iSLAMIC aRTICLE-mALAYALAM

‘നബി(സ്വ)യുടെ പ്രത്യേകതകള്‍: അവഗണനയ്ക്കും തീവ്രതയ്ക്കും മധ്യേ’ എന്ന അറബി ഗ്രന്ഥത്തില്‍ സ്വാദിഖ് മുഹമ്മദ് തിരുനബി പ്രകാശത്തിന്റെ ആദ്യസൃഷ്ടിപ്പിനെ വിമര്ശി്ച്ചിട്ടുണ്ട്. നബി പ്രകാശത്തിന്റെ എതിരാളികളുടെ മുഴുവന്‍ ആരോപണങ്ങളും സ്വാദിഖ് മുഹമ്മദ് ഏറ്റുപിടിക്കുകയാണ്. പ്രവാചകന്മാരുടെ കൂട്ടത്തില്‍ പ്രഥമമായി സൃഷ്ടിക്കപ്പെട്ടതും അവസാനമായി പ്രബോധന ദൗത്യം നിര്വളഹിക്കുന്നതും ഞാനാണെന്ന തിരു വചനം ദലാഇലുന്നുബുവ്വയില്‍ അബൂനുഐം(റ) ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസ് ദുര്ബ്ലമാണെന്നും അത് ലക്ഷ്യമായി സ്വീകാര്യമല്ലെന്നുമാണ് സ്വാദിഖ് മുഹമ്മദിന്റെ പ്രഥമ വിമര്ശനനം. ‘ആദം(അ) ശരീരത്തിന്റെയും ആത്മാവിന്റെയും മധ്യേ ആയിരിക്കെ ഞാന്‍ പ്രവാചകനായിരുന്നു’ ആദം(അ) കളിമണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട് ഉണങ്ങിയിട്ടില്ലാത്ത അവസ്ഥയില്‍ അല്ലാഹുവിന്റടുക്കല്‍ ഞാന്‍ അന്ത്യപ്രവാചകനാണ്’ എന്നിങ്ങനെ രണ്ട് ഹദീസുകള്‍ സ്വഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ രണ്ടും സ്വീകാര്യമായ നിവേദന പരമ്പരയിലൂടെ സ്ഥിരപ്പെട്ടതാണെന്ന് വിമര്ശ്കന്‍ തന്നെ പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ അബൂനുഐം ഉദ്ധരിച്ച ഹദീസ് ദുര്ബഷലമാണെന്ന വിമര്ശണനത്തിന് പ്രസക്തിയില്ല. പ്രമാണമാകാന്‍ മതിയായ രണ്ട് ഹദീസുകളോടൊപ്പം മറ്റൊരു ദുര്ബില ഹദീസ് കൂടി ഉദ്ധരിക്കുന്നത് വിഷയത്തിന്റെ പ്രാമാണികതയ്ക്ക് ന്യൂനത വരുത്തില്ലെന്നത് വസ്തുതയാണ്. ഈ രണ്ട് ഹദീസുകളുടെയും നിവേദന പരമ്പരയെക്കുറിച്ചുള്ള വിശദീകരണം യഥാക്രമം ഇമാം മുനാവി(റ) ഫൈളുല്‍ ഖദീര്‍ 5/69-ലും ഇമാം അസ്ഖലാനി(റ) ഫത്ഹുല്‍ ബാരി 6/559-ലും പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഈ രണ്ട് ഹദീസുകളും ആദം(അ)ന്റെ ശരീരത്തില്‍ ആത്മാവിനെ ഊതുന്നതിന് മുമ്പ് തന്നെ നിലവിലുള്ള നബി പ്രകാശത്തെയും അതിന് ലഭിച്ച പ്രവാചകത്വ പദവിയെയും പരാമര്ശി ക്കുന്നില്ലെന്നും മറിച്ച് തിരുനബി(സ്വ)യുടെ പ്രവാചകത്വത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ മുന്നിലശ്ചയം മാത്രമാണ് പരാമര്ശി്ക്കുന്നതെന്നുമാണ് സ്വാദിഖ് മുഹമ്മദിന്റെ രണ്ടാമത്തെ വിമര്ശനനം. ഈ ഹദീസിന്റെ വിവിധ നിവേദനങ്ങളിലെ വ്യത്യസ്ത പദങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് പ്രസ്തുത വിമര്ശനനത്തിന് കാരണം. ആ പദങ്ങള്‍ കൂടി ചേര്ത്തു വായിച്ചാല്‍ ഈ ഹദീസിന്റെ ആശയത്തിന് ഇങ്ങനെയൊരു ന്യായീകരണം നല്കാളന്‍ യാതൊരു പഴുതുമില്ല.
അങ്ങ് എപ്പോഴാണ് പ്രവാചകനായത്, എപ്പോഴാണ് പ്രവാചകനായി എഴുതപ്പെട്ടത്, എപ്പോഴാണ് അങ്ങേക്ക് പ്രവാചകത്വം നിര്ബഴന്ധമായത്, എപ്പോഴാണ് റസൂലാക്കപ്പെട്ടത്, എപ്പോഴാണ് പ്രവാചകനായി നിയോഗിക്കപ്പെട്ടത്, പ്രവാചകന്‍ എന്ന നിലക്കുള്ള അങ്ങയുടെ കരാര്‍ എപ്പോഴാണ് വാങ്ങിയത് എന്നിങ്ങനെ ആറ് വ്യത്യസ്ത പദങ്ങള്‍ ഈ ഹദീസിന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹാകിം, ത്വബ്‌റാനി, ഇബ്‌നു അബീശൈബ, ത്വഹാവി, ബൂസ്വീരി, ഇബ്‌നുബിശ്‌റാന്‍, ഫിര്യാനബി, അസ്ഖലാനി(റ.അന്ഹുംത) എന്നിവര്‍ നിവേദനം ചെയ്യുകയും ഇമാം സുയൂത്വിയും അലിയ്യുല്‍ മുത്തഖില്‍ ഹിന്ദിയും(റ) രേഖപ്പെടുത്തുകയും ചെയ്ത ഒന്നാമത്തെ പദമാണ് ഇവയില്‍ ഏറ്റവും കൂടുതലായി സ്ഥിരപ്പെട്ടത്. തിര്മുയദി, അഹ്മദ്, ത്വബ്‌റാനി, ബസ്സാര്‍, അബൂനുഐം, ളിയാഉല്‍ മുഖദ്ദസി, ബൂസ്വീരി, ഹൈസമി, ഇബ്‌നുഅബീആസ്വിം(റ.അന്ഹുംവ) എന്നിവര്‍ നിവേദനം ചെയ്ത രണ്ടാമത്തെ പദം രണ്ടാം സ്ഥാനത്താണ്. ഹാകിം, തിര്മു്ദി, ഫിര്യാനബി(റ.അന്ഹും്) എന്നിവര്‍ നിവേദനം ചെയ്യുകയും ഇബ്‌നുല്‍ അസീറും മുത്തഖില്‍ ഹിന്ദിയും രേഖപ്പെടുത്തുകയും ചെയ്ത മൂന്നാമത്തെ പദം മൂന്നാം സ്ഥാനത്താണ്. അഹ്മദ്, ബൂസ്വീരി, ഹൈസമി(റ.അന്ഹുംെ) എന്നിവര്‍ നിവേദനം ചെയ്ത നാലാമത്തെ പദവും അബൂനുഐമും ശൈബാനിയും ഇബ്‌നുഅബീആസ്വിമും(റ.അന്ഹും്) നിവേദനം ചെയ്ത അഞ്ചാമത്തെ പദവും ഒരേ സ്ഥാനത്താണ്. പിന്നീടുള്ളത് ത്വബ്‌റാനി(റ) നിവേദനം ചെയ്ത ആറാമത്തെ പദമാണ്.
പ്രമുഖ ഹദീസ് വ്യഖ്യാതാവ് അബ്ദുല്‍ റഊഫില്‍ മുനാവി(റ)യും മറ്റും ഈ ഹദീസ് വചനങ്ങള്ക്ക് നല്കിയയ വ്യാഖ്യാനവും സ്വാദിഖ് മുഹമ്മദിന്റെ വിശദീകരണം തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. ‘തിരുനബി(സ്വ) ആത്മാവിന്റെ അവസ്ഥയിലായിരിക്കെ ശരീരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് തന്നെ അല്ലാഹു മുഹമ്മദ് നബി(സ്വ)ക്ക് പ്രവാചകത്വ പദവി നല്കിു കൊണ്ടുള്ള വിവരം അറിയിച്ചു എന്നാണ് ആദം(അ) ശരീരത്തിന്റെയും ആത്മാവിന്റെയും മധ്യേയായിരിക്കെ ഞാന്‍ പ്രവാചകനായിരുന്നു എന്നതിന്റെ അര്ത്ഥംെ. ആദം സന്തതികളുടെ ശരീരം സൃഷ്ടിക്കുന്നതിന് മുമ്പ് അവരില്‍ നിന്ന് അല്ലാഹു കരാര്‍ വാങ്ങിയതിന് സമാനമാണ് ഇത്’. ‘ഞാന്‍ അന്ന് മനുഷ്യന്‍ ആയിരുന്നെന്നോ ഉള്ളവനായിരുന്നെന്നോ പറയാതെ, ഞാന്‍ പ്രവാചകര്‍ ആയിരുന്നു എന്ന് പറഞ്ഞത് അവ്യക്ത ലോകത്ത് സമയത്തിന്റെ സൃഷ്ടിപ്പിന്റെ മുമ്പ് തന്നെ തിരുനബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ചു എന്നതിനാലാണ്. ‘ആദം സന്തതികളെ അവിടുത്തെ മുതുകില്‍ നിന്ന് പുറപ്പെടുവിച്ച ശേഷം ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലേ എന്ന് ചോദിച്ച് അവരില്‍ നിന്ന് കരാര്‍ വാങ്ങിയപ്പോള്‍ അല്ലാഹുവിന്റെ ചോദ്യത്തിന് അതേ എന്ന് ആദ്യമായി പ്രത്യുത്തരം നല്കിരയത് തിരുനബി(സ്വ) ആണെന്ന് ചില പണ്ഡിതന്മാര്‍ പറയാന്‍ കാരണമിതാണ്. അങ്ങനെയാണ് മുഹമ്മദ്(സ്വ) മറ്റ് പ്രവാചകരെക്കാള്‍ മുമ്പ് ഉള്ളവരും അവസാനമായി പ്രബോധന ദൗത്യം നിര്വ്ഹിക്കുന്ന ആളുമായത്’ (തൈസീര്‍ 2/437, ഫൈളുല്‍ ഖദീര്‍ 5/69, തുഹ്ഫതുല്‍ അഹ്‌വദി ഹദീസ് നമ്പര്‍ 3609, അല്‍ അര്ഫു്ശ്ശദിയ്യ് 5/5 നോക്കുക).
മുകളില്‍ പറഞ്ഞ ആറ് പദങ്ങളില്‍ രണ്ടാമത്തെ ‘അങ്ങ് എപ്പോഴാണ് പ്രവാചകനായി എഴുതപ്പെട്ടത്’ എന്ന ബാഹ്യാര്ത്ഥ്മുള്ള പദത്തിന്റെയും സാരം പ്രവാചകത്വം നല്കപപ്പെട്ടത്, സ്ഥിരപ്പെട്ടത് എന്ന് തന്നെയാണ്. നല്ക പ്പെടുക, സ്ഥിരപ്പെടുക എന്ന അര്ത്ഥപത്തിന് എഴുതപ്പെടുക എന്ന് പ്രയോഗിക്കല്‍ വ്യാപകമാണ്. വിശുദ്ധ ഖുര്ആപനില്‍ തന്നെ എഴുതപ്പെടുക എന്ന അര്ഥ്ന്മുള്ള പദം പതിനഞ്ചോളം വാക്യങ്ങളില്‍ സ്ഥിരപ്പെടുക എന്ന ആശയത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. 2:178, 2:180, 2:183, 2:187, 2:216, 2:246, 3:154, 4:77, 4:127, 5:21, 6:12, 6:54, 9:51, 9:120 തുടങ്ങിയ ഖുര്ആ:ന്‍ സൂക്തങ്ങളില്‍ ഈ പ്രയോഗമാണുള്ളത്. അതിനാല്‍ സ്ഥിരപ്പെട്ടത്, ആക്കപ്പെട്ടത്, നിയോഗിക്കപ്പെട്ടത്, കരാര്‍ വാങ്ങിയത് എന്നീ അര്ത്ഥഥത്തിലുള്ള പദങ്ങളെപ്പോലെ എഴുതപ്പെട്ടു എന്ന അര്ത്ഥമത്തിലുള്ള പദത്തിനും സ്ഥിരപ്പെട്ടു എന്ന് അര്ത്ഥംല നല്കു്ന്നത് വിശുദ്ധ ഖുര്‍ആനിന്റെ ഉത്തമ ഭാഷാ പ്രയോഗത്തോട് യോജിക്കുന്നതാണ്. അക്കാരണത്താല്‍ സ്വാദിഖ് മുഹമ്മദിന്റേത് ദുര്വ്യാ ഖ്യാനമായേ ഗണിക്കാന്‍ കഴിയൂ.
ആദം നബി(അ)യില്‍ റൂഹ് പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഞാന്‍ നബിയായിരുന്നു എന്ന മുഹമ്മദ് നബി(സ്വ)യുടെ വാചകം സ്വഹാബികളില്‍ ചിലരുടെ ചോദ്യത്തിന് മറുപടിയായി നല്ക്പ്പെട്ടതാണ്. പ്രസ്തുത ചോദ്യം ഉദ്ധരിക്കുന്നിടത്താണ് ആറ് വ്യത്യസ്ത പദങ്ങള്‍ വന്നിട്ടുള്ളത്. അല്ലാഹുവിന്റെ മുന്നിദശ്ചയത്തെക്കുറിച്ചാണ് ചോദ്യമെന്ന് സങ്കല്പിതക്കല്‍ ഇവിടെ സാധ്യമാണ്. കാരണം നന്മയും തിന്മയുമടക്കം സര്വന കാര്യങ്ങളും അല്ലാഹുവിന്റെ അനാദിയായ മുന്നിുശ്ചയ പ്രകാരമാണെന്ന ഖദ്ര്‍ കൊണ്ടുള്ള വിശ്വാസം അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ ആറാമത്തേതാണ്. മറ്റു വിശ്വാസ കാര്യങ്ങളെ പോലെതന്നെ ഈ വിശ്വാസത്തിലും ഒന്നാം ഗണക്കാരായ സ്വഹാബത്തില്‍ നിന്ന് അങ്ങനെയൊരു ചോദ്യം അസംഭവ്യം തന്നെ. എങ്കില്‍ ഇവിടെ നിവേദനം ചെയ്യപ്പെട്ട ഹദീസിലെ അഞ്ച് വചനങ്ങളും വ്യക്തമായും വ്യംഗ്യമായും അര്ത്ഥാമാക്കും പ്രകാരം സ്ഥിരപ്പെടുക അഥവാ പ്രവാചകത്വം ലഭിക്കുക എന്നത് തന്നെയാണ് ചോദ്യത്തിന്റെ പൊരുള്‍. തിരുനബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ച സമയത്തെക്കുറിച്ച് അറിയാനല്ലേ സ്വഹാബത്തിന് ജിജ്ഞാസ ഉണ്ടാകുക. എങ്കിലാണ് ചോദ്യത്തിന് അര്ത്ഥലമുണ്ടാകുക. അല്ലെങ്കില്‍ ചോദ്യം അര്ത്ഥാശൂന്യമായിരിക്കും. സ്വാദിഖ് മുഹമ്മദിനെ പോലോത്തവര്ക്കില്ലാതെ സ്വഹാബത്തിനെ അര്ത്ഥാശൂന്യ ചോദ്യം ഉന്നയിക്കുന്നവരാക്കാനും മുഹമ്മദ് നബി(സ്വ)യെ അതിന് മറുപടി നല്കുഥന്ന ആളാക്കാനും കഴിയുമോ?
വിശുദ്ധ ഖുര്ആഴന്‍ 3:81-ലെ തിരുനബി(സ്വ) യെ വിശ്വസിക്കണമെന്നും സഹായിക്കണമെന്നും കഴിഞ്ഞകാല മുഴുവന്‍ പ്രവാചകന്മാരോടും അല്ലാഹു ഉടമ്പടി ചെയ്തു എന്ന പ്രസ്താവനക്ക് ഇമാം സുബ്കി(റ) നല്കിഹയ വ്യാഖ്യാനത്തെയാണ് സ്വാദിഖ് മുഹമ്മദ് പിന്നീട് വിമര്ശിതക്കുന്നത്. മുഹമ്മദ് നബി(സ്വ)ക്ക് മുമ്പു കഴിഞ്ഞുപോയ പ്രവാചകന്മാര്‍ അവരുടെ കാലശേഷം പ്രവാചകത്വം വെളിപ്പെടുത്തി പ്രബോധനം നടത്തുന്ന നബി(സ്വ)യെ എങ്ങനെയാണ് വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്നതെന്നതിന് ഇമാം സുബ്കി(റ) നല്കിസയ വ്യാഖ്യാനം ഇങ്ങനെ: ‘കഴിഞ്ഞകാല പ്രവാചകന്മാരുടെ കാലത്ത് മുഹമ്മദ് നബി(സ്വ) നിയോഗിതനായതായി സങ്കല്പിലച്ചാല്‍ തിരുനബി(സ്വ) അവരിലേക്ക് കൂടി നിയോഗിക്കപ്പെട്ട പ്രവാചകനാകും. അങ്ങനെ മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വം ആദം(അ) മുതല്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ സൃഷ്ടികള്ക്കും വ്യാപകമാകുകയും ചെയ്യും. എല്ലാ പ്രവാചകന്മാരും അവരുടെ സമുദായവും പ്രവാചകര്‍(സ്വ)യുടെ ഉമ്മത്തില്‍ ഉള്പ്പൊടും. ‘മുഴുവന്‍ ജനങ്ങളിലേക്കും പ്രവാചകനായി ഞാന്‍ നിയോഗിക്കപ്പെട്ടു’ എന്ന നബി വചനത്തിലെ ജനങ്ങള്‍ എന്നതുകൊണ്ട് അര്ത്ഥകമാക്കുന്നത് മുഹമ്മദ് നബി(സ്വ)യുടെ കാലം മുതല്‍ അന്ത്യദിനം വരെയുള്ളവരല്ല, മറിച്ച് അതിന് മുമ്പുള്ളവരും അവരില്‍ ഉള്പ്പെദടും. ‘ആദം(അ) ശരീരത്തിനും ആത്മാവിനും മധ്യേ ആയിരിക്കെ ഞാന്‍ പ്രവാചകനായിരുന്നു’ എന്ന നബിവചനത്തിന്റെ അര്ത്ഥംട വ്യക്തമാകുകയും ചെയ്യും.’
‘കഴിഞ്ഞകാല പ്രവാചകന്മാരുടെ കാലത്ത് മുഹമ്മദ് നബി(സ്വ) നിയോഗിക്കപ്പെട്ടതായി സങ്കല്പി്ച്ചാല്‍..’ എന്ന വാചകത്തിന്റെ വിപരീത അര്ത്ഥതമനുസരിച്ച് ‘കഴിഞ്ഞകാല പ്രവാചകന്മാരുടെ കാലത്ത് നിയോഗിക്കപ്പെട്ടതായി സങ്കല്പിവച്ചില്ലെങ്കില്‍ മുഹമ്മദ് നബി(സ്വ) അവരിലേക്ക് കൂടി നിയോഗിക്കപ്പെട്ട പ്രവാചകന്‍ ആകുകയില്ല’ എന്ന് വരുന്നതിനാല്‍ ഇമാം സുബ്കി(റ)ന്റെ മുകളില്‍ പരാമര്ശി ച്ച വ്യാഖ്യാനം മുഹമ്മദീയ യഥാര്ത്ഥ ത്തിന്റെ പ്രഥമ സൃഷ്ടി ആശയവുമായി ബന്ധപ്പെട്ട തന്റെ മുഴുവന്‍ പരാമര്ശിങ്ങളെയും തകര്ക്കു ന്നതാണെന്നാണ് സ്വാദിഖ് മുഹമ്മദിന്റെ വിചിത്രമായ കണ്ടെത്തല്‍.
ഇമാം തഖ്‌യുദ്ദീനിസ്സുബ്കി(റ)വിന്റെ വ്യാഖ്യാനത്തിന്റെ അവലംബം എന്താണെന്നതിനെക്കുറിച്ചുള്ള അജ്ഞതയാണ് സ്വാദിഖ് മുഹമ്മദിന്റെ ഈ കണ്ടെത്തലിന്റെ പ്രചോദനം. ഇമാം സുയൂത്വി(റ) സുദ്ദി(റ)വിനെ തൊട്ട് നിവേദനമായി തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയത് പോലുള്ള മുന്കാദല ഖുര്ആനന്‍ വ്യാഖ്യാതാക്കളുടെ വിശദീകരണങ്ങളാണ് ഇമാം സുബ്കി(റ)യുടെയും മറ്റും അവലംബം. സുദ്ദി(റ)വിന്റെ വ്യാഖ്യാനം ഇങ്ങനെ: ‘മുഹമ്മദ് നബി(സ്വ) താന്‍ ജീവിച്ചിരിക്കെ നിയോഗിക്കപ്പെട്ടാല്‍ ആ നബിയെ സഹായിക്കണമെന്നും വിശ്വസിക്കണമെന്നും ഉടമ്പടി വാങ്ങിയിട്ടല്ലാതെ ഒരു പ്രവാചകനെയും അല്ലാഹു നിയോഗിച്ചിട്ടില്ല. ഓരോ പ്രവാചകന്റെ ജനതയോടും നബി(സ്വ)യെ കൊണ്ട് വിശ്വസിക്കണമെന്നും അവര്‍ ജീവിച്ചിരിക്കെ മുഹമ്മദ്(സ്വ) നിയോഗിതനായാല്‍ ആ നബിയെ സഹായിക്കുമെന്നും അല്ലാഹു ഉടമ്പടി വാങ്ങിയിട്ടുണ്ട് (അദ്ദുര്റുില്‍ മന്സൂനര്‍ 2/253). സുദ്ദി(റ) നല്കിനയ ഈ വ്യാഖ്യാനത്തോട് ആശയത്തില്‍ യോജിക്കുന്ന നബിവചനം ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്തിട്ടുമുണ്ട്. തിരുനബി(സ്വ) പറഞ്ഞു: ‘എന്നെ നിയന്ത്രിക്കുന്ന അല്ലാഹുവിനെ തന്നെ സത്യം, മൂസാ നബി(അ) ഇക്കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എന്നെ പിന്പിറ്റലല്ലാതെ മറ്റു മാര്ഗംമുണ്ടാകുകയില്ല.’ ഈ നബിവചനത്തിന് വിവിധ നിവേദന പരമ്പരകളുള്ളതിനാല്‍ അതിന് സ്വീകാര്യമായ ഒരു അടിസ്ഥാനം (സനദ്) ഉണ്ടെന്ന് ഇമാം അസ്ഖലാനി(റ) ഫത്ഹുല്ബാബരി 13/525-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം സുബ്കി(റ) നല്കിരയ വ്യാഖ്യാനം ശരി തന്നെയാണെന്നതിന് ഉപോല്ബണലകമായ ദീര്ഘടമായ വിശദീകരണം ഇമാം തഖ്‌യുദ്ദീനില്‍ മഖ്‌രീസി(റ) ഇംതാഉല്‍ അസ്മാഅ് 3/116-117 ല്‍ പറഞ്ഞിട്ടുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്തിട്ടുണ്ടെന്ന് ഇമാം അസ്ഖലാനി(റ) ഫത്ഹുല്‍ ബാരി 6/434-ല്‍ രേഖപ്പെടുത്തിയ ഇബ്‌നുഅബ്ബാസ്(റ)വിന്റെ ഹദീസ് ഇമാം സുബ്കി(റ)വിന്റെ വ്യാഖ്യാനത്തിന് ഉപോല്ബ്ലകമാണ്.
ഇമാം അസ്ഖലാനി(റ) രേഖപ്പെടുത്തിയ പ്രകാരം വിശുദ്ധ ഖുര്ആബന്‍ 3:81-ല്‍ പറയുന്ന സഹായം കൈ കൊണ്ടും നാവ് കൊണ്ടുമുള്ളതാണ്. തിരുദൂതര്‍(സ്വ) സൈന്യത്തില്‍ ഒരു അംഗമായി ചേര്ന്ന് ശത്രുക്കള്ക്കെളതിരെ പട നയിക്കുന്ന സഹായമാണ് കഴിഞ്ഞകാല പ്രവാചകന്മാരോടും അവരുടെ ജനതയോടും അല്ലാഹു ഉടമ്പടി വാങ്ങിയ സഹായം കൊണ്ട് വിവക്ഷിക്കുന്നത്. അതുകൊണ്ടാണ് ‘അവര്‍ ജീവിച്ചിരിക്കെ തിരുനബി(സ്വ) നിയോഗിതനായാല്‍ സഹായിക്കണം’ എന്ന് ഇബ്‌നുഅബ്ബാസ്(റ) മുതല്‍ ഇമാം സുബ്കി(റ) വരെയും മറ്റുള്ളവരും സങ്കല്പി്ച്ചത്. അതിനാല്‍ വസ്തുതകള്‍ കൃത്യമായി പഠിക്കാതെയുള്ള സ്വാദിഖ് മുഹമ്മദിന്റെയും മറ്റും വിമര്ശചനം അജ്ഞതയുടെ ആഴം പരസ്യപ്പെടുത്താനേ ഉപകരിക്കൂ.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

muhyudheen mala- malayalam

മുഹ്‌യിദ്ദീന്‍ മാലയുടെ സാഹിത്യ ലാവണ്യം

  അറബി മലയാള സാഹിത്യത്തിലെ അറിയപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യിദ്ദീന്‍ മാല. പ്രസിദ്ധ  കവിയും ഗ്രന്ഥകാരനുമായ…

● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…