‍ ഉലമ(1922-2014); ധീര പാണ്ഡിത്യത്തിന്റെ നേതൃഭാവം

അറബിക്കടലില്‍ രണ്ടു നദികള്‍ സംഗമിക്കുന്നിടത്തെ തുരുത്താണ് കരുവന്‍തിരുത്തി. ചാലിയാറും കടലുണ്ടിപ്പുഴയുമാണ് ആ രണ്ടു നദികള്‍. ഇവയില്‍…