എസ്.വൈ.എസ് വാര്ഷിരക കൗണ്സി്ല് സമാപിച്ചു
കൊച്ചി: യൗവ്വനകാലം നാടിന്റെ നന്മക്കും സമൂഹത്തിന്റെ ധാര്‍മിക പുരോഗതിക്കും വേണ്ടി ക്രിയാത്മകമായി വിനിയോഗിക്കാന്‍ യുവാക്കള്‍ തയ്യാറാവണമെന്ന് അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ആഹ്വനം ചെയ്തു. ഏതൊരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും ജീവനാഡികളാണ് യുവാക്കള്‍. ലഹരിയുടെയും വഴിവിട്ട വിനോദങ്ങളുടെയും അടിമകളായി യൗവ്വനം ചിതലരിച്ചു പോവാതിക്കാന് ഇന്നത്തെ സാഹചര്യത്തില്‍ യുവതലമുറ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പുരോഗതിക്കായി യുവ ഊര്‍ജ്ജം വിനിയോഗിക്കപ്പെടണം. നാടിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുള്ളവാരാണ് തങ്ങളെന്ന് യുവത തിരിച്ചറിയണം.
ചേരാനല്ലൂര്‍ ജാമിഅ: അശ്അരിയ്യയില്‍ നടന്ന എസ്.വൈ.എസ് സംസ്ഥാന വാര്‍ഷിക കൗണ്‍സിലിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും ആദര്‍ശ മുന്നേറ്റത്തിന്റെയും അറുപതാണ്ടുകള്‍ പിന്നിടുന്ന സമസ്ത കേരള സുന്നിയുവജനസംഘത്തിന്റെ 60ാം വാര്‍ഷിക സമ്മേളന കര്‍മപദ്ധതികള്‍ക്ക് വാര്‍ഷിക കൗണ്‍സില്‍ രൂപം നല്കി. ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5ന് സംസ്ഥാന വ്യാപകമായി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തനത്തോടെയാണ് സമ്മേളന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. 2015 ഫെബ്രുവരി 27,28, മാര്‍ച്ച് 1 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന പൊതു സമ്മേളനത്തോടെ പദ്ധതികള്‍ അവസാനിക്കും.
“സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം’ എന്നാണ് സമ്മേളന പ്രമേയം. നാടിന്റെ ജീവനാഡികളായ യൗവ്വനത്തിന്റെ കര്മോര്ജ്ജം ക്രിയാത്മകമായി വിനിയോഗിക്കുവാനുള്ള പ്രചോദനവും പരിശീലനവുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പദ്ധതികളുടെ മുന്നോടിയായി ജൂണ്‍ 28നകം ജില്ല, സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് തലങ്ങളില്‍ വിപുലമായ ഗവേണിംഗ് കൗണ്‍സിലും (ജി.സി) എക്സിക്യൂട്ടീവ് കൗണ്‍സിലും (ഇ.സി) രൂപികരിക്കും.
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമ്മേളന കര്‍മപരിപാടികള്‍ക്ക് സംസ്ഥാന തലത്തില്‍ നേതൃത്വം നല്‍കുന്നതിന് വേണ്ടി തെരഞ്ഞെടുത്ത അറുപതംഗ സന്നദ്ധ സംഘത്തിന് സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പേരോട് അബ്ദുറഹ്മാന് സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, സി.പി സെയ്തലവി മാസ്റ്റര്‍, എന്‍. അലി അബ്ദുല്ല, മുഹമ്മദ് പറവൂര്‍, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ: പി.എ മുഹമ്മദ് കുഞ്ഞു സഖാഫി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര്, മാരായമംഗലം അബ്ദുറഹ്മാന് ഫൈസി, സയ്യിദ് ത്വാഹ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി ചര്‍ച്ചകള്‍ നിയന്ത്രിച്ചു. വി.എച്ച് അലി ദാരിമി സ്വാഗതവും ഹൈദ്രോസ് ഹാജി നന്ദിയും പറഞ്ഞു.