ചുംബന സമരാഭാസത്തെക്കുറിച്ച് ഈ കോളത്തില്‍ മുമ്പെഴുതിയിട്ടുണ്ട്. അനുബന്ധമായ ചിലത് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. കോഴിക്കോട്ട് നടന്ന ചുംബന സമരത്തില്‍ ശ്രദ്ധേയമായ ഒരു ചുംബനമുണ്ടായിരുന്നു. അരചാണ്‍ നീളമുള്ള വഹ്ഹാബി താടിയും കണങ്കാല്‍വരെ മാത്രം നീളമുള്ള കുറ്റി പാന്‍റ്സുമിട്ട ഒരു മധ്യവയസ്കന്‍ പര്‍ദ്ദയിട്ടുവന്ന ഒരു സ്ത്രീയെ ആലിംഗനം ചെയ്ത് ചുടുമുത്തം നല്‍കിയങ്ങനെ നിര്‍വൃതി നേടി നില്‍ക്കുന്നു. പല പൊതു പത്രങ്ങളും ചാനലുകളും ഈ രംഗം ആഘോഷിച്ചു. മതയുക്തരായവര്‍ വരെയും ഇത്തരം പുതുമോഡല്‍ പ്രകടനങ്ങളില്‍ തല്‍പരരാണെന്ന് അവര്‍ പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു.
ഇത്രയുമായപ്പോള്‍ തന്നെ മുറാഖിബിനൊരു ദുസ്സൂചന തോന്നിയിരുന്നു. ഈ ചുംബന പ്രകടനത്തിന്റെ പശ്ചാത്തലം അറിയാനിടയായപ്പോള്‍ സംശയം ബലപ്പെടുകതന്നെ ചെയ്തു. അതിങ്ങനെ: ഏറെ വൈകിയാണ് ഈ സമരധീരന്‍ ഇണയുമായി വന്നത്. പത്രദൃശ്യ മാധ്യമക്കാരെ കണ്ട് ഇദ്ദേഹം ചോദിച്ചു: സംഗതി കഴിഞ്ഞോ? അവര്‍: തീര്‍ന്നുകൊണ്ടിരിക്കുന്നു. ഉടനെ ടിയാന്‍ ഇതുകൂടി ഷൂട്ട് ചെയ്തോളൂന്നും പറഞ്ഞ് തന്‍റൊപ്പമുള്ള തരുണീമണിയെ കെട്ടിപ്പിടിച്ച് തുരുതുരാ ചുംബിക്കുന്നു. അല്ല, അവര്‍ മത്സരിച്ച് മുത്തം കൈമാറുന്നു. പത്രക്കാര്‍ ഒരു നിമിഷം അന്ധാളിച്ചതു സ്വാഭാവികം. പര്‍ദ്ദയിട്ടവളും താടിക്കാരനും ചുംബനവേദിയില്‍ഇതെന്തൊരു കൂത്ത്?
കാര്യങ്ങള്‍ ഇത്രയൊക്കെ മനസ്സിലാക്കിയപ്പോള്‍ ഒന്നുകൂടി ആഴത്തില്‍ അന്വേഷിക്കാമെന്നുവെച്ചു. അങ്ങനെയാണ് സംഗതി ശരിയാംവണ്ണം ബോധ്യപ്പെട്ടത്. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത കടുങ്ങാത്തുണ്ടുകാരനാണ് ഈ സമര പോരാളി. ഇദ്ദേഹം ആദ്യം പ്രത്യേക വിഭാഗമില്ലാത്ത മുസ്‌ലിമായിരുന്നു. പിന്നീട് ജമാഅത്തെ ഇസ്‌ലാമിക്കാരനായി. കുറച്ചുകൂടി “പഠിച്ച്’ മുജാഹിദായി. മുജാഹിദായി അത്യാവശ്യം “പഠിപ്പും വിവരവും’ വെച്ചപ്പോള്‍ പതിവുപോലെ ചേകന്നൂരിയായി. പരിണാമത്തിന്റെ ശൃംഖല ഇപ്പോള്‍ യുക്തിവാദത്തിലെത്തി നില്‍ക്കുന്നു. ചേകന്നൂര്‍ മൗലവിയുടെയും വളര്‍ച്ചാരീതി ഇങ്ങനെ തന്നെയായിരുന്നുവല്ലോ. പാരമ്പര്യ മതത്തില്‍ നിന്ന് മുജാഹിദ് വഴി യുക്തിവാദത്തിലേക്ക്.
ഇനി ചുംബിതയായ പര്‍ദ്ദക്കാരിയെക്കുറിച്ച് പറയാം. ഒരു അമുസ്‌ലിം ഭവനത്തില്‍ പിറന്നു. പിന്നീടെപ്പോഴോ സമരനായകനൊപ്പം ജീവിതമാരംഭിച്ചു. ഇതുവരെ പര്‍ദ തൊടാത്ത ഇവള്‍ ചുംബന സമരത്തിനുവേണ്ടി പ്രസ്തുത വസ്തു കടം വാങ്ങി ധരിച്ചുവന്നതാണ്. അപരിചിതത്വം കൊണ്ട് മുമ്പിന്‍ വശങ്ങള്‍ മാറിപ്പോയിരുന്നോ എന്നറിയില്ല. വിശദീകരിക്കാതെ തന്നെ കാര്യം വ്യക്തമാണ്. എങ്ങനെയെങ്കിലും ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ താടിയും പര്‍ദ്ദയും വെച്ച് ചിലര്‍ നാടകം കളിക്കുന്നു. ഇനിയിപ്പോള്‍ ഏതെങ്കിലും വ്യേ സംഘടനകള്‍ അവരുടെ ഔദ്യോഗിക വേഷമായി പര്‍ദ്ദ പ്രഖ്യാപിക്കുമോ ആവോ?
കോഴിക്കോട് തന്നെ മറ്റൊരു സമരം കൂടി നടന്നു. ഏതാനും യുവതികള്‍ ചേര്‍ന്ന് “ഇരുട്ട് നുണയാമെടികളേ’ എന്ന പേരില്‍ ഫേസ്ബുക് കൂട്ടായ്മ രൂപീകരിച്ചു. രാത്രി സഞ്ചരിക്കലും അന്ധകാരമാസ്വദിക്കലുമൊക്കെ സ്ത്രീകള്‍ക്കുകൂടി വേണ്ടതാണെന്നായിരുന്നു ഇവരുടെ പ്രഖ്യാപനം. ഈ ഗണത്തില്‍ പെട്ട പത്ത് പെണ്ണുങ്ങള്‍ വസ്ത്രത്തില്‍ പോസ്റ്റര്‍ പതിച്ച് ഒരു രാത്രി പത്തുമണിക്ക് കടപ്പുറത്ത് ഇരുട്ട് നുണയാനെത്തി. ഈ കൂട്ടരിലും രണ്ടോ മൂന്നോ തട്ടക്കാരുണ്ടായിരുന്നുവത്രെ. ഒന്നു പറയാം, മതവും മതദര്‍ശനവും വ്യക്തമാണ്. അത് ഉള്‍ക്കൊള്ളാനാവുന്നവര്‍ക്ക് അതാവാം. അല്ലാത്തവര്‍ക്ക് അവഗണിച്ചു പരലോക ദുരന്തം അനുഭവിക്കുകയുമാവാം.
പക്ഷേ, തോന്നുന്നതെല്ലാം ചെയ്തിട്ട് ഞാനും മുസ്‌ലിമാണെന്ന്, അഥവാ ഇതാണ് ഇസ്‌ലാമെന്ന് പറഞ്ഞുവരുന്നത് ലളിതമായി പറഞ്ഞാല്‍ പോഴത്തമാണ്. ആര്‍ക്കും ചുംബിച്ചു സമരം നടത്താം, അത് മതത്തിന്റെ ആത്മാവിലേക്ക് വെടിവെച്ചാവരുതെന്ന് മാത്രം. ജനിച്ചതു മുതല്‍ മതത്തോടോ മതസ്ഥാപനങ്ങളോടോ ഒരുവിധ താല്‍പര്യവും കാണിക്കാതെ അമുസ്‌ലിം ജീവിതം നയിക്കുകയും മരണപ്പെട്ടാല്‍ പള്ളിപ്പറമ്പില്‍ ഒടുക്കാന്‍ കോടതി കയറുകയും ചെയ്യുന്നതും ഇപ്രകാരമേ വീക്ഷിക്കാനാവൂ. എന്തേ ഇവര്‍ക്ക് പറമ്പിലൊരു കുഴികുത്തി കോഴിയെ അടക്കുന്നതുപോലെ ചെയ്തുകൂടേ? അല്ലെങ്കില്‍ വല്ല വ്യൈുത ശ്മശാനവും ഉപയോഗിച്ചുകൂടേ? വസ്തുതയറിയാതെ മതത്തെ കുതിര കേറാനിറങ്ങുന്ന “ഡിഫി’ക്കാരെ പോലുള്ളവര്‍ സ്വയം കുഴിതോണ്ടരുതെന്നും ഓര്‍മപ്പെടുത്തട്ടെ.