മാര്ച്ച് ഒന്നു മുതല്‍ എസ് വൈ എസ് വാര്ഷി്ക കൗണ്സിസലുകള്‍ ആരംഭിക്കുകയായി. പുതിയ സംഘടനാ വാര്ഷ ത്തിലേക്കുള്ള തയ്യാറെടുപ്പ് ഇതിലൂടെ യഥാര്ത്ഥ്യ മാവണം. കേരളത്തില്‍ സംഘടനാ അംഗത്വം നേടിയ മുഴുവന്‍ പ്രവര്ത്തകകരെയും ഘടകങ്ങളെയും സജ്ജീകരിക്കാനും സംഘടനാപരമായി കൂടുതല്‍ കരുത്തു പകരാനും ഏറ്റവും നല്ല അവസരമാണ് കൗണ്സിലലുകള്‍.
കൗണ്സിുലുകള്‍ ലക്ഷ്യം നേടുന്നതിന് ആവശ്യമായ നിര്ദേമശങ്ങളെല്ലാം എല്ലാ ഘടകങ്ങളിലേക്കും നല്കിുയിട്ടുണ്ട്. അവ ബന്ധപ്പെട്ട പ്രവര്ത്ത കരും ഭാരവാഹികളും ഏറ്റെടുക്കണം. നിശ്ചിത സിസി (കൗണ്സി ല്‍ കണ്ട്രോകളര്‍)മാരുടെ നേതൃത്വത്തില്‍ മാത്രമേ കൗണ്സിംല്‍ നടത്താന്‍ പാടുള്ളൂ. സോണ്‍ കമ്മറ്റിയാണ് സിസിയെ സ്റ്റഡി ചെയ്യുന്നതും നിശ്ചയിക്കുന്നതും. നിശ്ചിത സിസിയുമായി നേരിട്ടു ബന്ധപ്പെട്ട് യൂണിറ്റ് കൗണ്സിനലിന്റെ എല്ലാ പ്രോഗ്രാമുകളും നേരത്തെ നിശ്ചയിക്കണം. യൂണിറ്റിലെ മെമ്പര്ഷിനപ്പുള്ള എല്ലാ അംഗങ്ങളെയും കൗണ്സിില്‍ യോഗത്തില്‍ പങ്കെടുപ്പിക്കണം. കൗണ്സിനല്‍ അജണ്ടകള്‍ അംഗങ്ങളെ ബോധ്യപ്പെടുത്തുകയും അജണ്ടയില്‍ തുറന്ന ചര്ച്ചന നടക്കുകയും വേണം.
പിന്നിട്ട വര്ഷം നാം നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അവ വകതിരിച്ച് വിശദമായ പ്രവര്ത്തടന റിപ്പോര്ട്ടും വരവു ചെലവു കണക്കും തയ്യാറാക്കുകയും തൊട്ടുമുമ്പ് പ്രവര്ത്തപക സമിതി ചേര്ന്ന്ു പാസ്സാക്കുകയും ചെയ്യണം. റിപ്പോര്ട്ടി നെയും അനുബന്ധ പ്രവര്ത്തടനങ്ങളെയും അടിസ്ഥാനപ്പെടുത്തി സിസി യൂണിറ്റിന് ഗ്രേഡ് നിശ്ചയിക്കുന്നതും അത് കൗണ്സിങലില്‍ വെച്ച് പ്രഖ്യാപിക്കുന്നതുമാണ്. സിസിമാരുടെ റിപ്പോര്ട്ടു കള്‍ ഏകോപിപ്പിച്ച് സര്ക്കി ള്‍, സോണ്‍, ജില്ലകളില്‍ സമഗ്ര റിപ്പോര്ട്ട്പ തയ്യാറാക്കുകയും അതിലൂടെ സംസ്ഥാനത്തെ മൊത്തം പ്രവര്ത്ത നങ്ങളുടെ സ്ഥിതി വിവരങ്ങള്‍ പഠിക്കാനും നിരീക്ഷിക്കാനും സാധിക്കുന്നതുമാണ്.
ഒരു വര്ഷ്ത്തെ സംഘടനയുടെ പ്രവര്ത്തകന വിജയങ്ങള്‍ നിര്ണറയിക്കാനും കുറവുകള്‍ പരിഹരിച്ച് പുതിയ പടവുകള്‍ ചവിട്ടിക്കയറാനും സാധിക്കണം. മിഷന്‍ 2014-ന്റെ സമാപനമെന്ന നിലയില്‍ സോണ്‍ തലത്തില്‍ നടത്തപ്പെടുന്ന യൂത്ത് കോണ്ഫകറന്സു്കളാണ് ഏറ്റവും ശ്രദ്ധേയമായ പദ്ധതി. ഏപ്രില്‍, മെയ് മാസങ്ങളില്‍ അത് വിപുലമായി തന്നെ നടത്തപ്പെടണം. ഈ പദ്ധതികളും കൗണ്സികലില്‍ ചര്ച്ചാ് വിധേയമാക്കണം. പ്രസ്ഥാനത്തിന്റെ വിപുലമായ ശക്തി ഊതിക്കെടുത്താന്‍ വിവിധ വേഷമണിഞ്ഞ് ശത്രുക്കള്‍ കുറേ കാലമായി ശ്രമിച്ചു വരുന്നു. മാനുഷിക ധര്മംര പോലും അതിലംഘിച്ച് നടത്തുന്ന ഇവരുടെ ദുഷ്പ്രചരണങ്ങളുടെ മുമ്പിലും നെഞ്ചുറപ്പോടെ ലക്ഷ്യത്തിലധിഷ്ഠിതമായി നമുക്ക് മുന്നേറാനാവണം. സംഘടനാപരമായി ആര്ജിയക്കുന്ന ഈ ശക്തി പ്രതിരോധിക്കാന്‍ ആര്ക്കും കഴിയില്ല. ഈ ശാക്തീകരണ മാര്ഗയത്തില്‍ നമുക്ക് മുന്നേറാം.

കാര്യദര്ശി

You May Also Like

ഉസ്മാനിയ ഖിലാഫത്ത് വന്കരകളുടെ ഭരണസാരഥ്യം

പ്രഭാത സൂര്യന്റെ കിരണങ്ങള്‍ ചെരിഞ്ഞിറങ്ങുന്ന ഇടനാഴിയിലൂടെ സുല്‍ത്വാന്‍ മുഹമ്മദ് ദര്‍വീശിനൊപ്പം നടന്നു. ദര്‍വീശിന്റെ ഓരോ വാക്കും…

കൊരൂര്‍ ത്വരീഖത്തും ശൈഖിന്റെ “കറാമത്തും’

മനുഷ്യനെ ആത്മീയമായി ഉന്നതിയിലെത്തിക്കാനുള്ള വിശുദ്ധരുടെ മാര്‍ഗമാണല്ലോ ത്വരീഖത്ത്. യോഗ്യനായൊരു ശൈഖിനെയാണ് പിന്തുടരേണ്ടത്. ആ യോഗ്യതകള്‍ എന്തെല്ലാമാണെന്ന്…

വഹാബിസത്തിന്റെ അപനിർമിതികൾ

മുഹമ്മദ് സഈദ് റമളാൻ അൽബൂത്വിയുടെ പ്രസിദ്ധമായ രചനയാണ് അസ്സലഫിയ്യ മർഹല സമനിയ മുബാറക ലാ മദ്ഹബുൻ…

● മാളിയേക്കൽ സുലൈമാൻ സഖാഫി